അവസരങ്ങളിലേക്കു പരിഗണിക്കപ്പെടുമ്പോൾ മാറ്റിനിർത്താൻ സാധിക്കാത്ത വിധം പ്രസക്തിയുള്ളവരായിരിക്കുക. മറ്റുള്ളവരോടു മത്സരിക്കേണ്ടതില്ല, നിങ്ങളുടെ യോഗ്യത കൂട്ടിയാൽ മാത്രം മതിയാകും.’’ കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സൊളിസിറ്റർ ജനറലായി നിയമിതയായ അഡ്വ. ഒ.എം. ശാലിന തന്റെ

അവസരങ്ങളിലേക്കു പരിഗണിക്കപ്പെടുമ്പോൾ മാറ്റിനിർത്താൻ സാധിക്കാത്ത വിധം പ്രസക്തിയുള്ളവരായിരിക്കുക. മറ്റുള്ളവരോടു മത്സരിക്കേണ്ടതില്ല, നിങ്ങളുടെ യോഗ്യത കൂട്ടിയാൽ മാത്രം മതിയാകും.’’ കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സൊളിസിറ്റർ ജനറലായി നിയമിതയായ അഡ്വ. ഒ.എം. ശാലിന തന്റെ

അവസരങ്ങളിലേക്കു പരിഗണിക്കപ്പെടുമ്പോൾ മാറ്റിനിർത്താൻ സാധിക്കാത്ത വിധം പ്രസക്തിയുള്ളവരായിരിക്കുക. മറ്റുള്ളവരോടു മത്സരിക്കേണ്ടതില്ല, നിങ്ങളുടെ യോഗ്യത കൂട്ടിയാൽ മാത്രം മതിയാകും.’’ കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന ഡെപ്യൂട്ടി സൊളിസിറ്റർ ജനറലായി നിയമിതയായ അഡ്വ. ഒ.എം. ശാലിന തന്റെ

അവസരങ്ങളിലേക്കു പരിഗണിക്കപ്പെടുമ്പോൾ മാറ്റിനിർത്താൻ സാധിക്കാത്ത വിധം പ്രസക്തിയുള്ളവരായിരിക്കുക. മറ്റുള്ളവരോടു മത്സരിക്കേണ്ടതില്ല, നിങ്ങളുടെ യോഗ്യത കൂട്ടിയാൽ മാത്രം മതിയാകും.’’

കേരള ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്ന  ഡെപ്യൂട്ടി സൊളിസിറ്റർ ജനറലായി നിയമിതയായ അഡ്വ. ഒ.എം. ശാലിന തന്റെ കരിയർ നേട്ടത്തെക്കുറിച്ചു ചുരുക്കി പറയുന്ന വാക്കുകളാണിത്.
സംസ്ഥാനത്തു ഡിഎസ്ജി സ്ഥാനത്തേക്കു നിയമിതയാകുന്ന ആദ്യ വനിതയാണു ഷൊർണൂർ ഓറോംപാടത്ത് ഒ.കെ. മുകുന്ദന്റെയും സാവിത്രിയുടെയും മകളായ ശാലിന. ഹൈക്കോടതിയിൽ അഭിഭാഷകയായ ശാലിന 2021 മുതൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ സീനിയർ സെൻട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ്  കൗൺസിലായിരുന്നു. ആ പദവിയിലെത്തുന്ന സംസ്ഥാനത്തെ ആ ദ്യ വനിതയുമാണ്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശിന്റെ ഭാര്യയാണ്.

ADVERTISEMENT

‘‘പൊളിറ്റിക്കലായ പോസ്റ്റ് ആയതു കൊണ്ടും എം.ടി രമേശിന്റെ ഭാര്യയായതിനാലുമാണ് ഈ സ്ഥാനം എനിക്കു കിട്ടിയത് എന്നു കരുതുന്നവരുണ്ട്. ഒരിക്കലുമല്ല. കഴിവു തെളിയിച്ചാൽ മാത്രമേ ഈ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുകയുള്ളൂ. എറണാകുളം ലോ കോളജിൽ പഠിക്കുന്ന കാലത്തു കൊച്ചിയിൽ നടന്ന അഖിലേന്ത്യാ മൂട്ട് കോർട്ട് മത്സരത്തിൽ (നിയമ വിദ്യാർഥികൾ പരിശീലനത്തിനായി സാങ്കൽപിക കേസുകൾ വാദിക്കുന്ന മത്സരം) ‘ബെസ്റ്റ് ലേഡി അഡ്വക്കേറ്റ് ഓഫ് ഇന്ത്യ 1998’ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അക്കാലം മുതൽ നിയമകാര്യങ്ങൾ ചിട്ടയായും ആഴത്തിലും പഠിച്ചും  പ്രയത്നിച്ചും പ്രവർത്തിച്ചതിന്റെ ഫലമാണ് ഈ നേട്ടം.’’ശാലിന പറയുന്നു

വിചാരധാരയിലൂടെ യുവമോർച്ചയിലേക്ക്

ADVERTISEMENT

‘‘ അച്ഛൻ ഒ.കെ. മുകുന്ദൻ കമ്യൂണിസ്റ്റ് ആശയമുള്ള വ്യക്തിയായിരുന്നു. ഭിലായ് സ്റ്റീൽ പ്ലാന്റിൽ ഹെഡ് ഹീറ്റർ എന്ന തസ്തികയിൽ നിന്ന്  എൺപത്തിയഞ്ചിൽ വൊളന്ററി റിട്ടയർമെന്റ് എടുത്തു നാട്ടിലേക്കു വന്നു,  രണ്ടായിരത്തിലായിരുന്നു അച്ഛന്റെ മരണം. അമ്മ സാവിത്രി വീട്ടമ്മ ആണ്. അച്ഛനും അമ്മയും ചേച്ചി ബീനയും ഞാനും അടങ്ങുന്ന ഞങ്ങളുടെ വീട്ടിൽ സന്ധ്യയ്ക്കു വിളക്കു തെളിയിക്കുക പോലുള്ളവ അല്ലാതെ ഹൈന്ദവ രീതികൾ കാര്യമായി ഉണ്ടായിരുന്നില്ല.

ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്തു ഞാൻ കളരി  പഠിക്കാൻ തുടങ്ങി. ക്ലാസ് തുടങ്ങുന്നതിനു മുൻപു തന്നെ കളരിയിലെത്തും. സന്ധ്യയ്ക്ക് അഭ്യാസം തുടങ്ങും വരെ ആശാന്റെ മകന്റെ പുസ്തകങ്ങൾ മറിച്ചു നോക്കിയും വായിച്ചുമിരിക്കും. അക്കൂട്ടത്തിൽ എം.എസ്. ഗോൾവൽക്കറുടെ ‘വിചാരധാര’ എന്ന പുസ്തകം കണ്ടു. ആശാന്റെ മകൻ ആ പുസ്തകം വായിക്കാനായി തന്നു വിട്ടു.

ഒ.എം. ശാലിന, മകൾ ജ്വാല
ADVERTISEMENT

വിചാരധാരയുടെ സ്വാധീനത്താൽ ഞാനും എന്റെ അടുത്ത വീട്ടിലെ പയ്യനും വീടിനു മുന്നിൽ ത്രികോണാകൃതിയിലുള്ള ധ്വജമുണ്ടാക്കി സ്ഥാപിച്ചു. അതു വലിയ പ്രശ്നമായി. പ്രശ്നത്തിൽ ആർഎസ്എസുകാർ ഇടപെട്ടു. അങ്ങനെയാണു രാഷ്ട്രസേവികാ സമിതിയുടെ ക്യാംപിലേക്ക് ക്ഷണിക്കപ്പെടുന്നത്.

അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റുകാരനായിരുന്നിട്ടും എന്നെ ഇഷ്ടത്തിനൊത്തു പ്രവർത്തിക്കാൻ അനുവദിച്ചു. രാഷ്ട്ര സേവികാ സമിതിയുടെ പ്രവർത്തനത്തിൽ ഞാൻ സജീവമായി. എന്റെ നാട്ടിൽ ഞാൻ ശാഖ തുടങ്ങി. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സേവികാ സമിതിയുടെ പാലക്കാട് ജില്ലയുടെ ബൗദ്ധിക് പ്രമുഖ് ആയി. ഷൊർണൂർ സെന്റ് തെരേസാസിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം.
പ്രീഡിഗ്രി ഷൊർണൂർ എസ്എൻ കോളജിലായിരുന്നു. വിക്ടോറിയ കോളജിൽ ബികോമിനു പഠിക്കുമ്പോഴാണു സേവികാ സമിതിയുടെ പ്രവർത്തനം വിട്ടു ഷൊർണൂർ മുൻസിപ്പാലിറ്റിയുടെ ബിജെപി കമ്മിറ്റിയിലേക്ക് വരുന്നത്. പിന്നീട് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി.

എൽഎൽബി പഠിക്കാൻ എറണാകുളം ലോ കോളജി ൽ ചേർന്ന സമയത്താണു യുവമോർച്ചയുടെ നേതാക്കളുടെ ട്രെയിൻ യാത്രയ്ക്കു സ്വീകരണം നൽകുന്നതിനു ഷൊ ർണൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. യുവമോർച്ച പ്രസിഡന്റ് പി. കെ. കൃഷ്ണദാസിനൊപ്പം എം.ടി. രമേശിനെയും ആരോ പരിചയപ്പെടുത്തി. യുവ മോർച്ചയുടെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു അന്നു രമേശ്.

പുതിയ ആളുകളെ പ്രവർത്തനത്തിലേക്കു കൊണ്ടു വരുന്നതിന്റെ ഭാഗമായി അന്നത്തെ ഭാരവാഹി ആയിരുന്ന അഡ്വ. രാജേന്ദ്രകുമാറാണ് യുവമോർച്ചയുടെ സംസ്ഥാന കമ്മിറ്റിയിലേക്ക് എനിക്കു വഴിതെളിച്ചത്. ഞാനും ശോഭ സുരേന്ദ്രനും ഒന്നിച്ചാണു കമ്മിറ്റിയിലേക്കു വരുന്നത്. അ തിനു ശേഷം യുവമോർച്ചയുടെ സംസ്ഥാന സെക്രട്ടറി, വനിതാ വിഭാഗം കൺവീനർ, ദേശീയ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഇപ്പോഴത്തെ കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് അന്നു യുവമോർച്ചയുടെ നാഷനൽ പ്രസിഡന്റ്. അന്നത്തെ നാഷനൽ വൈസ് പ്രസിഡന്റ് ഇപ്പോഴത്തെ സ്പീക്കർ ഓം ബിർള ആയിരുന്നു. വാജ്പേയി ഭരിക്കുന്ന സമയത്ത്  ഓം ബിർള ചെയർമാനായി യൂത്ത് പോളിസി ഡ്രാഫ്റ്റിങ് കമ്മിറ്റി ഉണ്ടാക്കിയതിൽ ഒരംഗമായിരുന്നു ഞാൻ. ദക്ഷിണേന്ത്യയുടെ പ്രാതിനിധ്യം വേണം എന്നു വന്നപ്പോൾ ഹിന്ദി സംസാരിക്കാൻ കഴിവുള്ളതിനാൽ എനിക്ക് അവസരം ലഭിക്കുകയായിരുന്നു.

പഠനം കഴിഞ്ഞ് എറണാകുളത്ത് പ്രാക്റ്റീസ് ചെയ്യുന്ന സമയത്ത് കെ.സുരേന്ദ്രനാണ് എം.ടി. രമേശിന്റെ ആലോചന കൊണ്ടു വരുന്നത്. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകർക്കു വരുമാനമുണ്ടാകില്ല എന്നു സൂചിപ്പിച്ചവരുണ്ടായിരുന്നു.  പക്ഷേ,  സ്ഥിര വരുമാനമുള്ളയാളെ വിവാഹം  ചെയ്യണമെന്ന നിർബന്ധം എനിക്കുണ്ടായിരുന്നില്ല. സംരക്ഷിക്കപ്പെടേണ്ടവരൊന്നുമല്ല സ്ത്രീകൾ. ദാമ്പത്യത്തിൽ പുരുഷൻ പ്രധാന വരുമാന സ്രോതസ്സാവണം എന്നുമില്ല.  ദാമ്പത്യ ജീവിതത്തിന്റെ ഉത്തരവാദിത്തം പൂർണമായും  ഏറ്റെടുക്കാൻ സ്ത്രീക്കും കഴിയും. ജീവിതത്തെ ഒന്നിച്ചു നേരിടാനുള്ള സ്നേഹവും പിന്തുണയും പങ്കാളികൾ തമ്മിലുണ്ടാകണം എന്നേയുള്ളൂ.’’

ഒ.എം. ശാലിന മകൾ ജ്വാലയ്ക്കും ഭർത്താവ് എം.ടി. രമേശിനുമൊപ്പം

അഭിഭാഷകയാണ്, അമ്മയുമാണ്...

‘‘ക്രിമിനൽ അഭിഭാഷകനായ സി.പി. ഉദയഭാനു സാറിന്റെയടുത്താണ് പ്രാക്റ്റീസ് ചെയ്തു തുടങ്ങിയത്. ഫയൽ പഠിക്കാനോ വാദം നടത്താനോ സ്വാതന്ത്ര്യം സീനിയേഴ്സ് തരില്ല എന്നാണു പൊതുവേ പറയാറ്. എന്നാലദ്ദേഹം എനിക്കു  പൂർണ സ്വാതന്ത്ര്യം തരുമായിരുന്നു. പ്രാക്റ്റീസ് തുടങ്ങി ഏഴാം ദിവസം ചെക്കു കേസിൽ ‘വിചാരണ’  ചെയ്യാനുള്ള അവസരം തന്നു. ‘ധൈര്യമായി വാദിക്കൂ... എന്തെങ്കിലും കുഴപ്പം പറ്റിയാൽ നമുക്ക് അപ്പീലിനു പോകാം’ എന്നു പറയും. ആ വാക്കുകൾ തന്ന ധൈര്യം ചെറുതല്ല.

2001ൽ  വിവാഹശേഷം ഞാൻ സൗകര്യാർഥം ഒറ്റപ്പാലത്തെ കോടതിയിലേക്കു മാറി.  2005ലാണു മകൾ ജ്വാലയുടെ ജനനം. ഒറ്റപ്പാലത്തെ പ്രാക്റ്റീസിൽ നിന്നു കാര്യമായ വരുമാനം കണ്ടെത്താനായില്ല. മോളുടെ കാര്യങ്ങൾക്കു പണം ഇല്ലാതെ വന്നതോടെ ഞാൻ പ്രൈവറ്റ് ജോലിക്കു പോയി. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ രമേശേട്ടനോടു പണം ആവശ്യപ്പെടാറില്ല, അദ്ദേഹത്തിന്റെ പൊതു പ്രവർത്തനത്തെ ഒരു വിധത്തിലും തടസ്സപ്പെടുത്തില്ല എന്നത് എന്റെ തീരുമാനമായിരുന്നു. രമേശേട്ടൻ അപ്പോഴേക്ക് പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നു. 

തീരെ അറിയാത്ത മേഖലയായ ഇൻഷുറൻസിലാണ് എത്തിപ്പെട്ടതെങ്കിലും രമേശേട്ടന്റെ തട്ടകമായ തിരുവനന്തപുരത്തേക്ക് പോസ്റ്റിങ് ലഭിച്ചു. അവിടുത്തെ പ്രവർത്തന മികവു പരിഗണിച്ചു ബാങ്കിലേക്കു കയറ്റം കിട്ടി.
മോളെ അത്യാവശ്യ ഘട്ടങ്ങളിൽ ബാങ്കിലേക്കു കൂടെ കൊണ്ടു പോകാനുള്ള സാഹചര്യമില്ലാത്തതിനാൽ ആ ജോലി വിടേണ്ടി വന്നു. അതിനുശേഷം കോഴിക്കോടേക്കു മാറി. അഡ്വ പി.എസ്.  ശ്രീധരൻപിള്ള സാറിന്റെ കൂടെ പ്രാക്റ്റീസ് ചെയ്തു. അഭിഭാഷക വൃത്തിയിൽ കൂടുതൽ ഉയർച്ച ലഭിക്കാൻ എറണാകുളത്തേക്കു തിരിച്ചെത്തി ഹൈക്കോടതിയിൽ അഡ്വ. എൻ.ജെ. മാത്യൂസിന്റെ കൂടെ പ്രാക്റ്റീസ് തുടങ്ങി. അന്നു മോൾ നാലാം ക്ലാസിൽ. ഇ പ്പോൾ അവൾ ഇടപ്പള്ളി അമൃത സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസ് കോളജിൽ രണ്ടാം വർഷ ബിസിഎ വിദ്യാർഥി.  
     ഇൻഷുറൻസിൽ നിന്നു ഞാൻ നേടിയെടുത്ത പണം ഉപയോഗിച്ചാണു ചുവടുറയ്ക്കും വരെ എറണാകുളത്ത് കഴിഞ്ഞത്. അക്കാലത്ത് മഹിളാ മോർച്ചയുടെ സംസ്ഥാന ഭാരവാഹിത്വത്തിനൊപ്പം ബിജെപിയുടെ പാനലിസ്റ്റ് എന്ന പദവിയിലും പ്രവർത്തിച്ചു. കുഞ്ഞിന്റെ കാര്യങ്ങളും വീട്ടു കാര്യങ്ങളും സംഘടനാ പ്രവർത്തനവും അഭിഭാഷകവൃത്തിയും ഒറ്റയ്ക്കാണ് ‘മാനേജ്’ ചെയ്തത്.’’

ഡിഎസ്ജി ആകുന്ന ആദ്യ വനിത

‘‘ നരേന്ദ്രമോദി അധികാരത്തിൽ വരുന്ന സമയത്ത് അഡ്വ. എൻ.നഗരേഷ് അസിസ്റ്റന്റ് സൊളിസിറ്റർ ജനറലായി (2022 മുതൽ ഈ പദവിയുടെ പേര് ഡെപ്യൂട്ടി സൊളിസിറ്റർ ജനറൽ എന്നാണ്) നിയമിക്കപ്പെട്ടു. അദ്ദേഹത്തോട് ഒരു അഭിഭാഷകൻ  ‘നഗരേഷേ...ശാലിനയെ കൂടെ കൂട്ടാമായിരുന്നില്ലേ...’ എന്നു ചോദിച്ചു. പലരും എന്നോടു നഗരേഷ് സാറിനെ കാണാൻ പറഞ്ഞു. ഞാൻ അദ്ദേഹത്തെ ചെന്നു കണ്ടു. അദ്ദേഹം എന്നെ കൂടെ കൂട്ടി.

ക്രിമിനൽ പ്രാക്റ്റീസ് മാത്രം ചെയ്ത എനിക്ക് സർവീസ് നിയമങ്ങളെക്കുറിച്ച് വളരെയധികം പഠിക്കേണ്ടി വന്നു. വളരെ ബുദ്ധിമുട്ടി അതിൽ വൈദഗ്ധ്യം നേടിയെടുത്തു. 2015ൽ കേന്ദ്ര സർക്കാർ അഭിഭാഷകരുടെ ലിസ്റ്റ് വന്നപ്പോൾ ഞാൻ സെൻട്രൽ ഗവൺമെന്റ് കൗൺസിലായി നിയമിക്കപ്പെട്ടു. 2016 മുതൽ സ്വതന്ത്രമായി ഓഫിസ് തുടങ്ങി. 2018 ൽ നഗരേഷ് സാർ ജഡ്ജ് ആയതോടെ അസിസ്റ്റന്റ് സൊളിസിറ്റർ ജനറലിന്റെ ഓഫിസിൽ നിന്നും മാറി. ഇപ്പോൾ ഡെപ്യൂട്ടി സൊളിസിറ്ററായി നിയമിക്കപ്പെട്ടതിൽ സന്തോഷം.’’
‘‘ അമ്മ ഈ സ്ഥാനത്തേക്ക് വരണം എന്ന് ഏറ്റവും ആ ഗ്രഹിച്ചത് ഞാനാണ്. എല്ലാ ഉത്തരവാദിത്തങ്ങളും കൃത്യമായി നിർവഹിച്ച ശേഷം അമ്മ രാത്രി പകലാക്കിയിരുന്നു കേസ് പഠിക്കുന്നത് കണ്ടിട്ടുണ്ട്,’’ എന്ന് മകൾ ജ്വാല. ആ വാക്കുകളിൽ മനസ്സു നിറഞ്ഞു ശാലിന പറയുന്നു.

ഡെപ്യൂട്ടി സൊളിസിറ്റർ ജനറൽ

‘‘എത്രയോ ദിനങ്ങളിൽ രാത്രി ഞാൻ വൈകിയെത്തുന്നതു വരെ ജ്വാല ഒറ്റയ്ക്ക് ഇരുന്നിട്ടുണ്ട്. അവൾക്കാവശ്യമുള്ള ഭക്ഷണം തനിയേ ഉണ്ടാക്കി കഴിച്ചും മറ്റും. പരാതികളില്ലാതെയുള്ള അവളുടെ സഹനം കൂടിയാണ് ഈ നേട്ടം. ഓരോ അമ്മയുടെയും വിജയം മക്കളുടെ പിന്തുണയാണ്.’’

സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്നത് സൊളിസിറ്റർ ജനറലും ഹൈക്കോടതിയിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിക്കുന്നത് ഡെപ്യൂട്ടി സൊളിസിറ്റർ ജനറലുമാണ് (ഡിഎസ്ജി). സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ (കേന്ദ്രസർക്കാർ ജീവനക്കാർക്ക് അവരുടെ സർവീസ് സംബന്ധമായ കേസുകൾ ഫയൽ ചെയ്യാനുള്ള പ്രത്യേക കോടതിയാണ് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (CAT) അതു സീനിയർ സെന്റട്രൽ ഗവൺമെന്റ് സ്റ്റാൻഡിങ് കൗൺസിലുമാണ്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഈ നിയമനങ്ങൾ നടത്തുന്നത്.