ഐശ്വര്യ റായ്, സുഷ്മിതാ സെൻ എന്ന ലോക സുന്ദരി പട്ടം കിട്ടിയ സുന്ദരിമാരുടെ പേര് നമ്മളിൽ പലർക്കും പരിചിതമാണ്. എന്നാൽ ലോക സുന്ദരനായ ഒരാളുടെ പേര് പറയാൻ പറഞ്ഞാലോ? ഹേ... ലോക സുന്ദര മത്സരമൊക്കെയുണ്ടോ? എന്നാണോ മറുചോദ്യം? ഉണ്ട്... ഇനി അക്കൂട്ടത്തിൽ നമുക്കെല്ലാം ഓർക്കാൻ ഒരു മലയാളിപ്പേരുമുണ്ട്– ഏബെൽ ബിജു.

ഐശ്വര്യ റായ്, സുഷ്മിതാ സെൻ എന്ന ലോക സുന്ദരി പട്ടം കിട്ടിയ സുന്ദരിമാരുടെ പേര് നമ്മളിൽ പലർക്കും പരിചിതമാണ്. എന്നാൽ ലോക സുന്ദരനായ ഒരാളുടെ പേര് പറയാൻ പറഞ്ഞാലോ? ഹേ... ലോക സുന്ദര മത്സരമൊക്കെയുണ്ടോ? എന്നാണോ മറുചോദ്യം? ഉണ്ട്... ഇനി അക്കൂട്ടത്തിൽ നമുക്കെല്ലാം ഓർക്കാൻ ഒരു മലയാളിപ്പേരുമുണ്ട്– ഏബെൽ ബിജു.

ഐശ്വര്യ റായ്, സുഷ്മിതാ സെൻ എന്ന ലോക സുന്ദരി പട്ടം കിട്ടിയ സുന്ദരിമാരുടെ പേര് നമ്മളിൽ പലർക്കും പരിചിതമാണ്. എന്നാൽ ലോക സുന്ദരനായ ഒരാളുടെ പേര് പറയാൻ പറഞ്ഞാലോ? ഹേ... ലോക സുന്ദര മത്സരമൊക്കെയുണ്ടോ? എന്നാണോ മറുചോദ്യം? ഉണ്ട്... ഇനി അക്കൂട്ടത്തിൽ നമുക്കെല്ലാം ഓർക്കാൻ ഒരു മലയാളിപ്പേരുമുണ്ട്– ഏബെൽ ബിജു.

ഐശ്വര്യ റായ്, സുഷ്മിതാ സെൻ എന്ന ലോക സുന്ദരി പട്ടം കിട്ടിയ സുന്ദരിമാരുടെ പേര് നമ്മളിൽ പലർക്കും പരിചിതമാണ്. എന്നാൽ ലോക സുന്ദരനായ ഒരാളുടെ പേര് പറയാൻ പറഞ്ഞാലോ? ഹേ... ലോക സുന്ദര മത്സരമൊക്കെയുണ്ടോ? എന്നാണോ മറുചോദ്യം? ഉണ്ട്... ഇനി അക്കൂട്ടത്തിൽ നമുക്കെല്ലാം ഓർക്കാൻ ഒരു മലയാളിപ്പേരുമുണ്ട്– ഏബെൽ ബിജു. നിലവിൽ മിസ്റ്റർ ഇന്ത്യ സുപ്രാനാഷ്ണൽ ടൈറ്റിൽ സ്വന്തമാക്കി  2026ൽ പോളണ്ടിൽ നടക്കാൻ പോകുന്ന ലോക സുന്ദര പട്ടത്തിനായി ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ മലയാളി എന്ന പേരും ഇനി ഏബെലിനു സ്വന്തം.

സുഹൃത്ത് വഴി വന്ന സൗന്ദര്യപ്പട്ടം

ADVERTISEMENT

ബിബിഎ പഠനമൊക്കെ കഴിഞ്ഞ് ഫെഡറൽ ബാങ്കിലെ ജോലിയുമായി മുന്നോട്ട് പോയ്ക്കൊണ്ടിരുന്നൊരു ദിവസം ഏബെലിന് സുഹൃത്തൊരു മെസേജ് അയക്കുന്നു. മിസ്റ്റർ ഇന്ത്യയാകാനുള്ള അവസരത്തെ കുറിച്ചായിരുന്നു അത്. ഇതേവരെ മോഡലിങ്ങ് ചെയ്യാത്ത സ്റ്റേജിലേക്കൊന്നും അധികം കയറാത്ത ഏബെലിനെ ഈ മത്സരത്തിലേക്ക് ആകർഷിച്ചത് അതിന്റെ ഗ്ലാമർ തലമല്ല. പണ്ട് അമ്മയുമായി ബസിൽ യാത്ര ചെയ്യുമ്പോൾ കണ്ട ഫ്ലെക്സിൽ നോക്കി കുഞ്ഞ് ഏബെൽ ‘ഇതെങ്ങനെയാ ഈ ഫ്ലെക്സിലെ ഫോട്ടോയിൽ കേറാൻ പറ്റുക?’ എന്നൊരു ചോദ്യം ചോദിച്ചിരുന്നു. പണ്ടുതൊട്ടേ നല്ല കാര്യങ്ങളുടെ പ്രതിനിധിയായി ആളുകളെ ഇൻഫ്ലുവൻസ് ചെയ്യുക എന്നൊരു ലക്ഷ്യം മനസിലുണ്ടായിരുന്ന ആ കൊച്ചു കുട്ടിക്ക് ഈ മത്സരം അതിനുള്ളൊരവസരമായി തോന്നി. ഇന്ന് 24ാം വയസിൽ  ആ കുട്ടി അതോടെ മത്സരത്തിന് അപേക്ഷിക്കാനും തീരുമാനിച്ചു.

‘‘ചുമ്മാ നോക്കിക്കളയാം എന്ന മട്ടിലാണ് അപ്ലൈ ചെയ്തത്.’’ ഏബെൽ പറയുന്നു. ‘‘പണ്ടേ ആരോഗ്യ സംരക്ഷണവും ജിമ്മിൽ പോക്കും സൗന്ദര്യ സംരക്ഷണവും സെൽഫ് കെയറും ഒക്കെ ശീലമാക്കിയിരുന്നു. പൊക്കമുക്കെയുള്ളതുകൊണ്ട് ചിലരൊക്കെ മോഡലിങ്ങിന് പൊക്കൂടെ എന്നൊക്കെ ചോദിച്ചിട്ടുണ്ട് പക്ഷേ, 2022ൽ പഠിച്ചിറങ്ങിയതും ക്യാമ്പസ് പ്ലേയ്സ്മെന്റ് വഴി ബാങ്കിൽ ജോലി കിട്ടി. ആദ്യ രണ്ടു വർഷം ബംഗ്ലൂരുവിൽ നിന്നു. പിന്നെ നാട്ടിലേക്ക് പോന്നു. ഇപ്പോ ആലുവ ബ്രാഞ്ചിലാണ് ജോലി ചെയ്യുന്നത്. അതിനിടയ്ക്ക് മോഡലിങ്ങൊന്നും ചെയ്തിട്ടില്ല.

ADVERTISEMENT

തയ്യാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു

നിലവിൽ ലോകസുന്ദര പട്ടത്തിനായുള്ള ഓൺലൈൻ പരിശീലനം തുടങ്ങി. ശേഷം ജനുവരി ആദ്യം ആറു മാസത്തെ പരിശീലനത്തിനായി മുംബൈയിലേക്ക് പോകും. പല മത്സരങ്ങൾക്കായി ഇന്ത്യയെ പ്രതിനിധീകരിക്കുന്നവർക്ക് അവിടെ ഒരുമിച്ചാണ് പരിശീലനം. ഈ മത്സരത്തിനായി 7.5 ലക്ഷം ചിലവുണ്ട്. അതിൽ മൂന്ന് ലക്ഷം എനിക്കെന്റെ ബാങ്കിന്റെ ആഡും മറ്റും ചെയ്യുന്നതിനായി സ്പോൺസർഷിപ്പ് കിട്ടിയിട്ടുണ്ട്. ബാക്കി നമുക്ക് നമ്മുടെ കൈയിൽ നിന്നിടാം അല്ലെങ്കിൽ മറ്റ് ആഡുകൾ വഴി ഉണ്ടാക്കിയെടുക്കാം.

ADVERTISEMENT

ലോകസുന്ദരൻ എന്നാണ് പട്ടമെങ്കിലും അതിൽ ശരീര സൗന്ദര്യം മാത്രമല്ല മത്സരഘടകം.  ബാഹ്യ സൗന്ദര്യത്തോടൊപ്പം തന്നെ നമ്മുടെ വ്യക്തിത്വം, റാംമ്പ് വാക്ക്, മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറുന്നു, നമ്മൾ സംസാരിക്കുന്ന രീതി തുടങ്ങി പല ഘടകങ്ങളുമുണ്ട്. സ്റ്റേജിലെ ആ ദിവസത്തെ പ്രകടനം കൂടാതെ ഓഫ്–സ്റ്റേജിൽ ഞാൻ എന്തു ചെയ്യുന്നു എന്നൊക്കെ അവർ നിരീക്ഷിക്കും. മിസ്റ്റർ ഇന്ത്യ ജയിച്ചു കഴിഞ്ഞതും ഞാനവിടുത്തെ ആളുകളോട് മത്സരവിജയെ എന്തൊക്കെ വച്ചാണ് അളന്നതെന്ന് ചോദിച്ചപ്പോള്‍ അവർ പറഞ്ഞതിൽ ഒരു കാര്യമുണ്ട്... ഞങ്ങൾക്ക് കതക് തുറന്നു തരുന്ന സെക്യൂരിറ്റി, ഉടുപ്പ് തേച്ചു തന്ന ചേച്ചിമാർ വരെ നമ്മളെ കുറിച്ച് അധികൃതരോട് നമ്മളെ കുറിച്ച് റിപ്പോർട്ട് ചെയ്യും.

ആളുകളോട് നന്നായി പെരുമാറുന്ന കാര്യത്തിൽ ബാങ്കിങ്ങ് മേഖല ഉപകരിച്ചു. സമൂഹത്തിലെ പല ശ്രേണിയിലുള്ളവരെയൊക്കെ ഒരുപോലെ കാണാൻ അതു സഹായിച്ചിട്ടുണ്ട്.

മുൻപ് ഞാനെന്ത് ചിന്തിക്കുമ്പോഴും പറയുമ്പോഴും ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ്. ഇന്നിപ്പോ ഒരു രാജ്യത്തെ പ്രതിനിധീകരിക്കുമ്പോ എന്റെ വാക്കുകളും പ്രവർത്തിയും അത്രയും സത്യസന്ധമാകണമെന്ന് ആഗ്രഹമുണ്ട്. കുറച്ചു കൂടെ ആളുകളെ കേൾക്കാനും കഴിവതും പോസിറ്റീവായിരിക്കാനും ശ്രദ്ധിക്കുന്നു. അതിനൊക്കെ ഒപ്പം എപ്പോഴും തെറ്റു തിരുത്തി പോകാനും സ്വയം മെച്ചപ്പെടുത്താനും നോക്കുന്നുണ്ട്. എല്ലാറ്റിനുമുപരി ചുറ്റുമുള്ള മനുഷ്യരോട് കരുണയുള്ള ആളായിരിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്.  

അമ്മ തനിച്ച് വളർത്തിയ മകൻ

എനിക്ക് അഞ്ചു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. അമ്മയാണ് ഞങ്ങളെ നോക്കി വളർത്തിയത്. അമ്മ മായ ഫിലിപ്പ് ഇറ്റലിയിൽ നഴ്സാണ്. ചേച്ചി നേഹയും നഴ്സാണ്. അനിയൻ നോയൽ പോളണ്ടിൽ ഫാഷൻ ഡിസൈനിങ്ങ് പഠിക്കുന്നു.  

മിസിറ്റർ ഇന്ത്യയ്ക്ക് സെലക്‌ഷൻ കിട്ടിക്കഴിഞ്ഞ് ഇടയ്ക്ക് നൂറിൽ നിന്ന് അവസാന 12നെ തിരഞ്ഞെടുത്തു കഴിഞ്ഞപ്പോ ഒക്കെ ചെറിയ ടെൻഷനൊക്കെ ഉണ്ടായപ്പോ അമ്മയെയാണ് വിളിച്ചത്. പോണോ വേണ്ടയോ എന്ന മട്ടിൽ നിന്നപ്പോ അമ്മയാണ് എന്നെ മോട്ടിവേറ്റ് ചെയ്തതതും.  

വിജയിച്ചു കഴിഞ്ഞ് നാട്ടിൽ വന്നപ്പോ തോന്നിയൊരു കാര്യം നമ്മുടെ നാട്ടിൽ പലർക്കും ഇങ്ങനൊരു മത്സരമുണ്ടെന്ന് അറിയില്ല. ഇത്തരം മത്സരങ്ങൾക്കായി സൗത്ത് ഇന്ത്യയിൽ നിന്ന് അപേക്ഷകള്‍ തന്നെ കുറവാണ്. അതേക്കുറിച്ച് എങ്ങനെ അപ്ലൈ ചെയ്യണമെന്നും മറ്റുമുള്ള കാര്യങ്ങൾ ആളുകൾക്ക് പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്. ലോക സുന്ദര പട്ടത്തിനുള്ള മത്സരം 2026 ജൂണിലാണ്. 15–21 ദിവസത്തെ മത്സരമാണ്.

മിസ്റ്റർ ഇന്ത്യയുടെ സൗന്ദര്യ ടിപ്

ആണുങ്ങൾ സ്കിൻ കെയ്ർ ചെയ്യുന്നു എന്നൊക്കെ പറയുമ്പോ ഇപ്പോഴും കളിയാക്കലുകളും പല തെറ്റിധാരണകളും അതേചുറ്റിപ്പറ്റിയുണ്ട്. പക്ഷേ, ആരോഗ്യത്തിനായി വർക്കൗട്ട് ചിട്ടയായി ചെയ്യും പോലെ തന്നെ ചർമ സംരക്ഷണവും ചെയ്യണം. നമ്മള്‍ നമുക്കായി സമയം കണ്ടെത്തുന്ന നമ്മളെ നന്നായി നോക്കുന്നൊരു കാര്യമായിട്ടാണ് അതിനെ കാണേണ്ടത്, അതിന് ആൺ–പെൺ വ്യത്യാസങ്ങളൊന്നുമില്ല.

സൗന്ദര്യടിപ് പറയാനുള്ളത്– സൺസ്ക്രീൻ ഒഴിവാക്കരുത് എന്നാണ്.