കയ്യിലുള്ള സ്വർണം നഷ്ടപ്പെടുത്താതെ പത്തരമാറ്റുള്ള ധൈര്യമാകുന്നതിന് ഈ ടിപ്സ് പഠിക്കാം The Enduring Value of Gold: An Investment and a Confidence Booster
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
സ്വർണം ആഭരണം മാത്രമല്ല, കുടുംബത്തിനു വേണ്ടിയുള്ള നിക്ഷേപവും ആത്മവിശ്വാസവുമാണെന്നു പ്രത്യേകം പറയേണ്ട കാര്യമില്ല. മക്കളുടെ പഠനവും വീടുപണിയും വിവാഹവുമൊക്കെയായി ചെലവുകൾ വരുമ്പോൾ കയ്യിലുള്ള അമ്മയുടെ സ്വർണത്തിന്റെ മൂല്യം ഇരട്ടിയാകും.
സ്വർണത്തിനു വില കൂടുമ്പോൾ കയ്യിലുവ്ള അഭ്രണങ്ങളുടെ മൂല്യം ഇരട്ടിയാകുന്ന സന്തോഷം വനിതയോടു പറഞ്ഞത് കോട്ടയത്തു ജിഎസ്ടി വകുപ്പിൽ ഉദ്യോഗസ്ഥയായ എൻ.കെ. ഗീതയാണ്. ‘‘വിവാഹസമയത്തു സമ്മാനമായി ലഭിച്ച ആഭരണങ്ങളിൽ ഒന്നുപോലും നഷ്ടപ്പെടാതെ സൂക്ഷിച്ചു വച്ചതിന്റെ ഗുണം ഇപ്പോഴാണു മനസ്സിലാകുന്നത്. മകൾ ജനിച്ചപ്പോൾ വാങ്ങിയ കാൽത്തള വരെ ഇപ്പോഴും കയ്യിലുണ്ട്. അൽപകാലം കൂടി കഴിഞ്ഞ് അവളുടെ വിവാഹത്തിനായി സ്വർണമെടുക്കുമ്പോൾ ഇവയെല്ലാം നല്ല വിലയ്ക്കു മാറ്റിയെടുക്കാമെന്നതാണു വലിയ ധൈര്യം.
കുറച്ചു കാലം മുൻപു വീടുപണിക്കു വേണ്ടി ലോണെടുക്കാതെ സ്വർണം പണയം വച്ചാണ് ആവശ്യങ്ങൾ നിറവേറ്റിയത്. ലോൺ ഇഎംഐ ആയി പോകേണ്ട തുക ചിട്ടിയായി അടച്ചാണു സ്വർണം തിരികെയെടുത്തത്. മാസാമാസം ചെറിയ തുക അടച്ചു സ്വർണം വാങ്ങാവുന്ന ജുവലറികളുടെ സ്കീമിലും ചേർന്നിട്ടുണ്ട്.
ഇവയെല്ലാം നൽകുന്ന ധൈര്യവും ആത്മവിശ്വാസവും ചെറുതല്ല. സ്വർണം എത്ര നേരത്തേ വാങ്ങാമോ അത്രയും ഗുണമാണ് എന്നാണ് എന്റെ പക്ഷം,’’ ഗീത ആത്മവിശ്വാസത്തോടെ പറയുന്നു.
ശുദ്ധമായ സ്വർണം 24 കാരറ്റാണ്, അതായത് 999. ഇതുകൊണ്ട് ആഭരണങ്ങൾ നിർമിച്ചാൽ ദൃഢത കുറവായിരിക്കും. ശുദ്ധമായ സ്വർണത്തിനു ദൃഢത കൂട്ടാനായി ചെമ്പ് ചേർത്തതാണ് 22 കാരറ്റ് അഥവാ 916 പരിശുദ്ധിയോടെ നിർമ്മിക്കുന്ന കേരളത്തിലെ സ്വർണാഭരണങ്ങൾ. മഞ്ഞലോഹമായ സ്വർണം ഉപയോഗിച്ചു വെള്ള, ചുവപ്പ്, പച്ച, കറുപ്പ് എന്നീ നിറങ്ങളിലും ആഭരണം നിർമിക്കാം. അതിനാൽ തന്നെ ആഭരണത്തിന്റെ നിറമല്ല, തൂക്കമാണു മൂല്യം നിശ്ചയിക്കുന്നത്.
ഷെയർ മാർക്കറ്റും മ്യൂച്വൽ ഫണ്ടുമൊക്കെ തിളങ്ങി നിന്ന കാലത്തിലേക്കാണു സ്വർണത്തിന്റെ ഈ കുതിച്ചുകയറ്റം. ഇന്നു ലോകത്തിലെ ഏറ്റവും സുരക്ഷിത നിക്ഷേപം ഏതെന്നു ചോദിച്ചാൽ സ്വർണം എന്നല്ലാതെ മറ്റൊരു മറുപടിയില്ലെന്നു സാമ്പത്തികകാര്യ വിദഗ്ധനും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, മുംബൈ അസിസ്റ്റന്റ് ജനറൽ മാനേജരുമായ വി. കെ. ആദർശ് പറയുന്നു.
‘‘സ്വർണത്തിന്റെ വിലക്കുതിപ്പിനെ കുറിച്ചാണ് ഇപ്പോഴുള്ള ചർച്ചകളൊക്കെ. കാലങ്ങളായി സ്വർണത്തിനു വില കൂടി വരികയാണ്. ഇടയ്ക്കൊരു കുറവൊക്കെ കാണിച്ചാൽ പോലും സ്വർണവിലയിലെ കയറ്റത്തിനു സ്ഥിരതയുണ്ട്. വൻ വിലയിടിവ് ഇക്കാലയളവിലെങ്ങും കാണാൻ കഴിഞ്ഞിട്ടേയില്ല.
അഞ്ചു വർഷം മുൻപു സ്വർണം വിറ്റവർ ഇന്നത്തെ സ്വർണവില കണ്ടു വിഷമിക്കുന്നുണ്ടാകും. കഴിഞ്ഞ വർഷം സ്വർണം വിറ്റവർ പോലും ഇപ്പോൾ പ്രയാസപ്പെടുന്നുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.
പണത്തിന്റെ ആവശ്യത്തിനു വേണ്ടി സ്വർണം പണയം വച്ചാൽ പോലും സ്വർണ വിലക്കയറ്റം സ്ഥിരാണെന്നിരിക്കെ കയ്യിലുള്ള സ്വർണം വിട്ടുകളയാതിരിക്കുന്നതാണു ബുദ്ധിയെന്നു സാധാരണക്കാർക്കു പോലും മനസ്സിലാക്കാം. വിപണി വിദഗ്ധർ പോലും സ്വർണത്തിലെ നിക്ഷേപത്തെ വിലക്കുന്നില്ല.
വ്യക്തികൾക്കു മാത്രമല്ല സ്ഥാപനങ്ങൾക്കും സ്വർണനിക്ഷേപം നിർണായകമാകുന്ന ഘട്ടമാണിത്. കോർപറേറ്റ് സ്ഥാപനങ്ങൾ മുതൽ റിസർവ് ബാങ്ക് വരെ കരുതൽ ധനമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നു.
മ്യൂച്വൽ ഫണ്ടു പോലുള്ളവയിൽ വളരെയധികം കണക്കുകൂട്ടലും ബുദ്ധിയും പ്രയോഗിച്ച ശേഷം മാത്രമേ പണം നിക്ഷേപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ പറ്റൂ. അതിൽ തന്നെ നഷ്ടം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. സ്വർണം വാങ്ങുന്ന കാര്യത്തിൽ ഇത്ര ബുദ്ധി പ്രയോഗിക്കേണ്ട കാര്യമില്ലെന്നു മാത്രമല്ല, വില കൂടുമെന്ന് ഉറപ്പുമുണ്ട്,’’ വി. കെ. ആദർശ് പറയുന്നു.