‘മുടിയില്ലെങ്കിലും എന്റെ അമ്മ സുന്ദരിയാ’: അശ്വതി ഇങ്ങനെയൊന്നും ആയിരുന്നില്ല: ആ ജീവിതത്തില്‍ സംഭവിച്ചത് Lost Dreams, Lost Hair: Story of Aswathy
‘അമ്മയുടെ മുടി എന്ത്യേ...?’ വേരറ്റുപോയ തലയിൽ തലോടി, അമ്മയോട് നാല് വയസുകാരി ആദ്യയുടെ ചോദ്യമാണ്. ചെറുചിരിയായിരിക്കും ആദ്യ മറുപടി. പിന്നെ ആ മുഖമൊന്നും വാടുന്നതു കണ്ടാൽ കുഞ്ഞിക്കവിളിൽ ചിരിനിറച്ച് ആദ്യ പറയും. ‘മുടിയില്ലെങ്കിലും എന്റെ അമ്മ എന്ത് സുന്ദരിയാ...’ കൊഴിഞ്ഞുവീഴുന്ന മുടിയിഴകളെ നോക്കി
‘അമ്മയുടെ മുടി എന്ത്യേ...?’ വേരറ്റുപോയ തലയിൽ തലോടി, അമ്മയോട് നാല് വയസുകാരി ആദ്യയുടെ ചോദ്യമാണ്. ചെറുചിരിയായിരിക്കും ആദ്യ മറുപടി. പിന്നെ ആ മുഖമൊന്നും വാടുന്നതു കണ്ടാൽ കുഞ്ഞിക്കവിളിൽ ചിരിനിറച്ച് ആദ്യ പറയും. ‘മുടിയില്ലെങ്കിലും എന്റെ അമ്മ എന്ത് സുന്ദരിയാ...’ കൊഴിഞ്ഞുവീഴുന്ന മുടിയിഴകളെ നോക്കി
‘അമ്മയുടെ മുടി എന്ത്യേ...?’ വേരറ്റുപോയ തലയിൽ തലോടി, അമ്മയോട് നാല് വയസുകാരി ആദ്യയുടെ ചോദ്യമാണ്. ചെറുചിരിയായിരിക്കും ആദ്യ മറുപടി. പിന്നെ ആ മുഖമൊന്നും വാടുന്നതു കണ്ടാൽ കുഞ്ഞിക്കവിളിൽ ചിരിനിറച്ച് ആദ്യ പറയും. ‘മുടിയില്ലെങ്കിലും എന്റെ അമ്മ എന്ത് സുന്ദരിയാ...’ കൊഴിഞ്ഞുവീഴുന്ന മുടിയിഴകളെ നോക്കി
‘അമ്മയുടെ മുടി എന്ത്യേ...?’
വേരറ്റുപോയ തലയിൽ തലോടി, അമ്മയോട് നാല് വയസുകാരി ആദ്യയുടെ ചോദ്യമാണ്.
ചെറുചിരിയായിരിക്കും ആദ്യ മറുപടി. പിന്നെ ആ മുഖമൊന്നും വാടുന്നതു കണ്ടാൽ കുഞ്ഞിക്കവിളിൽ ചിരിനിറച്ച് ആദ്യ പറയും.
‘മുടിയില്ലെങ്കിലും എന്റെ അമ്മ എന്ത് സുന്ദരിയാ...’
കൊഴിഞ്ഞുവീഴുന്ന മുടിയിഴകളെ നോക്കി വീർപ്പുമുട്ടുന്നവരുടെ കാലത്ത്. നിറങ്ങളും ട്രീറ്റ്മെന്റുകളും കൊണ്ട് മുടിയഴകിനെ മാടിയൊതുക്കുന്നവരുടെയും കാലത്ത് ഇതാ ഒരു ആത്മവിശ്വാസത്തിന്റെ പുഞ്ചിരി. അവളുടെ പേര് അശ്വതി എസ്. ആർ. നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി.
കൺപീലി മുതൽ തലമുടി നാരുവരെ കൊഴിഞ്ഞുപോയ അശ്വതിയുടെ മുഖത്തിന്റെ ചന്തം എല്ലാ വേദനയും മറക്കുന്ന അവളുടെ പുഞ്ചിരിയാണ്. വേദനകളെ മറക്കാനും ജയിക്കാനും പഠിച്ച അവളുടെ നിശ്ചയദാർഢ്യമാണ്. ചുറ്റും തുറിച്ചു നോട്ടക്കാരുണ്ട്, സഹതാപത്തിന്റെ കൂരമ്പുകളുണ്ട്, സാന്ത്വന വാക്കുകളാൽ പൊതിഞ്ഞ കുത്തിനോവിക്കലുകളുണ്ട്. എന്നിട്ടും കണ്ണാടിയിൽ നോക്കി അവൾ നിറഞ്ഞു ചിരിക്കുകയാണ്. നാലു വയസുകാരി ആദ്യയുടെയും 3 വയസുകാരി വേദ്യയുടെയും അമ്മയായി ജീവിതം ആസ്വദിക്കുകയാണ്. പാതിവഴിയിൽ ഒറ്റയ്ക്കായി പോയി വിവാഹ ജീവിതം, തണലായി കൂടെ നിന്ന കൂടപ്പിറപ്പിന്റെ ആത്മഹത്യ, ഒപ്പം തലവര പോലെ കൂടെക്കൂടിയ ഈ ദുർവിധി. എന്താണ് അശ്വതിയുടെ ജീവിതത്തിൽ സംഭവിക്കുന്നത്. അവൾ തന്നെ പറയട്ടെ. വേദനകളെ പുഞ്ചിരി കൊണ്ട് മറയ്ക്കുന്ന, ഡാൻസ് റീലുകളിലൂടെ സോഷ്യൽ മീഡിയക്കും സുപരിചിതയായ അശ്വതി മനസു തുറക്കുന്നു.
എനിക്ക് കാൻസറല്ല
ചിലർ ചോദിക്കും കാൻസറാണോ എന്ന്, കീമോ ചെയ്ത് മുടി പോയതാണെന്നാണ് ഭൂരിഭാഗത്തിന്റെയും ധാരണ. എന്ത് ചെയ്യാനാണ് എല്ലാവർക്കും മുന്നിൽ നമ്മുടെ ജീവിതം തുറന്ന പുസ്തകമാക്കാനാകില്ല. കുറ്റവും കുറവും പറയുന്നവരുടെ വായമൂടിക്കെട്ടാനും ആകില്ല. ജീവിതം ഒന്നേയുള്ളൂ. സന്തോഷമായാലും സങ്കടമായാലും നേരിടുക അത്ര തന്നെ.– അശ്വതി പറഞ്ഞു തുടങ്ങുകയാണ്.
എനിക്കും എന്റെ തലമുടിക്കും എന്താണ് സംഭവിച്ചതെന്ന് വഴിയേ പറയാം. കുഞ്ഞുനാൾ മുതൽ തലമുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്നൊരു അവസ്ഥയുണ്ടായിരുന്നു. തലമുടി പോയാലും അധികം വിഷമിക്കാതെ തിരികെ വരും. അതുകൊണ്ടു തന്നെ കാര്യമായ വിഷമമൊന്നും അതിന്റെ പേരിലില്ലായിരുന്നു. പക്ഷേ ജീവിതം തന്നെ കീഴ്‍മേൽ മറിക്കുന്ന സംഭവങ്ങൾ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.
പ്ലസ്ടു കഴിഞ്ഞ് ഫാഷൻ ഡിസൈനിങ്ങാണ് പഠിച്ചതെങ്കിലും ഡാൻസിലായിരുന്നു കമ്പം മുഴുവൻ. ഏഷ്യനെറ്റിന്റെ കോമഡി സ്റ്റാർ ഉൾപ്പെടെയുള്ള പരിപാടികളില്‍ സപ്പോർട്ടിങ് ഡാൻസറായി പോകുമായിരുന്നു. അവിടെ സെറ്റാകാനും തിളക്കത്തോടെയും ഇരിക്കാനും തലമുടിയിൽ സ്പ്രേ ചെയ്യുമായിരുന്നു. ഇതിനിടെ ഒരിക്കൽ തലമുടി സ്മൂത്തും ചെയ്തിരുന്നു. അതോടെയാണ് കാര്യങ്ങൾ തലകീഴായി മറിഞ്ഞത്.
സ്മൂത്ത് ചെയ്തപ്പോൾ ഉണ്ടായ കെമിക്കലുകളുടെ സാന്നിദ്ധ്യമാണോ തലമുടിയിൽ ഉപയോഗിച്ചിരുന്ന സ്പ്രേയാണോ എന്നറിയില്ല. പണ്ട് വട്ടത്തില്‍ കൊഴിഞ്ഞുപോയിട്ട് തിരികെ വന്നിരുന്ന തലമുടി പിന്നെ ഈ വഴി വന്നിട്ടില്ല. എന്തിനേറെ കൺപീലികളും പുരികവും വരെ കൊഴിഞ്ഞു പോയി. അലോപേഷ്യ ടോട്ടാലിസ്... അതായിരുന്നുവത്രേ എന്റെ അസുഖം. കുഞ്ഞുനാളിലും അതു തന്നെയായിരുന്നു എന്റെ പ്രശ്നം. പക്ഷേ അന്നത് പറഞ്ഞു തരാനും അറിയാനും നിർഭാഗ്യ വശാൽ കഴിഞ്ഞില്ല. അറിഞ്ഞിട്ടും കാര്യമില്ലായിരുന്നുവത്രേ. ഈ അസുഖത്തിനുള്ള പ്രതിവിധിയും പരിഹാരവും ഏറെക്കുറെ അസാധ്യമാണ്. അങ്ങനെ അന്നുതൊട്ട്... കൃത്യമായി പറഞ്ഞാൽ 21 വയസിൽ. ഒരു പെണ്ണിന്റെ നല്ല പ്രായത്തിൽ ഞാൻ ഇങ്ങനെയായി.
കൊഴിഞ്ഞുപോയ സ്വപ്നങ്ങൾ
കൊഴിഞ്ഞുപോയ മുടിയിഴകൾ സമ്മാനിച്ചത് വല്ലാത്തൊരു ട്രോമയാണ്. കുറേനാള്‍ വീട്ടിൽ നിന്നു പുറത്തിറങ്ങിയില്ല. വീട്ടുകാർ കരുതുന്നത് ഞാൻ ഹെയർ സ്മൂത്തനിങ് എന്ന ‘കടുംകൈ’ ചെയ്തതു കൊണ്ടു മാത്രമാണ് എനിക്ക് ഇങ്ങനെ സംഭവിച്ചത് എന്നാണ്. അവരോടൊക്കെ ഇതൊന്നും എന്റെ അധികപ്രസംഗമോ കുരുത്തക്കേടോ അല്ല, അലോപേഷ്യയാണെന്ന് ഞാനെങ്ങനെ പറഞ്ഞ് മനസിലാക്കാനാണ്.
ഇതിനിടയിൽ സംഭവിച്ചൊരു നല്ലകാര്യം എന്റെ വിവാഹമാണ്. എന്റെ സ്കൂൾ സീനിയറായിരുന്നു കക്ഷി. നാട്ടില്‍ വച്ച് കണ്ടു. വീട്ടിൽ വന്ന് വിവാഹം ആലോചിച്ചു. കെട്ടാൻ പോകുന്ന പെണ്ണിന് മുട്ടറ്റം മുടി വേണമെന്ന് കൺസപ്റ്റ് പറയുന്ന ആമ്പിള്ളേരുടെ ഇടയിൽ വിവാഹം എനിക്ക് വിദൂര സ്വപ്നമായിരുന്നു. പക്ഷേ എന്റെ അവസ്ഥ അറിഞ്ഞ് മുന്നോട്ടു വന്നു. ഞാനെങ്ങനെ ഇരുന്നാലും അദ്ദേഹത്തിന് ഓ.കെയാണെന്ന് പറഞ്ഞു. ഇതിനിടയിൽ എനിക്ക് എന്തോ വലിയ അസുഖമാണെന്നും വിവാഹത്തിന് താൽപര്യമില്ലെന്നും ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു. എന്നിട്ടും ആ വിവാഹം നടന്നു. പക്ഷേ ജീവിതം ഒട്ടും നിറമുള്ളതായില്ല. പ്രതീക്ഷയാകും എന്നു കരുതിയ ആ വിവാഹവും പാതിവഴിയിൽ കാലിടറി.
എന്റെ രണ്ടാമത്തെ കുഞ്ഞിനെ ഗർഭിണിയായപ്പോൾ പോയതാണ്. ഒരു പരിധി കഴിഞ്ഞപ്പോഴാണ് മനസിലായത് ആ ജീവിതവും എനിക്കു തന്ന വാക്കും സ്നേഹവും എല്ലാം ഫെയ്ക്കായിരുന്നു. ഞാൻ ജീവിതത്തിൽ നിധിപോലെ കാണുന്ന രണ്ട് കൺമണികൾ ഉണ്ടായി എന്നതാണ് ആ ജീവിതം കൊണ്ടുണ്ടായ ഏകസന്തോഷം.
എനിക്ക് തിരിച്ചു വരണം
തലമുടിക്കൊപ്പം കൊഴിഞ്ഞുപോയ ആത്മവിശ്വാസത്തെ മറികടക്കാൻ ദിവസങ്ങളെടുത്തു. പുറത്തിറങ്ങാൻ പോലും മടിയായിരുന്നുവെന്ന് പറഞ്ഞല്ലോ. നാട്ടുകാരുടെ ചോദ്യങ്ങൾ, ഉപദേശങ്ങൾ. എനിക്ക് കാൻസറല്ലെന്നും അലോപേഷ്യയാണെന്നും പറഞ്ഞ് മനസിലാക്കാൻ എടുത്ത പെടാപ്പാട് ചില്ലറയല്ല. ഇതിനിടെ ആയൂർവേദവും അലോപ്പതിയും തുടങ്ങി പരീക്ഷണങ്ങളും ഏറെ. 15 വർഷം കഴിഞ്ഞാൽ മുടി ചിലപ്പോൾ തിരികെ വരുമെന്നൊക്കെ പലരും പറഞ്ഞു. പക്ഷേ നാളെയെന്ത് സംഭവിക്കും എന്നുറപ്പില്ലാത്ത എന്റെ കീഴ്മേൽ മറിഞ്ഞു കൊണ്ടിരിക്കുന്ന എന്റെ ജീവിതത്തിന് എന്ത് ഗ്യാരന്റി. ഇതിനിടെ മറ്റൊരു ദുരന്തം കൂടി എന്നെ തളർത്തി. അനിയത്തിയുടെ ആത്മഹത്യ. കുടുംബജീവിതത്തിലെ പ്രശ്നങ്ങളെ തുടർന്ന് എല്ലാം അവസാനിപ്പിച്ച് അവൾ പോകുമ്പോൾ ഞാൻ ശരിക്കും ഒറ്റക്കായി. വേദനിപ്പിച്ചവളെ വിധി വീണ്ടും വീണ്ടും തകർത്തു കളയുകയാണല്ലോ എന്ന തോന്നൽ. പക്ഷേ എനിക്ക് ജീവിക്കണമായിരുന്നു. എന്റെ മക്കൾക്ക് വേണ്ടിയെങ്കിലും.
ജീവിതം തിരികെ തന്നത് നൃത്തം
ഏതു വേദനയിലും ജീവിതത്തിന് വെളിച്ചമായത് നൃത്തമായിരുന്നു. അടച്ചിരുന്ന എന്നെ പുറത്തേക്ക് കൈപിടിച്ച് നടത്തിയതും നൃത്തം. പഴയതു പോലെ ഡാൻസ് പ്രോഗ്രാമുകൾക്ക് പോയിത്തുടങ്ങി. അവിടെ വച്ച് എന്റെ അവസ്ഥ മനിസിലാക്കിയ പ്രോഗ്രാം ജഡ്ജ് മണിയൻ പിള്ള രാജു സാർ ഒറിജിനൽ മുടികൊണ്ടുള്ള വിഗ് വാങ്ങിത്തന്നു. സാറിനെപ്പോലുള്ളവരോട്, ഇന്നും എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. പലരും ചോദിക്കുന്നുണ്ട്, വിഗ് ജീവിതത്തിന്റെ ഭാഗമാക്കി കൂടെ, തലമറച്ചു കൂടെ എന്നൊക്കെ. പക്ഷേ വിഗ് എന്നു പറയുന്ന വീർപ്പുമുട്ടലിനോട് എന്തോ... എനിക്ക് വലിയ താൽപര്യമില്ലായിരുന്നു. വല്ലാത്തൊരു ഇറിറ്റേഷനാണ് വിഗ് അന്നും ഇന്നും.
വേദനിച്ചപ്പോൾ, ഒറ്റപ്പെട്ടു പോയപ്പോൾ, കൈപിടിച്ചു നടത്തിയ ഒത്തിരിപ്പേരുണ്ട് അവരെല്ലാം എന്റെ ഹൃദയത്തിലുണ്ട്. ഒരു വേദനയിലും തോൽക്കാതെ ഞാനിവിടെയൊക്കെയുണ്ട് എന്ന് തോന്നിപ്പിക്കാൻ ഡാൻസ് റീലുകൾ എന്നെ സഹായിക്കുന്നുണ്ട്. ഹിറ്റ്–ട്രെൻഡ് പാട്ടുകൾക്കൊപ്പം ചുവടുവച്ച് ഞാൻ ഇൻസ്റ്റഗ്രാമിൽ എത്താറുണ്ട്. അതിന് ലഭിക്കുന്ന പോസിറ്റീവ് കമന്റുകളാണ് ജീവിക്കാൻ എനിക്ക് ലഭിക്കുന്ന ഊർജം.
നിലവിൽ ലോൺട്രി കമ്പനിയിൽ സ്റ്റാഫായി ജോലി നോക്കുന്നുണ്ട്. അതാണ് ഏക വരുമാന മാര്‍ഗം. അച്ഛൻ ശശിധരന് 72 വയസായി. അമ്മ രമാകുമാരി. മൂത്തയാൾ ആദ്യ എൽകെജിയിൽ പഠിക്കുന്നു. എനിക്കറിയാം എന്നെ തുറിച്ചു നോക്കുന്ന, കുറ്റംപറയുന്ന കണ്ണുകൾ സിസിടിവി പോലെ എനിക്കു ചുറ്റുമുണ്ടെന്ന്. അവരോടെനിക്ക് പറയാനുള്ളത്, എന്റെ കണ്ണുകളിലേക്ക് സംസാരിക്കൂ എന്നാണ്. എനിക്കില്ലാത്ത വിഷമം നിങ്ങൾക്കു വേണ്ടാ...
– അശ്വതി പറഞ്ഞു നിർത്തി.