ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ സംരംഭകൻ ഒന്നരമാസം മു‍ൻപു തുടങ്ങിയ ഐസ്ക്രീം പാർലർ, 214 രൂപ ബിൽ കുടിശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്നു താൽക്കാലികമായി അടച്ചു. 1.20 ലക്ഷം രൂപയുടെ ഐസ്ക്രീം ഉപയോഗ ശൂന്യമായതിനെത്തുടർന്നാണു പാർലർ അടയ്ക്കേണ്ടി വന്നത്. സർക്കാർ സംരംഭക വർഷം ആഘോഷിക്കുമ്പോഴാണ് യുവ

ഒന്നാം വർഷ ബിരുദ വിദ്യാർഥിയായ സംരംഭകൻ ഒന്നരമാസം മു‍ൻപു  തുടങ്ങിയ ഐസ്ക്രീം പാർലർ, 214 രൂപ ബിൽ കുടിശികയുടെ പേരിൽ വൈദ്യുതി വിച്ഛേദിച്ചതിനെത്തുടർന്നു താൽക്കാലികമായി അടച്ചു. 1.20 ലക്ഷം രൂപയുടെ ഐസ്ക്രീം ഉപയോഗ ശൂന്യമായതിനെത്തുടർന്നാണു പാർലർ അടയ്ക്കേണ്ടി വന്നത്. സർക്കാർ സംരംഭക വർഷം ആഘോഷിക്കുമ്പോഴാണ് യുവ സംരംഭകന്റെ ‘ഫ്യൂസ്’ വൈദ്യുതി വകുപ്പ് ഊരിയത്.  തിരുവനന്തപുരം വഴുതക്കാട് സ്വദേശി രോഹിത് ഏബ്രഹാം, ആശ്രാമം മൈതാനത്തിനു സമീപം ആരംഭിച്ച ‘ ഈസ്’ ഐസ്ക്രീം പാർലറിന്റെ വൈദ്യുതിയാണ്, നേരത്തേ ഇവിടെ സ്ഥാപനം നടത്തിയിരുന്ന ആൾ ബിൽ കുടിശിക വരുത്തിയതിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ വിച്ഛേദിച്ചത്.

രാവിലെ 11 മുതൽ രാത്രി 11 വരെയാണ് ഐസ്ക്രീം പാർലറിന്റെ പ്രവർത്തനം. ജീവനക്കാരൻ പാർലർ തുറക്കാനെത്തിയപ്പോൾ വൈദ്യുതി ഇല്ലാതിരുന്നതിനാൽ ഇലക്ട്രിഷ്യനെ വിളിച്ചു വരുത്തി. സർവീസ് വയർ ആരോ ഊരിയിട്ടിരിക്കുന്നതായി കണ്ടെത്തി. വൈദ്യുതി ബന്ധം ഉച്ചകഴിഞ്ഞപ്പോൾ പുനഃസ്ഥാപിച്ചെങ്കിലും പകുതിയോളം ഐസ്ക്രീം നശിച്ചിരുന്നു. അടുത്ത ദിവസം പാർലർ തുറന്നപ്പോഴും വൈദ്യുതി ഇല്ലാതിരുന്നു. ഇലക്ട്രിഷ്യൻ എത്തിയപ്പോൾ മീറ്റർ സീൽ ചെയ്തിരിക്കുകയായിരുന്നു ആശ്രാമം വൈദ്യുതി സെക്‌ഷനിൽ ബന്ധപ്പെട്ടപ്പോഴാണു  കുടിശികയുള്ളതിനാൽ വൈദ്യുതി വിച്ഛേദിച്ചതായി പറ‍ഞ്ഞത്.

ADVERTISEMENT

ഉടൻ ഗൂഗിൾ പേ വഴി പണം അടച്ചു. ഒരു മണിക്കൂർ കഴിഞ്ഞു വൈദ്യുതി പുനഃസ്ഥാപിച്ചപ്പോഴേക്കും ഐസ്ക്രീം പൂർണമായി നശിച്ചിരുന്നു. കുടിശിക ഉണ്ടെന്ന വിവരം കെട്ടിടം ഉടമയെയോ രോഹിത്ത് ഏബ്രഹാമിനെയോ അറിയിക്കാതെ ആയിരുന്നു വൈദ്യുതി വിച്ഛേദിച്ചത്. ചെന്നൈയിൽ നിന്നു പ്രശസ്ത ബ്രാൻഡ് ഐസ്ക്രീം ആണ് രോഹിത്ത് വരുത്തുന്നത്. വൈദ്യുതി വിച്ഛേദിച്ചതിന്റെ തലേന്നാണ് 1.12 ലക്ഷം രൂപയുടെ ഐസ്ക്രീം എത്തിയത്. പുതുതായി എത്തിയതും നേരത്തേ ഉണ്ടായിരുന്ന സ്റ്റോക്കും നശിച്ചു. കുൽഫി, വടക്കേ ഇന്ത്യയിൽ പ്രചാരമുള്ള ഐസ് ഗോള തുടങ്ങിയവയാണ് പാർലറിൽ വിൽപന.

ഓർഡർ നൽകിയാൽ ചെന്നെയിൽ നിന്നു 10 ദിവസം കഴിഞ്ഞാണ് ഐസ്ക്രീം എത്താറുള്ളത്. അതുവരെ പാർലർ അടച്ചിടേണ്ടിവരും. ഒന്നര വർഷം മുൻപു തിരുവനന്തപുരം ജഗതിയിൽ ആണ് രോഹിത് ആദ്യ പാർലർ തുടങ്ങിയത്. 6 മാസം മുൻപു വർക്കല ക്ലിഫിൽ രണ്ടാമത്തെ പാർലർ തുടങ്ങി. മൂന്നാമത്തെ സ്ഥാപനമാണ് ആശ്രാമത്തേത്. ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ ഒന്നാം വർഷ സോഷ്യോളജി– സൈക്കോളജി വിദ്യാർഥിയാണ് രോഹിത് ഏബ്രാഹം. പഠനത്തോടൊപ്പമാണു സംരംഭം.ഐസ്ക്രീം നശിച്ചത്  മാത്രമല്ല നഷ്ടം. 10 ദിവസത്തിലധികം സ്ഥാപനം അടച്ചിടുന്നതിനാൽ കച്ചവടമില്ല. ഷിഫ്റ്റ് അടിസ്ഥാനത്തിൽ 2 ജീവനക്കാർ ഉണ്ട്.  പാർലർ അടച്ചിട്ടിരിക്കുകയാണെങ്കിലും ഇവർക്കു ശമ്പളം നൽകണം. ഐസ് ഗോള ഇവിടെ ആദ്യമായി പരിചയപ്പെടുത്തുകയായിരുന്നു.

ADVERTISEMENT

More

ADVERTISEMENT