സൗന്ദര്യവും സൗകര്യവും സമന്വയിക്കുന്ന വീടൊരുക്കാൻ വേണ്ട ഉൽപന്നങ്ങളുടെ ശ്രേണിയുമായി വനിത വീട് പ്രദർശനം  21 മുതൽ 24 വരെ തിരുവനന്തപുരം  കവടിയാർ സാൽവേഷൻ ആർമി സ്കൂൾ മൈതാനിയിൽ നടക്കും.  വനിത വീട് മാസികയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ഡെൻവു‍‌‍ഡ് ആണ് സഹപ്രായോജകർ.

നിർമാണരംഗത്തെ മുൻനിര കമ്പനികളുടേതായി നൂറോളം സ്റ്റാളുകൾ പ്രദർശനത്തിലുണ്ടാകും. ഏറ്റവും പുതിയതും ഗുണമേന്മയുള്ളതുമായ നിർമാണവസ്തുക്കൾ പ്രദർശനത്തിൽ അടുത്തറിയാം.  വീടുപണി വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്ന നിർമാണവസ്തുക്കൾ,  പഴയ വീടിന്റെ പുതുക്കിപ്പണിയൽ‍ എളുപ്പമാക്കുന്ന നൂതന നിർമാണവിദ്യകൾ എന്നിങ്ങനെ പുതിയ സാഹചര്യത്തിൽ ഏവർക്കും ഉപകാരപ്പെടുന്ന ഉൽപന്നങ്ങളുടെ നീണ്ടനിര പ്രദർശനത്തിലുണ്ടാകും.

ADVERTISEMENT

സാനിറ്ററിവെയർ, ഫ്ലോറിങ് മെറ്റീരിയൽ, മോഡുലാർ കിച്ചൻ അക്സസറീസ്, ഫർണിച്ചർ, പെയിന്റ് ആൻഡ് പോളിഷ് തുടങ്ങി വീടുനിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ഉൽപന്നങ്ങളും ഒറ്റ മേൽക്കൂരയ്ക്കു കീഴിൽ അണിനിരക്കുന്നു എന്നതാണ് പ്രദർശനത്തിന്റെ സവിശേഷത. ഇവ ആകർഷകമായ വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

വേഗത്തിലും ചെലവ് കുറച്ചും വീടുപണി പൂർത്തിയാക്കാൻ സഹായിക്കുന്ന ഡബ്ല്യൂപിസി ബോർഡ്, പിവിസി ബോർഡ്, ഡെക്കറേറ്റീവ് ലാമിനേറ്റ്സ്, വെനീർ എന്നിവയുടെ പുതുപുത്തൻ മോഡലുകളും പ്രദർശനത്തിൽ പരിചയപ്പെടാം.

ADVERTISEMENT

ലാൻഡ്സ്കേപ്പിങ്ങുമായി ബന്ധപ്പെട്ട പ്ലാന്റർ ബോക്സ്, അലങ്കാര വസ്തുക്കൾ, ഔട്ട്ഡോർ ഫർണിച്ചർ എന്നിവയുടെ  വൈവിധ്യമാർന്ന മോഡലുകളും പ്രദർശനത്തിൽ ഉണ്ടാകും.
പൂർണമായി ശീതീകരിച്ച വേദിയിലാണ് പ്രദർശനം.‌

വിശദ വിവരങ്ങൾക്കും സ്റ്റാൾ ബുക്ക് ചെയ്യാനും www.vanitha.in/veeduexhibition എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ 9895115692 എന്ന വാട്ട്‌സാപ് നമ്പരിൽ ബന്ധപ്പെടുകയോ ചെയ്യാം.‌

ADVERTISEMENT
English Summary:

Home Expo, Vanitha Veedu Exhibition is coming to Thiruvananthapuram from November 21st to 24th at Salvation Army School Ground, Kowdiar. This exhibition showcases a wide range of products related to home construction, renovation, and interior design, offering visitors a chance to explore the latest trends and innovations.

ADVERTISEMENT