സോഷ്യൽ മീഡിയ കുട്ടികളുടെ സുരക്ഷയ്ക്കു ഭീഷണിയാകുന്നത് എങ്ങനെ ? ധന്യ മേനോൻ പറയുന്നു Protecting Your Home: The Hidden Security Risks of Children's Social Media
സോഷ്യൽ മീഡിയയിൽ തീരെ ചെറി യ കുട്ടികളുടെ വിവരങ്ങൾ വരെ ഷെയർ ചെയ്യാൻ രക്ഷിതാക്കൾക്കു മടിയില്ല. അതിലൂടെ നമ്മുടെ കുട്ടികൾ ‘റിസ്കി’ലാകുകയാണെന്നു മിക്കവരും മനസ്സിലാക്കുന്നില്ല.

നാലു വർഷം മുൻപു കോഴിക്കോടാണ് ഈ സംഭവം നടന്നത്. സ്ഥലത്തെ ഒരു വ്യവസായ പ്രമുഖന്റെ വീട്ടിലെ ചെറിയ കുട്ടിക്കു സോഷ്യൽ മീഡിയയിൽ അക്കൗണ്ടുണ്ട്. ലോകത്തിനു കാണേണ്ടതും കാണേണ്ടാത്തതുമായ എല്ലാ കാര്യവും അതിലൂടെ കുട്ടി ഷെയർ ചെയ്യും.
വീട്ടിലെ എസി പ്രവർത്തിക്കുന്നില്ലെന്നും അതുകൊണ്ടു പകൽ വീട്ടിലെ ഒരു മുറിയിലിരിക്കാൻ വലിയ പാടാണെന്നും കുട്ടി വിഡിയോ ഇട്ടതിന്റെ പിറ്റേന്നു രണ്ടുപേർ എത്തി. വ്യവസായ പ്രമുഖന്റെ പ്രായമായ മാതാപിതാക്കൾ മാത്രം വീട്ടിലുള്ള തക്കം നോക്കി എത്തിയ അവർ എസി നന്നാക്കാനായി വരുന്നുവെന്ന വ്യാജേനയാണു വീട്ടിനുള്ളിൽ കടന്നത്.
വന്ന പാടേ റിപ്പയറിങ് എന്ന മട്ടിൽ എസി ഇരിക്കുന്ന മുറിയിൽ കടന്നു ചില പരിശോധനകളൊക്കെ നടത്തി. ചിലതൊക്കെ ഇളക്കി മറിച്ചിട്ടു. ഒരു മണിക്കൂറിനു ശേഷം കമ്പനിയിൽ നിന്നു വേറേ ആൾ വന്നു പുതിയ എസി പിടിപ്പിക്കും എന്നു പറഞ്ഞ് അവർ പോയി.
വൈകിട്ട് വീട്ടുകാർ എത്തിയപ്പോഴാണു വന്നവരുടെ ‘തനിനിറം’ മനസ്സിലായത്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മൊബൈൽ ഫോണുമൊക്കെ മോഷ്ടിച്ചാണു കള്ളന്മാർ കടന്നത്.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ഒരു കാര്യം കൂടി കണ്ടെത്തി. മുറിക്കുള്ളിൽ സ്പൈ ഉപകരണങ്ങൾ കൂടി അവർ പലയിടത്തായി ഘടിപ്പിച്ചിരുന്നു. അതിലൂടെ വീട്ടുകാരുടെ ചലനങ്ങൾ നിരീക്ഷിച്ചു വ്യവസായ സ്ഥാപനത്തിലും തട്ടിപ്പു നടത്താൻ അവർ പദ്ധതിയിട്ടിരുന്നു.
വീട്ടിലെ എസി കേടായ വിവരം കള്ളന്മാർ എങ്ങനെ മനസ്സിലാക്കിയെന്ന് അപ്പോഴും അവർക്കു മനസ്സിലായില്ലത്രേ.
‘ഷേരനന്റിങ്’ വിപത്ത്
സോഷ്യൽ മീഡിയയിൽ തീരെ ചെറി യ കുട്ടികളുടെ വിവരങ്ങൾ വരെ ഷെയർ ചെയ്യാൻ രക്ഷിതാക്കൾക്കു മടിയില്ല. അതിലൂടെ നമ്മുടെ കുട്ടികൾ ‘റിസ്കി’ലാകുകയാണെന്നു മിക്കവരും മനസ്സിലാക്കുന്നില്ല.
ഫോട്ടോയും വിഡിയോയുമൊക്കെ ഇങ്ങനെ ഷെയർ ചെയ്യുമ്പോൾ കുട്ടികളുടെ പ്രൈവസി പോകുന്നു എന്നു മാത്രമല്ല, അതിലൂടെ വീട്ടിലുള്ളവരുടെ സുരക്ഷയും അപകടത്തിലാകാം. കുട്ടികളുടെ തട്ടിക്കൊണ്ടുപോകൽ പോലുള്ള കേസുകളിൽ ഇത്തരം വിവരങ്ങൾ വിനിയോഗിക്കപ്പെട്ടു എന്നതിന്റെ തെളിവുകൾ പൊലീസിനു മിക്കപ്പോഴും ലഭിക്കാറുണ്ട്.
രക്ഷിതാക്കളെ ഉന്നം വച്ചും ശത്രുക്കൾ കുട്ടികളെ സ്വാധീനിക്കാം. പണ്ടൊക്കെ, നമ്മുടെ വീട്ടിൽ എന്തു നടന്നു എന്നറിയാൻ വീട്ടിലെ കുട്ടികളോടു വിവരങ്ങൾ ചിക്കിച്ചികയുന്ന അയൽക്കാര്‍ പയറ്റിയ അതേ തന്ത്രമാണ് സോഷ്യൽ മീഡിയയിലൂടെ കെണിയൊരുക്കുന്നവരും നടത്തുന്നത്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിലൂടെ വീടിന്റെ സുരക്ഷ എങ്ങനെ തകരാറിലാകുന്നു എന്നു വിശദമായി വായിക്കാം പുതിയ ലക്കം (ഫെബ്രുവരി 28– മാർച്ച് 13) വനിതയിൽ.