‘എനിക്ക് അമ്മയാകാൻ കഴിയുമോ ഡോക്ടർ?..’: വയറ്റിൽ കൊളുത്തിവലിക്കുന്ന വേദന, പതിയിരുന്നു കാൻസർ: കാത്തിരിപ്പിനൊടുവിൽ.. Early Detection of Ovarian Cancer
കാൻസറെന്ന സൈലന്റ് കില്ലറിനെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നറിയിപ്പു നൽകുകയാണ് ഡോ. ദീപ്തി ടി.ആർ. അകാരണമായൊരു വേദനയുടെ വേര് അണ്ഡാശയ അർബുദത്തിലേക്ക് വരെ എത്തിയ രോഗിയുടെ അനുഭവം മുൻനിർത്തിയാണ് ഡോ. ദീപ്തിയുടെ അനുഭവ കുറിപ്പ്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹത്തിനു മീതേ വില്ലനായെത്തിയ കാൻസറും
കാൻസറെന്ന സൈലന്റ് കില്ലറിനെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നറിയിപ്പു നൽകുകയാണ് ഡോ. ദീപ്തി ടി.ആർ. അകാരണമായൊരു വേദനയുടെ വേര് അണ്ഡാശയ അർബുദത്തിലേക്ക് വരെ എത്തിയ രോഗിയുടെ അനുഭവം മുൻനിർത്തിയാണ് ഡോ. ദീപ്തിയുടെ അനുഭവ കുറിപ്പ്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹത്തിനു മീതേ വില്ലനായെത്തിയ കാൻസറും
കാൻസറെന്ന സൈലന്റ് കില്ലറിനെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നറിയിപ്പു നൽകുകയാണ് ഡോ. ദീപ്തി ടി.ആർ. അകാരണമായൊരു വേദനയുടെ വേര് അണ്ഡാശയ അർബുദത്തിലേക്ക് വരെ എത്തിയ രോഗിയുടെ അനുഭവം മുൻനിർത്തിയാണ് ഡോ. ദീപ്തിയുടെ അനുഭവ കുറിപ്പ്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹത്തിനു മീതേ വില്ലനായെത്തിയ കാൻസറും
കാൻസറെന്ന സൈലന്റ് കില്ലറിനെ കുറിച്ച് അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നറിയിപ്പു നൽകുകയാണ് ഡോ. ദീപ്തി ടി.ആർ. അകാരണമായൊരു വേദനയുടെ വേര് അണ്ഡാശയ അർബുദത്തിലേക്ക് വരെ എത്തിയ രോഗിയുടെ അനുഭവം മുൻനിർത്തിയാണ് ഡോ. ദീപ്തിയുടെ അനുഭവ കുറിപ്പ്. ഒരു കുഞ്ഞിനു വേണ്ടിയുള്ള ആഗ്രഹത്തിനു മീതേ വില്ലനായെത്തിയ കാൻസറും അതിനു മേൽ നടത്തിയ പോരാട്ടവും കാത്തിരിപ്പുമെല്ലാം ഡോ. ദീപ്തി വനിതയുമായി പങ്കുവച്ച അനുഭവ കുറിപ്പിലുണ്ട്. തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ജീവന്റെമണമുള്ള ജീവിതങ്ങളിൽ’ പങ്കുവച്ചിട്ടുള്ള കാൻസർ പോരാളികളുടെ അനുഭവ സാക്ഷ്യങ്ങൾ മുൻനിർത്തിയുള്ള കുറിപ്പാണ് ഡോ. ദീപ്തി വനിത ഓൺലൈനുമായി പങ്കുവയ്ക്കുന്നത്.
ഡോ. ദീപ്തി പങ്കുവച്ച കുറിപ്പിൽ നിന്നും...
ഈയടുത്ത് ഒരു കപ്പിൾ എന്റെ അടുത്ത് വന്നു, റിയയും ഭർത്താവ് റോജിനും. കല്യാണം കഴിഞ്ഞ് ഒരു വർഷമായിട്ടേയുള്ളൂ രണ്ടുപേരും വിദേശത്താണ് ജോലി ചെയ്യുന്നത്.നാട്ടിൽ വന്നിട്ട് കുറച്ചു ദിവസമേ ആയുള്ളൂ.
കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നതിന് മുൻപ് മൊത്തത്തിൽ ഹെൽത്ത് ചെക്ക് അപ് ചെയ്യാമെന്ന ഉദ്ദേശത്തോട് കൂടിയാണ് അവർ വന്നത്.
എച്ച് പി വി വാക്സിനെ കുറിച്ചായിരുന്നു പ്രധാനമായും അറിയേണ്ടത്. റീപ്രൊഡക്റ്റീവ് ഹെൽത്തിനെ ബാധിക്കുമോ എന്നൊക്കെയായിരുന്നു ആദ്യത്തെ സംശയം.
ഇങ്ങനെയുള്ള ആളുകളെ കാണുന്നത് അപൂർവമാണ്.പലരും സാധാരണ പ്രെഗ്നന്റ് ആയി കഴിഞ്ഞാണ് തൈറോയ്ഡ് ലെവൽ പോലും ചെക്ക് ചെയ്യുന്നത്.
പക്ഷേ റിയയുടെ മുഖത്ത് വല്ലാത്ത ഒരു പരിഭ്രമം എനിക്ക് കാണാമായിരുന്നു.
പ്രെഗ്നൻസി അമ്മയും അച്ഛനും തയാറാവുമ്പോൾ മാത്രം നോക്കേണ്ട കാര്യമാണെന്ന് ഞാനവരെ ഓർമ്മിപ്പിച്ചു ..അപ്പോഴാണ് റിയ അവർ വരാനുള്ള പ്രധാന കാരണം പറഞ്ഞത് , അവരുടെ ഒരു ബന്ധു ഈയടുത്തു കാൻസർ വന്നു മരണപെട്ടുവെന്ന് .അവർക്ക് വെറും 4 വയസു പ്രായമുള്ള ചെറിയ കുട്ടിയാനുള്ളത് .
അതെല്ലാം കൂടെ കേട്ടപ്പോ എനിക്ക് ആകെ കൂടെ ഒരു അസ്വസ്ഥത ഡോക്ടർ. അങ്ങനെ ചെക്ക് അപ്പിന് വേണ്ടി ഓടി വന്നതാണ്.
മെഡിക്കൽ ഹിസ്റ്ററി എടുക്കുന്നതിന്റെയിടയിൽ ദിവസങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവം റിയ സൂചിപ്പിച്ചു.
റിയയുടെ ചേച്ചിയുടെ മകൾ, ചെറിയകുട്ടിയാണ്,ഇവർ നാട്ടിൽ വന്ന സമയത്തു കളിക്കുന്നതിന്റെ ഇടയിൽ അവൾ റിയയുടെ വയറിൽ അറിയാതെ തട്ടിപ്പോയെന്നും, അപ്പോൾ മുതൽ റിയക്ക് വയറിൽ അസാധാരണമായ വേദന തുടങ്ങി.
ആദ്യം കാര്യമാക്കിയില്ല. വേദന സഹിക്കാൻ പറ്റാതായപ്പോൾ അടുത്തുള്ള ഹോസ്പിറ്റലിൽ അപ്പോൾ തന്നെ പോയി .രാത്രിയായതു കൊണ്ട് തന്നെ പെയിൻ കില്ലർ ഇൻജെക്ഷൻ കിട്ടി.പിന്നീട് പ്രശ്‌നം ഒന്നും ഉണ്ടായിട്ടില്ല.
കല്യാണത്തിന് മുൻപ് പിസിഒഡി ഉണ്ടായിരുന്നെന്നും, ഒരു വർഷമായി പ്രശ്നങ്ങൾ ഒന്നുമില്ല .പീരിഡ്സ് എല്ലാം അധികവും റെഗുലർ ആണ്.
ഈ കാര്യങ്ങളെല്ലാം റിയ ഓർത്തു പറഞ്ഞത് കൊണ്ട്,
ഞാൻ സാധാരണ നടത്തുന്ന ബ്ലഡ് ടെസ്റ്റുകളും അൾട്രാസൗണ്ട് സ്‌കാനും പാപ് സ്മിയർ ടെസ്റ്റും നിർദ്ദേശിച്ചു.
ഒരു റൂട്ടിൻ സ്‌കാൻ എന്ന് മാത്രമേ വിചാരിച്ചുള്ളൂ.
റിപ്പോർട്ട് നോക്കുമ്പോൾ അണ്ഡാശയത്തിൽ ഒരു കോംപ്ലക്സ് സിസ്റ്റ് ഉണ്ട്.
പക്ഷെ അതത്ര സിമ്പിൾ ആയിരുന്നില്ല.
റെഗുലർ അല്ലാത്ത ബോർഡേഴ്സും വാസ്ക്കുലാരിറ്റിയും കുറച്ചു ഭാഗങ്ങളിൽ കാണിച്ചിരുന്നു.ഇതെല്ലാം ഉള്ളത് കൊണ്ട് തന്നെ കാന്സറസ് ആവാനുള്ള സാധ്യതയുണ്ട് എന്നാണ് ശാസ്ത്രം.
പക്ഷെ വേറെ ലക്ഷണങ്ങൾ ഒന്നും തന്നെ കാണാനുണ്ടായിരുന്നില്ല.
ക്രമരഹിതമായ ആർത്തവം ഇല്ല, ശരീരഭാരം കുറഞ്ഞിട്ടില്ല, കാര്യമായ ക്ഷീണം ഇല്ല,
അങ്ങനെ ഒന്നും തന്നെയില്ല എന്ന് പറയാം.
ഇവിടെ ആണ് പലരും നിസ്സഹായവർ ആവുന്നത്.
ചില കാൻസർ അങ്ങനെയാണ്, സൈലന്റ് കില്ലർ എന്ന് അത് കൊണ്ട് തന്നെയാണ് പറയുന്നത് , അടുത്ത ടെസ്റ്റ് ആയി സി എ 125 ട്യൂമർ മാർക്കർ ചെയ്തു നോക്കി.
വാല്യൂ കൂടുതൽ ആണ്.
പെട്ടെന്ന് തന്നെ സർജന്റെ ഒപ്പിനിയൻ എടുത്തു സിസ്റ്റക്ടമി (സിസ്ററ് എടുത്തു കളയുന്ന പ്രക്രിയ )നിർദ്ദേശിച്ചു.
പാത്തോളജി റിപ്പോർട്ട് വന്നു. റിയക്ക് ഓവറിയൻ കാൻസർ അഥവാ അണ്ഡാശയ കാൻസർ ആയിരുന്നു .
ഭാര്യയും ഭർത്താവും കൂടി പിന്നെയും എന്നെ കാണാൻ വന്നു .കുറച്ചു സമയമെടുത്താണ് ഞാൻ കാര്യങ്ങൾ പറഞ്ഞത്.
കുട്ടികൾ ഉണ്ടാവുമോ എന്നതായിരുന്നു അവരുടെ എറ്റവും വലിയ ടെൻഷൻ.
ആദ്യം ചികിത്സ നടക്കട്ടെ ബാക്കി എല്ലാം നോക്കിയിട്ട് ചെയ്യാം എന്ന് ആശ്വസിപ്പിച്ചു. നേരത്തെ ആയതിനാൽ
ചികിത്സ ഒരു പരിധി വരെ ലളിതമായിരുന്നു.
നല്ല ധൈര്യത്തോടെ എന്തും നേരിടാൻ അവർ റെഡി ആയിരുന്നത് ചികിത്സയെ നന്നായി സഹായിച്ചു.
ചികിത്സയൊക്കെ കഴിഞ്ഞു രണ്ട് വർഷത്തിന് ശേഷം ഫോളോ അപ്പിനായി അവർ വന്നിരുന്നു.
രോഗം മുഴുവനായും മാറി. റിയ ഇന്ന് ഒരു കുട്ടിയുടെ അമ്മയാണ്.സന്തോഷത്തോടെ അവർ ജീവിക്കുന്നു. എല്ലാ പ്രാവശ്യവും നാട്ടിൽ വരുമ്പോൾ എല്ലാവരും കൂടി ചോക്ക്ലേറ്റ്സ് എല്ലാമായി എന്നെ കാണാൻ വരാറുണ്ട്. സന്തോഷത്തോടെ അതിലേറെ ആശ്വാസത്തോടെ ഞാൻ ആ ചോക്ലേറ്റ്സ് കഴിക്കും.ആ കുട്ടിയേയും അവരുടെയും സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ അന്നത്ത കാര്യങ്ങളെക്കുറിച്ച് ഞാൻ വീണ്ടും വെറുതെ ആലോചിക്കും ആശ്വസിക്കും...