‘തരിശായി കിടന്ന ഭൂമിയിൽ മണ്ണൊരുക്കി കുക്കുംബറും ചീരയും നട്ടതാണ് തുടക്കം’; കൃഷി ചെയ്യുന്ന ടീച്ചർ Balancing Teaching and Cultivation
തൊടുപുഴ കോ ഓപറേറ്റീവ് പബ്ലിക് സ്കൂളിലെ അധ്യാപിക അനിറ്റ് തോമസ് കൃഷിയുടെ കൂടി ടീച്ചറാണ്. ഡെന്നി ജേക്കബിനെ വിവാഹം കഴിച്ച് തൊടുപുഴയിലെ വടക്കേ പറമ്പിൽ വീട്ടിലേക്കെത്തി. അവിടെ റബർ തോട്ടങ്ങളും കൃഷിഭൂമികളും ധാരാളമുണ്ട്. കുട്ടിക്കാലത്തേ കൃഷിയോടു താൽപര്യമുള്ള അനിറ്റ് മണ്ണിലേക്ക് ഇറങ്ങി. അപ്പോഴാണ്

തൊടുപുഴ കോ ഓപറേറ്റീവ് പബ്ലിക് സ്കൂളിലെ അധ്യാപിക അനിറ്റ് തോമസ് കൃഷിയുടെ കൂടി ടീച്ചറാണ്. ഡെന്നി ജേക്കബിനെ വിവാഹം കഴിച്ച് തൊടുപുഴയിലെ വടക്കേ പറമ്പിൽ വീട്ടിലേക്കെത്തി. അവിടെ റബർ തോട്ടങ്ങളും കൃഷിഭൂമികളും ധാരാളമുണ്ട്. കുട്ടിക്കാലത്തേ കൃഷിയോടു താൽപര്യമുള്ള അനിറ്റ് മണ്ണിലേക്ക് ഇറങ്ങി.
അപ്പോഴാണ് വികൃതിക്കുട്ടിയെ പോലെ ഒന്നും നട്ടാൽ വിളയാത്ത കുറച്ചു സ്ഥലം കണ്ണിൽ പെട്ടത്. മണ്ണിന്റെ ചെവിക്കു പിടിച്ചു കൃഷിയുടെ ക്ലാസ്സിൽ കൊണ്ടിരുത്തി ഇപ്പോൾ ആയിരത്തി അറുനൂറോളം ഡ്രാഗൺ ഫ്രൂട്ട് ചെടികളുണ്ട്. പിന്നെ, ഗാഗ് ഫ്രൂട്ട് മുതൽ റംബുട്ടാൻ വരെ.
‘‘ഇടുക്കി കഞ്ഞിക്കുഴിയിലാണ് കുട്ടിക്കാലം. പപ്പയും മമ്മിയും ഇഞ്ചിയും മഞ്ഞളും ഒക്കെ കൃഷി ചെയ്യുന്നതിനൊപ്പം ഞങ്ങളും കൂടും. കൃഷിയോടുള്ള ഇഷ്ടം കൊണ്ടു തന്നെ ബോട്ടണിയാണു പഠിച്ചത്.
തൊടുപുഴയിലേക്ക്
വിവാഹം കഴിഞ്ഞ് തൊടുപുഴയിലെ വീട്ടിലേക്കെത്തുമ്പോൾ കൃഷി ചെയ്യാൻ ഇഷ്ടം പോലെ സ്ഥലമുണ്ടായിരുന്നു. കോ ഒാപറേറ്റീവ് പബ്ലിക് സ്കൂളിൽ അധ്യാപികയായെങ്കിലും കൃഷിയോടുള്ള മോഹം ഇടയ്ക്ക് മുള പൊട്ടും. ഒരു ദിവസം തോട്ടത്തിലൂടെ നടക്കുമ്പോഴാണ് തരിശായി കിടക്കുന്ന സ്ഥലം കണ്ണിൽ പെട്ടത്. ബോട്ടണിക്കാലത്തെ പാഠങ്ങൾ ഒാർത്തു മണ്ണിന്റെ പിഎച്ച് മൂല്യം പരിശോധിച്ചു. കുമ്മായമൊക്കെ ഇട്ട് മണ്ണ് ശരിയാക്കി. പിന്നെ, കുക്കുംബറും ചീരയും ഇട്ടു. നല്ല വിളവ് കിട്ടിയത് ആത്മവിശ്വാസം തന്നു.
തുടർന്നു ശീതകാല പച്ചക്കറികൾക്കൊപ്പം ഡ്രാഗൺ ഫ്രൂട്ടും ഗാഗും ഒക്കെ വളർത്തി. ഇപ്പോൾ ഏഴുവർഷമായി. അധ്യാപനത്തോടും കൃഷിയോടും അത്രയ്ക്ക് ഇഷ്ടമായതുകൊണ്ടാണു രണ്ടും ജീവിതത്തിൽ വേണമെന്നു തീരുമാനിച്ചത്. വീട്ടുജോലിയെല്ലാം ആറു മണിയാകുമ്പോഴേക്കും തീർത്ത് തോട്ടത്തിലേക്ക് ഇറങ്ങും. സ്കൂളിൽ നിന്നു വീട്ടിൽ എത്തിയാലും കൃഷിയിടത്തിലേക്ക്. ഇങ്ങനെ ടൈം മാനേജ് ചെയ്താണു മുന്നോട്ടു പോകുന്നത്. ഡ്രിപ് ഇറിഗേഷൻ ഉൾപ്പെടയുള്ള ആധുനികമാർഗങ്ങൾ ചെയ്തിട്ടുമുണ്ട്.
ഇതിനിടയിൽ കൃഷിയുടെ വിശേഷങ്ങൾ ഷൂട്ട് ചെയ്ത് യൂട്യൂബ് ചാനലും ഉണ്ടാക്കി – ലൈവ് കേരള. സഹോദരൻ ബോബിറ്റ് തോമസാണ് ഡിജിറ്റല്‍ സപ്പോർട്ട് തരുന്നത്. ഭർത്താവ് ഡെന്നി ജേക്കബ് വെബ് ഡിസൈനറാണ്. വെറുതെയിരിക്കാത്ത ഞങ്ങളെ കണ്ടാണു മക്കൾ അലൻ ഡെന്നിയും മിലൻ ഡെന്നിയും വളർന്നത്. അവരും സ്കൂളിനൊപ്പം കൃഷിക്കും കൂടും.
ഹോ‘ബീ പോസിറ്റീവ്’
∙ കൃഷിയും അധ്യാപനവും ഒന്നിച്ചു കൊണ്ടുപോകുന്നത് ആസ്വദിക്കുന്നു.
∙ ജീവിതം അധ്വാനിക്കാനുള്ളതാണെന്ന ചിന്ത പോസിറ്റിവ് എനർജി തരുന്നു. വിഷം ചേർക്കാത്ത പച്ചക്കറികളും പഴങ്ങളും കഴിക്കാൻ പറ്റുന്നു. പഴവർഗങ്ങൾക്കൊപ്പം തൈകളും ആവശ്യക്കാർക്കു നൽകുന്നുണ്ട്.