‘അന്യനാട്ടില്‍ അന്യപുരുഷന്മാരോടൊപ്പം സുഖിച്ചു കഴിയുകയാണവള്‍ എന്നുപറഞ്ഞു; മകളുടെ ശബ്ദം കേള്‍ക്കാന്‍ പോലും അനുവദിച്ചില്ല’ A Mother's Unwavering Fight for Her Child's Custody
പഠനം തീര്‍ന്നയുടനെ ആനിക്ക് പ്രമുഖ സ്വകാര്യആശുപത്രിയില്‍ നഴ്സായി ജോലി കിട്ടി. ‘കുറച്ചുകാലം അവിടെ നിന്നശേഷം ഇംഗ്ലണ്ടിനോ അയര്‍ലൻഡിനോ പോണം. അങ്ങനെ കുടുംബത്തിനു താങ്ങാകണം.’ അതായിരുന്നു ആനിയുെട മോഹം. ഇതിനിടെ അതേ ആശുപത്രിയില്‍ ആംബുലന്‍സ് െെഡ്രവറായിരുന്ന ഷാജിയുമായി ആനി പ്രണയത്തിലായി.
പഠനം തീര്‍ന്നയുടനെ ആനിക്ക് പ്രമുഖ സ്വകാര്യആശുപത്രിയില്‍ നഴ്സായി ജോലി കിട്ടി. ‘കുറച്ചുകാലം അവിടെ നിന്നശേഷം ഇംഗ്ലണ്ടിനോ അയര്‍ലൻഡിനോ പോണം. അങ്ങനെ കുടുംബത്തിനു താങ്ങാകണം.’ അതായിരുന്നു ആനിയുെട മോഹം. ഇതിനിടെ അതേ ആശുപത്രിയില്‍ ആംബുലന്‍സ് െെഡ്രവറായിരുന്ന ഷാജിയുമായി ആനി പ്രണയത്തിലായി.
പഠനം തീര്‍ന്നയുടനെ ആനിക്ക് പ്രമുഖ സ്വകാര്യആശുപത്രിയില്‍ നഴ്സായി ജോലി കിട്ടി. ‘കുറച്ചുകാലം അവിടെ നിന്നശേഷം ഇംഗ്ലണ്ടിനോ അയര്‍ലൻഡിനോ പോണം. അങ്ങനെ കുടുംബത്തിനു താങ്ങാകണം.’ അതായിരുന്നു ആനിയുെട മോഹം. ഇതിനിടെ അതേ ആശുപത്രിയില്‍ ആംബുലന്‍സ് െെഡ്രവറായിരുന്ന ഷാജിയുമായി ആനി പ്രണയത്തിലായി.
പഠനം തീര്‍ന്നയുടനെ ആനിക്ക് പ്രമുഖ സ്വകാര്യആശുപത്രിയില്‍ നഴ്സായി ജോലി കിട്ടി. ‘കുറച്ചുകാലം അവിടെ നിന്നശേഷം ഇംഗ്ലണ്ടിനോ അയര്‍ലൻഡിനോ പോണം. അങ്ങനെ കുടുംബത്തിനു താങ്ങാകണം.’ അതായിരുന്നു ആനിയുെട മോഹം.
ഇതിനിടെ അതേ ആശുപത്രിയില്‍ ആംബുലന്‍സ് െെഡ്രവറായിരുന്ന ഷാജിയുമായി ആനി പ്രണയത്തിലായി.
ഷാജിയെക്കുറിച്ചന്വേഷിച്ചപ്പോള്‍ അത്ര നല്ല വിവരങ്ങളല്ല ആനിയുെട വീട്ടുകാര്‍ക്കു ലഭിച്ചത്. അയാള്‍ക്കു മോശം കൂട്ടുകെട്ടുകളുണ്ടെന്നും ലഹരിമരുന്നുപയോഗവും മറ്റും ശീലമാണെന്നും അറിഞ്ഞതോെട ആനിയെ പ്രണയത്തില്‍ നിന്നു പിന്തിരിപ്പിക്കാനായി വീട്ടുകാരുടെ ശ്രമം. എന്നാല്‍ ഷാജിയെ മാത്രമേ വിവാഹം കഴിക്കൂ എന്ന ഉറച്ച നിലപാടിലായിരുന്നു ആനി. മാതാപിതാക്കളും സഹോദരന്മാരും ഭാവിയിൽ ഉണ്ടാകാവുന്ന പല ബുദ്ധിമുട്ടുകളെക്കുറിച്ചു പറഞ്ഞെങ്കിലും അവള്‍ ചെവിക്കൊണ്ടില്ല.
ലളിതമായെങ്കിലും വിവാഹം നടന്നു. കുറച്ചു നാളുകൾക്കുള്ളില്‍ തന്നെ, വീട്ടുകാർ പറഞ്ഞതൊക്കെയായിരുന്നു ശരിയെന്ന് ആനിക്കു മനസ്സിലായി. അധികം താമസിയാതെ ആനി അമ്മയായി. മിടുക്കിയായ ഒരു പെണ്‍കുഞ്ഞ്.
ഷാജിക്ക് ആനിയെ എന്നും സംശയമായിരുന്നു. ഷാജിയുടെ സംശയരോഗം ആനിക്കു സഹിക്കാവുന്നതിലും അപ്പുറമായി. ഇതിനിടെ ഇംഗ്ലണ്ടിനു പോകാൻ ആനിക്ക് ഒരവസരം ഒത്തുവന്നു. ഒരു വയസ്സായ മകളെ ഭർത്താവിന്റെ വീട്ടിലാക്കിയിട്ട് അവള്‍ വിദേശത്തേക്കു പറന്നു.
രണ്ടുമാസം കഴിഞ്ഞതോടെ ഷാജി ബഹളം തുടങ്ങി. വിദേശജോലി മതിയാക്കി മടങ്ങാന്‍ പറഞ്ഞായിരുന്നു ബഹളം. ജോലിക്കും വീസക്കും യാത്രയ്ക്കുമൊക്കെ മുടക്കിയ തുക ചൂണ്ടിക്കാട്ടി ആനി പരമാവധി പറഞ്ഞു നോക്കിയെങ്കിലും അയാള്‍ വഴങ്ങിയില്ല. അന്യനാട്ടില്‍ അന്യപുരുഷന്മാരോടൊപ്പം സുഖിച്ചു കഴിയുകയാണവള്‍ എന്ന് പലരോടും അയാള്‍ പറയാനും തുടങ്ങി.
ജോലി രാജിവച്ചു മടങ്ങിവരാൻ വിസമ്മതിച്ച ആനിക്കെതിരെ തനിക്കു ഡിവോഴ്സ് വേണമെന്ന ആവശ്യവുമായി ഷാജി കുടുംബകോടതിയെ സമീപിച്ചു. കൂടാതെ കുട്ടിയുടെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് ഗാര്‍ഡിയന്‍ & വാര്‍ഡ്സ് ആക്ട് പ്രകാരമുള്ള ഹർജിയും നൽകി.
ശബ്ദം േപാലും േകള്‍ക്കാതെ
മകളെ ഫോണില്‍ പോലും കിട്ടില്ല എന്ന അ വസ്ഥയായിരുന്നു ആനിക്ക്. പ്രിയപ്പെട്ട കുഞ്ഞിന്‍റെ ശബ്ദം കേൾക്കാനാകാതെ ആ പാവം വിഷമിച്ചു. ആ കാലയളവിൽ മറ്റൊരു അഭിഭാഷകനാണ് ആനിക്കു വേണ്ടി ഹാജരായത്. ആനി വിദേശത്തായതിനാല്‍, പ്രത്യേക ശ്രമഫലമായി അവള്‍ക്കു വേണ്ടി മുക്ത്യാർക്കാരൻ എന്ന നിലയ്ക്കു പിതാവ് േകാടതിയില്‍ ഹാജരായി.
കേസിൽ െതളിവ് എടുത്ത സമയം വിദേശത്തു നിന്ന് ആനി വന്നെങ്കിലും കുട്ടിയെ ഒന്നു കാണാൻ പോലും ഷാജി അനുവദിച്ചില്ല. കേസ് ഷാജിക്ക് അനുകൂലമായി വിധിക്കുകയും വിവാഹമോചനവും കുഞ്ഞിന്റെ സ്ഥിരം രക്ഷാപാലനവും (Permanent Custody) കിട്ടുകയും െചയ്തു. കുഞ്ഞിനെയെങ്കിലും തനിക്കു കിട്ടും എന്നു െകാതിച്ചു പറന്നെത്തിയ ആനി അക്ഷരാർഥത്തിൽ ഒറ്റപ്പെട്ടു.
കേസ് വിധിയായി രണ്ടുവർഷം കഴിഞ്ഞുനാട്ടിൽ വന്ന ആനി കുഞ്ഞിനെ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. നാളുകള്‍ കഴിഞ്ഞ്, ഷാജി രണ്ടാമതു വിവാഹം കഴിച്ചു എന്നുകൂടി അറിഞ്ഞതോെട ആനി കൂടുതല്‍ ആകുലപ്പെടാന്‍ തുടങ്ങി. തന്റെ മകൾക്കു രണ്ടാനമ്മയിൽ നിന്ന് എന്താകും അനുഭവം എന്നോർത്തായിരുന്നു അവളുടെ വേവലാതി. നിഷേധാത്മക ചിന്തകൾ ആ മനസ്സിനെ ഡിപ്രഷനിലേക്കു നയിക്കാൻ തുടങ്ങി. ആ അവസ്ഥയിലാണ് ആനി എന്നെ കാണാന്‍ വരുന്നത്. മകളെ ഒന്നു കാണാനും തന്നോടൊപ്പം കൊണ്ടുപോകാനും എന്തെങ്കിലും മാർഗമുണ്ടോ എന്നറിയാനായിരുന്നു ആ വരവ്.
ഞാന്‍ ചോദിച്ചു, ‘ഷാജിക്ക് കുഞ്ഞിന്റെ ‘സ്ഥിര കസ്റ്റഡി’ നൽകിക്കൊണ്ടുള്ള വിധിയിൽ അപ്പീൽ ഒന്നും ഇതുവരെ നൽകാതിരുന്നതെന്താണ്?’
ഉറക്കെയൊരു കരച്ചിലായിരുന്നു ആനിയുെട മറുപടി. പിന്നെ, കരച്ചില്‍ തുടര്‍ന്നു െകാണ്ടു തന്നെ അവള്‍ പറഞ്ഞു, ‘ഞാന്‍ എന്തു ചെയ്യാനാണു മാഡം. വിദേശത്തിരുന്നുകൊണ്ട് എന്റെ കുട്ടിക്കു വേണ്ടി ഞാൻ പൊഴിച്ച കണ്ണുനീര് ആരും കണ്ടില്ല. അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ആ ബന്ധം വേർപെട്ടു പോകുന്നതായിരുന്നു താൽപര്യം.
എന്നാൽ അതിനോടൊപ്പം എനിക്കെന്റെ കുട്ടിയെ കൂടി നഷ്ടപ്പെട്ടു. എങ്ങനെയെങ്കിലും മോളെ എനിക്കു കിട്ടാൻ മാർഗം വല്ലതുമുണ്ടോ? കേസിൽ അന്തിമവിധി വന്നിട്ടു മൂന്നു വർഷം കഴിഞ്ഞെന്നറിയാം. ഇനി എന്തു ചെയ്യാന്‍ പറ്റും?’
ഏതു പ്രശ്നത്തിനും പരിഹാരമുണ്ട്. ഒരു വ്യക്തിയിലെ സത്യസന്ധത, സ്നേഹം എന്നിവയൊക്കെ എത്ര കഴിഞ്ഞാണെങ്കിലും ലോകം തിരിച്ചറിയും. ഇതൊക്കെ മനസ്സിൽ വച്ച് ആ നിക്കു വേണ്ടി പുതിയൊരു നിയമയുദ്ധത്തിനു ഒരുങ്ങി.
കുടുംബകോടതിയിലെ മറ്റു കേസുകളിൽ നിന്നു രക്ഷാകർതൃത്വത്തെ സംബന്ധിക്കുന്ന കേസുകൾക്ക് ഒരു വലിയ വ്യത്യാസമുണ്ട്. അതായത് ഗാര്‍ഡിയന്‍ & വാര്‍ഡ്സ് നിയമ പ്രകാരമുള്ള കേസുകളിലെ അന്തിമവിധി, സാഹചര്യങ്ങൾക്കു മാറ്റം വരുന്നതനുസരിച്ച് (Change of Circumstances) പുനഃപരിശോധിക്കാവുന്നതാണെന്നു സുപ്രീംകോടതി നിരീക്ഷിച്ചിട്ടുള്ളതാണ്. മാത്രമല്ല, സാഹചര്യങ്ങളുടെ വ്യത്യാസങ്ങളനുസരിച്ച് ആവശ്യമുണ്ടെന്നു കോടതിക്കു ബോധ്യപ്പെട്ടാല്‍, വിധിയില്‍ വ്യത്യാസങ്ങൾ വരുത്താവുന്നതുമാണ്.
ആ വിധിന്യായത്തിന്റെ വെളിച്ചത്തിൽ ആനിക്കു വേണ്ടി േകാടതിയില്‍ േകസ് ഫയല്‍ ചെയ്യാനായിരുന്നു എന്‍റെ തീരുമാനം. ഷാജി പുനർവിവാഹം കഴിച്ചു എന്നതും കുട്ടിയെ വിദേശത്തു കൊണ്ടുപോയി പഠിപ്പിക്കാൻ തക്ക സാമ്പത്തികവും മറ്റു ഭൗതിക സാഹചര്യങ്ങളും ആനിക്ക് അനുകൂലമാണ് എന്നതുമായിരുന്നു ഈ േകസിലെ മാറിയ സാഹചര്യങ്ങള്‍. കുഞ്ഞു പെൺകുട്ടിയാണ്, ഋതുമതിയാകാൻ പ്രായമായി വരികയാണ് എന്നതു കൂടി കണക്കിലെടുക്കാം എന്നും ആലോചിച്ചു.
അങ്ങനെ അമ്മയ്ക്ക് രക്ഷാകർതൃത്വവും പൂർണ കസ്റ്റഡിയും വിട്ടുകിട്ടാൻ ആവശ്യപ്പെട്ടു പുതിയ ഹർജി നൽകി. കൂടാതെ ആ സമയം വേനലവധിക്കാലം ആയതിനാൽ കുഞ്ഞിന്റെ ഇടക്കാല കസ്റ്റഡിക്കായി (Interim Custody) മറ്റൊരു ഹർജിയും നൽകി. ഇതോടൊപ്പം ഈ ഹർജിയിൽ കാലതാമസമില്ലാതെ വിധി പുറപ്പെടുവിക്കണം എന്നു ഹൈക്കോടതിയിൽ നിന്ന് ഉത്തരവും ലഭിച്ചു.
അമ്മ ചൊരിയും സ്േനഹം
ആനി ഫയൽ ചെയ്ത ഇടക്കാല ഹർജിയിൽ ഷാജി കുട്ടിയെ കോടതിയിൽ ഹാജരാക്കാനും അവധിക്കാലമായിതിനാൽ കുട്ടിയെ അമ്മയുടെ കൂടെ നിർത്താനും ഇടക്കാല ഉത്തരവ് ലഭിച്ചു. കുട്ടി അമ്മയുടെ കൂടെ വരാൻ കൂട്ടാക്കാതെ മാറി നിന്നെങ്കിലും ആനി തന്മയത്വത്തോടെ അവളെ ചേർത്തു പിടിച്ചു. വികാരനിർഭരമായിരുന്നു ആ നിമിഷങ്ങൾ.
മനസ്സില്ലാമനസ്സോടെയാണെങ്കിലും അമ്മയുടെ കൂടെ കാറിലേക്കു കയറുമ്പോൾ ആ ഇളം മനസ്സ് കാണാൻ ആരുണ്ട് എന്ന ചിന്തയിലായിരുന്നു ഞാന്‍. അവളുടെ മനസ്സിലൂടെ കടന്നുപോകുന്ന വികാരങ്ങൾ കുഞ്ഞിന്റെ സ്വഭാവത്തെയും മനോഭാവത്തെയും ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളെയും ഒക്കെ സാരമായി ബാധിക്കും എന്നോര്‍ത്തപ്പോള്‍ എനിക്കുള്ളില്‍ വിഷമവും തോന്നി.
കേരള ഹൈക്കോടതിയുടെ അടുത്ത നാളിൽ ഉണ്ടായ ഒരു വിധി ന്യായത്തിന്റെ അടിസ്ഥാനത്തിൽ ഇതുപോലുള്ള കേസുകളിൽ ഉൾപ്പെടുന്ന കുട്ടിക്കുവേണ്ടി ഇരുഭാഗം അഭിഭാഷകരെ കൂടാതെ ഒരു വക്കീലിന്റെ സേവനം ആവശ്യമാണ് എന്നു കോടതിക്കു തോന്നുന്ന പക്ഷം ഒരു വക്കീലിന്റെ സേവനം ലഭ്യമാക്കാവുന്നതാണ് എന്നു പ്രസ്താവിച്ചിട്ടുണ്ട്.
ജില്ലാ നിയമ സേവന അതോറിറ്റി പ്രത്യേകം തയാറാക്കുന്ന പാനലി ൽ നിന്നു വേണം ഇതിനായി വക്കീലിനെ തിരഞ്ഞെടുക്കാന്‍.
ശത്രുക്കളായി കോടതിയിൽ കേസ് നടത്തുന്ന അച്ഛനമ്മമാരുടെ അ ഭിഭാഷകർ പറയുന്നതനുസരിച്ചു മാത്രം കുട്ടിയുടെ കാര്യങ്ങൾ മുൻപോട്ടു കൊണ്ടുപോകാതിരിക്കാന്‍ ഇതു സഹായിക്കും.
നിഷ്പക്ഷമായി കുട്ടിയുടെ ആഗ്രഹങ്ങളും മാനസികാവസ്ഥയും മനസ്സിലാക്കി അതു കോടതിയെ ധരിപ്പിക്കാൻ ഒരു വക്കീലിന്റെയും ഒപ്പം ഒരു സൈക്കോളജിസ്റ്റിന്റെയും സേവനം ലഭ്യമാക്കുകയാണ് ഈ പദ്ധതി െകാണ്ടുദ്ദേശിക്കുന്നത്. ക്ലാപ് (CLAP – Child Legal Assistance Program) എന്നറിയപ്പെടുന്ന ഈ പദ്ധതി KELSA (Kerala State Legal Services Authority) ലോഞ്ച് ചെയ്തു കഴിഞ്ഞു.
ഈ സ്കീം പ്രാബല്യത്തിൽ വരുന്നതോടെ, ഇത്തരം കേസുകളിൽ കുട്ടികളുടെ ക്ഷേമം നടപ്പാക്കുന്ന കാര്യത്തിൽ നമ്മുടെ നാട്ടില്‍ നവ്യമായ ഒരു രീതി ഉടലെടുക്കുകയാണ്.
ഭാര്യഭർത്താക്കന്മാർ ഡിവോഴ്സ് ആയി വേർപെട്ടു താമസിച്ചാലും ആ ബന്ധത്തിലുള്ള കുട്ടികളെ സംബന്ധിക്കുന്ന തർക്കങ്ങൾ പലപ്പോഴും അവർ പ്രായപൂർത്തിയാകും വരെ തുടരും. അതിൽ വാശിക്കാരായ കക്ഷികൾ കുട്ടിയുടെ മാനസികാഘാതം കണക്കിലെടുക്കാറേയില്ല.
ഇത്തരം കേസുകളിൽ അഭിഭാഷകർ അവരുടെ കക്ഷികളുടെ നിലപാടുകൾക്ക് അനുസരിച്ചു മുൻപോട്ടു നീങ്ങുമ്പോഴും, കോടതി ആ വക കേസുകളിൽ വിധി പുറപ്പെടുവിക്കുമ്പോഴും അനുഭവിക്കുന്ന മാനസികസംഘർഷം – അത് അവ്യാഖ്യേയമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: സിന്ധു ഗോപാലകൃഷ്ണന്‍, കോട്ടയം (സിവില്‍ ഫാമിലി കേസുകള്‍ കൈകാര്യം ചെയ്യുന്ന സീനിയര്‍ അഭിഭാഷക)