സ്ത്രീകൾ സമ്പാദ്യം എവിടെ നിക്ഷേപിക്കണം ? വനിത - സമൃദ്ധി സാമ്പത്തിക സെമിനാർ Vanitha Samrudhi Seminar Empowers Women in Kottayam
സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തുമ്പോൾ സ്ത്രീശാക്തീകരണം സാധ്യമാവുമെന്ന് ഓർമപ്പെടുത്താൻ വനിതകൾ ഒത്തു ചേർന്നു കോട്ടയത്ത്. സ മ്പത്തിനെ അറിയാം, ലക്ഷ്യങ്ങൾ നേടാം, തീരുമാനങ്ങളെടുക്കാം: ഉറച്ച നിലപാടിലേക്കുള്ള ഉദ്ബോധന വേദിയായി മാറി വനിത – സമൃദ്ധി സെമിനാർ. സ്ത്രീകൾ സംരംഭകരായി മാറുമ്പോഴാണ് സ്ത്രീശാക്തീകരണം
സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തുമ്പോൾ സ്ത്രീശാക്തീകരണം സാധ്യമാവുമെന്ന് ഓർമപ്പെടുത്താൻ വനിതകൾ ഒത്തു ചേർന്നു കോട്ടയത്ത്. സ മ്പത്തിനെ അറിയാം, ലക്ഷ്യങ്ങൾ നേടാം, തീരുമാനങ്ങളെടുക്കാം: ഉറച്ച നിലപാടിലേക്കുള്ള ഉദ്ബോധന വേദിയായി മാറി വനിത – സമൃദ്ധി സെമിനാർ. സ്ത്രീകൾ സംരംഭകരായി മാറുമ്പോഴാണ് സ്ത്രീശാക്തീകരണം
സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തുമ്പോൾ സ്ത്രീശാക്തീകരണം സാധ്യമാവുമെന്ന് ഓർമപ്പെടുത്താൻ വനിതകൾ ഒത്തു ചേർന്നു കോട്ടയത്ത്. സ മ്പത്തിനെ അറിയാം, ലക്ഷ്യങ്ങൾ നേടാം, തീരുമാനങ്ങളെടുക്കാം: ഉറച്ച നിലപാടിലേക്കുള്ള ഉദ്ബോധന വേദിയായി മാറി വനിത – സമൃദ്ധി സെമിനാർ. സ്ത്രീകൾ സംരംഭകരായി മാറുമ്പോഴാണ് സ്ത്രീശാക്തീകരണം
സ്വന്തം നിലയ്ക്കു വരുമാനം കണ്ടെത്തുമ്പോൾ സ്ത്രീശാക്തീകരണം സാധ്യമാവുമെന്ന് ഓർമപ്പെടുത്താൻ വനിതകൾ ഒത്തു ചേർന്നു കോട്ടയത്ത്. സ മ്പത്തിനെ അറിയാം, ലക്ഷ്യങ്ങൾ നേടാം, തീരുമാനങ്ങളെടുക്കാം: ഉറച്ച നിലപാടിലേക്കുള്ള ഉദ്ബോധന വേദിയായി മാറി വനിത – സമൃദ്ധി സെമിനാർ. സ്ത്രീകൾ സംരംഭകരായി മാറുമ്പോഴാണ് സ്ത്രീശാക്തീകരണം സാധ്യമാവുകയെന്നു പറഞ്ഞുകൊണ്ട് കോട്ടയം കലക്ടർ ചേതൻ കുമാർ മീണ ഐഎഎസാണു സെമിനാർ ഉദ്ഘാടനം ചെയ്തു. വനിതയും മിറെ അസറ്റ്സ് മ്യൂച്വൽ ഫണ്ട്സും ഹെർമണി ടോക്സും ചേർന്ന് കോട്ടയം ഐഡ ഹോട്ടലിലാണ് നടത്തിയ വനിത – സമൃദ്ധി സാമ്പത്തിക സെമിനാർ നടത്തിയത്.
ഡിജിറ്റൽ യുഗത്തിൽ സ്ത്രീകൾക്കു സുരക്ഷിത സാമ്പത്തിക നിക്ഷേപം എന്ന വിഷയത്തെക്കുറിച്ച് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ നിഷ ജോസ് കെ. മാണി, മിറെ അസറ്റ് മ്യൂച്വൽ ഫണ്ട്സ് ഏരിയ സെയിൽസ് ഹെഡ് ജിബിൻ ജോർജ്, ഹെർമണി ടോക്സ് ഫൗണ്ടർ ആൻഡ് സിഇഒ നിസരി മഹേഷ്, ഫിനാൻഷ്യൽ പ്ലാനർ ഉത്തര രാമകൃഷ്ണൻ, സെക്കൻഡ‍് ഇന്നിങ്സ് കോ ഫൗണ്ടർ അഡ്വ. ബിന്ദു ശങ്കരപിള്ള, എംഎം പബ്ലിക്കേഷൻസ് സിഇഒ വി. സജീവ് ജോർജ് എന്നിവർ പ്രസംഗിച്ചു.
വനിതയുടെ മുഖചിത്രമായും മോഡൽ ആയും ക്യാമറയ്ക്കു മുന്നിൽ നിന്നതിനു ശേഷമാണ് സാമൂഹിക പ്രവർത്തന രംഗത്തേക്ക് പ്രവേശിച്ചതെന്ന് നിഷ ജോസ് കെ. മാ ണി ഓർമ പങ്കുവച്ചു. ‘‘പഠിക്കുന്ന കാലത്ത് അമ്മയോടൊപ്പം കോട്ടയത്തു മിസിസ് കെ.എം. മാത്യുവിന്റെ വീട്ടിൽ പോകുമായിരുന്നു. അങ്ങനെയൊരു സന്ദർശനത്തിനിടെ, നിഷയെ വനിതയുടെ മോഡലാക്കണമെന്ന് അമ്മയോട് മിസിസ് കെ.എം. മാത്യു പറഞ്ഞു. പിന്നീട്, വനിതയുടെ കവർ പേജിലും ഉൾപ്പേജുകളിലും മോഡലാകാൻ അവസരം ലഭിച്ചു. ഓരോ തവണയും ക്യാമറയ്ക്കു മുന്നിൽ നിന്നപ്പോൾ കിട്ടിയ ഊർജമാണ് പിന്നീട് വേദികളിൽ കയറി ആത്മവിശ്വാസത്തോടെ പ്രസംഗിക്കാനുള്ള ധൈര്യം നൽകിയത്.
പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനൊപ്പം സാമ്പത്തിക സുരക്ഷിതത്വം വേണം. സ്ത്രീകൾക്കു ഡിജിറ്റൽ മേഖലയിലെ സാധ്യകളെക്കുറിച്ച് ബോധവൽക്കരണം വേണമെന്നും – നിഷ ജോസ് കെ. മാണി പറഞ്ഞു.
ഒട്ടും വൈകിയിട്ടില്ല, സാമ്പത്തിക നിക്ഷേപം ഇപ്പോൾ തുടങ്ങാം – മിറെ അസറ്റ് മ്യൂച്വൽ ഫണ്ട്സ് ഏരിയ സെയിൽസ് ഹെഡ് ജിബിൻ ജോർജ് ചൂണ്ടിക്കാട്ടി. വനിതകൾക്ക് മ്യൂച്വൽ ഫണ്ടുകളിലെ ദീർഘകാല നിക്ഷേപങ്ങളിലൂടെ വാർധക്യത്തിലെ സാമ്പത്തികാവസ്ഥ സുസ്ഥിരമാക്കാൻ സാധിക്കും. സമ്പാദ്യം കഴിഞ്ഞ് ചെലവാക്കുമ്പോഴാണ് ലക്ഷ്യബോധമുണ്ടാവുകയെന്നും ജിബിൻ വിശദീകരിച്ചു.
വാർധക്യത്തിൽ മറ്റുള്ളവരെ ആശ്രയിക്കുന്ന സാഹചര്യം ഒഴിവാക്കാൻ എസ്ഐപി നിക്ഷേപങ്ങൾ സഹായിക്കുമെന്ന് ഹെർമണി ടോക്സ് ഫൗണ്ടർ ആൻഡ് സിഇഒ നിസരി മഹേഷ് വിശദീകരിച്ചു. സ്ത്രീകൾ സ്വന്തം നിലയ്ക്കും നിക്ഷേപങ്ങൾ നടത്തണം. സാമ്പത്തിക ഭദ്രത ഉറപ്പാക്കണം – റിപ്പോർട്ടുകളിലൂടെ നിസരി വിശദീകരിച്ചു.
മക്കൾക്കു വേണ്ടി ദീർഘകാല നിക്ഷേപം നടത്തുമ്പോഴാണ് അവരുടെ ഉപരിപഠനത്തിന്റെ സമയത്ത് ആ തുക സഹായമാവുകയെന്ന് ഫിനാൻഷ്യൽ പ്ലാനർ ഉത്തര രാമ കൃഷ്ണൻ ബോധവൽക്കരണം നടത്തി. വരുമാനം നോക്കിയാണ് നിക്ഷേപം ആരംഭിക്കേണ്ടത്. ഉയർന്ന പലിശയുള്ള വായ്പകൾ ഉടൻ തന്നെ അടച്ചു തീർക്കണം. – ഉത്തര രാമകൃഷ്ണൻ മുന്നറിയിപ്പു നൽകി.
വരുമാനം നിക്ഷേപമാക്കി മാറ്റുമ്പോൾ ഭാര്യക്കും ഭർത്താവിനും ഉപകാരപ്പെടും വിധം നിയമപരമായ രീതികൾ പാലിക്കണമെന്ന് സെക്കൻഡ‍് ഇന്നിങ്സ് കോ ഫൗണ്ടർ അഡ്വ. ബിന്ദു ശങ്കരപിള്ള പറഞ്ഞു.
കാലശേഷം മാത്രം അനന്തരാവകാശികൾക്ക് വിനിയോഗിക്കാൻ കഴിയുംവിധം സ്വത്തുവകകൾ എഴുതിവയ്ക്കുമ്പോൾ വാർധക്യത്തിലെ അനാഥത്വം ഒഴിവാക്കാനാകും.വ്യാജ സ്നേഹപ്രകടനങ്ങൾക്കു വംശവദരായി സമ്പാദ്യം കൈമാറ്റം ചെയ്യരുത് – അഡ്വ. ബിന്ദു നിയമസാധുതകൾ ചൂണ്ടിക്കാട്ടി.
വനിത സീനിയർ സബ് എഡിറ്റർ ശ്യാമ ശാർങ്ഗധരൻ സെമിനാറിൽ മോഡറേറ്ററായിരുന്നു.