ബട്ടിക്കലോവയിൽ ഞാൻ ഏറെ കാത്തിരിക്കുന്ന അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയാണിത്. ഒരു നാടോടിക്കഥയുടെ കാഴ്ചയ്ക്കു പിന്നാലെയുള്ള പ്രയാണം... പാട്ടുപാടുന്ന മീനിന്റെ കഥ കല്ലടി ബ്രിജിലേക്കായിരുന്നു പുറപ്പെട്ടത്. നിർമാണ കാലത്ത് രാജ്യത്തെ ഏറ്റവും വലിയ പാലമായിരുന്നു അത്. പാടുന്ന മീനിന്റെ കഥയുടെ ഉറവിടവും ഈ

ബട്ടിക്കലോവയിൽ ഞാൻ ഏറെ കാത്തിരിക്കുന്ന അടുത്ത ലക്ഷ്യത്തിലേക്ക് യാത്രയാണിത്. ഒരു നാടോടിക്കഥയുടെ കാഴ്ചയ്ക്കു പിന്നാലെയുള്ള പ്രയാണം...

പാട്ടുപാടുന്ന മീനിന്റെ കഥ

കല്ലടി ബ്രിജിലേക്കായിരുന്നു പുറപ്പെട്ടത്. നിർമാണ കാലത്ത് രാജ്യത്തെ ഏറ്റവും വലിയ പാലമായിരുന്നു അത്. പാടുന്ന മീനിന്റെ കഥയുടെ ഉറവിടവും ഈ പാലമാണ്.

ADVERTISEMENT

കല്ലടി പാലത്തിലേക്ക് കയറുന്ന ഇടത്ത് തോൾ സഞ്ചിയും ഊന്നുവടിയുമായി നിൽക്കുന്ന തമിഴ് കവി ഔവയാരുടെ ശിൽപം കാണാം. ഇപ്പോൾ വാഹന ഗതാഗതത്തിന്  ഉപയോഗിക്കാത്ത പാലത്തിലൂടെ നടക്കുന്നത് രസകരമാണ്. ഇരുകരകളിലും ഉയരമേറിയ തെങ്ങുകൾ ഇല വിരിച്ചു നിൽക്കുന്ന വിശാലമായ കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ മെച്ചപ്പെട്ട മറ്റൊരു സ്ഥലമില്ല. വടക്ക് എരവുർ മുതൽ തെക്ക് കാലമുനി വരെ 56 കിലോമീറ്ററോളം വ്യാപിച്ചതാണ് കായൽ. എന്നാൽ ഈ പാലത്തിനു ചുറ്റുപാടുമുള്ള ഇടങ്ങളാണ് നാടോടിക്കഥകൾക്ക് ഉയിരിടുന്നത്.

പാടും മീനിന്റെ കഥകളിലെ ഇടങ്ങൾ കാണാൻ ചെറു ബോട്ടെടുത്ത് കായലിലേക്ക് ഇറങ്ങി. പരമ്പരാഗത മുക്കുവ കുടുംബത്തിൽ പെട്ടയാളായിരുന്നു വഞ്ചിക്കാരൻ. കായലിന്റെ വിശാലതയിലേക്ക് വഞ്ചി നീക്കാൻ തുഴ എറിയവേ താഴ്ന്ന ശബ്ദത്തിൽ ഗാനം മൂളിക്കൊണ്ടിരുന്നു അയാൾ. ഇടയ്ക്ക് ജലപ്പരപ്പിനോട് മന്ത്രിച്ചും ജല്ലി ഫിഷിനെ ശപിച്ചും എന്തൊക്കെയോ പറയുന്നുമുണ്ടായിരുന്നു.

പെട്ടെന്ന് അയാൾ ജാഗരൂകനായി, കായലിലേക്ക് തുഴ ആഴ്ന്നിറക്കിക്കൊണ്ട് ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു... ഈ കായലിൽ കണ്ടിട്ടുള്ളതായി പറഞ്ഞു കേട്ട ഭീമൻ മീനുകളുടെ കഥകളുമായി ഏതോ ഗായകസംഘം വന്നെത്തിയോ എന്നു നോക്കുകയാവും അയാൾ.
താമസിയാതെ ഞങ്ങൾ കായലിനു നടുവിലെത്തി. അടവാലൻ തിരണ്ടി മീനുകളെയല്ലാതെ മറ്റൊന്നും കാണാനില്ല. സൂര്യാസ്തമയം കഴിഞ്ഞു. എങ്കിലും മേഘങ്ങളില്ലാത്ത, തെളിഞ്ഞ സന്ധ്യയാണ് മാനത്ത്. അതിന്റെ ചെറുവെളിച്ചം കായൽപരപ്പിലും എത്തുന്നു.

ADVERTISEMENT

തോണിക്കാരൻ പങ്കായം എന്റെ നേർക്ക് നീട്ടി. അദ്ദേഹം പറയുന്നതുപോലെ ചെയ്യാൻ ആംഗ്യം കാട്ടി. പങ്കായത്തിന്റെ ഒരറ്റം വെള്ളത്തിലേക്ക് ആഴ്ത്തിക്കൊണ്ട് മറ്റേയറ്റം ഞാൻ ചെവിയോട് ചേർത്തു. ഒരു നിമിഷം കാതോർക്കവേ, എന്റെ ചെവിയിൽ ഒരു മുഴക്കമുണ്ടായി എന്നു ഞാൻ ആണയിടാം. എന്നാൽ അത്രമാത്രം, കൂടുതലൊന്നുമില്ല. ഒരുപക്ഷേ, ആ രാത്രിയിൽ മീനുകളൊന്നും പാട്ടു പാടിയില്ലായിരിക്കും.  

കായലിൽക്കൂടെയുള്ള വഞ്ചിക്കാരുടെ സഞ്ചാരങ്ങൾക്കും രാത്രിയുടെ ഇരുട്ടുകളിൽ മീൻ പിടിക്കുന്നവർക്കും ഒക്കെ പാടും മീനുകളുടെ പാട്ടുകൾ സഹായകമാകാറുണ്ടെന്നാണ് നാടോടിക്കഥകൾ പറയുന്നത്. ഒരുപക്ഷേ, ആ മത്സ്യങ്ങൾ മൺമറഞ്ഞു പോയിട്ടുണ്ടാകാം. വല്ലപ്പോഴും ചില മുക്കുവൻമാർ ആ മീനുകളെ കണ്ടതായി അവകാശപ്പെടാറുണ്ടെങ്കിലും കല്ലടി പാലത്തിൽക്കൂടി നടന്നു പോകുന്നവർ ഇന്ന് ആ പാട്ട് കേൾക്കുന്നില്ല.

ADVERTISEMENT

ചിലർ പറയുന്നത്, നിലാവുള്ള രാത്രികളിലാണ് ഗായകരായ മീനുകൾ ആവേശം കൊള്ളാറുള്ളത് എന്നാണ്. ഇക്കാര്യത്തിൽ‍ ശാസ്ത്രീയ തെളിവ് എന്നു പറയാൻ ആകെയുള്ളത് 1954 ൽ ഫാ. ലാങ് എന്ന പുരോഹിതൻ മീനുകളുടെ പാട്ടിന്റെ ഓഡിയോ റിക്കോർഡിങ് നടത്തുകയും 1960 ൽ അത് റേഡിയോ സിലോണിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തതാണ്. ഇന്നും നിഗൂഢമാണ്.

ADVERTISEMENT