സ്ത്രീകൾ ഒരുമിച്ചു ചേരുമ്പോൾ വിരിയുന്ന കുഞ്ഞു വിസ്മയങ്ങൾ, ആനന്ദങ്ങൾ. പെൺ കൂട്ടായ്മകളുടെ രസങ്ങൾ പങ്കുവയ്ക്കുന്ന പംക്തി.

ഒറ്റരാത്രി കൊണ്ടാണ് ‘ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റ് ആൻഡ് ഓൾ വിമൻ ഇനീഷിയേറ്റീവ്’ എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പ് പിറക്കുന്നത്. സ്ത്രീകൾക്കു വേണ്ടി സ്ത്രീകൾ ആരംഭിച്ച കൂട്ടായ്മ.

ADVERTISEMENT

‘‘എനിക്കു പരിചയമുള്ള ചില ചെറുകിട വനിതാ സംരംഭകരുടെ ബിസിനസ് കോവിഡ് കാലത്തു നിന്നുപോയി. ടെക്നോപാർക്കിലെ ജോലി രാജി വച്ച് ഇൻഡോർ പ്ലാന്റ്സിന്റെ സംരംഭം നടത്തുകയായിരുന്നു ഞാനും. മുന്നോട്ടുള്ള വഴികൾ അടഞ്ഞു പകച്ചു നിൽക്കുന്ന സമയത്താണ് ഓൺലൈൻ ഫ്ലീ മാർക്കറ്റ് നടത്തിയാലോ എന്ന ആശയം തോന്നുന്നത്. കൂട്ടുകാ രോടു ആലോചിച്ചപ്പോൾ അവരും പിന്തുണച്ചു’’ ക്രിസ്മസ് സെയിൽ വിജയകരമായി പൂർത്തിയായതിന്റെ സന്തോഷത്തിലാണു മംമ്ത പിള്ള.

‘‘സ്വന്തം ഉൽപന്നങ്ങൾ പരിചയപ്പെടുത്താനും വിറ്റഴിക്കാനുമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായാണ് കൂട്ടായ്മയുടെ തുടക്കം. ആദ്യം 25 സംരംഭകരേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ ഇരുന്നൂറിലധികം സംരംഭകരുമുണ്ട്.

ADVERTISEMENT

വിവിധ സംസ്ഥാനക്കാരുണ്ടെങ്കിലും കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്. മൂന്നു വ ർഷത്തിനുള്ളിൽ ഓൺലൈനായും അല്ലാതെയും ഇരുപതിനോടടുത്ത് എക്സ്ബിഷനുകളാണ് ഞങ്ങൾ ചെയ്തത്.

അല്ലെങ്കിലും സ്ത്രീകൾ സ്ത്രീകളെ പിന്തുണയ്ക്കുകയും താങ്ങിനിർത്തുകയും ചെയ്യുമ്പോൾ മായാജാലം സംഭവിക്കും എന്നല്ലേ...

ADVERTISEMENT

ഇത്തവണ ക്രിസ്മസ് സെയിലിനു കുറേ പുതിയ മുഖങ്ങളെ കണ്ടു. കോഴിക്കോടു നിന്ന് ഒരു പെൺകുട്ടി വന്നിരുന്നു. ‘ജാഗുവാ ടാറ്റൂ’ ആയിരുന്നു അവര്‍ ചെയ്തത്. പഴത്തിൽ നിന്നെടുത്ത നിറം കൊണ്ടു താൽക്കാലികമായി ചെയ്യുന്ന ടാറ്റൂ ആണിത്.

വിടർന്നു വരുന്ന ആത്മവിശ്വാസം

ഓണം, ക്രിസ്മസ്, വനിതാ ദിനം എന്നിങ്ങനെ ബിസിനസ് നല്ല രീതിയിൽ നടക്കാൻ സാധ്യതയുള്ള സമയം നോക്കിയാണ് ഇവന്റ്സ് സംഘ ടിപ്പിക്കുന്നത്. ചെറിയ രീതിയിൽ ബിസിനസ് ന ടത്തുന്നവർക്കും കൂടി പങ്കെടുക്കാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ.

‘ട്രിവാൻഡ്രം ഫ്ലീ മാർക്കറ്റ് ആന്‍ഡ് ഓൾ വിമൻ ഇനീഷിയേറ്റീവ്’ എന്ന പേരിൽ ഫെയ്സ്ബുക്ക് ഗ്രൂപ്പുണ്ട്. അതിനുള്ളിൽ ആറായിരത്തിലധികം കസ്റ്റമേഴ്സും. ഉൽപന്നങ്ങളുടെ ലൈവ് പ്രദർശനവും വിൽപനയും നടത്താറുണ്ട്.

സാധാരണ എക്സ്ബിഷൻ ഹാളിൽ സെറ്റ് ചെയ്യുന്നതു പോലെ ഓരോരുത്തരും അവരവരുടെ വീട്ടിൽ സൗകര്യപ്രദമായ ഒരിടത്തു വ സ്തുക്കൾ പ്രദർശിപ്പിക്കും. അതിനുശേഷം ഫെയ്സ്ബുക്ക് ലൈവ് െചയ്യും. കസ്റ്റമേഴ്സിനു ലൈവായി സാധനങ്ങൾ തിരഞ്ഞെടുക്കാം. പിന്നീടതു കൊറിയർ ചെയ്തു കൊടുക്കും.

തുടക്കത്തിൽ ക്യാമറയെ പേടിച്ചവർ ഇപ്പോ ൾ അനായാസമായി ലൈവ് ചെയ്യുന്നതു കാണുമ്പോൾ അമ്പരപ്പാണ്. ഫ്ലീ മാർക്കറ്റിന്റെ അ വസാന ദിവസം കലാശക്കൊട്ടു പോലെയാണ് ആഘോഷിക്കുക. പാട്ട്, നൃത്തം എന്നിങ്ങനെ സകലകലകളും ഞങ്ങൾ പുറത്തെടുക്കും. അന്ന് ആകെ ഫൺ മൂഡായിരിക്കും.

ADVERTISEMENT