വനിതകളുടെ ആരോഗ്യം കാത്തു സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കുവയ്ക്കാൻ പാലക്കാട് നഗരത്തിൽ കൂട്ടായ്മ ഒരുങ്ങി. സ്ത്രീകളുടെ ആരോഗ്യവും വെൽനസും എന്ന വിഷയത്തിൽ നടത്തിയ വനിത സ്പർശം സെമിനാറിൽ ഗർഭകാല പരിചരണം, ഐവിഎഫ്, ജീവിതശൈലീ രോഗങ്ങൾ, രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയൽ, ചികിത്സ, ഭക്ഷണക്രമം എന്നിങ്ങനെ വിവിധ

വനിതകളുടെ ആരോഗ്യം കാത്തു സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കുവയ്ക്കാൻ പാലക്കാട് നഗരത്തിൽ കൂട്ടായ്മ ഒരുങ്ങി. സ്ത്രീകളുടെ ആരോഗ്യവും വെൽനസും എന്ന വിഷയത്തിൽ നടത്തിയ വനിത സ്പർശം സെമിനാറിൽ ഗർഭകാല പരിചരണം, ഐവിഎഫ്, ജീവിതശൈലീ രോഗങ്ങൾ, രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയൽ, ചികിത്സ, ഭക്ഷണക്രമം എന്നിങ്ങനെ വിവിധ

വനിതകളുടെ ആരോഗ്യം കാത്തു സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കുവയ്ക്കാൻ പാലക്കാട് നഗരത്തിൽ കൂട്ടായ്മ ഒരുങ്ങി. സ്ത്രീകളുടെ ആരോഗ്യവും വെൽനസും എന്ന വിഷയത്തിൽ നടത്തിയ വനിത സ്പർശം സെമിനാറിൽ ഗർഭകാല പരിചരണം, ഐവിഎഫ്, ജീവിതശൈലീ രോഗങ്ങൾ, രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയൽ, ചികിത്സ, ഭക്ഷണക്രമം എന്നിങ്ങനെ വിവിധ

വനിതകളുടെ ആരോഗ്യം കാത്തു സംരക്ഷിക്കാനുള്ള മാർഗനിർദേശങ്ങൾ പങ്കുവയ്ക്കാൻ പാലക്കാട് നഗരത്തിൽ കൂട്ടായ്മ ഒരുങ്ങി. സ്ത്രീകളുടെ ആരോഗ്യവും വെൽനസും എന്ന വിഷയത്തിൽ നടത്തിയ വനിത സ്പർശം സെമിനാറിൽ ഗർഭകാല പരിചരണം, ഐവിഎഫ്, ജീവിതശൈലീ രോഗങ്ങൾ, രോഗങ്ങൾ മുൻകൂട്ടി തിരിച്ചറിയൽ, ചികിത്സ, ഭക്ഷണക്രമം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.

‘വനിത’യും കോയമ്പത്തൂർ ജെം കാൻസർ സെന്ററുമായി ചേർന്നു നടത്തിയ സെമിനാറിൽ ഡോ. പ്രേമ സുബ്രഹ്മണ്യൻ (കൺസൽട്ടന്റ് – ബ്രസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻസ്), ഡോ. പ്രദീപ് ജോഷ്വ. സി (ഒബിസിറ്റി ആൻഡ് ബാരിയാട്രിക് കൺസൽട്ടന്റ് – ഡിപ്പാർട്ട്മെന്റ് ഓഫ് ഒ ബിസിറ്റി ആൻഡ് ഡയബെറ്റിസ് സർജറി) ഡോ. ശക്തി മ ധുബാല (ഗൈനക്കോളജി ഡിപ്പാർട്മെന്റ്), ഡോ. സാധ്വി ബാലാജി (എംബിബിഎസ്, ഡിഎൻബി, എഫ്എൻബി കൺസൽട്ടന്റ്, ഐവിഎഫ് ഡിപ്പാർട്ട്മെന്റ്) എന്നിവർ വിവിധ വിഷയങ്ങൾ വിശദീകരിച്ചു.

ADVERTISEMENT

പെൺകുട്ടികൾ ആദ്യത്തെ ആർത്തവം മുതൽ ആകുലപ്പെടുന്ന കാര്യങ്ങളിൽ ഡോ. ശക്തി മധുബാല സംശയനിവാരണം നടത്തി. ആറു മണിക്കൂറിൽ നാപ്കിൻ മാറ്റണം. ഹെൽത്ത് ഫോസറ്റ് ഉപയോഗിക്കുമ്പോൾ പോലും അണുബാധ ഒഴിവാക്കാൻ ജാഗ്രത പാലിക്കുക. ആർത്തവ വേളയിൽ നാലു മണിക്കൂറിൽ മൂത്രമൊഴിക്കാൻ തോന്നിയേക്കാം. ഏറെ നേരം പിടിച്ചു നിർത്തുന്നത് അണുബാധയ്ക്കു സാധ്യതയുണ്ട്. ഏഴു ദിവസത്തിലധികം ബ്ലീഡിങ് നീണ്ടു നിന്നാൽ ഗൈനക്കോളജിസ്റ്റിനെ കാണുക.

കോയമ്പത്തൂർ ജെം ആശുപത്രിയിലെ ഡോക്ടർമാരായ ഡോ. പ്രദീപ് ജോഷ്വ. സി, ഡോ. ശക്തി മധുബാല, ഡോ. സാധ്വി ബാലാജി, ഡോ. പ്രേമ സുബ്രഹ്മണ്യൻ എന്നിവർ സെമിനാർ വേദിയിൽ

സ്തനാർബുദത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കാനുള്ള മുന്നറിയിപ്പാണ് ഡോ. പ്രേമ സുബ്രഹ്മണ്യൻ നൽകിയത്. ആർത്തവത്തിനു ശേഷവും സ്തനങ്ങളിൽ വേദന അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധന നടത്തണം. മുഴയാണു കാൻസറിന്റെ ലക്ഷണം. ചെറിയ തടിപ്പുകളിൽ ആശങ്കപ്പെടേണ്ടതില്ല. സ്തനങ്ങളിൽ തടിപ്പുണ്ടാവുകയും അതിനു നിറം മാറ്റം സംഭവിക്കുകയുംചെയ്താൽ അൾട്രാ സൗണ്ട് മാമ്മോഗ്രാം നടത്തണം. കാൻസർ പ്രാരംഭ ഘട്ടത്തിൽ (സ്റ്റേജ് 1) രോഗം സ്ഥിരീകരിച്ചാൽ ചികിത്സ ഫലപ്രദമാണ്. മുഴ നീക്കം ചെയ്ത് കീമോ തെറപ്പി ഇല്ലാതെ ചികിത്സ സാധ്യമാണ്.

ADVERTISEMENT

ഐവിഎഫിലൂടെ കുഞ്ഞുങ്ങളുണ്ടായി ജീവിതത്തിൽ സ ന്തോഷം നിറഞ്ഞവരുടെ അനുഭവങ്ങളാണ് ഡോ. സാധ്വി ബാലാജി പറഞ്ഞത്. മദ്യപാനം, പുകവലി, ജീവിതശൈലീ രോഗങ്ങൾ എന്നിവയാണ് വന്ധ്യതയുടെ കാരണങ്ങൾ. ഭക്ഷണരീതിയിലുണ്ടായ മാറ്റങ്ങളും വന്ധ്യത കൂടാൻ കാരണമാകും. സ്ത്രീയുടെ കുഴപ്പംകൊണ്ടാണു കുഞ്ഞുണ്ടാകാത്തതെന്നുള്ള കുറ്റപ്പെടുത്തലുകൾ ഒഴിവാക്കാൻ പരിശോധന നടത്തണം. പിസിഒഎസ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ വന്ധ്യതയ്ക്കു കാരണമാകാറുണ്ട്. നാരു കൂടിയ ഭക്ഷണം ശീലിക്കുന്നതു ഗർഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തും.

അമിതവണ്ണമാണു വനിതകളെ അലട്ടുന്ന പ്രശ്നമെന്ന് ഡോ. പ്രദീപ് ജോഷ്വ ചൂണ്ടിക്കാട്ടി. നല്ല രീതിയിലുള്ള വ്യായാമത്തിലൂടെ കൊഴുപ്പ് ഒഴിവാക്കാനാകും. 40 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും വ്യായാമം ചെയ്യണം. എ ട്ടു മണിക്കൂർ ഉറക്കം ആരോഗ്യം മെച്ചപ്പെടുത്തും. ജിമ്മിൽ പോയി ഒറ്റയടിക്കു വണ്ണം കുറച്ചു പൊടുന്നനെ വ്യായാമം നിർത്തിയാൽ നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ വണ്ണംകൂടും. അമിതവണ്ണം രോഗാവസ്ഥയാണ്. അതിനു ചികിത്സലഭ്യമാണ്. പട്ടിണി കിടന്നു വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത് ആരോഗ്യം വഷളാക്കും. വയറ്റിലടിഞ്ഞ കൊഴുപ്പ് സർജറിയിലൂടെനീക്കം ചെയ്യാനാകും. ഇത്തരം ചികിത്സകൾ കോയമ്പത്തൂർ ജെം ആശുപത്രിയിൽ ലഭ്യമാണ്.

ADVERTISEMENT

GEM Hospital Coimbatore

45, Pankaj Mill Road, Palaniappa Nagar,

Ramanathapuram Coimbatore - 641045

Phone: 0422 4695100

Empowering Women's Health: Key Insights from Vanitha Sparsham Seminar:

Women's health and wellness were the focus of the Vanitha Sparsham seminar in Palakkad, where experts discussed crucial topics like pregnancy care, IVF, lifestyle diseases, and early detection. The seminar provided valuable insights into managing health conditions, adopting healthy diets, and addressing common concerns faced by women throughout their lives.

ADVERTISEMENT