‘ഉപ്പുവീടുക’ളിലൂടെ ആരതി പറഞ്ഞത് ഒരു ജനത നിശബ്ദമായി സഹിച്ച അവഗണനയുടെ കഥ: കഥ പറച്ചിലിനൊടുക്കം അവരെ തേടി വന്ന മാറ്റം 'Uppuveedukal': A Documentary Unveiling Kerala's Saltwater Crisis
നമ്മൾ മഴക്കാലത്തെ വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടിട്ടുണ്ട്. 2018ൽ വെള്ളം ജീവിതങ്ങളെ അപ്പാടെ തൂത്തെറിയുന്നത് നമ്മിൽ പലരും നേരിട്ടും കണ്ടു... എന്നാൽ ഇനി പറയാൻ പോകുന്നത് ആ ഭീതി സ്ഥിരമായി അനുഭവിച്ച കുറച്ച് മനുഷ്യരെ കുറിച്ചാണ്. ഉപ്പു കയറി അവരുടെ വീടുകളും ജീവിതവും നരകമായതിനെ കുറിച്ചാണ്... പറയുന്നത്
നമ്മൾ മഴക്കാലത്തെ വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടിട്ടുണ്ട്. 2018ൽ വെള്ളം ജീവിതങ്ങളെ അപ്പാടെ തൂത്തെറിയുന്നത് നമ്മിൽ പലരും നേരിട്ടും കണ്ടു... എന്നാൽ ഇനി പറയാൻ പോകുന്നത് ആ ഭീതി സ്ഥിരമായി അനുഭവിച്ച കുറച്ച് മനുഷ്യരെ കുറിച്ചാണ്. ഉപ്പു കയറി അവരുടെ വീടുകളും ജീവിതവും നരകമായതിനെ കുറിച്ചാണ്... പറയുന്നത്
നമ്മൾ മഴക്കാലത്തെ വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടിട്ടുണ്ട്. 2018ൽ വെള്ളം ജീവിതങ്ങളെ അപ്പാടെ തൂത്തെറിയുന്നത് നമ്മിൽ പലരും നേരിട്ടും കണ്ടു... എന്നാൽ ഇനി പറയാൻ പോകുന്നത് ആ ഭീതി സ്ഥിരമായി അനുഭവിച്ച കുറച്ച് മനുഷ്യരെ കുറിച്ചാണ്. ഉപ്പു കയറി അവരുടെ വീടുകളും ജീവിതവും നരകമായതിനെ കുറിച്ചാണ്... പറയുന്നത്
നമ്മൾ മഴക്കാലത്തെ വെള്ളപ്പൊക്കത്തെ കുറിച്ച് കേട്ടിട്ടുണ്ട്. 2018ൽ വെള്ളം ജീവിതങ്ങളെ അപ്പാടെ തൂത്തെറിയുന്നത് നമ്മിൽ പലരും നേരിട്ടും കണ്ടു... എന്നാൽ ഇനി പറയാൻ പോകുന്നത് ആ ഭീതി സ്ഥിരമായി അനുഭവിച്ച കുറച്ച് മനുഷ്യരെ കുറിച്ചാണ്. ഉപ്പു കയറി അവരുടെ വീടുകളും ജീവിതവും നരകമായതിനെ കുറിച്ചാണ്... പറയുന്നത് ‘ഉപ്പുവീടുകൾ’ എന്ന ഡോക്യുമെൻട്രിയുടെ സംവിധായിക തിരുവനന്തപുരം സ്വദേശി ആരതി എം. ആറും. നാലു വർഷം പേറിയ വേദനകളുടേയും പരീക്ഷണങ്ങുടേയും പര്യവസാനം കൂടിയാണ് ആരതിക്ക് ‘ഉപ്പുവീടുകൾ’.
‘കഭൂമി’ലും ‘ബിനാലെ’യിലുമടക്കം പല വേദികളിൾ ഇതിനോടകം ചർച്ചായ സിനിമ ഒരു വിഭാഗം മനുഷ്യരുടെ ദുരിതകാലത്തിനുള്ള അറുതിക്കുള്ളൊരു വഴി കൂടി തുറന്നു വയ്ക്കുന്നു...
ഉപ്പിന്റെ ആദ്യ കണിക
ഉപ്പുവീടുകൾ വളരെ കാലം മുൻപേ തുടങ്ങിയൊരു പ്രോജക്റ്റാണ്. 2018ലെ വെള്ളപ്പോക്കത്തിനു ശേഷം സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ഒരു മോണോഗ്രാഫ് സീരിസുണ്ടായിരുന്നു.. അതിൽ ചാലക്കുടിപ്പുഴയും പെരിയാറും ചേരുന്നൊഴുകുന്ന പുത്തൻവേലിക്കര എന്ന സ്ഥലത്തെ കുറിച്ചു പറയുന്നുണ്ട്. വലിയ നാശനഷ്ടങ്ങൾ സംഭവിച്ചയിടം. പഠനാവശ്യത്തിന്റെ ഭാഗമായി ഡോ. അനാമികയുമായിട്ടാണ് അവിടെ എത്തിയത്. ഞാനവരുടെ ജേണലിസ്റ്റ് അസോസിയേറ്റ് ആയിരുന്നു.
അതിന്റെ ഭാഗമായി വെള്ളോട്ടുപുറം വാർഡിലേക്ക് പോയിരുന്നു. അവിടെ വച്ചാണ് എന്റെ സിനിമയിൽ കാണിക്കുന്ന നിർമല എന്ന ചേച്ചിയെ കാണുന്നത്. വിവരങ്ങൾ ശേഖരിക്കാൻ ചെന്ന സമയത്ത് ‘നിങ്ങളെന്തിനാ വന്നേ? നിങ്ങളൊക്കെ വന്ന് ഫോട്ടോ എടുത്തിട്ടങ്ങ് പോകും.’ എന്നൊക്കെ പറഞ്ഞ് അവരുടെ വിഷമവും ദേഷ്യവും ഒക്കെ കൂടി ചേർന്നാണ് ചേച്ചി പ്രതികരിച്ചത്. ആഴ്ച്ചകൾക്കു ശേഷം അവിടേയ്ക്ക് വീണ്ടും പോയി. അവരുടെ വീട്ടുമുറ്റത്തൊക്കെ വെള്ളം കയറിയിറങ്ങി പോയതിന്റെ ചളി കിടക്കുന്നുണ്ട്. ആ ചേച്ചിയാണ് വേലിയേറ്റം വരുമ്പോൾ വീട്ടിലേക്ക് വെള്ളം കയറുന്നതിനെ കുറിച്ച് ആദ്യമായി പറയുന്നത്.
അന്നത് കേൾക്കുമ്പോൾ പോലും എത്ര ആലോചിച്ചിട്ടും വേനൽക്കാലത്തു വെള്ളം വന്നത് എങ്ങനെയെന്ന് മനസിലാകുന്നുണ്ടായിരുന്നില്ല.. അതോടെ അതിനെകുറിച്ച് കൂടുതൽ വായിച്ചിരുന്നു..
കുറച്ച് മാസങ്ങൾ കഴിഞ്ഞ് വെള്ളോട്ട്പുറത്തിന്റെ മറ്റൊരു വശത്ത് പോയി കുറച്ചുപേരെ കണ്ട് കുറച്ച് ചിത്രങ്ങളെടുത്ത് വച്ചു. അന്നത്തെ പഠന റിപ്പോർട്ടിൽ ‘സോൾട്ടഡ് മിസറി ഓഫ് വെള്ളോട്ടുപുറം’ എന്ന തലക്കെട്ടിൽ ഇക്കാര്യങ്ങൾ എഴുതിയിട്ടുണ്ട്. എന്നാൽ അപ്പോഴും ‘ഉപ്പുവെള്ളം കയറുന്നു’ എന്നു മാത്രമാണ് എഴുതിയത്. അന്ന് അത്രേ അറിയൂ.
പിന്നീട് ഒരു മാസികയിൽ ജോലി കിട്ടി. എക്വിനോക്റ്റ് എന്നൊരു റിസേർച്ച് സർവീസുമായി ചേർന്ന് പ്രവർത്തിക്കണ്ടിയും വന്നു. അവരാണ് വേലിയേറ്റ വെള്ളപ്പൊക്ക പ്രശ്നം എന്താണെന്ന ബോധം എനിക്കുണ്ടാക്കി തരുന്നത്. ചുറ്റുമുള്ള ആൾക്കാരോട് പറയുമ്പോൾ പോലും അവർക്കത് മഴപെയ്യുമ്പോൾ വരുന്നൊരു വെള്ളപ്പൊക്കം മാത്രമായിട്ടാണ് തിരിഞ്ഞിരുന്നത്. ഈ പ്രശ്നം ശരിക്കെന്താണെന്ന് മറ്റുള്ളവരെ കാണിക്കണം എന്നൊരു ചിന്ത വരുന്നത് അവിടുന്നാണ്. കാണിക്കണമെന്നതിലുപരി ഇതിനായി വർഷങ്ങളായി പോരാടുന്നവരുടെ ശബ്ദം ആധികാരികളിലേക്ക് എത്തിക്കുക എന്നതിനാണ് ഊന്നൽ കൊടുത്തത്.
എന്റെ ഡോക്യുമെൻട്രിയിൽ സംസാരിക്കുന്ന അഞ്ചു സ്ത്രീകൾ 20 വർഷമായി വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ കെടുതികളെ കുറിച്ച് അധികാരികളെ അറിയിക്കാൻ അവരാൽ കഴിയും വിധമൊക്കെ ശ്രമിച്ചിരുന്നു. നിവേദനങ്ങളായും പരാതികളായും പറഞ്ഞിട്ടും അതാരും ചെവിക്കൊള്ളാത്ത അവസ്ഥ.
2022ൽ സുഹൃത്തും തിരക്കഥാകൃത്തും ഒക്കെയായ ഋഷികേഷ് ഭാസ്കരൻ എന്റെ വീട്ടിൽ വന്ന സമയത്ത് ഈ വിഷയം ചർച്ച ചെയ്തിരുന്നു.. അവനാണ് ആദ്യമായി ഇത് നല്ല സബ്ജക്റ്റാണെന്ന് പറയുന്നത്. അതോടെ ഒരു നിർമാതാവിനെ കണ്ടെത്തി ഷൂട്ട് തുടങ്ങുന്നു. ‘പരുവനീർ പെരുക്കം’ എന്നായിരുന്നു അന്നിട്ട പേര്. എന്നാൽ ഷൂട്ട് തുടങ്ങി രണ്ടാം ദിവസം നിർമാതാവ് പിൻമാറി. പ്രോജക്റ്റിന്റെ ഗതി മാറുന്നത് അവിടെ നിന്നാണ്...
ക്രൗഡ് ഫണ്ടിങ്ങ് എന്ന പ്രതീക്ഷ
ഷൂട്ട് നടന്നു കൊണ്ടിരിക്കെയാണ് പ്രൊഡ്യൂസർ പിൻമാറിയത്. ഒപ്പം ഷൂട്ടിന്റെ ക്രൂ മുഴുവനുമുണ്ട്. വളരെ തുച്ഛമായ ശമ്പളത്തിനാണ് അന്നൊരു മാസികയിൽ ജോലി ചെയ്യുന്നത്, ഒരു പിന്നോക്ക സമുദായത്തിൽ നിന്നും വരുന്നതിന്റെ എല്ലാ വിഭവ–ക്ഷാമവും എനിക്കുണ്ട്.. ജോലി ചെയ്തവർക്കു കൊടുക്കാനുള്ള പൈസ പോലും കൈയിൽ ഇല്ല... എന്നാൽ മനുഷ്യരോട് എനിക്ക് തിരിഞ്ഞു നടക്കാനും പറ്റില്ല.
വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെ വെള്ളം കയറി വരുന്നതും ഇറങ്ങുന്നും സ്ക്രീനിൽ കാണിക്കണമെന്നുണ്ടായിരുന്നു... ആദ്യം അതിനായി നിശ്ചഛയിച്ചിരുന്ന ദിവസം നല്ല മഴ പെയ്ത് അതു നടന്നില്ല. അതും വലിയൊരു മാനസിക പ്രതിസന്ധിയായി.. കുറച്ചു നാൾ ഈ പ്രോജക്റ്റ് പ്പാടെ അനിന്നു പോയി. ഒന്നും ചെയ്യാൻ പറ്റാത്തതിന്റെ വേദന കാർന്നു തിന്ന ദിവസങ്ങൾ...
അങ്ങനെയിരിക്കെ ഡിസംബർ 23ന് രാത്രി 11 മണിക്ക് എനിക്ക് നാട്ടുകാരിൽ നിന്നു വിളി വന്നു ‘‘വെള്ളം കയറുന്നു മോൾ വന്ന് ഞങ്ങളെ രക്ഷിക്കുമോ?’ എന്നാണ് അവർ ചോദിച്ചത്. പല സ്ഥലങ്ങളിലുണ്ടായിരുന്ന ഞങ്ങൾ അവിടെ ഒത്തു കൂടി. സുഹൃത്തുക്കളുടെ
കൈയിലുള്ള എക്യൂപ്മെന്റുകൾ വച്ചാണ് അന്നത് ഷൂട്ട് ചെയ്തത്. പുലരുവോളം ഷൂട്ട് ചെയ്തു. കൂലി കൊടുക്കാൻ പൈസയില്ല, ഇതൊക്കെ ഞാൻ എന്നെങ്കിലും തിരിച്ചു തരും എന്നൊരു വാക്ക് മാത്രമാണ് അവർക്ക് പകരം കൊടുത്തത്.
കാര്യങ്ങൾ ഏതാണ്ട് കൈയിൽ നിന്ന് പോയി നിന്ന സമയത്താണ് വീണ്ടും ഋഷികേശിനെ വിളിക്കുന്നത്. എന്റെ അവസ്ഥ മനസിലാക്കി അവനാണ് ‘ക്രൗഡ് ഫണ്ടിങ്ങ്’ എന്ന ഓപ്ഷനെ കുറിച്ചു പറയുന്നത്. അന്നേരം തന്നെ അവനെനിക്ക് കുറച്ച് പൈസയിട്ടു തന്നു. പൈസ വന്നതും ഇനി മുന്നോട്ട് തന്നെ എന്നായി!
എന്റെ ചുറ്റുമുള്ള എല്ലാവരോടും പൈസ ചോദിച്ചു. ചിലർ ഒന്നും ചേദിക്കാതെ പൈസ തന്നു. ചിലർ പ്രോജക്റ്റ് പ്രപോസൽ അയക്കാൻ പറഞ്ഞിരുന്നു. അതൊക്കെ തയ്യാറാക്കി അയച്ചും കൊടുത്തു. എന്റെ പരിചയക്കാരൊക്കെ തീർന്നപ്പോൾ പങ്കാളി എബ്രഹാമിന്റെ (ഈ പ്രോജക്റ്റിന്റെ ക്രിയേറ്റീവ് ഹെഡ് കൂടിയാണ്) പരിചയക്കാരിലേക്ക് അതു നീണ്ടു. അങ്ങനെ പ്രതീക്ഷയറ്റിരുന്ന നേരത്ത് പല കൈകൾ താങ്ങായി വന്നിട്ടാണ് ഉപ്പുവീടുകളുടെ ഷൂട്ട് പൂർത്തിയാകുന്നത്.
ഇതിനിടയ്ക്ക് ഇട്ടിട്ട് പോയ പ്രൊഡ്യൂസർ തിരികെ വന്ന് ഒരൗദാര്യം പോലെ ഞാനിത് ചെയ്യാമെന്ന് പറയുന്നു. സഹകരിക്കാൻ താൽപര്യമില്ല എന്ന് പറഞ്ഞതും വലിയ ഓഫറുകൾ വച്ചു, വഴക്കായി. ചീത്ത വിളിയായി. ഒടുക്കം ഞാനൊരു ലോണെടുത്തിട്ട് അയാൾ അഡ്വാൻസായി തന്ന തുക തിരികെ കൊടുത്തിട്ട് ആ അധ്യായം അങ്ങ് പൂട്ടി!
ശേഷം വന്നത് പോസ്റ്റ് പ്രൊഡക്ഷൻ എന്ന് കടമ്പ. അതിനുള്ള പണമുണ്ടായിരുന്നില്ല.. പിന്നെയും രണ്ടു വർഷത്തോളം ഒന്നു ചെയ്യാനാവാതെയിരുന്നു....
കഭൂം തന്നെ രണ്ടാം പിടിവള്ളി
2025ലാണ് കഭൂം എന്നൊരു ആർട്ട് പ്രോജക്റ്റ് വന്നത്. പ്രകൃതിദുരന്തങ്ങളെ കുറിച്ചുള്ള അവബോധം കലയിലൂടെ സൃഷ്ടിക്കുകയിരുന്നു അതിന്റെ ഉദ്ദേശം. ഇക്വിനോഫ്റ്റും കലാകാരി രാധാ ഗോമതിയും ചേർന്നാണ് എന്നെ അതിലേക്ക് ക്ഷണിക്കുന്നത്. രാധ വഴിയാണ് ഡോക്യുമെൻട്രി തീർക്കാനുള്ള കുറച്ച് ഫണ്ടും മറ്റും വീണ്ടും കിട്ടിയത്. അതിനിടെ എൻ.സി.എ.എസും (നാഷ്ണൽ സെന്റർ ഫോർ അഡ്വക്കസി സ്റ്റഡീസ്) ഡോക്യുമെൻട്രിക്കായി കുറച്ച് ഫണ്ട് തന്നിരുന്നു. അങ്ങനെ ലോകത്തിന്റെ പല ഭാഗത്തുള്ളവർ ചേർന്ന... മനുഷ്യരുടെ കരുണ കൊണ്ടാണ് ഉപ്പു വീടുകൾ പൂർത്തീകരിക്കുന്നത്.
ഉപ്പുവീടുകൾ എന്ന പേര്
പരുവനീർ പെരുക്കം എന്ന് പേരിട്ടിരുന്നെങ്കിലും അത് പിന്നീട് ആളുകൾക്ക് വിശദീകരിച്ചു കൊടുക്കേണ്ടി വരും. അതിനു പകരം എല്ലാവർക്കും മനസിലാകുന്നൊരു പേരിനായുള്ള അന്വേഷണവും ഒപ്പമുണ്ട്.
ഇതു മുഴുവൻ ഉപ്പിന്റെ കഥയാണല്ലോ അതുമായി ചുറ്റിപ്പറ്റിയാണ് ഞങ്ങളെല്ലാവരുടേയും സംസാരങ്ങൾ നടന്നിരുന്നത്. ഷൂട്ടിനിടയ്ക്ക് ഉപ്പു വെള്ളത്തിൽ തുടർച്ചയായി നിന്നിട്ട് ഞാനടക്കമുള്ളവർക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ ഇടത്തേക്കാലിൽ ഇപ്പോഴും ഇടയ്ക്ക് നീരു വരാറുണ്ട്. ഇത്ര മനുഷ്യരുടെ ഇടയ്ക്ക് നിന്ന് പ്രവർത്തിച്ചതിന്റെ ഫലമായി മാനസികാരോഗ്യ പ്രശ്നങ്ങളും ഞങ്ങളെ പലരേയും അലട്ടി.
പരുവനീർ പെരുക്കം എന്ന ആശത്തിൽ തുടക്കത്തിൽ പ്ലാൻ ചെയ്തപോലുള്ളൊരു കഥയല്ല ഷൂട്ട് ചെയ്ത് കഴിഞ്ഞ് ഒടുക്കം കിട്ടുന്നത്. അതിനിടയ്ക്കാണ് അവിടുന്ന് വീട് വിട്ട് പോകേണ്ടി വന്നൊരു വീട്ടുകാരെ ഡോക്യുമെൻട്രിയിൽ ചിത്രീകരിക്കുന്നത്... അതൊടെയാണ് കഥ മാറി.
ഇതിനിടയ്ക്കെപ്പൊഴാ ക്രീയേറ്റീവ് ഡയറക്ടറോടു നടത്തിയ സംഭാഷണത്തിനിടെ അവൻ പറഞ്ഞൊരു പേരാണ്- ഉപ്പുവീടുകൾ. അതു കേൾക്കുമ്പോൾ തന്നെ അതിലെല്ലാമുണ്ട്. ആരോടും ഒന്നും കൂടുതലായി പറയേണ്ടി വരില്ല. അങ്ങനെ പരുവനീർ പെരുക്കം ‘ഉപ്പുവീടുകളായി.’
മാറ്റം വന്ന വഴി
എന്റെ ഡോക്യുമെൻട്രി കാരണമല്ല എന്നാലും എക്വിനോക്റ്റ് വഴി വേലിയേറ്റം അടയാളപ്പെടുത്തി കലണ്ടർ ഇറങ്ങി. അതു ആളുകളിലേക്ക് വിതരണം ചെയ്തു. അതു തന്നെ ഒരു വലിയ മാറ്റമാണ്. കാരണം അതുവരെ ഇല്ലാതിരുന്നൊരു ഡേറ്റ അവർ രൂപപ്പെടുത്തി. അതാണ് നിയമ നിർമാണത്തിന് ഏറ്റവും ആവശ്യഘടകവും..
വർഷങ്ങളോളം ശാസ്ത്രഞ്ജർ, പരിസ്ഥിതി പ്രവർത്തകർ, ആ നാട്ടിലെ മനുഷ്യർ, വോളന്റീയറിങ്ങ് ചെയ്ത ധാരാളം കുട്ടികൾ, ഗവേഷകർ, ആർട്ടിസ്റ്റുകൾ തുടങ്ങി പലരുടേയും ശബ്ദങ്ങൾക്കൊപ്പം ഈ ഡോക്യുമെൻട്രി യും ചേർന്നപ്പോൾ വന്ന പ്രധാന മാറ്റം വേലിയേറ്റ വെള്ളപ്പൊക്കം എന്നത് ഒടുക്കം സംസ്ഥാന ദുരന്തമായി അംഗീകരിക്കപ്പെട്ടു എന്നതാണ്. 2026 ജനുവരി 28ന് മുഖ്യമന്ത്രിയുടെ അറിയിപ്പായി തന്നെ അതു പുറത്തു വന്നു. ഇതൊടെ ദുരിതം അനുഭവിക്കുന്നവർക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷിക്കാൻ സാധിക്കും. എന്നൊരു വലിയ മാറ്റത്തിനു കാരണമായി.
നമുക്ക് ചുറ്റുമുണ്ടായിട്ടും നമ്മൾ കാണാതെ പോകുന്ന, അറിയാതെ പോകുന്ന ഒരുപറ്റം മനുഷ്യരുടെ കഥ ലോകത്തിന് കാണിച്ചു കൊടുക്കാൻ സാധിച്ചു. അതുവഴി അവരിലേക്ക് പ്രതീക്ഷയുടെ ഒരു പിടിവള്ളിയെങ്കിലും എത്തിക്കാൻ സാധിച്ചു.... അതിലാണ് ഇന്ന് എനിക്കും എന്റെ ടീമിനും നിറവു തോന്നുന്നത്...