‘സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്.’

‘സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്.’

‘സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്.’

ഫെബ്രുവരിക്കു പ്രണയത്തിന്റെ സുഗന്ധമാണ്. ചുവന്ന റോസാപ്പൂക്കള്‍, ഹൃദയാകൃതിയിലുള്ള ചോക്‌ലെറ്റ്സ്, കാണുമ്പോൾ തന്നെ ചേർത്തുപിടിക്കാൻ തോന്നുന്ന പാവക്കുട്ടികൾ. വെറുതേ ഷോപ്പിങ്ങിനിറങ്ങുമ്പോൾ പോലും ഓരോ കാഴ്ചയിലും വിപണി നമ്മെ ഓർമിപ്പിക്കും.

കാമുകനോടോ കാമുകിയോടോ തോന്നുന്നതു മാത്രമാണോ പ്രണയം?  ബ്രസീലിയൻ സൂപ്പർ മോഡൽ  ജീസെൽ ബണ്ട്ഷൈൻ പറയുന്നതു കേൾക്കൂ. ‘സ്വയം സ്നേഹിക്കാത്ത ഒരാൾക്കു മറ്റൊരാളെ സ്നേഹിക്കാനോ സന്തോഷിപ്പിക്കാനോ കഴിയില്ല. നിങ്ങളുടെ ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ഉറപ്പുള്ള ഒരേയൊരു വ്യക്തി നിങ്ങൾ തന്നെയാണ്.’

ADVERTISEMENT

 എന്നിട്ടും, പലപ്പോഴും നമ്മൾ കൂടുതൽ അവഗണിക്കുന്നത് ആ നമ്മളെ തന്നെ അല്ലേ? എന്തുകൊണ്ട്? ഈ വലന്റൈൻ മാസത്തിൽ, പതിവിൽ നിന്ന് അൽപം  മാറി നമുക്കു സ്വയം സ്നേഹിക്കാൻ പരിശീലിച്ചാലോ?

സ്വയം സ്നേഹിക്കുക  എന്നു പറയുമ്പോൾ പലരുടെയും ഉള്ളിൽ ഉയരുന്ന ആദ്യത്തെ ചോദ്യം. അതു സ്വാർഥത അല്ലേ  എന്നാണ്. ‘എന്റെ കുട്ടികളെക്കാളും ഭർത്താവിനേക്കാളും മുകളിലാണോ ഞാൻ?’ എന്ന ചോദ്യം ചില സ്ത്രീകളുടെ ഉള്ളിൽ പണ്ടേ ആരോ കോറിയിട്ടിട്ടുണ്ട്. യഥാർഥത്തിൽ, സ്വയം തിരഞ്ഞെടുക്കുക അല്ലെങ്കിൽ സ്നേഹിക്കുക എന്നാൽ മറ്റുള്ളവരെ സ്നേഹിക്കാതിരിക്കുക എന്നല്ല അർഥം.

ADVERTISEMENT

 വിമാനയാത്രയിൽ  അപകടമുന്നറിയിപ്പ് വന്നാൽ  ഓക്സിജൻ മാസ്ക് ആദ്യം സ്വയം ധരിക്കണമെന്നും അതിനുശേഷം മാത്രമേ മറ്റുള്ളവരെ സഹായിക്കാവൂ എന്നും പറയാറില്ലേ? അതുപോലെയാണു ജീവിതവും. നിങ്ങളുടെ ഉള്ളിൽ  ഊർജവും സന്തോഷവും നിറഞ്ഞാൽ മാത്രമേ അതു നിങ്ങളുടെ കുടുംബത്തിനു പകർന്നുനൽകാൻ നിങ്ങൾക്കു കഴിയൂ.

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും  മറന്നുപോയ വ്യക്‌തിയാണോ നിങ്ങൾ? എങ്കിൽ സ്വയം സ്നേഹിക്കാൻ പഠിക്കാനുള്ള വഴികൾ ഉൾപ്പെടുത്തിയ ലൈഫ് ക്രാഫ്റ്റ് കോളം പുതിയ ലക്കം (ഫെബ്രുവരി 14– 27) വനിതയിൽ വായിക്കാം.

ADVERTISEMENT
English Summary:

Embrace yourself this Valentine's month by learning to practice self-love. This article, featured in the latest issue of Vanitha's Life Craft column, explores why we often neglect ourselves and offers practical ways to prioritize self-love, even when it feels selfish.

ADVERTISEMENT