ഡിജിറ്റൽ അറസ്റ്റിൽ സുപ്രധാനം ‘ഗോൾഡൻ അവർ’ ഇടപെടൽ; സൈബർ കുറ്റാന്വേഷക ധന്യ മേനോൻ പറയുന്നു Understanding the Digital Arrest Scam: How Fraudsters Trap Victims
‘ഗോൾഡൻ അവർ’ ഇടപെടൽ കൊണ്ടേ പണം മറ്റ് അക്കൗണ്ടുകളിലേക്കു നൽകുന്നതിനു മുൻപു ബ്ലോക് ചെയ്യാനാകൂ. പരാതി ലഭിക്കുമ്പോൾ പ്രസ്തുത അക്കൗണ്ടിൽ ബാക്കിയുള്ള പണമാകും ബ്ലോക് ചെയ്തു തിരികെ ലഭിക്കുക.
‘ഗോൾഡൻ അവർ’ ഇടപെടൽ കൊണ്ടേ പണം മറ്റ് അക്കൗണ്ടുകളിലേക്കു നൽകുന്നതിനു മുൻപു ബ്ലോക് ചെയ്യാനാകൂ. പരാതി ലഭിക്കുമ്പോൾ പ്രസ്തുത അക്കൗണ്ടിൽ ബാക്കിയുള്ള പണമാകും ബ്ലോക് ചെയ്തു തിരികെ ലഭിക്കുക.
‘ഗോൾഡൻ അവർ’ ഇടപെടൽ കൊണ്ടേ പണം മറ്റ് അക്കൗണ്ടുകളിലേക്കു നൽകുന്നതിനു മുൻപു ബ്ലോക് ചെയ്യാനാകൂ. പരാതി ലഭിക്കുമ്പോൾ പ്രസ്തുത അക്കൗണ്ടിൽ ബാക്കിയുള്ള പണമാകും ബ്ലോക് ചെയ്തു തിരികെ ലഭിക്കുക.
കൊച്ചിയിൽ ഡിജിറ്റൽ അറസ്റ്റിനു വിധേയനായ റിട്ടയേഡ് സർക്കാർ ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നു 18 ലക്ഷം രൂപ തട്ടിയെടുത്തു. ഈ വാർത്ത മലയാളിക്കു പുതുമയല്ലാതായിട്ടു കുറച്ചു നാളുകളായി. പക്ഷേ, ഡിജിറ്റൽ അറസ്റ്റും പണത്തട്ടിപ്പു വാർത്തകളും ഇടതടവില്ലാതെ വരുന്നു. രണ്ടര ലക്ഷം മുതൽ 25 കോടി രൂപ വരെ ഈ പേരിൽ നഷ്ടപ്പെട്ടവരുടെ പരാതികൾ സൈബർ പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു.
നാണക്കേടു ഭയന്നു പരാതിപ്പെടാതെ നഷ്ടം സഹിക്കുന്നവരുടെ എണ്ണം പരാതിക്കാരേക്കാൾ കൂടുതലാണെന്നാണു വിവരം.
ഉന്നത പദവികളിൽ ജോലി ചെയ്തിരുന്നവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും അനായാസം ഫണ്ട് കൈകാര്യം ചെയ്യുന്നവരുമാണു തട്ടിപ്പുകാരുടെ വലയിൽ വീണതെന്നതാണ് അതിശയിപ്പിക്കുന്ന യാഥാർഥ്യം.
എന്താണ് ഡിജിറ്റൽ അറസ്റ്റെന്നും എങ്ങനെയാണു തട്ടിപ്പുകാർ നിങ്ങളെ കെണിയിൽ വീഴ്ത്തുന്നതെന്നും മനസ്സിലാക്കിയാൽ ഇത്തരം കെണിയിൽ പെടാതെ വിദഗ്ധമായി രക്ഷപ്പെടാം.
കെണി ഇങ്ങനെ
ഏതു സാഹചര്യത്തിലായാലും നിങ്ങളുടെ ഔദ്യോഗിക ഫോൺ നമ്പരിലേക്കു വരുന്ന കോളിലൂടെയാകും മിക്കവാറും തട്ടിപ്പിന്റെ തുടക്കം. ആധാർ കാർഡ് നമ്പരും ഇമെയിൽ ഐഡിയും പറഞ്ഞശേഷം അവ നിങ്ങളുടേതു തന്നെയാണോ എന്ന് ഉറപ്പിക്കാനാകും ആ വിളി. ആധികാരികമായ വിവരങ്ങളാണ് എന്ന് ഉറപ്പിച്ച ശേഷമാകും തട്ടിപ്പിന്റെ ആദ്യ ചുവടു വയ്ക്കുക.
നിങ്ങളയച്ച / നിങ്ങളുടെ പേരിൽ വന്ന പാർസലിൽ നിരോധിത ഉത്പന്നങ്ങൾ കണ്ടെത്തിയെന്നാകും അവർ പറയുക. ഹിന്ദിയിലോ ഇംഗ്ലിഷിലോ ആകാം സംഭാഷണം. പൊലീസെന്നു സ്വയം പരിചയപ്പെടുത്തിയ അവർ വിളിക്കുന്നത് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേതിലെങ്കിലും നിന്നാണെന്നും അവിടെ നിന്നു പൊലീസെത്തി അറസ്റ്റ് ചെയ്യുമെന്നും അറിയിക്കും.
കേസിന്റെ തുടർനടപടികൾ ആ സംസ്ഥാനത്താകുമെന്നും കൂടി പറഞ്ഞുവയ്ക്കും. നിങ്ങളുടെ ഭാഗത്തു തെറ്റൊന്നുമില്ല എന്നു പറയുമ്പോൾ നിരപരാധിത്വം തെളിയിച്ചില്ലെങ്കിൽ അറസ്റ്റ് നടപടികളിലേക്കു നീങ്ങുമെന്നാകും ‘അനുഭാവപൂർവ’മുള്ള അറിയിപ്പ്.
രണ്ടാമത്തെ രീതി സാമ്പത്തിക ഇടപാടു സംബന്ധിച്ച... സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതരാകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ ഉൾപ്പെടുത്തിയ പുതിയ കോളം വനിതയിൽ ആരംഭിച്ചു.
സൈബർ ക്രൈം കുറ്റാന്വേഷകയായ പി. ധന്യ മേനോൻ (അവാൻസോ സൊല്യൂഷൻസ്, തൃശൂർ) എഴുതുന്ന പംക്തിയിൽ ആദ്യത്തേത് ഡിജിറ്റൽ അറസ്റ്റും അതു നേരിടാനുള്ള വഴികളുമാണ്. പുതിയ ലക്കം വനിത (ജനുവരി 31– ഫെബ്രുവരി 13) ഇപ്പോൾ വിപണിയിൽ.