‘കുട്ടികൾ കാർട്ടൂൺ കാണുന്നതുപോലെ അച്ഛൻ എന്റെ ഇന്റർവ്യൂ കണ്ടു, ആസ്വദിച്ചു, ചിരിച്ചു’: മായാതെ ഓർമകൾ
എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ധ്യാൻ ശ്രീനിവാസന്‍ മനസു തകർന്നു നിൽക്കുന്ന കാഴ്ച. ശ്രീനിവാസന്റെ വിയോഗ നിമിഷങ്ങളിലെ ഹൃദയം മുറിക്കുന്ന നിമിഷം ഒരുപക്ഷേ അതായിരിക്കാം. ജീവനറ്റ ആ ദേഹത്തെ കെട്ടിപ്പിടിച്ചും, തുരുതുരെ ഉമ്മകൾ നൽകിയും തന്റെ പ്രിയ പിതാവിനെ ധ്യാൻ യാത്രയാക്കി. ശ്രീനി ഓർമകൾ
എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ധ്യാൻ ശ്രീനിവാസന്‍ മനസു തകർന്നു നിൽക്കുന്ന കാഴ്ച. ശ്രീനിവാസന്റെ വിയോഗ നിമിഷങ്ങളിലെ ഹൃദയം മുറിക്കുന്ന നിമിഷം ഒരുപക്ഷേ അതായിരിക്കാം. ജീവനറ്റ ആ ദേഹത്തെ കെട്ടിപ്പിടിച്ചും, തുരുതുരെ ഉമ്മകൾ നൽകിയും തന്റെ പ്രിയ പിതാവിനെ ധ്യാൻ യാത്രയാക്കി. ശ്രീനി ഓർമകൾ
എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ധ്യാൻ ശ്രീനിവാസന്‍ മനസു തകർന്നു നിൽക്കുന്ന കാഴ്ച. ശ്രീനിവാസന്റെ വിയോഗ നിമിഷങ്ങളിലെ ഹൃദയം മുറിക്കുന്ന നിമിഷം ഒരുപക്ഷേ അതായിരിക്കാം. ജീവനറ്റ ആ ദേഹത്തെ കെട്ടിപ്പിടിച്ചും, തുരുതുരെ ഉമ്മകൾ നൽകിയും തന്റെ പ്രിയ പിതാവിനെ ധ്യാൻ യാത്രയാക്കി. ശ്രീനി ഓർമകൾ
എപ്പോഴും ചിരിച്ചും തമാശ പറഞ്ഞും മാത്രം കണ്ടിട്ടുള്ള ധ്യാൻ ശ്രീനിവാസന്‍ മനസു തകർന്നു നിൽക്കുന്ന കാഴ്ച. ശ്രീനിവാസന്റെ വിയോഗ നിമിഷങ്ങളിലെ ഹൃദയം മുറിക്കുന്ന നിമിഷം ഒരുപക്ഷേ അതായിരിക്കാം. ജീവനറ്റ ആ ദേഹത്തെ കെട്ടിപ്പിടിച്ചും, തുരുതുരെ ഉമ്മകൾ നൽകിയും തന്റെ പ്രിയ പിതാവിനെ ധ്യാൻ യാത്രയാക്കി. ശ്രീനി ഓർമകൾ ഒരു ഫ്രെയിമിലെന്ന പോലെ കണ്ണിൽ തെളിയുമ്പോൾ ധ്യാൻ പ്രിയ പിതാവിനെ കുറിച്ചു പറഞ്ഞ വാക്കുകളും വനിത ഓർക്കുകയാണ്. വർഷങ്ങള്‍ക്കു മുൻപ് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ധ്യാൻ പങ്കുവച്ച അച്ഛനോർമകൾ. വേദനയുടെ ഈ നിമിഷത്തിൽ ഒരിക്കൽ കൂടി... അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ ചുവടെ....
----
ധ്യാനിനോടുള്ള അച്ഛന്റെ നിലപാടിൽ മാറ്റം വന്നോ ?
അതറിഞ്ഞുകൂടാ. കുറച്ചു മാറ്റം വന്നിട്ടുണ്ടെന്നു തോന്നുന്നു. അതിൽ എന്റെ ഇന്റർവ്യൂസിന് വലിയ പങ്കുണ്ടെന്നാണ് അമ്മ പറയുന്നത്. കുട്ടികൾ കാർട്ടൂൺ കാണുന്നതുപോലെ അച്ഛൻ എന്റെ ഇന്റർവ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു.
പഠനം ഉഴപ്പിയ കാലത്താണോ അച്ഛനുമായി പിണങ്ങിയത്?
പിണങ്ങി എന്നു പറയുന്നതിനേക്കാൾ അച്ഛൻ കാണാതെ മുങ്ങി നടന്നു എന്നു പറയുന്നതാകും ശരി. നെടുമങ്ങാട്ടു നിന്നു ചെന്നൈയിെല കോളജിലേക്കാണല്ലോ പോയത്. പിന്നെ, പഠിക്കാനൊന്നും മെനക്കെട്ടില്ല. വീട്ടുകാരുടെ പൈസ പാഴാക്കി ജീവിച്ചു. അച്ഛന് അതൊരു ഷോക്ക് ആയിട്ടുണ്ടാകാം. മൂന്നു വർഷം അച്ഛനെ കാണാതെ ഒളിച്ചുനടന്നു. ആ കാലത്തു ചെയ്യാത്ത ജോലികളില്ല, ആഹാരം കഴിക്കണമല്ലോ? പിന്നെ, ഏട്ടൻ സിനിമയിൽ വന്നതിനു ശേഷമാണ് എനിക്കൊരു പിടിവള്ളിയായത്. ആ വള്ളിയിൽ ഞാൻ മുറുക്കെപ്പിടിച്ചു.
വിനീതാണോ സിനിമയിലേക്കുള്ള വഴി തുറന്നത് ?
അമ്മാവൻ എം.മോഹനൻ ആണ് ശരിക്കും എന്നെ സിനിമയിലെടുത്തത്. അദ്ദേഹം 916 എന്ന സിനിമ സംവിധാനം െചയ്യുന്ന സമയം. അതിൽ അസിസ്റ്റന്റായി. അന്നു മുതലാണു സംവിധായകനാകണമെന്ന മോഹം തുടങ്ങിയത്. ആ സിനിമയിൽ അനൂപ് മേനോൻ ആയിരുന്നു നായകൻ. അദ്ദേഹത്തെ കണ്ടപ്പോൾ നായകനാകാനും തോന്നി. പിന്നെ, ചില നിർമാതാക്കളുടെ പത്രാസ് കണ്ടപ്പോൾ അതാകണം വഴിയെന്നു തോന്നി. ചുരുക്കത്തിൽ ഇതെല്ലാമായി.
‘തിര’യിലെ അരങ്ങേറ്റം മോശമായില്ലല്ലേ ?
അമ്മാവന്റെ ഒപ്പം നിൽക്കുന്ന കാലത്താണു ‘തിര’യിലെ നായകനാകാൻ ഏട്ടൻ വിളിച്ചത്. അതിലെ അഭിനയം കാണുമ്പോൾ എന്തുകൊണ്ടാണെന്നറിയില്ല ഇപ്പോഴും എനിക്കു വിഷമമാണ്. പുതുമുഖമായ എന്നെപ്പോലൊരാളുമായി അഭിനയിക്കാൻ ശോഭന തയാറായി എന്നതു വലിയ കാര്യമല്ലേ? ഇപ്പോൾ ആ സിനിമ കാണുമ്പോൾ ഞാനാലോചിക്കും, എത്ര വലിയ ത്യാഗമാണ് അവർ ചെയ്തതെന്ന്.
വിനീതിനോടു ദേഷ്യം തോന്നാറുണ്ടോ ?
ഏട്ടൻ എന്നെ മകനെപ്പോലെയാണു കാണുന്നത്. അത്രയ്ക്കു സ്നേഹവും കരുതലുമാണ്. ചില സന്ദർഭങ്ങളിൽ പാരയുമാണ്. ഉദാഹരണത്തിന് ഏട്ടൻ പരീക്ഷയ്ക്ക് 92 ശതമാനം മാർക്ക് വാങ്ങി. എനിക്കു കിട്ടിയത് 82 ശതമാനം. അന്നു മുതൽ എന്റെ കഷ്ടകാലം തുടങ്ങി. തൃശൂരിൽ പി.സി. തോമസ് മാഷിന്റെ എൻട്രൻസ് കോച്ചിങ് െസന്ററിലും എന്നെ ചേർത്തു. എന്നെപ്പോലെ മിടുക്കനായ ഒരു വിദ്യാർഥിയെ മാഷ് മുൻപ് കണ്ടിട്ടില്ലാത്തതുകൊണ്ട് അവിടെ അധികകാലം നില്‍ക്കേണ്ടി വന്നില്ല.
എന്നിട്ടാണോ ചേട്ടൻ മഹാത്മാഗാന്ധിയെ പോലെയാണെന്നു പറഞ്ഞത് ?
അതിനേക്കാൾ മഹാനാണ് ഏട്ടൻ എന്നു തോന്നിയിട്ടുണ്ട്. മഹാത്മാഗാന്ധി ജനിക്കുന്നതിന് ഒരു ദിവസം മുൻപാണ് ഏട്ടൻ ജനിച്ചത്. ഗാന്ധിജയന്തി ഒക്ടോബർ രണ്ടിനല്ലേ. കുട്ടിക്കാലത്തു മഹാത്മാഗാന്ധി കളവു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ആത്മകഥയിലുണ്ട്. ഏട്ടൻ കുട്ടിക്കാലത്തുപോലും കളവു പറഞ്ഞിട്ടില്ല. ചീത്ത വിളിച്ചിട്ടുണ്ടെങ്കിൽ അത് എന്നെ മാത്രമായിരിക്കും.
ഒന്നു രണ്ടു പാട്ടൊക്കെ പാടിയ സമയത്ത് ഏട്ടൻ ചെന്നൈയിൽ ചെറിയൊരു ഫ്ലാറ്റ് എടുത്തു താമസം തുടങ്ങി. ഞാൻ ലോഡ്ജിൽ താമസിക്കുന്നതിൽ മൂപ്പർക്കു വിഷമമുണ്ട്. ദുബായിൽ സ്റ്റേജ് പ്രോഗ്രാം കിട്ടിയപ്പോൾ ഏട്ടൻ എന്നെ വിളിച്ചു. കുറച്ചു പണം തന്നിട്ടു ഫ്ലാറ്റിൽ നിന്നോളാൻ പറഞ്ഞു.
ഏട്ടനെ എയർപോർട്ടിൽ വിട്ടിട്ട് കൂട്ടുകാരെയെല്ലാം കൂട്ടി ഞാൻ ഫ്ലാറ്റിലെത്തി. ആഘോഷം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോൾ ആരോ കോളിങ് ബെൽ അമർത്തുന്നു. ആരെന്നു പോലും നോക്കാതെ ഞാൻ പറഞ്ഞു, ‘ഏട്ടനിവിടില്ല, രണ്ടു ദിവസം കഴിഞ്ഞേ വരൂ’.
മറുപടി ശബ്ദം കേട്ടപ്പോൾ എന്റെ കിളി പോയി. ഫ്ലൈറ്റ് മിസ്സായി തിരിച്ചു ദേ, മുന്നിൽ വന്നു നിൽക്കുന്നു എന്റെ ഏട്ടൻ. അന്നു തനിസ്വരൂപം പുറത്തു വന്നു. ആർക്കായാലും ദേഷ്യം വരുമല്ലോ. ചുരുക്കിപ്പറഞ്ഞാൽ എന്റെ താമസം വീണ്ടും ലോഡ്ജിലായി.
‘ലൗ ആക്‌ഷൻ ഡ്രാമ’യിലേക്ക് ശ്രീനിവാസൻ എത്തിയത് എങ്ങനെ ?
ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ അച്ഛൻ അഭിനയിക്കണം എന്ന ആഗ്രഹം പറഞ്ഞപ്പോഴേ വന്നു ചോദ്യമഴ. ‘എന്താണു കഥ, ആരാണ് കഥാപാത്രം, എവിടെയാണു ലൊക്കേഷൻ, എന്നു ഷൂട്ടിങ് തുടങ്ങും, സ്ക്രിപ്റ്റ് എഴുതി തീർന്നെങ്കിൽ കാണിക്കൂ, ഞാനൊന്നു വായിക്കട്ടെ...
ഞാൻ പറഞ്ഞു, ‘നയൻതാരയാണു നായിക. നയൻതാരയുടെ അച്ഛനായി അഭിനയിക്കാൻ പറ്റുമോ?’ അച്ഛൻ പിന്നെ, കഥയോ തിരക്കഥയോ ഒന്നും ചോദിച്ചില്ല. വളരെപെട്ടെന്നു മറുപടി പറഞ്ഞു, ‘ഞാൻ െറഡി.’
കടപ്പാട്: വനിത ആർക്കൈവ്സ്