മേലേ നീലാകാശം. താഴെ നീലത്തടാകവും പച്ചപ്പുൽമേടുകളും. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നമാണു മുന്നിൽ തെളിഞ്ഞത്. സോൻ കുൽ. കിർഗിസ്ഥാനിലെ അപൂർവ സുന്ദരമായ ഭൂപ്രദേശം. സുന്ദരതടാകക്കരയിൽ പച്ചപ്പ്‌ മാത്രം കണ്ടായിരുന്നു ഇതുവരെയുള്ള യാത്ര. എന്നാൽ സോൻ കുലിലേക്കുള്ള യാത്രക്കിടയിലാണ് ഭൂപ്രകൃതി മാറി മറഞ്ഞത്.

മേലേ നീലാകാശം. താഴെ നീലത്തടാകവും പച്ചപ്പുൽമേടുകളും. മനസ്സിൽ എന്നോ കടന്നു കൂടിയ സ്വപ്നമാണു മുന്നിൽ തെളിഞ്ഞത്. സോൻ കുൽ. കിർഗിസ്ഥാനിലെ അപൂർവ സുന്ദരമായ ഭൂപ്രദേശം.

സുന്ദരതടാകക്കരയിൽ
പച്ചപ്പ്‌ മാത്രം കണ്ടായിരുന്നു ഇതുവരെയുള്ള  യാത്ര.  എന്നാൽ സോൻ കുലിലേക്കുള്ള യാത്രക്കിടയിലാണ് ഭൂപ്രകൃതി മാറി മറഞ്ഞത്. ചുറ്റിലും മൊട്ടക്കുന്നുകളാണ്. നമ്മുടെ ലഡാക്ക്  പോലുള്ള, മനുഷ്യവാസവും വാഹനങ്ങളും അപൂർവമായി മാത്രമേ കാണാനുള്ളൂ. ഒരു മലയടിവാരത്തുള്ള അനക്കം കണ്ടു നോക്കിയപ്പോൾ അതിശയിച്ചു! ഡബിൾ ഹംബുള്ള ഒട്ടകങ്ങൾ. ലഡാക്കിലെ നുബ്രവാലിയിൽ ഇവയെ വളർത്തുന്നത് ധാരാളം  കാണാമല്ലോ. ഇവിടെ  ആരും വളർത്തുന്നതല്ല സ്വാഭാവികമായി അവിടെ ജീവിക്കുന്നു.

ഒരുപാട് ദൂരം യാത്ര ചെയ്താണ്, സോങ് കുലിലേക്കു എത്തിയത്. കുറച്ചു ദൂരം ശരിയായ  വഴി പോലും കണ്ടില്ല. ഇവിടെയും യാർട്ടുകളും സഞ്ചാരികളും ഉണ്ട്. പലരും തടാകത്തീരത്തിലൂടെ നടക്കുന്നു. കുറച്ചു പേർ തൊട്ടടുത്ത മലകൾ കയറാനുള്ള തയാറെടുപ്പിലാണ്. ഈ യാത്രയിലെ ഏറ്റവും ഉയരം കൂടിയ (3020m) സ്ഥലമാണിത്.  കുറെ നേരം അവിടെ ചെലവഴിച്ചു  മടങ്ങി.

ADVERTISEMENT

കോച്ചു കോർ എന്ന കൊച്ചു ഗ്രാമത്തിലെ  ഒരു ഹോംസ്‌റ്റേയിൽ ആയിരുന്നു താമസം.  പിറ്റേന്ന്  അല ആർച്ച നാഷനൽ പാർക്കിലേക്കാണ് ആദ്യം പോയത്. ബിഷെക്കിൽ നിന്ന് അര  ദിവസം കൊണ്ട് പോയി വരാവുന്ന  ഇവിടെയും  ഹൈക്കിങ്ങിന്  സൗകര്യമുണ്ട്. സുന്ദരിയായ അൽ ആർച്ച നദി ഇതിലൂടെ ഒഴുകുന്നു.
ഗ്രാമങ്ങളിൽ മാത്രമല്ല, തലസ്ഥാനമായ ബിഷ്കെക്കിലും  ആധുനിക പരമ്പരാഗത ഫെൽറ്റ് തൊപ്പിയായ കൽപാക്സ് ധരിച്ച ധാരാളം പുരുഷന്മാർ നടക്കുന്നത് കണ്ടു. തൊപ്പിയിലെ ശൈലിയും അടയാളങ്ങളും പദവിയെയും കുടുംബ/ഗോത്ര ബന്ധങ്ങളെയും സൂചിപ്പിക്കുന്നു

വയലുകളും കുതിരകളും
കിർഗിസ്ഥാന്റെ മറ്റൊരു സവിശേഷത കുതിരയാണ്.  വയലുകളിൽ മേയുന്ന, വലിയ കുതിരക്കൂട്ടങ്ങളെ ഗ്രാമപ്രദേശങ്ങളിൽ ഒരുപാടു കാണാൻ കഴിയും. ഇവർക്ക് കുതിരകൾ ദൈനംദിന ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ഗതാഗതത്തിന് പുറമേ, ഭക്ഷണത്തിനായും ഉപയോഗിക്കുന്നു. കൈമിസ് എന്നത്  കുതിരയുടെ പാലിൽ നിന്ന് ഉണ്ടാക്കുന്ന പുളിപ്പിച്ച പാനീയമാണ്. കുറച്ചുനേരം പുളിപ്പിക്കാൻ വച്ചാൽ ഇത് പതിയെ  മദ്യമായി മാറുന്നു.

ADVERTISEMENT

കോച്ചു കോർ ഗ്രാമത്തിലെ ഹോംസ്റ്റേയിൽ തെന്നിവീണ് കാൽമുട്ടിന്  പരിക്ക് പറ്റിയിരുന്നു. അതിനാൽ മടക്കയാത്രയിൽ എയർലിഫ്റ്റ് ചെയ്താണ് വിമാനത്തിൽ കയറിയത് . അതും വേറിട്ടൊരു അനുഭവമായി .
കിർഗിസ്ഥാൻ  കാഴ്ചകളും അനുഭവങ്ങളും ഒരിക്കലും  മനസ്സിൽ നിന്ന് മായുന്നില്ല. ഇനിയും വരണം. അത്ര സുന്ദരമാണിവിടം.

ADVERTISEMENT