‘ഇണക്കവും പിണക്കവും ചേർന്ന സ്നേഹബന്ധത്തിന്റെ മങ്ങാത്ത ഓർമ്മകൾ’: ശ്രീനിയുടെ കുടുംബത്തെ ആശ്വസിപ്പിച്ച് പന്ന്യന്‍ രവീന്ദ്രന്‍
മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്. ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനും മുൻ എം പിയുമായ പന്ന്യന്‍

മലയാള സിനിമയിൽ പകരക്കാരില്ലാത്ത പ്രതിഭയാണ് ശ്രീനിവാസൻ. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിൽ തന്റെതായ ഇടം അടയാളപ്പെടുത്തിയാണ് അദ്ദേഹം മരണത്തിന്റെ വാതിലിനപ്പുറം മറയുന്നത്.
ഇപ്പോഴിതാ, ശ്രീനിവാസന്റെ വിയോഗത്തിൽ വേദന പങ്കുവച്ചിരിക്കുകയാണ് രാഷ്ട്രീയ പ്രവർത്തകനും മുൻ എം പിയുമായ പന്ന്യന്‍ രവീന്ദ്രന്‍.
‘ആകസ്മികമായി
സമൂഹത്തിന് നഷ്ടപ്പെട്ട
അതുല്യ പ്രതിഭ ശ്രീനിവാസന്റെ വസതിയിൽ
ദുംഖാർത്തരായ കുടുംബത്തോടൊപ്പം..
ഇണക്കവും പിണക്കവും ചേർന്ന സ്നേഹബന്ധത്തിന്റെ
മങാത്തഓർമ്മകൾ’ എന്നാണ് ശ്രീനിവാസന്റെ ഭാര്യ വിമല, മക്കളായ വിനീത്, ധ്യാൻ എന്നിവർക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പന്യൻ കുറിച്ചത്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ 8.30നാണ് മലയാളത്തിന്റെ പ്രിയ താരം ശ്രീനിവാസൻ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.