മകൻ പരീക്ഷയെഴുന്ന സമയത്ത് അച്ഛന്റെ വേർപാട്. മകൾ അച്ഛന്റെ മരണവാർത്തയറിഞ്ഞ ശേഷമാണ് പരീക്ഷയ്ക്കു പോയത്. ചൊവ്വാഴ്ച മരിച്ച കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ.റെജി(54)യുടെ വീട്ടിലാണ് ഉള്ളു നീറുന്ന ഈ അനുഭവങ്ങൾ.മകൻ ജിൻസ് ചെവ്വാഴ്ച 8–ാം ക്ലാസിലെ മലയാളം പരീക്ഷ എഴുതുമ്പോഴായിരുന്നു അച്ഛന്റെ മരണം. മകളായ അനാമിക

മകൻ പരീക്ഷയെഴുന്ന സമയത്ത് അച്ഛന്റെ വേർപാട്. മകൾ അച്ഛന്റെ മരണവാർത്തയറിഞ്ഞ ശേഷമാണ് പരീക്ഷയ്ക്കു പോയത്. ചൊവ്വാഴ്ച മരിച്ച കാഞ്ഞിരം വട്ടപ്പള്ളി നാൽപതിൽ വി.എ.റെജി(54)യുടെ വീട്ടിലാണ് ഉള്ളു നീറുന്ന ഈ അനുഭവങ്ങൾ.മകൻ ജിൻസ് ചെവ്വാഴ്ച 8–ാം ക്ലാസിലെ മലയാളം പരീക്ഷ എഴുതുമ്പോഴായിരുന്നു അച്ഛന്റെ മരണം. മകളായ അനാമിക എസ്എസ്എൽസി പരീക്ഷയുടെ ഹിന്ദി വിഷയം എഴുതാൻ പോയത് ഇന്നലെ രാവിലെയാണ്. ഇരുവരും കിളിരൂർ എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ്.

പരീക്ഷ തീർന്ന ശേഷമാണ് അച്ഛന്റെ മരണ വിവരം സ്കൂൾ അധികൃതർ ജിൻസിനെ അറിയിച്ചത്. അനാമികയെ വീട്ടിൽ നിന്നു ബന്ധുക്കൾ  സ്കൂളിൽ കൊണ്ടുപോയി. പരീക്ഷ എഴുതി തിരികെവന്ന ശേഷമാണു സംസ്കാര ശുശ്രൂഷ തുടങ്ങിയത്. വീടിനു സമീപത്തെ പാടത്ത് കൊയ്ത്തിനു പോയതാണു റെജി.  ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിക്കുകയുമായിരുന്നു. വേളൂർ സെന്റ് പോൾസ് സിഎസ്ഐ ചർച്ച് സെമിത്തേരിയിൽ സംസ്കാരം നടത്തി. ഭാര്യ:അനു.

ADVERTISEMENT

മക്കളേ, ജീവിത പരീക്ഷയിൽ തളരരുതേ: മന്ത്രി ശിവൻകുട്ടി

മാതാവിന്റെ വിയോഗദു:ഖം ഉള്ളിലൊതുക്കി പ്ലസ്ടു, എസ്എസ്എൽസി പരീക്ഷ എഴുതേണ്ടി വന്ന സഹോദരങ്ങൾക്കു മന്ത്രി വി.ശിവൻകുട്ടിയുടെ ആശ്വാസ വാക്കുകൾ.‘മനോരമ’യിലൂടെ ഇവരുടെ വാർത്ത അറിഞ്ഞ മന്ത്രി ഫെയ്സ് ബുക്കിൽ ഇങ്ങനെ കുറിച്ചു.

ADVERTISEMENT

‘മക്കളേ, ജീവിത പരീക്ഷയിൽ തളർന്നുപോകരുതേ....കോട്ടയത്ത് പാമ്പാടിയിൽ സഹോദരങ്ങളായ പ്ലസ് ടു വിദ്യാർഥികളും എസ്എസ്എൽസി  വിദ്യാർഥിയായ ഇളയ സഹോദരനും പരീക്ഷ എഴുതുന്നത് അമ്മയുടെ വേർപാട് സമയത്താണെന്നു വാർത്തകളിലൂടെ അറിയാൻ  കഴിഞ്ഞു. വേർപാടിന്റെ ദു:ഖത്തിലും പരീക്ഷ എഴുതാൻ കാണിച്ച ആത്മധൈര്യത്തെ ഞാൻ ഹൃദയത്തോടു ചേർക്കുന്നു. ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതുക. ഇതടക്കം ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പരീക്ഷകളിലും വിജയം നിങ്ങളോടൊപ്പം ആകട്ടെ... സ്നേഹം... ഇതായിരുന്നു മന്ത്രിയുടെ കുറിപ്പ്.

ഇരട്ട സഹോദരങ്ങളായ ലെനസ്, ലെന, സഹോദരൻ ലെൻ എന്നിവരാണ് മാതാവ് മഞ്ജുഷ യുടെ  വിയോഗം ഉള്ളിലൊതുക്കി പരീക്ഷ എഴുതിയത്. സൗത്ത് പാമ്പാടി സെന്റ് തോമസ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ ലൈൻ ഇന്നലെ പരീക്ഷ കഴിഞ്ഞ് എത്തിയ ഉടൻ മഞ്ജുഷയുടെ സംസ്കാര ശുശ്രൂഷ നടത്തി. അസംബ്ലീസ് ഓഫ് ഗോഡ് ഇലക്കൊടി​ഞ്ഞി സഭയുടെ ഒൻപതാം മൈൽ സെമിത്തേരിയിലായിരുന്നു സംസ്കാരം.  കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മഞ്ജുഷ  മരിച്ചത്.

ADVERTISEMENT

പാമ്പാടി പിവിഎസ് ഗവ. എച്ച്എസ്എസ് വിദ്യാർഥികളായ ലെനസും ലെനയും ചൊവ്വാഴ്ച പരീക്ഷ എഴുതിയതും നീറുന്ന വേദനയോടെ. ഇന്നും പരീക്ഷയുണ്ട്. ഇരു സ്കൂളിലെയും അധ്യാപകരും കൂട്ടുകാരും കരുത്തു പകരാൻ ഇവരുടെ വീട്ടിലെത്തി. മഞ്ജുഷയുടെ ഭർത്താവ് ടൈറ്റസ് രണ്ടു വർഷം മുൻപ് വടവാതൂരിൽ ബൈക്ക് അപകടത്തിൽ ഇരുകാലുകളും ഇരുകൈകളും ഒടിഞ്ഞ് സങ്കടാവസ്ഥയിലാണ്. ഇതുവരെ ആരോഗ്യവാനായിട്ടില്ല.

More

ADVERTISEMENT