ഒരു ഒറ്റമുറി ഷെഡ്ഡിൽ നിന്ന് യുട്യൂബ് താരമായി വളർന്ന ഇച്ചാപ്പിയുടെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ജെറിപൂവക്കാല. അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ നിന്ന് സ്വപ്ന ലോകത്തേക്ക് കുതിച്ച ശ്രീലക്ഷ്മിയെന്ന ഇച്ചാപ്പിയുടെ കഥയാകട്ടെ ഹൃദയം തൊടുന്നതും. ആട്ടിയോടിച്ചും അവഗണിച്ചും നിർത്തിയവരുടെ മുന്നിലൂടെ

ഒരു ഒറ്റമുറി ഷെഡ്ഡിൽ നിന്ന് യുട്യൂബ് താരമായി വളർന്ന ഇച്ചാപ്പിയുടെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ജെറിപൂവക്കാല. അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ നിന്ന് സ്വപ്ന ലോകത്തേക്ക് കുതിച്ച ശ്രീലക്ഷ്മിയെന്ന ഇച്ചാപ്പിയുടെ കഥയാകട്ടെ ഹൃദയം തൊടുന്നതും. ആട്ടിയോടിച്ചും അവഗണിച്ചും നിർത്തിയവരുടെ മുന്നിലൂടെ

ഒരു ഒറ്റമുറി ഷെഡ്ഡിൽ നിന്ന് യുട്യൂബ് താരമായി വളർന്ന ഇച്ചാപ്പിയുടെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ജെറിപൂവക്കാല. അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ നിന്ന് സ്വപ്ന ലോകത്തേക്ക് കുതിച്ച ശ്രീലക്ഷ്മിയെന്ന ഇച്ചാപ്പിയുടെ കഥയാകട്ടെ ഹൃദയം തൊടുന്നതും. ആട്ടിയോടിച്ചും അവഗണിച്ചും നിർത്തിയവരുടെ മുന്നിലൂടെ

ഒരു ഒറ്റമുറി ഷെഡ്ഡിൽ നിന്ന് യുട്യൂബ് താരമായി വളർന്ന ഇച്ചാപ്പിയുടെ കഥ സോഷ്യൽ മീഡിയക്ക് പരിചയപ്പെടുത്തുകയാണ് ജെറിപൂവക്കാല. അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ നിന്ന് സ്വപ്ന ലോകത്തേക്ക് കുതിച്ച ശ്രീലക്ഷ്മിയെന്ന ഇച്ചാപ്പിയുടെ കഥയാകട്ടെ ഹൃദയം തൊടുന്നതും. ആട്ടിയോടിച്ചും അവഗണിച്ചും നിർത്തിയവരുടെ മുന്നിലൂടെ ജയിച്ചു കയറിവളുടെ ജീവിതം ഒരു സിനിമാക്കഥ പോലെ മനോഹരമാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ADVERTISEMENT

ഒരു ഒറ്റമുറി ഷെഡ്ഡിൽ നിന്ന് യുട്യൂബ് താരമായി വളർന്ന ഇച്ചാപ്പി. അപമാനവും നിന്ദയും

പരിഹാസവും ഏറെ സഹിച്ചവൾ.ഒരു അടച്ചുറപ്പ് ഇല്ലാത്ത വീട്ടിൽ നിന്ന് സ്വപ്ന ലോകത്തേക്ക് കുതിച്ചവൾ. ഈ പ്രായത്തിൽ അനുഭവിക്കാവുന്ന സകല അപമാനവും ഞെരുക്കവും ദാരിദ്രവും

ADVERTISEMENT

അനുഭവിച്ചവൾ. അവൾ ജനിച്ചത് നല്ല സമ്പന്നയായിട്ടാണ്. ഗുജറാത്തിൽ അച്ഛൻ ഒരു വർക്ക്ഷോപ്പ് നടത്തുകയായിരുന്നു. ഒരുപാട് തൊഴിലാളികൾ ഉള്ള വർക്ക് ഷോപ്പ്. അതെല്ലാം

വിറ്റ് നാട്ടിൽ വന്നു ജീവിതം ആരംഭിക്കുവാൻ ആഗ്രഹിച്ചു. അവിടുത്തെ സകല വസ്തുക്കളും വിറ്റ് ഗുജറാത്തിൽ മെക്കാനിക്ക് ആയിരുന്ന തന്റെ അച്ഛൻ നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ച് അദ്ദേഹത്തെ ആരോ മയക്കുമരുന്ന് കൊടുത്തു മയക്കി കെടത്തി ഉണ്ടായിരുന്ന സമ്പാദ്യം മുഴുവനും തട്ടികൊണ്ട് പോയി. കൈയ്യിൽ ഒരു തിരിച്ചറിയൽ കാർഡ് മാത്രം ബാക്കിയാക്കി. ഒരു ബാഗും മാത്രം അവിടെ ഇട്ട ശേഷം കള്ളന്മാർ കടന്നു കളഞ്ഞു. ഒരു രാജകുമാരിയെ പോലെ ജീവിക്കേണ്ട ആളായിരുന്ന ശ്രീലക്ഷ്മിയുടെ ജീവിതം അതോടെയാണ് മാറിമറിയുന്നത്.അച്ഛൻ ആകെ മാനസികമായി തകർന്നു . കുടുംബവീട്ടിലേക്ക് മാറിയെങ്കിലും

ADVERTISEMENT

അവിടെ അച്ഛൻ ആത്മഹത്യയ്ക്ക്

ശ്രമിച്ചത് നിമിത്തം

അവർ ഇവരെ പുറത്താക്കി. പിന്നെ ഒരു ഷെഡ് വെച്ച് ഷെഡ്ഡിൽ ജീവിതം തുടങ്ങുകയായിരുന്നു. മഴ പെയ്യുമ്പോൾ ചോരുമായിരുന്നെങ്കും കിണറില്ലാത്തതുകൊണ്ട് വെള്ളം പഴയ പെയിൻറ് ബക്കറ്റിൽ പിടിച്ചു വെക്കുന്നത് ഒരു ആശ്വാസമായിരുന്നു. അവൾക്ക് ഏറ്റവും കൂടുതൽ വിഷമം ഉണ്ടാക്കിയത് അവളുടെ ബന്ധുക്കൾ വരുമ്പോൾ ചുറ്റുപാടുമുള്ള എല്ലാ വീടുകൾ കയറിയാലും

ഇവരുടെ വീട് ഒഴിവാക്കും. അവളുടെ ഒരു ബന്ധുവിന്റെ കല്യാണം നടന്നതിന് ശേഷം വീട്ടിൽ ബാക്കി വന്ന ഉണക്കമുന്തിരിയിൽ അവൾ

കയ്യിട്ടതിനൂ അവളെ തട്ടി മാറ്റി വഴക്ക് പറഞ്ഞു

ആട്ടി ഓടിച്ചത് അവളുടെ ഹൃദയത്തെ തകർത്തു.ഒരിക്കൽ ഡാൻസ് ചെയ്തപ്പോൾ അതിന്റെ പുറകിൽ അവളുടെ വീട് കണ്ടിട്ട് ഒരു ചേട്ടൻ കമന്റ് ചെയ്തു. അയ്യേ ഇതാണോ

നിന്റെ വീട് എന്ന് ചോദിച്ച് കളിയാക്കി. അവൾ അതിന് റിയാക്ട് ചെയ്ത വീഡിയോ കണ്ടത് ലക്ഷങ്ങളാണ്.

ജീവിതത്തിലെ കുറവുകളിലും സന്തോഷം കണ്ടെത്തി ജീവിക്കുന്ന ഇച്ചാപ്പി കാഴ്ചക്കാർക്ക് പ്രചോദനമാവുകയാണ്. ഇച്ചാപ്പി ദി വേൾഡ് എന്ന യൂ ട്യൂബ് ചാനൽ വഴിയും ഫെയ്സ്ബുക്ക് വഴിയുമാണ് ശ്രീലക്ഷ്മി ആരാധകരോട് വിശേഷങ്ങൾ പങ്കുവെക്കുന്നത്. അഭിനന്ദനങ്ങളും പ്രശംസയും കൊണ്ട് മൂടുകയാണ് ആരാധകർ.

പ്രിയപ്പെട്ടവരെ ഒരു നിമിഷങ്ങൾ അവരുടെ സകല

സമ്പാദ്യവും നഷ്ടപ്പെട്ടെങ്കിൽ

മറ്റൊരു നിമിഷത്തിൽ അവരുടെ മകളിൽ കൂടി നഷ്ടപ്പെട്ടതിന്റെ ഇരട്ടി അവർ തിരിച്ചു പിടിച്ചുകൊണ്ടിരിക്കുകയാണ്.ഇന്ന് ലക്ഷകണക്കിന് രൂപ അവൾ യൂട്യൂബ് വഴി സമ്പാദിക്കുന്നു. കുടിൽ ഒക്കെ പൊളിച്ചു നല്ല വീട് വെച്ചു.

ജീവിതത്തിലെ പ്രതിസന്ധികളെ അവൾ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത്. കഴിഞ്ഞ

ദിവസം അവളുടെ അമ്മ വയ്യാതെയായി കിടപ്പിലാണ്. ആ സമയം അവൾ വീഡിയോയിൽ പറഞ്ഞത് എനിക്ക് ഇതെല്ലാം സഹിക്കാനുള്ള

കഴിവുള്ളതുകൊണ്ടാണ് എനിക്ക് ഇത്ര മാത്രം പ്രതിസന്ധികൾ വരുന്നത്. ജീവിതത്തെ അവൾ വളരെ പോസിറ്റീവ് ആയിട്ടാണ് കാണുന്നത് . പലരും അവളെ

സാമ്പത്തികമായി സഹായിക്കാം

എന്ന് പറഞ്ഞിട്ടും അവൾ ആരുടെ കയ്യിൽ നിന്നും ഒരു രൂപ മേടിച്ചില്ല. അതെല്ലാം അർഹതപ്പെട്ടവർക്ക് നൽകണം എന്നാണ് പറഞ്ഞത്.അവൾക്ക്

നല്ല ഒരു ഫോൺ പോലും ഇല്ലായിരുന്നു. ആ പഴയ ഫോണിൽ വീഡിയോ റെക്കോർഡ് ചെയ്തു അവൾ ലോകത്തെ കാണിച്ചു .അതേ പ്രിയപ്പെട്ടവരെ നമുക്ക് സഹിക്കാൻ കഴിയുന്നതിൽ അധികം

പരീക്ഷണങ്ങളിൽ ഒരിക്കലും നമ്മൾ കടക്കില്ല. അത് നമ്മളെ കൊണ്ട് താങ്ങുവാൻ കഴിയുമെന്ന് ഉള്ളതുകൊണ്ടാണ് അത് നമ്മിലേക്ക് വരുന്നത്. പരീക്ഷ സഹിയ്ക്കുന്ന മനുഷ്യൻ ഭാഗ്യവാൻ എന്ന് ഞാൻ വേദപുസ്തകത്തിൽ വായിച്ചിട്ടുണ്ട്. അവൻ കൊള്ളാവുന്നവൻ ആകും എന്ന് മാത്രമല്ല അവൻ എവിടെയൊക്കെ തല താഴ്ത്തിയോ അവിടെയെല്ലാം

ദൈവം അവന്റെ തലയെ ഉയർത്തുകയും നിന്ദിക്കപ്പെട്ട മേഖലകളിൽ അവൻ മാനിക്കപ്പെടുകയും അവന്റെ പേർ വലുതാക്കുകയും ചെയ്യും. അതേ സഹോദരങ്ങളെ നിങ്ങൾ ഇപ്പോൾ പോകുന്ന പ്രതിസന്ധി താൽക്കാലികമാണ്. എന്നും ഞെരുക്കമല്ല.എന്നും ദുഃഖമല്ല. നിങ്ങളുടെ വിലാപങ്ങൾ നൃത്തമാകും. നിങ്ങളുടെ ദുഃഖം

സന്തോഷമായി മാറും. നിങ്ങൾ അപമാനിക്കപ്പെട്ട മേഖലയിൽ നിങ്ങൾ മാനിക്കപ്പെടും. ദേശത്ത് നിങ്ങൾ ഒരു അനുഗ്രഹ വിഷയമായി മാറും.

ADVERTISEMENT