വിവാഹ നാളിലെ ആ നോവു മറന്നേക്കൂ... ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു Avani Recovering After Wedding Day Accident
വിവാഹ ദിവസം അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടർന്ന് ആശുപത്രിയിലായി അത്യാഹിത വിഭാഗത്തിൽ വച്ചു തന്നെ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു. പ്രിയപ്പെട്ടവൻ ഷാരോൺ അവളുടെ കൈകൾ ചേർത്തു പിടിച്ചപ്പോൾ മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി വിപിഎസ് ലേക്‌ഷോർ ആശുപത്രി സാക്ഷ്യം വഹിച്ചു. ആവണിയുടെ

വിവാഹ ദിവസം അപ്രതീക്ഷിതമായി സംഭവിച്ച അപകടത്തെത്തുടർന്ന് ആശുപത്രിയിലായി അത്യാഹിത വിഭാഗത്തിൽ വച്ചു തന്നെ വിവാഹിതയായ ആവണി ആരോഗ്യവതിയായി ആശുപത്രി വിട്ടു. പ്രിയപ്പെട്ടവൻ ഷാരോൺ അവളുടെ കൈകൾ ചേർത്തു പിടിച്ചപ്പോൾ മറ്റൊരു മനോഹര മുഹൂർത്തത്തിന് കൂടി വിപിഎസ് ലേക്‌ഷോർ ആശുപത്രി സാക്ഷ്യം വഹിച്ചു. ആവണിയുടെ മാതാപിതാക്കളും സഹോദരങ്ങളും ആശുപത്രി അധികൃതരോട് നന്ദി പറഞ്ഞ് ഒപ്പമുണ്ടായിരുന്നു.
ആശുപത്രി മാനേജിങ് ഡയറക്ടർ എസ്.കെ.അബ്ദുല്ല യാത്രയാക്കി. കോർപറേറ്റ് കമ്യൂണിക്കേഷൻ മാനേജർ ടി.അനിൽകുമാർ, സിഎൻഒ പത്മാവതി തുടങ്ങിയവരും സന്നിഹിതരായി. ന്യൂറോ സർജറി വിഭാഗം തലവൻ ഡോ. സുദീഷ് കരുണാകരന്റെ നേതൃത്വത്തിൽ നടന്ന ചികിത്സയുടെ 12–ാം ദിനത്തിലാണ് ആശുപത്രി വിട്ടത്. ആവണിയുടെ കൊമ്മാടിയിലെ വീട്ടിലേക്കാണ് മടങ്ങിയത്. ചികിത്സാച്ചെലവ് വിപിഎസ് ലേക്‌ഷോർ ചെയർമാൻ ഡോ. ഷംഷീർ വയലിൽ പൂർണമായി സൗജന്യമാക്കിയിരുന്നു.
നവംബർ 21ന് പുലർച്ചെ വിവാഹ മേക്കപ്പ് ചെയ്യാനുള്ള യാത്രയ്ക്കിടെ കുമരകത്ത് വച്ചായിരുന്നു അപകടം. ആലപ്പുഴ കൊമ്മാടി മുത്തശേരിയിൽ എം. ജഗദീഷ്, ജ്യോതി ദമ്പതികളുടെ മകളും ചേർത്തല ബിഷപ് മൂർ സ്കൂൾ അധ്യാപികയുമായ ജെ.ആവണിയെ തുമ്പോളി വളപ്പിൽ വീട്ടിൽ മനുമോൻ, രശ്മി ദമ്പതികളുടെ മകനും ചേർത്തല കെവിഎം കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിലെ അസി. പ്രഫസറുമായ വി.എം. ഷാരോൺ വിപിഎസ് ലേക്‌ഷോറിലെ അത്യാഹിത വിഭാഗത്തിൽ വച്ചാണ് താലികെട്ടിയത്. കൊച്ചിയിലെ ആശുപത്രിയിൽ വെള്ളിയാഴ്ച(21) ഉച്ചയ്ക്കു 12.23ന് ചടങ്ങു നടക്കുമ്പോൾ, വിവാഹം നടക്കേണ്ടിയിരുന്ന ആലപ്പുഴയിലെ കല്യാണമണ്ഡപത്തിനു മുന്നിൽ ബന്ധുക്കളും സുഹൃത്തുക്കളും പ്രാർഥനയോടെ നിന്നു.
തുമ്പോളി മുതലശേരി എം.എം.ജഗദീശിന്റെയും ജ്യോതിയുടെയും മകൾ ആവണിയും തുമ്പോളി വളപ്പിൽ വി.ടി. മനുവിന്റെയും രശ്മിയുടെയും മകൻ വി.എം. ഷാരോണും തമ്മിലുള്ള വിവാഹം നംവബർ 21 വെള്ളിയാഴ്ച ഉച്ചയ്ക്കു 12.12നും 12.25നും ഇടയിൽ ആലപ്പുഴ ആറാട്ടുവഴിയിലെ ഓഡിറ്റോറിയത്തിലാണു നടത്താനിരുന്നത്. വിവാഹത്തിന് ഒരുങ്ങാനായി കോട്ടയത്തേക്കു പോകുമ്പോൾ വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കുമരകം – ചേർത്തല റോഡിൽ ചൂളപ്പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആവണിക്കും കൂടെയുണ്ടായിരുന്നവർക്കും പരുക്കേൽക്കുകയായിരുന്നു.
ആവണിയെ ആദ്യം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിനു സാരമായ പരുക്കുള്ളതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു മാറ്റുകയായിരുന്നു.