ഇത് അനന്യ വിശ്വേഷ്. സ്വദേശം പാലക്കാട്. പത്താം വയസ്സിലാണ് അനന്യ കാടുമായി കൂട്ടുകൂടിയത്. അന്നു മുതൽ ഇക്കഴിഞ്ഞ മാസം വരെയുള്ള നാലു വർഷത്തിനിടെ നൂറിലേറെ സ്നേക്ക് റെസ്ക്യൂ ഓപ്പറേഷനുകളിൽ പങ്കെടുത്തു ഈ പതിനാലുകാരി. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പാമ്പിനെ കയ്യിലെടുക്കുന്നതു കണ്ട് വനംവകുപ്പുദ്യോഗസ്ഥർ

ഇത് അനന്യ വിശ്വേഷ്. സ്വദേശം പാലക്കാട്. പത്താം വയസ്സിലാണ് അനന്യ കാടുമായി കൂട്ടുകൂടിയത്. അന്നു മുതൽ ഇക്കഴിഞ്ഞ മാസം വരെയുള്ള നാലു വർഷത്തിനിടെ നൂറിലേറെ സ്നേക്ക് റെസ്ക്യൂ ഓപ്പറേഷനുകളിൽ പങ്കെടുത്തു ഈ പതിനാലുകാരി. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പാമ്പിനെ കയ്യിലെടുക്കുന്നതു കണ്ട് വനംവകുപ്പുദ്യോഗസ്ഥർ

ഇത് അനന്യ വിശ്വേഷ്. സ്വദേശം പാലക്കാട്. പത്താം വയസ്സിലാണ് അനന്യ കാടുമായി കൂട്ടുകൂടിയത്. അന്നു മുതൽ ഇക്കഴിഞ്ഞ മാസം വരെയുള്ള നാലു വർഷത്തിനിടെ നൂറിലേറെ സ്നേക്ക് റെസ്ക്യൂ ഓപ്പറേഷനുകളിൽ പങ്കെടുത്തു ഈ പതിനാലുകാരി. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പാമ്പിനെ കയ്യിലെടുക്കുന്നതു കണ്ട് വനംവകുപ്പുദ്യോഗസ്ഥർ

ഇത് അനന്യ വിശ്വേഷ്. സ്വദേശം പാലക്കാട്. പത്താം വയസ്സിലാണ് അനന്യ കാടുമായി കൂട്ടുകൂടിയത്. അന്നു മുതൽ ഇക്കഴിഞ്ഞ മാസം വരെയുള്ള നാലു വർഷത്തിനിടെ നൂറിലേറെ സ്നേക്ക് റെസ്ക്യൂ ഓപ്പറേഷനുകളിൽ പങ്കെടുത്തു ഈ പതിനാലുകാരി.

എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പാമ്പിനെ കയ്യിലെടുക്കുന്നതു കണ്ട് വനംവകുപ്പുദ്യോഗസ്ഥർ അവളെ വൈൽഡ് ലൈഫ് സഫാലിയുടെ ലീഡറാക്കിയിരിക്കുകയാണ്. പാമ്പുകളെക്കുറിച്ചു ഗവേഷണം നടത്തുകയും കാട്ടാനകളുടെ കണക്കെടുക്കാൻ പോവുകയും ചെയ്യുന്ന അനന്യ വാരിക്കൂട്ടിയ പുരസ്കാരങ്ങളിലൊന്നാണു സിങ്കപ്പെണ്ണ്.

ADVERTISEMENT

പാലക്കാട് പട്ടണത്തിനരികെ കൽപ്പാത്തി അഗ്രഹാരത്തിലെ വീട്ടിൽ ചെന്ന് അനന്യയോടു വർത്തമാനം പറഞ്ഞപ്പോൾ ശാന്തിമന്ത്രങ്ങളുയരുന്ന രഥവീഥികളിൽ പുതിയൊരു പ്രതിഭ ഉയിർകൊള്ളുന്നതു നേരിൽ‌ കണ്ടു.

2011ൽ അനന്യ ജനിച്ച സമയത്ത് മുംബൈയിൽ ഐടി ജോലിക്കാരനായിരുന്നു വിശ്വേഷ്. അനന്യയുടെ അമ്മ ശ്വേത അക്കാലത്ത് അവിടെയൊരു സ്കൂളിൽ അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു.

ADVERTISEMENT

വിശ്വേഷിന്റെ അച്ഛൻ എലപ്പുള്ളി അനന്തനാരായണൻ സുബ്രഹ്മണ്യവും അമ്മ വിജയലക്ഷ്മിയും ജോലിയിൽ നിന്നു വിരമിച്ചപ്പോൾ ‘ഇനിയുള്ള കാലം ജന്മദേശമായ പാലക്കാട്ടു താമസിക്കണം’ എന്നൊരു ആഗ്രഹം പ്രകടിപ്പിച്ചു. ‘ഒറ്റയ്ക്കു പോക ണ്ട. ഞങ്ങളും കൂടെ വരാം’ എന്നു പറഞ്ഞ് വിശ്വേഷും കുടുംബസമേതം മുംബൈ വാസം മതിയാക്കി നാട്ടിലേക്കു തിരിച്ചു.

മകൾ അനന്യ ഒന്നാംക്ലാസ് പൂർത്തിയാക്കിയ അവധിക്കാലത്ത് വിശ്വേഷ് ഊട്ടിയിലേക്കൊരു യാത്ര നടത്തി. അനന്യയുടെ കണ്ണുകൾക്ക് അവിടെ കൗതുകം പകർന്നത് പക്ഷികളായിരുന്നു. അവിടെ നിന്നുള്ള മടക്കയാത്രയിലും അവൾ പക്ഷികളെക്കുറിച്ച് ചോദിച്ചു കൊണ്ടിരുന്നു. അച്ഛൻ പറഞ്ഞുകൊടുത്തതൊക്കെ കേട്ടതിനൊടുവിൽ ‘എനിക്ക് ഇനി ഊട്ടിയിൽ പഠിച്ചാൽ മതി...’ എന്നു പറഞ്ഞ് അനന്യ കരയാൻ തുടങ്ങി. വിശ്വേഷും ശ്വേതയും ഒടുവിൽ മകളുടെ ഇഷ്ടത്തിനു വഴങ്ങി.

ADVERTISEMENT

ഊട്ടിപ്പട്ടണത്തിൽ ബോട്ട് ഹൗസിൽ നിന്ന് ഏറെ അകലെയല്ലാതെ വാടക വീടു കിട്ടി. മുതുമല വനമേഖലയിലൂടെ കാർ സവാരിയായിരുന്നു ഇക്കാലത്തു വിശ്വേഷിന്റെ ഹോബി. ആ യാത്രയിലാണ് അനന്യ ആദ്യമായി കാട്ടാനയെ കണ്ടത്. ആനയെക്കുറിച്ച് അനന്യ ചോദിച്ച സംശയങ്ങളിൽ പലതിനും മറുപടി നൽകാൻ വിശ്വേഷിനു സാധിച്ചില്ല. അതിനു പരിഹാരമായി കാടിന്റെ കൗതുകങ്ങളെക്കുറിച്ചുള്ള അവളുടെ സംശയങ്ങൾ തീർക്കാൻ ആ അച്ഛൻ മകളോടൊപ്പം സഫാരി ജീപ്പിൽ കയറി.

വിവിധ ഇനം പക്ഷികളേയും ആനയേയും മാനുകളേയും കണ്ടപ്പോൾ ഫോട്ടോ എടുക്കാൻ ക്യാമറ വേണമെന്നായി മകൾ. പിറ്റേന്നു തന്നെ ഇരുപതിനായിരം രൂപ കൊടുത്ത് സെക്കൻ‍‍ഡ് ഹാൻഡ് ക്യാമറ വാങ്ങി. ക്യാമറയുമായി ആദ്യ യാത്ര മസിനഗുഡിയിലെ തെപ്പക്കാട്ടേക്കായിരുന്നു. കുട്ടിയാനയുടെ ചിത്രമാണ് അനന്യ ആദ്യമായി ക്യാമറയിൽ പകർത്തിയത്. ഫൊട്ടോഗ്രഫി എന്താണെന്നു പോലും അറിയാത്ത മകൾ എടുത്ത ഫോട്ടോയുടെ ക്ലാരിറ്റിയിൽ ആ അച്ഛൻ തൃപ്തനായി.

കാടിനോടു സ്നേഹം

കാട്ടിലെത്തിയാൽ ഓടി നടക്കുന്ന അനന്യ ഒന്നാം ക്ലാസുകാരിയുടെ റോളിൽ നിശബ്ദയായിരുന്നു. അവൾക്കു കൂട്ടുകാരികളുണ്ടായിരുന്നില്ല. മറ്റു കുട്ടികളോടൊപ്പം ഇന്റർവെൽ സമയത്തു കളിക്കാൻ പോകുമായിരുന്നില്ല. ടീച്ചർമാരോട് എന്തെങ്കിലും സംശയം ചോദിച്ചിരുന്നത് കാടിനെക്കുറിച്ചു മാത്രം.

അങ്ങനെയിരിക്കെയാണു പ്രശസ്ത വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർ രാധിക രാമസ്വാമി കൂനൂരിലെത്തിയത്. അനന്യയെ അവരോടൊപ്പം ഫൊട്ടോഗ്രഫി സെമിനാറിൽ പങ്കെടുപ്പിക്കാൻ വിശ്വേഷ് ശ്രമിച്ചെങ്കിലും ആറു വയസ്സുകാരിയെ കാട്ടിലേക്കു കൊണ്ടു പോകുന്ന കാര്യത്തിൽ അവർ ആശങ്ക പ്രകടിപ്പിച്ചു. ‘കുറച്ചു നേരം നിങ്ങളോടൊപ്പം നിൽക്കട്ടെ. പറ്റില്ലെന്നു തോന്നിയാൽ കൊണ്ടു പൊയ്ക്കോളാം’ വിശ്വേഷ് ആഗ്രഹം പ്രകടിപ്പിച്ചു. അവർ സമ്മതം മൂളി. കാനന സവാരി കഴിഞ്ഞ് തിരികെയെത്തിയ രാധിക പറഞ്ഞത് ഇങ്ങനെ: ഈ പ്രായത്തിൽ ഇതുപോലെ വൈൽഡ് ലൈഫ് ഫോട്ടോ എടുക്കുന്ന കുട്ടികൾ ഇന്ത്യയിൽ വേറെയില്ല...’’

പിന്നീടുള്ള ദിവസങ്ങൾ വിശ്വേഷിനും അനന്യക്കും തുടർയാത്രകളുടേതായിരുന്നു. അവൾ പുതിയ പക്ഷികളുടെ സാന്നിധ്യം കണ്ടെത്തി അവയുടെ പേരും പ്രത്യേകതകളും രേഖപ്പെടുത്തി. നാലു വർഷത്തിനിടെ മുതുമല വന്യജീവി സങ്കേതത്തിൽ നിന്നു മാത്രം 258 ഇനം പക്ഷികളുടെ ചിത്രങ്ങളാണ് അനന്യയുടെ ലെൻസിൽ പതിഞ്ഞത്.

ഇത്രയുമായപ്പോഴേക്കും മസിനഗുഡി ഇക്കോ നാചുറലിസ്റ്റ് ക്ലബ് ഏറ്റവും പ്രായം കുറഞ്ഞ അംഗമായി അനന്യയെ അവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി. കാട്ടാന, കടുവ, കാട് എന്നിങ്ങനെ പ്രകൃതിയെക്കുറിച്ചു ഗവേഷണം നടത്തുന്ന നിരവധിയാളുകളോടൊപ്പം സഞ്ചരിക്കാനും വർത്തമാനം പറയാനും അവൾക്ക് അവസരമൊരുങ്ങി.

ഇക്കൂട്ടത്തിൽ മുരളി എന്നൊരു പാമ്പു പിടുത്തക്കാരനുമുണ്ടായിരുന്നു. കാട്ടിൽ വച്ച് ആദ്യമായൊരു പാമ്പിനെ കണ്ടപ്പോൾ അനന്യ അതിനടുത്തേക്ക് ഓടിപ്പോകുന്നതു കണ്ടു മുരളി അദ്ഭുതപ്പെട്ടു. ഇക്കാര്യം വിശ്വേഷിനോടു പറഞ്ഞപ്പോൾ ആ ആച്ഛൻ മകളുടെ ധൈര്യത്തിൽ അഭിമാനിച്ചു. തുടർന്നു മുരളിയോടൊപ്പം അച്ഛനും മകളും സ്നേക്ക് റെസ്ക്യൂ മിഷനിൽ പങ്കാളികളായി.

‘‘ഒരു സ്ഥലത്തു പാമ്പുണ്ടെന്ന് ഇൻഫർമേഷൻ കിട്ടിയാൽ അവിടുത്തെ ചുറ്റുപാടുകൾ നിരീക്ഷിക്കണം. പാമ്പ് കയറിയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തണം. ഏത് ഇനം പാമ്പാണെന്നു തിരിച്ചറിയണം. വിഷമുള്ളതും അല്ലത്താതതുമായ പാമ്പുകളെ തിരിച്ചറിഞ്ഞ് റെസ്ക്യൂ നടത്തണം.

18 വയസ്സായിട്ടില്ലാത്തതിനാൽ പരിശീലനം നേടിയ റെസ്ക്യൂവർമാരുടെ കൂടെ മാത്രമേ ഞാൻ പോകാറുള്ളൂ. മസിനഗുഡിയിൽ വച്ചാണ് ഞാൻ ആദ്യമായി പാമ്പിനെ തൊട്ടത്. ഒരു കുടിലിന്റെ കരിങ്കൽത്തൂണിനുള്ളിൽ പാമ്പിനെ കണ്ടു. തൂണിലെ കല്ലിളക്കിയാൽ വീട് വീഴും. ബാഗിനുള്ളിൽ കയ്യിട്ട് പതുക്കെ അതിനെ പിടികൂടി.’’ ജീവിതത്തിൽ ആദ്യമായി പാമ്പിനെ പിടിച്ച കഥ അനന്യ വിശദീകരിച്ചു.

പാമ്പിനെ വേദനിപ്പിക്കരുത്

പാമ്പുകളെ സ്പെഷലൈസ് ചെയ്തുള്ള പഠനം വിപുലമാക്കുന്നതിനായി അമേരിക്ക കേന്ദ്രീകരിച്ചുള്ള ആംഫിബിയൻ ഫൗണ്ടേഷനിൽ നിന്ന് ഹെർപറ്റോളജിസ്റ്റ് സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് അനന്യ. 11 വയസ്സിൽ ഈ സർട്ടിഫിക്കറ്റ് നേടുന്ന ഒരേയൊരു ഏഷ്യക്കാരി എന്ന ബഹുമതി അനന്യക്കു സ്വന്തം.

ഇത്രയുമായപ്പോഴേക്കും സ്നേക്ക് റെസ്ക്യൂ ചെയ്യുന്ന അനന്യയെക്കുറിച്ച് കുറേ വാർത്തകൾ വന്നു. അതിൽ ചിലതു വായിച്ച് അനന്യയെ നേരിൽ കാണണമെന്ന് നീലഗിരി കലക്ടറായിരുന്ന ജെ. ഇന്നസെന്റ് ദിവ്യ താൽപര്യമറിയിച്ചു. കലക്ടറുടെ നിർദേശ പ്രകാരം വിശ്വേഷ് അവളെ ഹോം സ്കൂളിങ്ങിൽ ചേർത്തു. അതോടെയാണ് വനയാത്രകൾക്ക് ആവശ്യാനുസരണം സമയം കിട്ടിയത്.

‘‘കേരള വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രിയുടെ പ്രോഗ്രാമുകളിൽ അനന്യ പങ്കെടുക്കുന്നുണ്ട്. കാടു കാണാനെത്തുന്ന വിദ്യാർഥികളുടെ ലീഡറായി വനസവാരിയാണു ഡ്യൂട്ടി. അങ്ങനെ നിരവധി യാത്രകൾ നടത്തിയപ്പോൾ അവൾക്ക് ഐഎഫ്എസ് നേടണമെന്നു മോഹമുണ്ടായി. കൽപ്പാത്തിയിൽ പ്രവർത്തിക്കുന്ന യങ് ഇന്ത്യ ഐഎഎസ് എന്ന സ്ഥാപനത്തിൽ ഐഎഫ്എസിന്റെ ഫൗണ്ടേഷൻ കോഴ്സിനു ചേർന്നിരിക്കുകയാണിപ്പോൾ.’’

അച്ഛൻ വിശ്വേഷ്, അമ്മ ശ്വേത, അനിയത്തി അന്തര എന്നിവർക്കൊപ്പം അനന്യ

വനംവകുപ്പിലെ ജോലിക്കാരോടൊപ്പം കാട്ടിലേക്കു പോകുന്ന അനന്യയെക്കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ പ്രചരിച്ചപ്പോൾ കർണാടക, മഹാരാഷ്ട്ര വനംവകുപ്പിൽ നിന്നു ക്ഷണം വന്നു. ഹിന്ദി, മറാഠി, തമിഴ്, ഇംഗ്ലിഷ്, ഫ്രഞ്ച് ഭാഷകൾ സംസാരിക്കാനുള്ള കഴിവ് ഇവിടെ അവൾക്കു പ്ലസ് പോയിന്റായി. അനന്യ കാനന യാത്രകളിൽ പകർത്തിയ പക്ഷികളുടെ ഫോട്ടോകൾ ‘ദ് ബേഡ്സ് ഓഫ് മസിനഗുഡി’ എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2024ൽ നീലഗിരിയിലെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഈ പുസ്തകം സമ്മാനിച്ചു.

അങ്ങനെ, ദക്ഷിണേന്ത്യയാകെ പ്രശസ്തി നേടിയ അനന്യക്ക് മുതുമലയിലെ എൻജിഒ സംഘടന അവരുടെ സംഘടനയുടെ പരമോന്നത ബഹുമതിയായ ‘സിങ്കപ്പെണ്ണ്’ പുരസ്കാരം സമ്മാനിച്ചു. കാനന സ്നേഹികളുടെ ഗ്രൂപ്പുകളിൽ അനന്യയുടെ പ്രൊഫൈൽ നെയിം ഇപ്പോൾ അതാണ് – സിങ്കപ്പെണ്ണ്...

ADVERTISEMENT