പൊറോട്ട അമിതമായി ചേർത്ത തീറ്റ നൽകിയതിനെത്തുടർന്നു ഫാമിലെ സങ്കരയിനത്തിൽ പെട്ട 6 കറവപ്പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ പെരുപുറത്ത് അൻസിറ മൻസിലിൽ ഹസ്ബുല്ലയുടെ ഫാമിലെ 20 പശുക്കളിൽ ആറെണ്ണമാണു ചത്തത്. എട്ടെണ്ണം അവശനിലയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണു തീറ്റ നൽകിയത്. ശനിയാഴ്ചയും ഇന്നലെയുമായാണു

പൊറോട്ട അമിതമായി ചേർത്ത തീറ്റ നൽകിയതിനെത്തുടർന്നു ഫാമിലെ സങ്കരയിനത്തിൽ പെട്ട 6 കറവപ്പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ പെരുപുറത്ത് അൻസിറ മൻസിലിൽ ഹസ്ബുല്ലയുടെ ഫാമിലെ 20 പശുക്കളിൽ ആറെണ്ണമാണു ചത്തത്. എട്ടെണ്ണം അവശനിലയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണു തീറ്റ നൽകിയത്. ശനിയാഴ്ചയും ഇന്നലെയുമായാണു പശുക്കൾ ചത്തത്. നാലര ലക്ഷം രൂപയോളം നഷ്ടം കണക്കാക്കുന്നു.

പൊറോട്ടയും ചക്കയും പയറും പുളിയരിയും തവിടുഗോതമ്പും ചേർത്തു മിശ്രിതമാക്കിയ തീറ്റയാണു നൽകിയതെന്നു പറയുന്നു. അമിതമായി പൊറോട്ട ചേർത്തതു ദഹനക്കേടിനും തുടർന്നു മരണത്തിനും ഇടയാക്കിയെന്നു ജില്ലാ മൃഗസംരക്ഷണ വിഭാഗം അറിയിച്ചു. 

ADVERTISEMENT

ശനിയാഴ്ച രാവിലെയോടെയാണു പശുക്കൾ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങിയത്. വയർപെരുക്കവും ശ്വാസതടസ്സവുമായിരുന്നു പ്രധാന ലക്ഷണം. വിവരം അറിയിച്ചതിനെത്തുടർന്നു വെളിനല്ലൂർ പഞ്ചായത്ത് റോഡുവിള മൃഗാശുപത്രിയിൽനിന്നു ഡോ. മാലിനി എത്തി ചികിത്സ നൽകി. വാഹനമില്ലെന്ന കാരണത്താൽ ജില്ലാ മൃഗസംരക്ഷണ കേന്ദ്രം എമർജൻസി റെസ്പോൺസ് ടീം അപ്പോഴെത്തിയില്ലെന്ന് ആരോപണമുണ്ട്. പിന്നീടു പശുക്കളുടെ നില വഷളായി. അന്ന് ഉച്ചയോടെ രണ്ടെണ്ണവും ഇന്നലെ നാലെണ്ണവും ചത്തു. 

ഇന്നലെ രാവിലെ ജില്ലാ മൃഗസംരക്ഷണ വകുപ്പ് മേധാവി  സ്ഥലത്തെത്തി. ചത്ത പശുക്കളെ പോസ്റ്റ്മോർട്ടം നടത്തിയശേഷം  സംസ്കരിച്ചു. അവശരായ മറ്റു പശുക്കൾക്കു ചികിത്സ നൽകാനായി മുഴുവൻ സമയ ഡോക്ടറെ നിയോഗിച്ചിട്ടുമുണ്ട്. പ്രവാസിയായിരുന്ന ഹസ്ബുല്ല നാട്ടിൽ തിരിച്ചെത്തിയശേഷമാണു പശുവളർത്തൽ തുടങ്ങിയത്. ചിട്ടിയും വായ്പയും ചേർത്താണു 34 പശുക്കൾ ഉള്ള ഫാം ആരംഭിച്ചത്. പശുക്കൾക്ക് ഇൻഷുറൻസ് ഇല്ലെങ്കിലും ഹസ്ബുല്ലയ്ക്കു സഹായം നൽകാൻ നടപടി സ്വീകരിക്കുമെന്നു സ്ഥലത്തെത്തിയ മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. 

ADVERTISEMENT

അരുത്, ഈ ഭക്ഷണം

പൊറോട്ട പശുക്കൾക്കു നൽകരുത്. ചക്ക, കഞ്ഞി എന്നിവ അമിതമായി നൽകിയാലും വയറ്റിൽ അമ്ലസാന്നിധ്യം കൂടി ദഹനക്കേടും നിർജലീകരണവുമുണ്ടാക്കും. ഇങ്ങനെ മരണം സംഭവിക്കാനിടയാകുമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. ഷൈൻ കുമാർ പറഞ്ഞു.

ADVERTISEMENT
ADVERTISEMENT