ഹൃദയം തൊടുന്ന അതിജീവനത്തിന്റെ കഥപറഞ്ഞ് സോഷ്യൽ മീഡിയക്ക് സുപരിചിതരാണ് സ്വാതിയും സ്വാതിയുടെ ഫിറ്റ്നസ് കോച്ച് ആൽവിനോയും. ജീവിതത്തിൽ സംഭവിച്ച വലിയൊരു പരീക്ഷണത്തിന്റെ കഥ സ്വാതി പങ്കുവച്ചത് ഏറെ ഹൃദയവേദനയോടെയാണ് സോഷ്യൽ മീഡിയയിലെ സഹൃദയർ ഏറ്റെടുത്തത്. കൺമുന്നിലുണ്ടായിരുന്ന സ്വപ്ങ്ങൾക്കും ലക്ഷ്യങ്ങൾ‌ക്കും

ഹൃദയം തൊടുന്ന അതിജീവനത്തിന്റെ കഥപറഞ്ഞ് സോഷ്യൽ മീഡിയക്ക് സുപരിചിതരാണ് സ്വാതിയും സ്വാതിയുടെ ഫിറ്റ്നസ് കോച്ച് ആൽവിനോയും. ജീവിതത്തിൽ സംഭവിച്ച വലിയൊരു പരീക്ഷണത്തിന്റെ കഥ സ്വാതി പങ്കുവച്ചത് ഏറെ ഹൃദയവേദനയോടെയാണ് സോഷ്യൽ മീഡിയയിലെ സഹൃദയർ ഏറ്റെടുത്തത്. കൺമുന്നിലുണ്ടായിരുന്ന സ്വപ്ങ്ങൾക്കും ലക്ഷ്യങ്ങൾ‌ക്കും തടയിട്ട് ജീവിതത്തിൽ സംഭവിച്ച വലിയൊരു അപകടം. അത് തിരുവനന്തപുരം സ്വദേശിയായ സ്വാതിയുടെ ജീവിതം കീഴ്മേൽ മറിക്കുകയായിരുന്നു.

ജർമനിക്കു പോയി പുതിയ ജീവിതം കെട്ടിപ്പടുക്കാനുള്ള മോഹങ്ങൾക്കിടൊണ് ഒരു ബസ് അപകടം സ്വാതിയുടെ ജീവിതത്തില്‍ വില്ലനായെത്തുന്നത്. ബംഗളൂരു യാത്രയ്ക്കിടെ തമിഴ്നാട്ടിൽ വച്ചുണ്ടായ അപകടം സ്വാതിയുടെ ജീവൻ തന്നെ തുലാസിലാക്കി, ഒടുവിൽ അവളെ വീൽ ചെയറിലേക്ക് ഒതുക്കി. കൊടിയ പരീക്ഷണത്തിലും ഉലയാത്ത മനസുമായി ജീവിതം തിരികെപ്പിടിക്കുന്ന തന്റെ യാത്രയെക്കുറിച്ച് സ്വാതി വനിതയോട് വിഡിയോ അഭിമുഖത്തിലൂടെ മനസു തുറന്നു.

ADVERTISEMENT

‘അപകടം സംഭവിച്ച് ജീവനു വേണ്ടി മല്ലിടുമ്പോൾ ഡോക്ടർമാരും നിരാശ കലർന്ന വാക്കുകളാണ് പങ്കുവച്ചത്.

രക്ഷപ്പെട്ടാലും ജീവിതാന്ത്യം വരെയും ശരീരം തളർന്ന് ജീവച്ഛവം പോലെ കിടക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. എല്ലാം തകർന്ന് പ്രതീക്ഷയറ്റ് കിടക്കുമ്പോഴും ഡോക്ടർമാർ പറഞ്ഞ വാക്കുകൾ ഇന്നും ഒരു മരവിപ്പാണ്. എഴുന്നേൽക്കാൻ കഴിഞ്ഞില്ലെങ്കിലെന്താ, മരിച്ചില്ലല്ലോ എന്നായിരുന്നു അവർ പറഞ്ഞത്. ഇങ്ങനെ കിടന്നാലും മതിയല്ലോ... നടക്കണമെന്ന് അത്യാവശ്യമുണ്ടോ എന്നു ചോദിച്ചതും ചങ്കുനോവിക്കുന്ന ഓർമയാണ്.’– വേദനയോടെ സ്വാതി ഓർക്കുന്നു.

ADVERTISEMENT

ഓർമ തിരികെ കിട്ടുമ്പോള്‍ വായിലൂടെ വലിയൊരു ട്യൂബ് ഇട്ടിരിക്കുകയാണ്. സംസാരിക്കാനോ... അനങ്ങാനോ കഴിയാത്ത അവസ്ഥ. മനോധൈര്യം കൈവിട്ടാൽ ആരുമില്ലാതെ കാലാകാലങ്ങളോളം വേദന തിന്ന് ഡോക്ടർമാര്‍ പറഞ്ഞപോലെ ജീവച്ഛവം പോലെ കിടക്കേണ്ടി വരും. പക്ഷേ തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. അപകടത്തിനു മുൻപും ജീവിതത്തോടു ചേർന്നു നിന്നിരുന്ന ഫിറ്റ്നസ് ട്രയിനിങ്ങ് കൈമുതലാക്കി പോരാടാൻ തീരുമാനിച്ചു.

ജർമനി യാത്രയ്ക്കു മുന്നോടിയായി പഠനവുമായി ബന്ധപ്പെട്ടുള്ള ഒരു പരീക്ഷയ്ക്ക് ബംഗളൂരുവിലേക്ക് യാത്ര തിരിച്ചതായിരുന്നു സ്വാതി. മടക്ക യാത്രയിലാണ് സ്വാതി സഞ്ചരിച്ച ബസ് അപകടത്തിൽ പെടുന്നത്. അപകടത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയതും സ്വാതിയായിരുന്നു. നട്ടെല്ലിന് ഗുരുതര പരുക്കേറ്റ സ്വാതി ഏറെ വേദനകളും പരീക്ഷണങ്ങളും സഹിച്ചാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. ഫിറ്റ്നസ് ട്രെയിനിങ്ങ് സെന്ററിലെ കോച്ച് ആൽവിനോയും സുഹൃത്തുക്കളും നൽകുന്ന ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സ്വാതി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നത്. വീൽ ചെയറിലിരുന്നു കൊണ്ട് വർക് ഔട്ട് ചെയ്യുന്ന സ്വാതിയുടെ വിഡിയോകൾ നിറഞ്ഞ കയ്യടികളോടെയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ADVERTISEMENT

സ്വാതിയുമായുള്ള അഭിമുഖം ചുവടെ