മുടി സ്ട്രെയിറ്റ് ചെയ്താൽ കണ്ണിന്റെ കാഴ്ച മങ്ങുമോ? യുവാവിന്റെ അനുഭവം: അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ Hair Straightening and Vision: A Concerning Claim
മുടി സ്ട്രെയിറ്റ് ചെയ്താൽ കണ്ണിന്റെ കാഴ്ച മങ്ങുമോ? സൗന്ദര്യ പ്രേമികളുടെ നെഞ്ചിടിപ്പു കൂട്ടുന്നൊരു അനുഭവം പങ്കുവയ്ക്കാനുണ്ട് തൃശൂർ കേച്ചേരി സ്വദേശിയായ സഹദ് എന്ന യുവാവിന്. ആശിച്ച് മോഹിച്ച് ഒരിക്കൽ തലമുടി സ്ട്രെയിറ്റ് ചെയ്തതാണത്രേ സഹദ്. എന്നാൽ മുടി സ്ട്രെയിറ്റ് ചെയ്ത ശേഷം സഹദിന്റെ ഇടതു കണ്ണിന്റെ കാഴ്ച

മുടി സ്ട്രെയിറ്റ് ചെയ്താൽ കണ്ണിന്റെ കാഴ്ച മങ്ങുമോ? സൗന്ദര്യ പ്രേമികളുടെ നെഞ്ചിടിപ്പു കൂട്ടുന്നൊരു അനുഭവം പങ്കുവയ്ക്കാനുണ്ട് തൃശൂർ കേച്ചേരി സ്വദേശിയായ സഹദ് എന്ന യുവാവിന്. ആശിച്ച് മോഹിച്ച് ഒരിക്കൽ തലമുടി സ്ട്രെയിറ്റ് ചെയ്തതാണത്രേ സഹദ്. എന്നാൽ മുടി സ്ട്രെയിറ്റ് ചെയ്ത ശേഷം സഹദിന്റെ ഇടതു കണ്ണിന്റെ കാഴ്ച മങ്ങിത്തുടങ്ങിയെന്നാണ് ആരോപിക്കുന്നത്. ബ്രോക്കർ ബ്രോ എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കപ്പെട്ട സഹദിന്റെ വിഡിയോ ഇതിനിനോടകം സോഷ്യൽ മീഡിയയിലും ചർച്ചയായിട്ടുണ്ട്.
തലമുടി സ്ട്രെയിറ്റ് ചെയ്തപ്പോൾ ഓവർ ഹീറ്റായി കണ്ണിലെ കാഴ്ച മങ്ങിയെന്നാണ് വിഡിയോയിലൂടെ പറയുന്നത്. സ്ട്രെയിറ്റിനിങ് മെഷീനിലെ ചൂടുകൂടി ഇടതു കണ്ണിലേക്കുള്ള ഞരമ്പ് മുറിഞ്ഞുപോയെന്നും വിഡിയോയിലൂടെ വ്യക്തമാക്കുന്നു. ജന്മനാ സഹദിന് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും തലമുടി സ്ട്രെയിറ്റ് ചെയ്തതോടെ കാഴ്ച പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായെന്നാണ് പറയുന്നത്. സംരംഭകനായ സഹദിന് അനുയോജ്യയായ വധുവിനെ തേടിയുള്ള വിഡിയോയിലാണ് ബ്രോക്കർ ബ്രോ അവസ്ഥ വ്യക്തമാക്കിയത്.
അതേസമയം മുടി സ്ട്രെയിറ്റ് ചെയ്താൽ കാഴ്ച നഷ്ടപ്പെടുമെന്ന വാദത്തിന് അടിസ്ഥാനമില്ലെന്ന പ്രതികരണവുമായി ഒരു വിഭാഗം എത്തിയിട്ടുണ്ട്.
വിഡിയോയിൽ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്ന് തെളിയിക്കാൻ പറ്റിയ എന്തെങ്കിലും തെളിവുകൾ നിങ്ങളുടെ കയ്യിൽ ഉണ്ടോ എന്ന് ഷീനു ആനന്ദ് എന്നൊരാൾ ചോദിക്കുന്നുണ്ട്. തെളിവുകൾ ഇല്ലാത്ത പക്ഷം, ഒരുപാട് പേരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടി വരുമെന്ന് ഷീനു പറയുന്നു.
‘ഈ സഹോദരനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞോ ഹെയർ സ്മൂത്തനിങ് ചെയ്തിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന്..ഞാൻ ഈ ഫീൽഡിൽ 25 വർഷം എക്സ്പീരിയൻസ് ഉള്ള ആളാണ്..എന്റെ മുടിയിൽ സ്മൂത്തനിങ് ബോട്ടോക്സ് ഉൾപ്പെടെ എല്ലാ ട്രീറ്റ്മെന്റുകളും ചെയ്തതാ..ഒരുപാട് പേർക്ക് ചെയ്തു കൊടുത്തതും.. ഇപ്പോഴും ചെയ്യുന്നുമുണ്ട്.. പിന്നെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നല്ല ക്വാളിറ്റി ഉള്ള ഒറിജിനൽ products use ചെയ്തു വർക്ക് ചെയ്യുക എന്നതാണ്..’– ഷീനുവിന്റെ കമന്റ്.
കണ്ണിൽ കെമിക്കലുകള്‍ വീഴാത്ത പക്ഷം മുടി സ്ട്രെയിറ്റ് ചെയ്യുന്നതിൽ അപകടമില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കുന്നുണ്ട്. മറ്റെന്തിലും പ്രശ്നത്തിന്റെ അനന്തര ഫലമാകാം കാഴ്ച നഷ്ടത്തിനു പിന്നിലെന്നും ഡോക്ടർമാർ പറയുന്നു.
അതേസമയം സഹദിന് അനുയോജ്യയായ ഇണയെ ലഭിക്കട്ടെ എന്ന പ്രാർഥനയും കമന്റ് ബോക്സിൽ പലരും പങ്കുവയ്ക്കുന്നുണ്ട്.