‘25 വയസായിട്ടും മോളെ ഇങ്ങനെ വിട്ടേക്കുവാണോ എന്ന് ചോദിക്കുന്നവരുമുണ്ട്; അവരോട് സഹതാപം മാത്രം’; ബസ്സോടിക്കുന്ന മിടുമിടുക്കി രൂപ പറയുന്നു
ഒരു മിനിറ്റ്... ബസ്സിൽ ഇരിക്കുന്നതായി ഒന്ന് സങ്കൽപ്പിക്കാമോ.വിൻഡോ സീറ്റ്. ലേശം പൊടി മഴ, നല്ല പാട്ട്. ബസ്സിങ്ങനെ വലിയ കുലുക്കവും ആട്ടവും ഇല്ലാതെ മുന്നോട്ട് പോകുന്നു. ആ ഡ്രൈവർ സീറ്റിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ. പുരുഷരൂപമാണോ ഡ്രൈവറായി സങ്കൽപ്പത്തിൽ തെളിഞ്ഞത്? എന്നാൽ ആ സങ്കൽപം ഒന്ന്
ഒരു മിനിറ്റ്... ബസ്സിൽ ഇരിക്കുന്നതായി ഒന്ന് സങ്കൽപ്പിക്കാമോ.വിൻഡോ സീറ്റ്. ലേശം പൊടി മഴ, നല്ല പാട്ട്. ബസ്സിങ്ങനെ വലിയ കുലുക്കവും ആട്ടവും ഇല്ലാതെ മുന്നോട്ട് പോകുന്നു. ആ ഡ്രൈവർ സീറ്റിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ. പുരുഷരൂപമാണോ ഡ്രൈവറായി സങ്കൽപ്പത്തിൽ തെളിഞ്ഞത്? എന്നാൽ ആ സങ്കൽപം ഒന്ന്
ഒരു മിനിറ്റ്... ബസ്സിൽ ഇരിക്കുന്നതായി ഒന്ന് സങ്കൽപ്പിക്കാമോ.വിൻഡോ സീറ്റ്. ലേശം പൊടി മഴ, നല്ല പാട്ട്. ബസ്സിങ്ങനെ വലിയ കുലുക്കവും ആട്ടവും ഇല്ലാതെ മുന്നോട്ട് പോകുന്നു. ആ ഡ്രൈവർ സീറ്റിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ. പുരുഷരൂപമാണോ ഡ്രൈവറായി സങ്കൽപ്പത്തിൽ തെളിഞ്ഞത്? എന്നാൽ ആ സങ്കൽപം ഒന്ന്
ഒരു മിനിറ്റ്... ബസ്സിൽ ഇരിക്കുന്നതായി ഒന്ന് സങ്കൽപ്പിക്കാമോ.വിൻഡോ സീറ്റ്. ലേശം പൊടി മഴ, നല്ല പാട്ട്. ബസ്സിങ്ങനെ വലിയ കുലുക്കവും ആട്ടവും ഇല്ലാതെ മുന്നോട്ട് പോകുന്നു. ആ ഡ്രൈവർ സീറ്റിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കിക്കേ. പുരുഷരൂപമാണോ ഡ്രൈവറായി സങ്കൽപ്പത്തിൽ തെളിഞ്ഞത്? എന്നാൽ ആ സങ്കൽപം ഒന്ന് മാറ്റിപ്പിടിക്കാം. ഇവിടെ ബസ്സോടിക്കുന്നത് ഒരു മിടുമിടുക്കിയാണ്. പേര് രൂപ.
കൊല്ലം മാടനട എച്ച്‌ആർഡിയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ വിദ്യാർഥി. രാവിലെ ക്ലാസിന് പോകുന്ന സമയത്ത് അങ്ങോട്ട് ഓടിക്കും തിരികെ വരുമ്പോൾ ഇങ്ങോട്ടും. ഒഴിവ് ദിവസങ്ങളിൽ ഫുൾടൈം ഡ്രൈവറുടെ റോളിൽ.
ഇൻസ്റ്റ റീൽ, എന്ന മോഹത്തിൽ നിന്ന്
‘‘പണ്ടേ വണ്ടി പ്രേമമുണ്ട്. 2016ൽ പതിനെട്ട് വയസായപ്പോഴേ ടൂവീലർ, ഫോർ വീലർ ലൈസൻസ് എടുത്തു. പിന്നെ, ടൂറിസ്റ്റ് ബസ് ഓടിക്കണം എന്നായി ആഗ്രഹം. അനിയൻ ഹെവി ലൈസൻസ് എടുത്തപ്പോൾ ഞാനും പഠനം തുടങ്ങി. 2022 ലാണ് ലൈസൻസ് കിട്ടിയത്. ബസോടിച്ച് ഇൻസ്റ്റയിൽ റീ ൽ ഇടണമെന്ന മോഹമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പണ്ട് പ്രൈവറ്റ് ബസ് ഡ്രൈവറായിരുന്നു. ഡ്രൈവിങ്ങിന്റെ ടെക്നിക്കൽ ബാലപാഠങ്ങൾ പറഞ്ഞുതന്നതും അച്ഛനാണ്. അച്ഛന്റെ പരിചയക്കാരനാണ് സുനിൽ അങ്കിൾ. അദ്ദേഹം വഴി ബസ് ഉടമയോട് ചോദിച്ചു. ഉടമ സമ്മതിച്ചതും ഒരു ഞായറാഴ്ച മുഴുവൻ ഓടിച്ചു. നാട്ടുകാർക്ക് ആദ്യം അദ്ഭുതമായിരുന്നു. എല്ലാവരും കട്ടസപ്പോർട്ടാണ്. ഇൻസ്റ്റയിൽ കുറേ പെൺകുട്ടികൾ മെസേജ് ചെയ്തിരുന്നു. എങ്ങനെയാണ് ഹെവി ലൈസൻസ് എടുക്കുന്നത് എന്നൊക്കെ ചോദിച്ചിട്ട്. അറിയാവുന്ന കാര്യങ്ങൾ പറഞ്ഞു കൊടുക്കും.
ആദ്യം ചവറ– എളമ്പള്ളൂർ ആയിരുന്നു. ഓരോ ദിവസം ഓരോ റൂട്ടാണ്. തിരുമുല്ലവാരം– ശക്തികുളങ്ങര പള്ളി, അഷ്ടമുടി– പെരുമ്പുഴ റൂട്ടിലൊക്കെ ഓടാറുണ്ട്. ബസ് ഡ്രൈവിങ് പ്രയാസമുള്ള കാര്യമല്ല. പക്ഷേ, ട്രാഫിക് നിയമങ്ങൾ പാലിക്കാത്തവരുടെ കാര്യത്തിലുള്ള ശ്രദ്ധ പ്രധാനമാണ്. ആരും എങ്ങോട്ടും എപ്പോ വേണമെങ്കിലും തിരിയാം. അതൊക്കെ മുൻകൂട്ടി കണ്ട് കരുതലോടിരിക്കണം. ഇത്ര സമയത്ത് ഇന്നയിടത്ത് എത്തണം എന്നൊക്കെ കണ്ടക്ടർ അങ്കിൾമാർ പറഞ്ഞു തരും. അവർ ബെല്ലടിച്ചു തരും. സ്പീഡിൽ പോകാനാണെങ്കിൽ രണ്ട് ബെല്ല് വേഗത്തിലടിക്കും. പതിയെ ആണെങ്കിൽ മൃദുവായിട്ടാകും ബെല്ലടി. അങ്ങനെ ചില കോഡുകൾ. ഇ തുവരെ സമയം തെറ്റിയിട്ടൊന്നുമില്ല. ഡ്രൈവിങ് പഠിച്ചതു കൊണ്ട് ആത്മവിശ്വാസം കൂടിയിട്ടുണ്ട്.
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനാണു പഠിക്കുന്നതെങ്കിലും പൈലറ്റ് ആകാനാണ് ആഗ്രഹം. പക്ഷേ, നല്ല ചെലവ് വരും. സാധാരണക്കാരന് താങ്ങാനാവില്ല. ഈയിടയ്ക്ക് യുപി സർക്കാരിന്റെ പൈലറ്റ് ആപേക്ഷ വന്നിരുന്നു. സർക്കാരിന്റേതല്ലേ ചെലവ് കുറയും എന്നു കരുതി നോക്കിയപ്പോൾ അതിനും വേണം 75 ലക്ഷത്തോളം രൂപ. അതുകൊണ്ട് തൽക്കാലം വേണ്ടെന്ന് വച്ചു.
നാട് കൊല്ലം കേരളപുരത്താണ്. നിലവിൽ പൊലീസ് ക്വാർട്ടേഴ്സിലാണു താമസം. അച്ഛൻ പ്രദീപ് കുമാർ. കേരള പൊലീസിൽ എഎസ്ഐ ആണ്. ഇപ്പോൾ ഡെപ്യൂട്ടേഷൻ കിട്ടി സിബിഐയിൽ. അമ്മ സുമ (തങ്കം) . അനിയൻ ഗൗതം. എറണാകുളത്തു ലോജിസ്റ്റിക്സ് പഠിക്കുന്നു. അന്നും ഇന്നും ഏറ്റവും സപ്പോർട്ട് വീട്ടുകാർ തന്നെയാണ്. കൂട്ടുകാരി ക്രിസ്റ്റിയും എല്ലാ കാര്യത്തിനും ഒപ്പമുണ്ട്.
ആദ്യം ബസ് ഓടിക്കണം എന്ന് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. പിന്നെയാണ് അതു വരുമാനമാർഗം കൂടിയായി മാറുന്നത്. സ്വന്തം വരുമാനം എന്ന് പറയുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണ്. ഇഷ്ടമുള്ള ജോലി ചെയ്യാൻ തടസ്സം നിൽക്കാത്ത വീട്ടുകാരോട് ‘ഇരുപത്തിയഞ്ചു വയസായിട്ടും മോളെ ഇങ്ങനെ അഴിച്ചു വിട്ടേക്കുവാണോ’ എന്ന് ചോദിക്കുന്നവരുമുണ്ട്. അവരോട് സഹതാപം മാത്രം. നമ്മൾ നമ്മുടെ കാര്യം നോക്കി മുന്നോട്ട് തന്നെ പോവുക. അതേയുള്ളു മറുപടി. ഡിഫൻസ് ജോലി ആണ് ഇപ്പോഴത്തെ മോഹം. അച്ഛൻ യൂണിഫോം അഴിക്കുന്നതിന് മുൻപ് എനിക്കൊരു യൂണിഫോം ഇടണം. ’’