എന്യൂമറേഷൻ ഫോം പൂരിപ്പിക്കുന്നതിനായി  ബിആൽഒ അനീഷിനെ കാത്തുനിന്നവരുടെ ചെവിയിലെത്തിയത് അദ്ദേഹത്തിന്റെ മരണവാർത്ത. ഒന്നാം വാർഡ് ഏറ്റുകുടുക്ക പതിനെട്ടാം ബൂത്ത് ബിഎൽഒ അനീഷിന് ഗ്രാമത്തിലെ എല്ലാവരെയും നേരിട്ട് അറിയില്ല. അതിനാൽ തന്നെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണജോലി വലിയ കടമ്പയായിരുന്നു.

417 വീടുകളിൽ ഫോം എത്തിച്ചു. 35 വീടുകളിൽ ഫോം എത്തിക്കാനും പൂരിപ്പിച്ചത് വാങ്ങാനും ബാക്കിയുണ്ട്. അനീഷ് ഈ പ്രയാസം സുഹൃത്തുക്കളോടു പങ്കുവച്ചതോടെ രണ്ട് സ്ഥലങ്ങളിൽ എസ്ഐആർ ക്യാംപ് നടത്താൻ അവർ അവസരമൊരുക്കിയത്. ഏറ്റുകുടുക്ക വള്ളത്തോൾ സ്മാരക വായനശാല, പള്ളിമുക്ക് നന്മ സാംസ്കാരിക കേന്ദ്രം എന്നിവിടങ്ങളിലാണ് ക്യാംപ് ഒരുക്കിയിരുന്നത്.

ADVERTISEMENT

ഏറ്റുകുടുക്ക വള്ളത്തോൾ സ്മാരക വായനശാലയിൽ ഇന്നലെ നടത്താൻ തീരുമാനിച്ച എസ്ഐആർ ക്യാംപിൽ എത്തിയവർ.
ഏറ്റുകുടുക്ക വള്ളത്തോൾ സ്മാരക വായനശാലയിൽ ഇന്നലെ നടത്താൻ തീരുമാനിച്ച എസ്ഐആർ ക്യാംപിൽ എത്തിയവർ.

രാവിലെ മുതൽ പ്രദേശത്തെ ആളുകൾ ഇരുസ്ഥലങ്ങളിലും എത്തിച്ചേർന്നു. വായനശാലയുടെയും സാംസ്കാരിക കേന്ദ്രത്തിന്റെ ഭാരവാഹികളും അനീഷിനെ കാത്തുനിന്നു. രാവിലെ 10ന് ഇരുസ്ഥലങ്ങളിലുമെത്തി ആവശ്യമായ നിർദേശം നൽകാമെന്നായിരുന്നു അനീഷ് അറിയിച്ചിരുന്നത്.  എന്നാൽ, പത്തരയോടെ അനീഷിന്റെ മരണവാർത്തയാണെത്തിയത്.

ADVERTISEMENT

അവൻ പോയി;വിതുമ്പി നാട്

കരിവെള്ളൂർ ∙ അനീഷിന്റെ മാതാവ് മേരിക്കുട്ടിയുടെയും ഭാര്യ പാമിലയുടെയും നിലവിളി കേട്ടാണ് അയൽവാസി എ.പുഷ്പലത ഓടിയെത്തിയത്. ‘അവൻ പോയി’ എന്ന മേരിക്കുട്ടിയുടെ വാക്കുകളിൽ പുഷ്പലതയും വിതുമ്പി. പുഷ്പലതയാണ് നാട്ടുകാരെ വിവരം അറിയിച്ചത്.രണ്ട് ദിവസം മുൻപ് എന്യൂമറേഷൻ ഫോറവുമായി അനീഷ് വീട്ടിൽ വന്നതായി പുഷ്പലത പറഞ്ഞു. എങ്ങനെ പൂരിപ്പിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞു തന്നു. ഇന്നലെ രാവിലെയും ഫോമുമായി അനീഷ് പ്രദേശത്തെ വീടുകളിൽ എത്തിയിരുന്നു.

ADVERTISEMENT

നാട്ടുകാർക്കിടയിലെ സൗമ്യമുഖം കൂടിയായിരുന്നു അനീഷ്. അന്ന് ചിരിച്ചും സന്തോഷിച്ചും നാട്ടുകാർക്കൊപ്പം
∙ വീടുകൾ പരിചയമില്ലാത്തതിനാൽ, എസ്ഐആർ പ്രവർത്തനത്തിന് നാട്ടുകാരും അനീഷിനൊപ്പം ചേർന്നിരുന്നു. ശനിയാഴ്ച എന്യൂമറേഷൻ ഫോറം നൽകാനാണ് അനീഷ് ജോർജ് പള്ളിമുക്കിലെത്തിയത്. ഏതാനും വീടുകളിൽ കയറിയിറങ്ങി.  കൂടുതൽ വീടുകളും വീട്ടുകാരെയും അനീഷിനെ പരിചയമില്ലാത്തതിനാൽ പ്രയാസം അറിയിച്ചപ്പോൾ ഏതാനും നാട്ടുകാർ സഹായിക്കാനിറങ്ങി. ചില വീടുകളിൽ ആളുകൾ ഉണ്ടായില്ല. പുതുതായി വോട്ടുചേർത്ത പലരെയും പരിചയപ്പെട്ടു. ഏറെ ചിരിച്ചും സന്തോഷിച്ചുമായിരുന്നു അനീഷിണ്ടായിരുന്നതെന്ന് നാട്ടുകാർ പറയുന്നു.

English Summary:

Enumeration form distribution was the task assigned to Anish, the BLO who passed away. The task of voter list revision was challenging and SIR camps were organized to assist him in completing the enumeration process.

ADVERTISEMENT