നമ്മുടെ കുഞ്ഞുങ്ങൾ ഹെൽത്തി ആണോ? വനിത–സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ സ്പർശം സെമിനാർ തൊടുപുഴയിൽ Sparsham Seminar: A Comprehensive Approach to Child Wellness
നമ്മുടെ കുഞ്ഞുങ്ങൾ എത്രത്തോളം ഹെൽത്തി ആണ്? അവരുടെ ആരോഗ്യ കാര്യത്തിലും മാനസിക ഉല്ലാസത്തിലും നാം എത്രമാത്രം ശ്രദ്ധ പുലർത്താറുണ്ട്. തിരക്കുപിടിച്ച നമ്മുടെ ഓട്ടത്തിനിടയിൽ കുഞ്ഞുങ്ങളുടെ ‘ഇമ്മിണി വല്യ’ ആരോഗ്യത്തെക്കുറിച്ച് ശ്രദ്ധവേണമെന്ന് ഓർമിപ്പിക്കുകയാണ് വനിതയും സ്മിത മെമ്മോറിയൽ ഹോസ്പിറ്റലും.
പോഷകങ്ങളുടെ അഭാവം ശരീരത്തിനേയും, അമിതമായ സ്ക്രീൻ ടൈമും ടെക്നോളജിയും മനസിനേയും ബാധിക്കുന്ന ന്യൂജൻ കാലത്ത് സെമിനാറുമായാണ് വനിതയും സ്മിത മെമ്മോറിയൽ ഹോസ്പിറ്റലും എത്തുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെക്കുറിച്ച് സമഗ്രമായി സ്പർശിക്കുന്ന ‘സ്പർശം’ സെമിനാറിന് തൊടുപുഴയിലാണ് വേദിയൊരുങ്ങുന്നത്. തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ ഈ വരുന്ന നവംബർ 22നാണ് സെമിനാർ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ 12.30 വരെയാണ് സെമിനാർ. പ്രവേശനം തികച്ചും സൗജന്യം.
കുട്ടികളുടെ ആരോഗ്യ സംരക്ഷണം മുൻനിർത്തി വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭരാണ് സെമിനാര്‍ നയിക്കുന്നത്. കുട്ടികളിലെ അടിയന്തര ചികിത്സ, പ്രാഥമിക ചികിത്സ, വാക്സീനേഷൻ എന്നീ വിഷയങ്ങളിൽ ഡോ. സച്ചിൻ മാത്യു ജോസ് (കൺസൾട്ടന്റ് പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ) ക്ലാസുകൾ നയിക്കും. നവജാത ശിശുപരിചരണം, മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് ക്ലാസ് നയിക്കുന്നത് ഡോ. എലിസബത്ത് മേരി ജോൺ (നിയോ നാറ്റോളജിസ്റ്റ് ആൻഡ് പീഡിയാട്രീഷ്യൻ), കുട്ടികളിലെ മൊബൈൽ ഫോൺ ഉപയോഗവും സ്ക്രീൻ ടൈമും എന്ന വിഷയത്തിൽ ഡോ. ആംബിൾ ടോം (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്) സെമിനാറിൽ സംസാരിക്കും. ഫാസ്റ്റ്ഫുഡുകളുടെ കാലത്ത് കുട്ടികളിലെ ഡയറ്റും അമിത വണ്ണവും എന്ന വിഷയത്തിൽ ചീഫ് ഡയറ്റീഷ്യൻ ധന്യ ജോർജ് സദസിനോടു സംവദിക്കും. കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച് ചോദ്യങ്ങൾ ചോദിക്കാനും സെമിനാറിൽ പ്രത്യേകം അവസരമുണ്ടാകും.
സെമിനാറിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറു പേർക്ക് ആറുമാസത്തെ വനിത സബ്സ്ക്രിപ്ഷൻ സൗജന്യമായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക: 9495080006