അന്ന് സ്കൂൾ മാഗസിൻ കവർ ഡിസൈനർ, ഇന്ന് ഒളിമ്പിക്സ് മെഡൽ ഡിസൈനിങ്ങിൽ മിന്നും വിജയം: ചരിത്രമെഴുതി എലിഷുബ A Star in Youth Olympics Medal Design
കായിക ലോകം കണ്ണും കാതും നൽകുന്ന ഒളിമ്പിക്സിന്റെ ചരിത്രത്തിനൊപ്പം ഇനിയൊരു മലയാളി പെൺകുട്ടിയുടെ പേരു കൂടി പറഞ്ഞു കേൾക്കും. ലോക കായിക ഭൂപടത്തിൽ തന്റെ കരവിരുതു കൊണ്ട് സാന്നിധ്യമറിയിക്കുകയാണ് എറണാകുളംകാരി എലിഷുബ ജോ എബ്രഹാം. 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിനൊപ്പമാണ് എലിഷുബ, ഇന്ത്യയുടെ
കായിക ലോകം കണ്ണും കാതും നൽകുന്ന ഒളിമ്പിക്സിന്റെ ചരിത്രത്തിനൊപ്പം ഇനിയൊരു മലയാളി പെൺകുട്ടിയുടെ പേരു കൂടി പറഞ്ഞു കേൾക്കും. ലോക കായിക ഭൂപടത്തിൽ തന്റെ കരവിരുതു കൊണ്ട് സാന്നിധ്യമറിയിക്കുകയാണ് എറണാകുളംകാരി എലിഷുബ ജോ എബ്രഹാം. 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിനൊപ്പമാണ് എലിഷുബ, ഇന്ത്യയുടെ
കായിക ലോകം കണ്ണും കാതും നൽകുന്ന ഒളിമ്പിക്സിന്റെ ചരിത്രത്തിനൊപ്പം ഇനിയൊരു മലയാളി പെൺകുട്ടിയുടെ പേരു കൂടി പറഞ്ഞു കേൾക്കും. ലോക കായിക ഭൂപടത്തിൽ തന്റെ കരവിരുതു കൊണ്ട് സാന്നിധ്യമറിയിക്കുകയാണ് എറണാകുളംകാരി എലിഷുബ ജോ എബ്രഹാം. 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിനൊപ്പമാണ് എലിഷുബ, ഇന്ത്യയുടെ
കായിക ലോകം കണ്ണും കാതും നൽകുന്ന ഒളിമ്പിക്സിന്റെ ചരിത്രത്തിനൊപ്പം ഇനിയൊരു മലയാളി പെൺകുട്ടിയുടെ പേരു കൂടി പറഞ്ഞു കേൾക്കും. ലോക കായിക ഭൂപടത്തിൽ തന്റെ കരവിരുതു കൊണ്ട് സാന്നിധ്യമറിയിക്കുകയാണ് എറണാകുളംകാരി എലിഷുബ ജോ എബ്രഹാം. 2026ൽ സെനഗലിലെ ഡാക്കറിൽ നടക്കുന്ന യൂത്ത് ഒളിമ്പിക്സിനൊപ്പമാണ് എലിഷുബ, ഇന്ത്യയുടെ പേരും എഴുതിച്ചേർത്തത്. ഒളിമ്പിക്സിൽ വിജയതിലകം അണിയുന്ന പ്രതിഭകൾക്കായി അണിയറയിൽ ഒരുങ്ങുന്ന മെഡൽ ഡിസൈനിങ്ങ് മത്സരത്തിലാണ് മൂന്നാം സ്ഥാനം നേടി എലിഷുബ അഭിമാനമായത്.
ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഇതേ വിഭാഗത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്നിൽ ഇടംപിടിക്കുന്നതെന്നത് ആ നേട്ടത്തിന്റെ ഖ്യാതിയും പെരുമയും വാനോളം ഉയർത്തുന്നു. യൂത്ത് ഒളിമ്പിക്സിന്റെ മുൻപ് നടന്ന മെഡൽ ഡിസൈനിങ് മത്സരങ്ങളിൽ മറ്റൊരു ഇന്ത്യൻ പൗരൻ സാന്നിദ്ധ്യമറിയിക്കുകയോ വിജയിക്കുകയോ ചെയ്തിട്ടില്ലെന്ന് അണിയറ പ്രവർത്തകരും പറയുന്നു.
സ്പെയിനിൽ നിന്നുള്ള ഇരുപത്തിയാറുകാരി മരിയ പിലാർ ബാർബഡിലോ വികാറിയോ ആണ് ഡിസൈനിങ്ങിൽ ഒന്നാം സ്ഥാനം നേടിയത്. ഗ്രീസ് സ്വദശി അഗിസിലാവോസ് കിറിയാസിസിനാണ് രണ്ടാം സ്ഥാനം. വിജയത്തിന്റെ ആഘോഷം എന്ന തീമിൽ എലിഷുബ ഒരുക്കിയ മെഡൽ ഡിസൈൻ അക്ഷാർഥത്തിൽ കായിക പ്രേമികളുടെ കണ്ണുംകാതും കവരുന്നതായി.
കരവിരുതിനെ ഹൃദയത്തിലേറ്റിയ കരിയർ
സർഗാത്മക മേഖലകളിലും കലയിലും മികവു തെളിയിച്ച എലിഷുബ തന്റെ പ്രതിഭ കുട്ടിക്കാലം മുതൽക്കേ അടയാളപ്പെടുത്തിയിരുന്നു. വൈറ്റിലയിലെ ടോക് - എച്ച് പബ്ലിക് സ്കൂളിൽ പഠിക്കുമ്പോൾ കലയുമായും കരകൗശല വസ്തുക്കളുമായും ഏറെ നേരം ഇടപെഴകി. വേറിട്ട പ്രതിഭ എന്ന മേൽവിലാസത്തിലേക്കുള്ള എലിഷുബയുടെ യാത്ര അവിടെ തുടങ്ങുന്നു. മാഗസിൻ കവർ ഡിസൈൻ, പോസ്റ്റർ ഡിസൈൻ തുടങ്ങിയ സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ചത് നേട്ടങ്ങളുടെ കഥയിലെ ആദ്യ അധ്യായമായി.
‘ഹയർ സെക്കൻഡറി വിദ്യാഭ്യാസകാലത്ത്, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുമ്പോഴും മനസ് ഡിസൈനിങ് കരിയറിനായി ഏറെ ആഗ്രഹിച്ചു. ഡിസൈൻ അഭിരുചി കരിയറായി തിരഞ്ഞെടുക്കുന്നവർക്കുള്ള പ്രവേശന പരീക്ഷയായ എൻഐഡി പരീക്ഷ പാസാകുന്നത് അങ്ങനെയാണ്.
കൊല്ലത്തെ കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ (കെഎസ്ഐഡി) ഡിസൈനിൽ ബിരുദ പഠനം നടത്തിയത് പുതിയൊരു കരിയറും പാതയും ജീവിതത്തിൽ തുറന്നിട്ടു. പഠനകാലത്ത് നമ്മുടെ കലാഭിരുചി അടയാളപ്പെടുത്തുന്ന മീറ്റ് ദി ക്രിയേറ്റർ പോലുള്ള പരിപാടികളിൽ സംബന്ധിക്കാനായതും മുന്നോട്ടുള്ള യാത്രയെ സ്വാധീനിച്ചിട്ടുണ്ട്.’– എലിഷുബ പറയുന്നു.
ഹൂഡിയിലെ ടാറ്റ എൽക്സിയിലെ, എക്സ്പീരിയൻസ് ഡിസൈൻ (എക്സ്ഡി) ഡിപ്പാർട്ട്മെന്റിൽ ഞാൻ എന്റെ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. അവിടെ ഒരു സ്പോർട്സ് ആപ്പിനായി ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് (പിഒസി) രൂപകൽപ്പന ചെയ്യുന്നതിൽ ഒരു ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഈ പ്രോജക്റ്റിന് പിന്നീട് ഐഎഫ് ഡിസൈൻ അവാർഡ് ലഭിച്ചത് മികവിനുള്ള അംഗീകാരമായി. ഡിസൈനിങ് കരിയറുമായി ചേർത്തു നിൽക്കുന്ന ഗ്രാഫിക് ഡിസൈൻ, ഫോട്ടോഗ്രാഫി എന്നിവയും താൽപര്യമുള്ള മേഖലകളാണ്.
നിലവിൽ ഡിസൈനിങ്ങിലെ പോസ്റ്റ് ഗ്രാജുവേഷനു വേണ്ടി തയ്യാറെടുക്കുകയാണ് എലിസുബ. കലയും കലാസൃഷ്ടിയും സമൂഹത്തിന്റെ നേർചിത്രമായി കാണുന്ന എലിസുബ വലിയ ലക്ഷ്യങ്ങളും നേട്ടങ്ങളും ഇനിയും ചേർത്തുവയ്ക്കാനുള്ള യാത്രയിലാണ്.
അഭിമാനം വാനോളം
ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡാക്കർ ഒളിമ്പിക്സിനെ കുറിച്ചും ഡിസൈൻ മത്സരത്തെക്കുറിച്ചും മനസിലാക്കുന്നത്. നമ്മുടെ വ്യക്തിത്വവും കലാവൈഭവവും അടയാളപ്പെടുത്താനുള്ള അവസരമായി അതിനെ കണ്ടു. മുൻകാലങ്ങളിലെ ഒളിമ്പിക് ഡിസൈനിങ്ങുകളുടെ പൂർണത, തീം എന്നിവയെക്കുറിച്ചെല്ലാം വിശദമായി പഠിച്ചു. ആഫ്രിക്ക സ്വാഗതം ചെയ്യുന്നു, ഡാക്കർ ആഘോഷിക്കുന്നു (Africa Welcomes, Dakar Celebrates) എന്ന ഒളിമ്പിക്സി തീമിനെ പ്രതിഫലിപ്പിക്കുന്ന ഒരു ഡിസൈൻ വേണമെന്ന് മനസിലുറപ്പിചിച്ചു. അതുതന്നെയാണ് എന്റെ ഡിസൈനിൽ കണ്ടതും.
3D മോഡലിംഗിലെ സാധ്യതകൾ തിരിച്ചറിയുന്നതിൽ എന്നെ സ്വാധീനിച്ച എന്റെ കോളജ് സുഹൃത്ത് ഗീവർഗീസിന്റെ പിന്തുണ ഈ അവസരത്തില്‍ മറന്നുകൂടാ. അങ്ങനെ ആഗോള കായിക മൂല്യങ്ങളും സംസ്കാരങ്ങളും പ്രതിഫലിക്കുന്ന എന്റെ മെഡൽ ഡിസൈൻ പിറവിയെടുത്തു. അന്താരാഷ്ട്രതലത്തിൽ മികച്ച മൂന്ന് പേരിൽ തിരഞ്ഞെടുക്കപ്പെട്ടത് ഏറെ അഭിമാനവും ചാരിതാർഥ്യവും നൽകുന്നു. ഈ നേട്ടത്തിലൂടെ എന്റെ രാജ്യവും എനിക്ക് പ്രിയപ്പെട്ടവരും പ്രത്യേകിച്ച് ഓരോ കായിക പ്രേമികളും സന്തോഷിക്കുന്നു എന്നതിലുംഏറെ അഭിമാനം.
അഭിമാനകരമായ നേട്ടങ്ങളിൽ ഏറ്റവും കടപ്പെട്ടിരിക്കുന്നത്. അച്ഛൻ ജോ എബ്രഹാം ടോണിക്കോ മീഡിയ അഡ്വർടൈസിംഗ് ഏജൻസിയിൽ ജനറൽ മാനേജരായി ജോലി ചെയ്യുന്നു. എന്റെ അമ്മ ഷീബ ജോ ഒരു സർക്കാർ ആയുർവേദ ഡോക്ടറാണ്, എന്റെ ഇളയ സഹോദരി ഗ്രാഷ്യ മറിയം ജോ 11-ാം ക്ലാസ് വിദ്യാർഥിയാണ്. എറണാകുളം ഇളംകുളത്തെ ചിലവന്നൂരാണ് സ്വദേശം.