‘യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാന്‍, കേസുണ്ടാക്കിയത് ഒരുസംഘം ക്രിമിനല്‍ പൊലീസുകാർ’: ദിലീപ്
നടി ആക്രമിക്കപ്പെട്ട കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാനാണെന്ന് നടന് ദിലീപ്. വിധി കേട്ട ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ

നടി ആക്രമിക്കപ്പെട്ട കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാനാണെന്ന് നടന് ദിലീപ്. വിധി കേട്ട ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്നും അത് അന്വേഷിക്കണമെന്നും മഞ്ജു പറഞ്ഞിടത്തു നിന്നാണ് എനിക്കെതിരേയുള്ള ഗൂഢാലോചന ആരംഭിച്ചത്. അതിന് അന്നത്തെ ഉയര്‍ന്ന മേലുദ്യോഗസ്ഥയും അവര്‍ തിരഞ്ഞെടുത്ത ഒരുസംഘം ക്രിമിനല്‍ പൊലീസുകാരുമാണ് കേസുണ്ടാക്കിയത്. അതിനായി കേസിലെ മുഖ്യപ്രതിയേയും കൂട്ടുപ്രതികളേയും കൂട്ടുപിടിച്ച് കള്ളക്കഥ മെനഞ്ഞു. എന്നിട്ട് പൊലീസ് സംഘം ചില മാധ്യമങ്ങളേയും അവര്‍ക്ക് ഒത്താശചെയ്യുന്ന മാധ്യമപ്രവര്‍ത്തകരേയും കൂട്ടുപിടിച്ച് കള്ളക്കഥ സാമൂഹികമാധ്യമങ്ങിലൂടെ പ്രചരിപ്പിച്ചു. പൊലീസ് സംഘമുണ്ടാക്കിയ കള്ളക്കഥ കോടതിയില്‍ തകര്‍ന്നു. കേസില്‍ യഥാര്‍ഥ ഗൂഢാലോചന നടന്നത് എന്നെ പ്രതിയാക്കാനാണ്. സമൂഹത്തില്‍ എന്റെ കരിയറും ഇമേജും ജീവിതവും നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്’.– ദിലീപ് പറഞ്ഞു.