മുതലകൾ വിഹരിക്കും നദിയിൽ ഭയമില്ലാതെ ഒരുപറ്റം കുട്ടികൾ: പുറംലോകവുമായി ബന്ധമില്ലാത്ത ഗോത്രങ്ങൾ! അദ്ഭുതമാണ് പിഎൻജി Exploring the Wonders of Papua New Guinea
851 ഭാഷകൾ ഉള്ളയിടം, ആയിരത്തിലധികം ഗോത്രങ്ങൾ, ആമസോണും കോംഗോയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മഴക്കാടുകളുള്ള ഇടം... തുടങ്ങി വിവിധ പ്രത്യേകതകളുള്ള പാപുവ ന്യൂഗിനിയ. ആരെയും കൊതിപ്പിക്കുന്ന വർണശബളമായ പക്ഷികളുടെ ലോകം. ബേർഡ് ഫൊട്ടോഗ്രഫിയെ സ്നേഹിക്കുന്നവർക്ക് മുന്നിൽ തുറക്കപ്പെടുന്ന പറുദീസയാണ് പാപുവ ന്യൂഗിനിയ.

കൊച്ചിയിൽ നിന്നു സിംഗപ്പൂർ വഴി പാപുവയുടെ തലസ്ഥാന നഗരമായ പോർട്ട് മോറസ്ബിയിൽ എത്തി. അവിടെ നിന്നും ആദ്യം തിരിച്ചത് മൗണ്ട് ഹാഗനിലേക്കാണ്. പാപുവയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കാരണം കരമാർഗമുള്ള യാത്ര നന്നേ ബുദ്ധിമുട്ടാണ്. പലയിടത്തും റോഡുകളില്ലാത്തതും നിബിഡ വനങ്ങൾ നിറഞ്ഞ സ്ഥലങ്ങളുമാണ് അതിനു കാരണം. വിമാന മാർഗം മാത്രമേ മറ്റ് സ്ഥലങ്ങളിലേക്ക് പോകാൻ സാധിക്കുകയുള്ളൂ. പാപുവയിലെ തദ്ദേശീയരെ പറ്റി പേടിപ്പെടുത്തുന്ന ഒരുപാടു കഥകൾ കേട്ടിട്ടുള്ളതുകൊണ്ട് ആൾക്കാരുമായി ഇടപഴകാൻ തന്നെ ഭയമായിരുന്നു.
ഭയം നിഴലിച്ച നിമിഷങ്ങൾ
മുന്നിലെത്തുന്ന ഓരോ മനുഷ്യരെയും സസൂക്ഷ്മം വീക്ഷിച്ചു. എയർപോർട്ടിലും ഹോട്ടലിലുമെല്ലാം സഞ്ചാരികൾക്ക് കനത്ത ചെക്കിങ്ങും സുരക്ഷയും ഉറപ്പാക്കി. ഞങ്ങളെ സ്വീകരിക്കാൻ വന്ന ട്രാവൽ ഓർഗനൈസർ കിം എന്ന വ്യക്തി പോലും അയാളുടെ സുരക്ഷയ്ക്കായി കൂടെ ഗാർഡുകളെ കൊണ്ടുവന്നിരുന്നു. മൗണ്ട് ഹാഗറിൽ തദ്ദേശവാസികളുമായി അധികം ഇടപഴകാനുള്ള അവസരം ഞങ്ങൾക്കുണ്ടായില്ല.
അവരുടെ മാർക്കറ്റുകളിലൂടെ സഞ്ചരിച്ചെങ്കിലും അവിടുത്തെ ചിത്രങ്ങൾ വണ്ടിയിൽ നിന്ന് എടുക്കാൻ മാത്രമേ കൂടെ വന്ന സെക്യൂരിറ്റികൾ അനുവദിച്ചുള്ളൂ.
തദ്ദേശീയരുടെ വേഷവും മറ്റും പ്രതീക്ഷയിൽ നിന്നും വിപരീതമായി, ടീഷർട്ട്, ഷോട്സ്, ട്രാക്ക്സ്, ഫ്രോക്ക് തുടങ്ങി സാധാരണ വേഷങ്ങൾ ആയിരുന്നു.
ഫോട്ടോകളിൽ സാധാരണ കാണാറുള്ള പാപുവയിലെ ഗോത്രക്കാരുടെ വസ്ത്രരീതിയെ കുറിച്ച് അന്വേഷിച്ചു. അത്തരം വേഷങ്ങൾ അതായത് അവരുടെ പരമ്പരാഗത വേഷവിധാനങ്ങൾ ഉത്സവം പോലെയുള്ള സമയത്തും കല്യാണ പരിപാടികളുടെ ഭാഗമായും മാത്രമാണ് ധരിക്കാറുള്ളത് എന്നായിരുന്നു കിട്ടിയ മറുപടി. ഇവിടെ നമ്മുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു പ്രാദേശിക ടൂർ ഓപ്പറേറ്റർ മുഖേന യാത്ര ക്രമീകരിക്കുന്നതാണ് എപ്പോഴും നല്ലത്. കി ങ്ക( Kiunga) എന്ന സ്ഥലത്തേക്ക് യാത്രതിരിച്ചു. ബോട്ടിൽ ഫ്ലൈ റിവർ (fly river) നദിയിലൂടെ പോകണം.
മുന്നിൽ വില്ലനായി മഴ
വെള്ളപ്പൊക്കത്തിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗോത്രവർഗക്കാർ അവരുടെ വീടുകൾ നിർമ്മിച്ചിരിക്കുന്നത് മുളങ്കാലുകളിൽ ഉയർത്തി നിർത്തിയ രീതിയിലാണ്. മരം, മുള, തട്ട് തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കളിൽ നിന്നാണ് ഈ വീടുകളുടെ നിർമിതി. ഏകദേശം മൂന്നു മണിക്കൂറോളം പുഴയിലൂടെ വഞ്ചിയിൽ യാത്ര ചെയ്താൽ മാത്രമേ ഈ പറഞ്ഞ സ്ഥലത്ത് എത്താൻ സാധിക്കൂ. ഞങ്ങൾ ഇറങ്ങിയപ്പോൾ മഴ പെയ്യാൻ തുടങ്ങി. ഈ മഴയത്ത് ഇത്രയും റിസ്ക് എടുത്ത് പോകുന്നതിനെ ഗൈഡ് എതിർത്തെങ്കിലും വർഷങ്ങൾ കാത്തിരുന്നു കിട്ടിയ അവസരം ഉപേക്ഷിക്കാൻ ഞങ്ങൾ തയാറല്ലായിരുന്നു. ആ മഴയത്ത് ക്യാമറയും മറ്റു ഉപകരണങ്ങളും പൊതിഞ്ഞുപിടിച്ച് യാത്ര തുടങ്ങിയെങ്കിലും കുറച്ചുദൂരം ചെന്നപ്പോഴാണ് അതിന്റെ ഭീകരത തിരിച്ചറിഞ്ഞത്.
പുഴയിലൂടെ ഒഴുകിവരുന്ന തടികളും മറ്റും വഞ്ചിയിൽ ഇടിക്കാനും വഞ്ചി തകർന്നു മുങ്ങാനും വളരെയധികം സാധ്യതകൾ ഉണ്ടായിരുന്നു. തീർത്തും ഇരുട്ടാവുകയും മുന്നിലും പിന്നിലുമുള്ള ടോർച്ച് കൊണ്ട് മാത്രം വഴി തെളിച്ച് പോകണ്ട അവസ്ഥയാണ് ഉണ്ടായിരുന്നത്. പക്ഷേ, ഞങ്ങളുടെ ബോട്ട് ഓടിച്ചിരുന്നയാൾ വളരെ അധികം വൈദഗ്ധ്യം ഉള്ള ഒരാളായിരുന്നു എന്നതുകൊണ്ടു മാത്രം അപകടം ഒന്നും കൂടാതെ ലക്ഷ്യ സ്ഥലത്ത് എത്തിച്ചേർന്നു. അന്ന് തന്നെ flame bower birdനെ കാണാൻ സാധിച്ചു.
ഉച്ചയോടെ മറ്റു പക്ഷികളെ തേടി വീണ്ടും ഞങ്ങൾ വേറെയിടങ്ങളിലേക്ക് ബോട്ടിൽ യാത്ര തുടർന്നപ്പോഴാണ് നദിയുടെ ഭീകരത മനസ്സിലാക്കിയത്. തലേ ദിവസം കണ്ട ശാന്തമായ നദിയല്ല, ശക്തമായ ഒഴുക്കും വെള്ളപാച്ചിലിൽ കടപുഴകി വരുന്ന മരങ്ങളും കാട്ടുതടികളും നിറഞ്ഞ ഭ്രാന്തമായി ഒഴുകുന്ന നദി. പിറ്റേന്ന് വീണ്ടും ഇതേ നദിയിൽ കൂടി രാവിലെ വന്നപ്പോൾ കാലാവസ്ഥ ശാന്തമായിരുന്നു, നദിയും..
ശത്രുവാണോ മിത്രമാണോ ഇവർക്ക് മുതല
പിറ്റേന്ന് ആദ്യ ലക്ഷ്യമായ Twelve Wired Bird of paradise നെ തേടി വീണ്ടും ഞങ്ങൾ നദിയിൽ കൂടി യാത്ര തുടർന്നു. തദ്ദേശവാസികളായ പല ആൾക്കാരും അവരുടെ പരമ്പരാഗതമായ Dugout Canoe-ൽ മത്സ്യബന്ധനത്തിന് ഏർപ്പെടുന്നത് കണ്ടു.
പക്ഷേ ഞങ്ങളെ അദ്ഭുതപ്പെടുത്തിയത് നിറയെ മുതലകളും മറ്റും നിറഞ്ഞ നദിയിൽ യാതൊരുവിധ പേടിയുമില്ലാതെ ഒരുപറ്റം കുട്ടികൾ Dugout canoe-ൽ മീൻ പിടിക്കാനും കളിക്കാനും ആയി നടക്കുന്ന കാഴ്ചയായിരുന്നു. കൂടെ വന്ന ഇതേ ഗോത്രക്കാരനായ ഗൈഡ് പറഞ്ഞത് ഇതൊരു നിത്യ സംഭവമാണ് എന്നാണ്. മുതലകളും മറ്റും നിറഞ്ഞ സ്ഥലങ്ങളിൽ ഇങ്ങനെ കുട്ടികൾ കളിക്കുന്നത് അപകടം അല്ലേ എന്ന് ചോദിച്ചപ്പോൾ അദ്ദേഹം ഒന്നു നോക്കി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്. ഫ്ലൈ റിവറിനോട് ചേർന്നുള്ള മൈൻസിലും , ഫാക്ടറികളിലും ജോലി ചെയ്യുന്ന ധാരാളം ആൾക്കാർ ഇവിടെയുണ്ട്. ഇവിടുത്തെ പരിസ്ഥിതിക്ക് നാശം വരുത്തുന്നതും ഈ മൈനുകളും ഫാക്ടറികളും തന്നെയാണ്.
സാഗോ (Sago) എന്ന പനയുടെ ഉള്ളിൽ നിന്നും എടുക്കുന്ന കാമ്പിൽ നിന്നും ഉണ്ടാക്കുന്ന നമ്മുടെ ചൗവരി പോലെയുള്ള ഒരു സാധനം ഇവരുടെ മുഖ്യഭക്ഷണം ആണെന്ന് പറയാം.
സാഗോ പേൾസ് (Sago pearls) എന്നാണ് ഇത് അറിയപ്പെടുന്നത്.
പക്ഷികളുടെ കൗതുകചിത്രങ്ങൾക്കൊപ്പം തദ്ദേശീയരായ ഗോത്രക്കാരുടെ കുറച്ച് പടങ്ങൾ കൂടി ക്യാമറയിലൊപ്പിയെടുത്തു. ഭയത്തോടെയാണ് യാത്ര തുടങ്ങിയതെങ്കിലും അവസാനിക്കുന്നത് അവരുടെ മുഖത്തെ പുഞ്ചിരി പോലെ മനോഹരമായാണ്.