ആ കുട്ടി വന്നു ചോദിച്ചപ്പോൾ ചെയ്ത സഹായം മാത്രമാണത്... ഡ്രൈവിങ്ങ് ബീച്ചിൽ താഴ്ന്ന വണ്ടിയുയർത്താൻ എത്തിയ സോളോ ട്രാവലർ പ്രേരണ ദല്ലാൽ Viral Video: Woman Rescues Car at Kannur Driving Beach
‘‘എട്ടു വർഷം മുൻപേ കണ്ട മുഴുപ്പിലങ്ങാട് ഡ‍്രൈവിങ്ങ് ബീച്ച് ഒന്നുകൂടി പോയ് കണ്ട് ഓർമ പുതുക്കാനാണ് അന്നവിടെ എത്തിയത്. പല വണ്ടികളും ബീച്ചിലൂടെ ഓടുന്നത് കണ്ട് ആൾക്കൂട്ടത്തിരക്കിൽ നിന്ന് അൽപ്പം മാറിയിരിക്കുകയായിരുന്നു.’’ കഴിഞ്ഞ ദിവസം കണ്ണൂർ ഡ്രൈവിങ്ങ് ബീച്ചിൽ പൂഴിയിലാണ്ടു പോയ വണ്ടി തന്റെ വണ്ടിയിൽ കെട്ടി
‘‘എട്ടു വർഷം മുൻപേ കണ്ട മുഴുപ്പിലങ്ങാട് ഡ‍്രൈവിങ്ങ് ബീച്ച് ഒന്നുകൂടി പോയ് കണ്ട് ഓർമ പുതുക്കാനാണ് അന്നവിടെ എത്തിയത്. പല വണ്ടികളും ബീച്ചിലൂടെ ഓടുന്നത് കണ്ട് ആൾക്കൂട്ടത്തിരക്കിൽ നിന്ന് അൽപ്പം മാറിയിരിക്കുകയായിരുന്നു.’’ കഴിഞ്ഞ ദിവസം കണ്ണൂർ ഡ്രൈവിങ്ങ് ബീച്ചിൽ പൂഴിയിലാണ്ടു പോയ വണ്ടി തന്റെ വണ്ടിയിൽ കെട്ടി
‘‘എട്ടു വർഷം മുൻപേ കണ്ട മുഴുപ്പിലങ്ങാട് ഡ‍്രൈവിങ്ങ് ബീച്ച് ഒന്നുകൂടി പോയ് കണ്ട് ഓർമ പുതുക്കാനാണ് അന്നവിടെ എത്തിയത്. പല വണ്ടികളും ബീച്ചിലൂടെ ഓടുന്നത് കണ്ട് ആൾക്കൂട്ടത്തിരക്കിൽ നിന്ന് അൽപ്പം മാറിയിരിക്കുകയായിരുന്നു.’’ കഴിഞ്ഞ ദിവസം കണ്ണൂർ ഡ്രൈവിങ്ങ് ബീച്ചിൽ പൂഴിയിലാണ്ടു പോയ വണ്ടി തന്റെ വണ്ടിയിൽ കെട്ടി
‘‘എട്ടു വർഷം മുൻപേ കണ്ട മുഴുപ്പിലങ്ങാട് ഡ‍്രൈവിങ്ങ് ബീച്ച് ഒന്നുകൂടി പോയ് കണ്ട് ഓർമ പുതുക്കാനാണ് അന്നവിടെ എത്തിയത്. പല വണ്ടികളും ബീച്ചിലൂടെ ഓടുന്നത് കണ്ട് ആൾക്കൂട്ടത്തിരക്കിൽ നിന്ന് അൽപ്പം മാറിയിരിക്കുകയായിരുന്നു.’’ കഴിഞ്ഞ ദിവസം കണ്ണൂർ ഡ്രൈവിങ്ങ് ബീച്ചിൽ പൂഴിയിലാണ്ടു പോയ വണ്ടി തന്റെ വണ്ടിയിൽ കെട്ടി വലിച്ച് പുറത്തേക്ക് കയറ്റുന്ന ഒരു സ്ത്രീയുടെ വീഡിയോ ഇന്റർനെറ്റ് അപ്പാടെ ആഘോഷിച്ചിരുന്നു. ആ വൈറൽ വീഡിയോയിലെ മുഖമാണ് പ്രേരണ ദല്ലാലിന്റേത്.
‘‘ഒറ്റയ്ക്കുള്ളൊരു ദീർഘദൂരയാത്രയുടെ ഭാഗമായി രണ്ടു ദിവസം കണ്ണൂരിലുണ്ടായിരുന്നു. ഒരോർമ പുതുക്കലെന്നോണം വൈകുന്നേരം ഏതാണ്ട് 5.30യ്ക്ക് ബീച്ചിലെത്തി. അവിടുത്തെ കാഴ്ച്ചകളൊക്കെ കണ്ടിരിക്കുന്നതിനിടെ ഒൻപതോ പത്തോ വയസുള്ളൊരു കുട്ടി അടുത്തെത്തി ‘ഇത് നിങ്ങളുടെ വണ്ടിയാണോ?’ എന്ന് ചോദിച്ചു. വണ്ടിയോടുള്ള കൗതുകം കാരണം ചോദിച്ചതാകാമെന്നാണ് ആദ്യം കരുതിയത്. അതേയെന്ന് പറഞ്ഞയുടനെ അവൻ അവരുടെ വണ്ടി ബീച്ചിൽ താഴ്ന്നു പോയെന്നും അതു തിരികെയെടുക്കാൻ സഹായിക്കാമോ എന്നും ചോദിച്ചു. അതിൽ കൂടുതലൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല സഹായിക്കാമെന്നു പറഞ്ഞു.
എന്റെ വണ്ടി 200 മീറ്റർ അകലെയായിരുന്നു, ആ കുട്ടി ഒപ്പം കയറി ഞങ്ങൾ അവിടെത്തി. വണ്ടിയുയർത്താനായി നാട്ടുകാരും പോലീസും അടക്കം ധാരാളം ആളുകൾ അവിടെ ഒത്തുകൂടിയിരുന്നു. മലയാളം മനസിലായില്ലെങ്കിലും മണ്ണിൽ പൂണ്ടു പോയ വണ്ടിയുയർത്താൻ അവർക്ക് ‘ടോയിങ്ങ്’ വേണമെന്ന് മനസിലായി. അങ്ങനെ അവരു തന്നെയാണ് എന്റെ വണ്ടിയിൽ കയറൊക്കെ കെട്ടിയത്. എന്നിട്ട് പതിയ വണ്ടി പുറകോട്ടെടുത്തു. അത്രേയുള്ളൂ. അത്രയും ലളിതമായൊരു കാര്യമാണത്. അതു കഴിഞ്ഞ് ഞാൻ യാത്ര തുടർന്നു.
വണ്ടിക്ക് പുറത്ത് ഒരു കുറിപ്പും രണ്ടു പൂക്കളും...
കുറച്ചു ദിവസം കഴിഞ്ഞ് വയനാടെത്തി വണ്ടി പുറത്ത് പാർക്ക് ചെയ്ത് ചായകുടിക്കാൻ പോയിട്ട് വന്നപ്പോൾ ഒരു താങ്ക്യൂ നോട്ടും രണ്ട് റോസാപ്പൂക്കളും വച്ചിരിക്കുന്നതും കണ്ടു. അതൊരു മധുരമായ കാര്യമായി തോന്നി. ആ കുറിപ്പിൽ അവരുടെ ഇൻസ്റ്റാ ഐഡിയുണ്ടായിരുന്നു. അതിൽ അവർ ഈ വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. അങ്ങനെയാണ് ഞാനീ വീഡിയോ കണ്ടത്. ഒരു നല്ല കാര്യം ചെയ്തതിന് ഇത്രയും സനേഹം കിട്ടുന്നതിൽ വളരെയധികം സന്തോഷമുണ്ട്...’’ പ്രേരണയുടെ വാക്കുകളിൽ മനസിന്റെ നിറവ് തെളിയുന്നു.
എന്നെ തന്നെ അറിയാൻ സഹായിച്ച യാത്രകൾ
ഹരിയാന സ്വദേശിയായ പ്രേരണ കംപ്യൂട്ടർ സയൻസിൽ പി.ജി. കഴിഞ്ഞ ശേഷം ഐടി മെഖലയിൽ സൈബർ സെക്യൂരിറ്റി സ്പെഷ്യലിസ്റ്റായി 14 വർഷം ജോലി ചെയ്തു. ഇപ്പോ ജോലി രാജി വച്ച് സോളോ ഡ്രൈവ് ചെയ്യുന്നു. നിലവിൽ ഡൽഹി–കന്യാകുമാരി യാത്രയിലാണ് പ്രേരണ.
‘‘എനിക്കീ രാജ്യത്തെ അടുത്തറിയണം ഇവിടുത്തെ എന്റെ സഹജീവികളേയും പല സംസ്കാരങ്ങളേയും സ്ഥലങ്ങളേയും ഒക്കെ തൊട്ടറിയണം. അതിനാണ് ഈ യാത്ര.
രണ്ടു മാസമായി തുടരുന്ന ഈ യാത്രയിൽ ഒരിക്കൽ പോലും എനിക്ക് മോശമായ അനുഭവങ്ങളൊന്നും ഇതേവരെയുണ്ടായിട്ടില്ല. ആവശ്യം വരുമ്പോൾ കിട്ടുന്ന സഹായത്തിനും സ്നേഹത്തിനും കണക്കില്ല താനും. മലയാളികളെ കുറിച്ച് പറയാനാണെങ്കിൽ വളരെ ആതിഥ്യമര്യാഥയുള്ള ആളുകളാണിവിടുത്തുകാർ.’’
ഒരു സ്ത്രീയായി ഈ നാട്ടിൽ ജീവിക്കുമ്പോൾ നമ്മളിലേക്ക് ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ ഉപദേശങ്ങൾ വന്നു നിറയുക സ്വാഭാവികമാണ്. പക്ഷേ, ഒരു ഘട്ടം കഴിയുമ്പോ നമ്മൾ തന്നെ നമുക്ക് കൽപിച്ചിരിക്കുന്ന പരിധികളെ ചോദ്യം ചെയ്യും. അത് പലപ്പോഴും നമ്മുടെ പേടികളെ ഇല്ലാതാക്കാൻ ഒരുപരിധി വരെ സഹായിക്കും. പല വാർപ്പു മാതൃകളെ തകർത്തു കൊണ്ടാണ് ഒരു സ്ത്രീ ഇവിടെ മുടി മുറിക്കുന്നതു പോലും. എല്ലാവരേയും പ്രീതിപ്പെടുത്തേണ്ട ആവശ്യമില്ല എന്നൊക്കെ മനസിലാകുന്നതോടെ നമ്മൾ ‘പെർഫോം’ ചെയ്യുന്നത് നിർത്തും. നമ്മളായി തന്നെ നിൽക്കാൻ അതുവഴി സാധിക്കും.
വണ്ടിയോടിച്ച് ഇത്രയും ദൂരം പോകണമെന്നോർത്തപ്പോൾ ആദ്യം പേടിയുണ്ടായിരുന്നു. എന്നെക്കൊണ്ട് ഇത് സാധിക്കുമോ എന്നൊക്കെ എന്നോട് തന്നെ ചോദിച്ചു. പക്ഷേ, ഇതാണ് ലോകം എന്നൊക്കെ മനസിലാക്കി നമ്മുടെ ശരികളിലേക്ക് നമ്മൾ നടക്കുമ്പോള്‍ എവിടുന്നോ ധൈര്യം വരും.