‘അടിച്ചു കൊന്ന വാർത്തയുടെ അത്ര തന്നെ വേദനിപ്പിക്കുന്ന വാർത്ത’: പ്രതികരിച്ച് രഞ്ജിത് ശങ്കർ
സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കർ. ‘കുറച്ചു കാലം മുമ്പ്, കള്ളനാണെന്നു കരുതി ഒരു ബസ് യാത്രക്കാരനെ സഹയാത്രികർ അടിച്ചു കൊന്ന വാർത്തയുടെ അത്ര തന്നെ

സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്തൊടിയിൽ യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത് ശങ്കർ.
‘കുറച്ചു കാലം മുമ്പ്, കള്ളനാണെന്നു കരുതി ഒരു ബസ് യാത്രക്കാരനെ സഹയാത്രികർ അടിച്ചു കൊന്ന വാർത്തയുടെ അത്ര തന്നെ വേദനിപ്പിക്കുന്ന വാർത്ത’ എന്നായിരുന്നു രഞ്ജിത് ശങ്കറിന്റെ പ്രതികരണം.
ബസ്സിനുള്ളിൽ വച്ച് ദീപക് മനഃപൂർവം തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ സ്പർശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ പങ്കുവച്ചത്. തുടർന്ന് ഞായറാഴ്ച രാവിലെയാണ് 42 വയസ്സുകാരനായ ദീപക്കിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടർന്ന് ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേൾക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവർ പറഞ്ഞു. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുൽ ഈശ്വർ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്.