യുവാക്കളിൽ ഹൃദയാഘാത സാധ്യത കൂടുന്നുണ്ടോ? സമീപകാലത്തെ മരണ വാർത്തകൾ നമ്മളെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. ജിമ്മിൽ, യാത്രയ്ക്കിടയിൽ, കായിക പരിശീലനത്തിനിടയിൽ തുടങ്ങിയ വ്യത്യസ്ത ജീവിത ചുറ്റുപാടുകൾക്കിടയിൽ കുഴഞ്ഞുവീണു മരിക്കുന്ന യുവാക്കളുടെ അവസ്ഥ ശരിക്കും നമ്മളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്.

ഹൃദയാഘാതമെന്ന പതിയിരിക്കുന്ന ദുരന്തത്തെ തിരിച്ചറിയാൻ ഇന്ന് യുവാക്കൾക്കു വേണ്ടത് കൃത്യമായ മുൻകരുതലുകളും കാലോചിതമായ അവബോധവുമാണ്. പുതുതലമുറ നേരിടുന്ന അപകടകരമായ ഈ അവസ്ഥയുടെ മുൻകരുതലെന്നോണം വിദഗ്ധര്‍ നയിക്കുന്ന സെമിനാറുമായി എത്തുകയാണ് വനിതയും മെയ്ത്ര ഹോസ്പിറ്റലും. ‘എന്റെ ഹൃദയം എന്റെ ഉത്തരവാദിത്തം’ എന്ന പേരിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.  

ADVERTISEMENT

യുവാക്കളിലെ ഹൃദയാരോഗ്യ അവബോധം മുൻനിർത്തിയുള്ള സ്പർശം സെമിനാർ സെപ്റ്റംബർ 28ന് മലപ്പുറത്താണ് നടക്കുന്നത്. മഞ്ചേരി സെഞ്ച്വറി കൺവെൻഷൻ സെന്ററിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെയാണ് സെമിനാർ നടക്കുന്നത്. പ്രവേശനം സൗജന്യമാണ്.

ചെറുപ്പക്കാരിലെ ഹൃദയാഘാതം, ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങൾ, ജീവിത ശൈലിയുടെ അപകടങ്ങൾ, സ്ത്രീകളിലെ അകാരണ നെഞ്ചിടിപ്പ് തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സെമിനാറിൽ വിദഗ്ധർ സംസാരിക്കും. സെമിനാറാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് 6 മാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും.

ADVERTISEMENT

കൂടുതൽ‌ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടേണ്ട നമ്പർ: 9288021095

ADVERTISEMENT
ADVERTISEMENT