മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണെന്നും അവരെല്ലാവരും തന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണെന്നും ഇത്രയും മാനസിക സമ്മർദം തനിക്കു താങ്ങാനാകുന്നില്ലെന്നും നടി രേഖ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത്

മൂന്ന് മാസത്തോളമായി ഒരു കൂട്ടം യൂട്യൂബേഴ്സ് മോശം ക്യാപ്ഷനുകൾ കൊടുത്ത് തന്നെപ്പറ്റി വിഡിയോ പോസ്റ്റ് ചെയ്യുകയാണെന്നും അവരെല്ലാവരും തന്നെ ജീവിക്കാൻ അനുവദിക്കാതെ സമ്മർദത്തിലാക്കുകയാണെന്നും ഇത്രയും മാനസിക സമ്മർദം തനിക്കു താങ്ങാനാകുന്നില്ലെന്നും നടി രേഖ രതീഷ്. മുഖ്യമന്ത്രി പിണറായി വിജയനെ മെൻഷൻ ചെയ്ത് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് താരം ഇതു പറയുന്നത്. 9 മാസമായി ജോലിയില്ലാതെ താൻ ഫ്ലാറ്റിൽ കഴിയുകയാണെന്നും, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഒരു മകനാണ് തനിക്കുള്ളതെന്നും പറഞ്ഞുകൊണ്ടാണ് രേഖ ഈ വിഡിയോ ആരംഭിക്കുന്നത്. വിഡിയോ ഇതിനോടകം വൈറലാണ്.

‘ഇത്തരം ആക്രമണങ്ങളുടെ ഫലമായി നമ്മുടെ കേരളത്തിൽ ഒരുപാട് ജീവനുകൾ പൊലിഞ്ഞ് പോവുന്നുണ്ട്. മകനായി കഷ്ടപ്പെട്ട് ജീവിക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ഞാൻ. എന്നാൽ യൂട്യൂബേഴ്സ് കാരണം മുന്നോട്ട് ജീവിക്കാനുള്ള ശേഷി നഷ്ടപ്പെടുകയാണ്. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം എന്നെ തേജോവധം ചെയ്യുന്ന യൂട്യൂബേഴ്സായിരിക്കും എന്ന് അറിയിക്കാനാണ് ഈ വിഡിയോ. എന്നെ മാത്രമല്ല, ഇതേ ഫീൽഡിലെ നിരവധി പേരെ ഇതുപോലെ അപമാനിക്കുകയാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി ഇതിനെതിരെ ശക്തമായ നടപടി എടുക്കണം. ഞങ്ങളെ രക്ഷിക്കണം’. - രേഖ വിഡിയോയില്‍ പറയുന്നു.

ADVERTISEMENT

കഴിഞ്ഞ ദിവസം രേഖ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വിഡിയോ വൈറലായിരുന്നു.

‘‘എന്റെ ജീവിതത്തിൽ ഇന്ന് ഞാൻ ഏറ്റവും വലിയ ഒരു തീരുമാനമെടുക്കുകയാണ്. എന്റെ ജീവിതത്തിലൂടെ കടന്നു പോയ കാര്യങ്ങൾ എല്ലാവർക്കും അറിയാം, വേദനയും നിശബ്ദതയും, ഒരുപാട് ചോദ്യങ്ങളും. ഇനി വരുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ തീരുമാനം’’ എന്നാണ് വിഡിയോയിൽ രേഖ രതീഷ് പറയുന്നത്. പിന്നാലെ നടനും സുഹൃത്തുമായ ഈശ്വറുമായി താരം വിഡിയോ കോളിൽ സംസാരിക്കുന്നതും വിഡിയോയിൽ കാണാം. ‘എ ന്യൂ ചാപ്റ്റർ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ADVERTISEMENT

മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് നടി രേഖ രതീഷ്. ശ്രദ്ധേയമായ നിരവധി റോളുകളിലൂടെ സീരിയൽ രംഗത്ത് തിളങ്ങുകയാണ് താരം.

Actress Rekha Ratheesh Alleges YouTuber Harassment, Seeks CM's Intervention:

Actress Rekha Ratheesh is facing severe mental distress due to continuous harassment by YouTubers using derogatory captions in their videos for nearly three months. She has pleaded with Kerala Chief Minister Pinarayi Vijayan for strong action, stating that this online bullying is impacting her ability to live and could lead to tragic consequences like those seen in similar cases in Kerala.

ADVERTISEMENT