അമ്മച്ചൂടറിയാതെ, പ്ലാസ്റ്റിക് ബക്കറ്റിന്റെ തണുപ്പിൽ എന്റെ കുഞ്ഞ് കിടന്നു; ദൈവമേ, ഓർക്കാൻ പോലും വയ്യ: സെറിബ്രൽ പാൾസിയെ തോൽപ്പിച്ച കുഞ്ഞിന്റെ അമ്മ പറയുന്ന ജീവിതം
ഈ ലേഖനം സെറിബ്രൽ പാൾസി ബാധിച്ച സാവിയോ എന്ന കുട്ടിയുടെയും അവന്റെ അമ്മ ബ്ലെസിയുടെയും അതിജീവനത്തിന്റെ കഥയാണ്. പ്രസവസമയത്തുണ്ടായ അശ്രദ്ധ കാരണം സാവിയോയ്ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും, അമ്മ ബ്ലെസിയുടെ പോരാട്ടവുമാണ് ഇതിൽ പ്രധാനമായും പറയുന്നത്. എന്നിട്ടും, അമ്മ ബ്ലെസി തന്റെ പഠനം മുന്നോട്ടു കൊണ്ടുപോവുകയും, മകനെ ചേർത്തുപിടിച്ച് ജീവിതത്തിൽ മുന്നേറുകയും ചെയ്തു. സാവിയോയുടെ ജീവിതത്തിൽ നിന്നു ലഭിച്ച പ്രചോദനം ഉൾക്കൊണ്ട്, ലഭിച്ച വരുമാനം ഉപയോഗിച്ച് അവർ നാല് വീടുകൾ നിർമ്മിച്ചു നൽകി. തങ്ങളുടെ ദുരിതങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളാണ് ഈ മനുഷ്യസ്നേഹപരമായ പ്രവൃത്തികളിലേക്ക് അവരെ നയിച്ചത്.
ഈ ലേഖനം സെറിബ്രൽ പാൾസി ബാധിച്ച സാവിയോ എന്ന കുട്ടിയുടെയും അവന്റെ അമ്മ ബ്ലെസിയുടെയും അതിജീവനത്തിന്റെ കഥയാണ്. പ്രസവസമയത്തുണ്ടായ അശ്രദ്ധ കാരണം സാവിയോയ്ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും, അമ്മ ബ്ലെസിയുടെ പോരാട്ടവുമാണ് ഇതിൽ പ്രധാനമായും പറയുന്നത്. എന്നിട്ടും, അമ്മ ബ്ലെസി തന്റെ പഠനം മുന്നോട്ടു കൊണ്ടുപോവുകയും, മകനെ ചേർത്തുപിടിച്ച് ജീവിതത്തിൽ മുന്നേറുകയും ചെയ്തു. സാവിയോയുടെ ജീവിതത്തിൽ നിന്നു ലഭിച്ച പ്രചോദനം ഉൾക്കൊണ്ട്, ലഭിച്ച വരുമാനം ഉപയോഗിച്ച് അവർ നാല് വീടുകൾ നിർമ്മിച്ചു നൽകി. തങ്ങളുടെ ദുരിതങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളാണ് ഈ മനുഷ്യസ്നേഹപരമായ പ്രവൃത്തികളിലേക്ക് അവരെ നയിച്ചത്.
ഈ ലേഖനം സെറിബ്രൽ പാൾസി ബാധിച്ച സാവിയോ എന്ന കുട്ടിയുടെയും അവന്റെ അമ്മ ബ്ലെസിയുടെയും അതിജീവനത്തിന്റെ കഥയാണ്. പ്രസവസമയത്തുണ്ടായ അശ്രദ്ധ കാരണം സാവിയോയ്ക്ക് സംഭവിച്ച ആരോഗ്യ പ്രശ്നങ്ങളും, അതിനെത്തുടർന്നുണ്ടായ പ്രതിസന്ധികളും, അമ്മ ബ്ലെസിയുടെ പോരാട്ടവുമാണ് ഇതിൽ പ്രധാനമായും പറയുന്നത്. എന്നിട്ടും, അമ്മ ബ്ലെസി തന്റെ പഠനം മുന്നോട്ടു കൊണ്ടുപോവുകയും, മകനെ ചേർത്തുപിടിച്ച് ജീവിതത്തിൽ മുന്നേറുകയും ചെയ്തു. സാവിയോയുടെ ജീവിതത്തിൽ നിന്നു ലഭിച്ച പ്രചോദനം ഉൾക്കൊണ്ട്, ലഭിച്ച വരുമാനം ഉപയോഗിച്ച് അവർ നാല് വീടുകൾ നിർമ്മിച്ചു നൽകി. തങ്ങളുടെ ദുരിതങ്ങളിൽ നിന്ന് ലഭിച്ച തിരിച്ചറിവുകളാണ് ഈ മനുഷ്യസ്നേഹപരമായ പ്രവൃത്തികളിലേക്ക് അവരെ നയിച്ചത്.
‘‘ഇവൻ ജീസസ് ആണ്. ഇവനെ എനിക്കു തരുമോ?’’ മദർ തെരേസ ചോദിച്ചു.
സെറിബ്രൽ പാൾസി ബാധിതൻ എന്നു വൈദ്യലോകം വിധിയെഴുതിയ അഞ്ചു വയസ്സുകാരനേയും കയ്യിലെടുത്തു നിന്ന അമ്മയുടെ കണ്ണുകൾ നിറഞ്ഞു. അവർ ചുറ്റും നോക്കി. എങ്ങും പരുത്തിത്തുണികൊണ്ടു കെട്ടിയ തൊട്ടിലുകൾ. കുഞ്ഞുങ്ങളുടെ ഓമനച്ചിരിയും ചിണുങ്ങലും കൊൽക്കത്തയിലെ ദ് മദർ തെരേസ ഹൗസ് ഓഫ് ദ് മിഷനറീസ് ഓഫ് ചാരിറ്റിയെ ഒരു സ്വർഗമാക്കി മാറ്റി.
‘‘ഇവനെ ഞങ്ങൾ നന്നായി നോക്കാം. ഒരു കുറവും അറിയിക്കാതെ.’’ മദർ പറഞ്ഞു.
‘‘ഒരുപാടു സന്തോഷം മദർ, പക്ഷേ, സാവിയോ ഇല്ലാതെ എനിക്കു ജീവിക്കാനാവില്ല. എന്റെ ജീവൻ ദൈവത്തിൽ സമർപ്പിച്ചാണ് മോനെ ഞാനിവിടെ പിടിച്ചു നിർത്തിയിരിക്കുന്നത്. ക്ഷമിക്കണം.’’ അതുകേട്ട് മദർ നിറഞ്ഞു ചിരിച്ചു. അമ്മയുടെ തോളിൽ പറ്റിച്ചേർന്നിരുന്ന കുഞ്ഞിനെ തലയിൽതൊട്ട് മദർ അനുഗ്രഹിച്ചു.
തിരുവനന്തപുരം ഞാണ്ടൂർകോണത്തെ വീട്ടിലിരുന്ന് വിശുദ്ധ മദർ തെരേസയെ കണ്ട അനുഭവം പങ്കുവയ്ക്കുമ്പോഴും ബ്ലെസിയുടെ (മേഴ്സി സെബാസ്റ്റ്യൻ) ഇടതു കയ്യിൽ വിരൽതൊട്ടിരിക്കുന്നു മുപ്പതുകാരനായ സാവിയോ.
മൂത്ത മകൾ ഹണിക്ക് ആറു വയസ്സുള്ളപ്പോഴാണ് ഒരു കുഞ്ഞു സന്തോഷം കൂടി ജീവിതത്തിലേക്കു വരാൻ പോകുന്നുവെന്ന് ബ്ലെസിയും ഭർത്താവ് ജോ ജോസഫും അറിയുന്നത്.
ബ്ലെസി ഗർഭിണിയായിരിക്കുമ്പോൾ ജോ അ ത്യാവശ്യമായി കർണാടകയിലെ ജോലി സ്ഥലത്തേക്കു മടങ്ങി. ഇടുക്കി രാജാക്കാട്ടിലെ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു ബ്ലെസിയുടെ ചികിത്സ.
മനുഷ്യർ തിരുത്തിയ വിധി
‘സിസേറിയൻ വേണ്ടി വരും. കുറച്ചു കൂടി സൗകര്യമുള്ള ആശുപത്രിയിലേക്കു മാറ്റുന്നതാകും നല്ലത്.’ ഡോക്ടർ പറഞ്ഞു.
‘‘പ്രസവവേദന വന്നപ്പോഴെ വീട്ടുകാർ എന്നെ കോതമംഗലത്തെ ആശുപത്രിയിലെത്തിച്ചു. അവിടെയെത്തിയപ്പോഴേക്കും പ്ലാസന്റ പൊട്ടി, ഫ്ലൂയിഡ് ഒഴുകാൻ തുടങ്ങി. ഡോക്ടർമാരോ നഴ്സുമാരോ തിരിഞ്ഞു നോക്കിയില്ല. എത്ര കേണുചോദിച്ചിട്ടും ‘സമയമായില്ല’ എന്നായിരുന്നു അവരുടെ മറുപടി’’ കണ്ണീരിൽ മുങ്ങിയ ആ ദിനത്തെക്കുറിച്ച് ബ്ലെസി പറയുന്നു.
‘‘32 മണിക്കൂർ ആ കാത്തിരിപ്പു തുടർന്നു. അതിനു ശേഷമാണ് സിസേറിയൻ ചെയ്യുന്നത്. നിർത്താതെ കണ്ണീരൊഴുക്കി അരികിൽ നിന്ന നഴ്സ് ആണ് ബോധം മറയുന്നതിനുമുൻപുള്ള കാഴ്ച. പിന്നീടുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു കേട്ട അറിവേയുള്ളൂ. എന്റെ കുഞ്ഞിന്റെ ഹൃദയമിടിപ്പു നിലച്ചിരുന്നത്രേ. ഞാനിങ്ങനെ ജീവിച്ചിരിക്കെ എന്റെ പൊന്നുമോൻ എന്റെയുള്ളിൽ അവസാനിക്കുന്ന അവസ്ഥ ചിന്തിച്ചു നോക്കൂ.
ഓപറേഷൻ തിയറ്ററിന് പുറത്തു നിസ്സഹായതോടെ നിന്ന എന്റെ അമ്മച്ചിയോട് ഒരു നഴ്സ് പറഞ്ഞത്രെ. ‘കുഞ്ഞിനെ രക്ഷിക്കാനായില്ല. ബ്ലെസിയുടെ ജീവൻ പിടിച്ചു നിർത്താൻ പറ്റുമോയെന്നു നോക്കട്ടെ. എല്ലാവരേയും അറിയിച്ചോളൂ...’ എന്ന്.
അനസ്തീഷ്യയ്ക്കു വിധേയയാകാനുള്ള ആരോഗ്യം എനിക്കുണ്ടായിരുന്നില്ല. പച്ചമാംസത്തിലേക്കു കത്തി ഇറങ്ങിയ വേദന എന്നെ ബോധത്തിലേക്കുണർത്തി. അതെന്റെ മരണക്കിടക്കയാണെന്നു തോന്നി. കുഞ്ഞിനെ ഒരു നോക്കു കാണും വരെ ഈ ജീവനൊന്ന് പിടിച്ചു നിർത്തണേ എന്നു കർത്താവിനോട് ഇരന്നു. പക്ഷേ, പരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. മറുപിള്ള വച്ചിരിക്കുന്ന ബക്കറ്റിലേക്ക് ആശുപത്രി ജീവനക്കാർ കുഞ്ഞിനെ കിടത്തി. അമ്മച്ചൂടറിയാതെ, പ്ലാസ്റ്റിക് ബക്കറ്റിന്റെ തണുപ്പിൽ എന്റെ കുഞ്ഞ് കിടന്നു. ദൈവമേ, എനിക്കത് ഓർക്കാൻ പോലും വയ്യ.’’ ബ്ലെസിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
ജീവന്റെ വില നൽകിയ അശ്രദ്ധകൾ
‘‘വെളിച്ചം കടന്നു ചെല്ലാത്ത കോണിൽ വച്ചിരുന്ന ബക്കറ്റിൽ നിന്നു കുഞ്ഞിന്റെ കരച്ചിൽ ഉയർന്നിട്ടുണ്ടാകാം. മറ്റാരും കേൾക്കാത്ത ആ കരച്ചിൽ കൃപാമയനായ ദൈവം കേട്ടുകാണണം. അതുവഴി വന്ന ഏലിയാമ്മ ഡോക്ടർ ബക്കറ്റിലേക്ക് നോക്കുമ്പോൾ കാണുന്നത് ചുണ്ടുകൾ നുണഞ്ഞു കിടക്കുന്ന കുഞ്ഞിനെയാണ്. ഡോക്ടർ കുഞ്ഞിനെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് ഓടി.
ജീവിക്കാനുള്ള സാധ്യത ഒരു ശതമാനമേയുള്ളൂ എന്നറിഞ്ഞിട്ടും എന്റെ മൂത്ത സഹോദരൻ തോമസ് പറഞ്ഞു. ‘ന മുക്കു ശ്രമിച്ചു നോക്കാം’. പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്കു കുഞ്ഞിനെ മാറ്റി. അപ്പോഴും ഒന്നുമറിയാതെ മിന്നിമറയുന്ന ബോധവുമായി ഞാൻ ആശുപത്രി കിടക്കയിൽ കിടന്നു. വേദന എന്നെ അലട്ടിയില്ല. കാരണം ഒരുവട്ടമെങ്കിലും എനിക്കെന്റെ കുഞ്ഞിന്റെ മുഖം കാണണം. അങ്ങനെ പിന്നിടുന്ന ഒാരോ ശ്വാസനേരത്തിലും ഞാൻ ജീവൻ മുറുകെ പിടിച്ചു.’’ ബ്ലെസിയുടെ വാക്കുകൾ വിറയലിൽ വിതുമ്പി.
മകനേ, എൻ ജീവനേ...
ഒരാഴ്ചയ്ക്കുശേഷം പൂർണബോധത്തിലേക്ക് ബ്ലെസി എത്തി. കുഞ്ഞു ജീവിച്ചിരിക്കുന്നുവെന്ന വാർത്ത അറിഞ്ഞു. കുഞ്ഞുള്ള ആശുപത്രിയിലേക്ക് ബ്ലെസിയേയും മാറ്റി. 22 ദിവസത്തെ എൻഐസിയു വാസത്തിനു ശേഷമാണ് ബ്ലെസി മോനെയും കൂട്ടി വീട്ടിലേക്കു പോയത്.
‘‘കാര്യങ്ങൾ അറിഞ്ഞത് പിന്നീടാണ്. ഗർഭപാത്രത്തിൽ നിന്നു കുഞ്ഞിനെ എടുത്ത ഡോക്ടറുടെ തള്ളവിരൽ സെറിബ്രത്തിൽ അമർന്നുണ്ടായ ആഘാതമാണത്രേ സാവിയോയുടെ ജീവിതം മാറ്റിയെഴുതിയത്. ജീവനില്ലാത്ത കുഞ്ഞാണല്ലോ. എങ്ങനെ എടുത്താൽ എന്താ എന്ന് അവർ ചിന്തിച്ചു കാണും.
ജനനസമയത്ത് ഓക്സിജൻ ലഭിക്കാത്തതു തലച്ചോറിലെ രക്തചംക്രമണത്തെ ബാധിച്ചു.’’ ബ്ലെസിയുടെ കണ്ണുനിറഞ്ഞൊഴുകുന്നതു കണ്ടു സാവിയോ വലതുകൈ കൊണ്ട് അമ്മയെ ഒന്നു തൊട്ടു. കണ്ണീർ തുടച്ച് ബ്ലെസി മകനെ നോക്കി പുഞ്ചിരിച്ചു. ‘‘ഈ കുഞ്ഞു മൂന്നു വയസ്സുവരെയെ ജീവിക്കൂ എന്നു വിധിയെഴുതാത്ത ഡോക്ടർമാർ ചുരുക്കമാണ്. സഹതാപനോട്ടങ്ങൾ മടുത്തു തുടങ്ങിയപ്പോൾ പൊതുചടങ്ങുകൾക്കു പോകാതെയായി. ഞാനും മക്കളും ഒന്നിച്ചുള്ള ഇടങ്ങളിലേക്ക് എന്റെ ലോകം ചുരുങ്ങി.
നാലു വയസ്സുള്ളപ്പോൾ കാലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി സാവിയോക്ക് ശസ്ത്രക്രിയ നടത്തി. കാലിൽ പ്ലാസ്റ്റർ ഇട്ട കുഞ്ഞിനേയുമെടുത്ത് ഇടുക്കിയിൽ നിന്ന് കെഎസ്ആർടിസി ബസിലാണ് കൊച്ചിയിലെ ആശുപത്രിയിലേക്കു പോകുന്നത്. വലിയ പ്രതീക്ഷയോടെ, മൂന്നു മാസത്തിനുശേഷം പ്ലാസ്റ്റർ അഴിച്ചപ്പോൾ ഞാനങ്ങ് ഇല്ലാണ്ടായിപ്പോയി. ശസ്ത്രക്രിയ വിജയിച്ചില്ലെന്നു മാത്രമല്ല, കാലുകളുടെ ബലം പൂർണമായി നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ ഭാവിയെക്കുറിച്ചോർത്തു തകർന്നിരുന്ന എന്നെ പലരും കുത്തി നോവിച്ചു. എന്റെ അത്യാഗ്രഹമാണു കുഞ്ഞിനെ ഈ അവസ്ഥയിലാക്കിയതെന്നുപോലും പറഞ്ഞവരുണ്ട്. കുഞ്ഞു നന്നായി നടക്കുന്നതു കാണണമെന്നേ ഞാൻ ആഗ്രഹിച്ചുള്ളൂ.
സ്വന്തം വീട്ടിൽപ്പോലും അധികപ്പറ്റാകുന്നതിന്റെ വേദ നയും ആ കാലത്ത് ഞാനറിഞ്ഞു. ജനിച്ചു വളർന്ന വീടിന്റെ ചായ്പ്പിൽ ഞാനും മക്കളും കഴിച്ചുകൂട്ടിയിട്ടുണ്ട്.’’ ഇ തു പറയുമ്പോൾ ബ്ലെസിയുടെ കണ്ണുകളിൽ കനൽച്ചുവപ്പു പടർന്നു. ‘‘പക്ഷേ, ആ ചായ്പ് ഞങ്ങളുടെ സ്വർഗമായിരുന്നു. അങ്ങനെയാ അമ്മ ഞങ്ങളെ നോക്കിയത്’’ സാവിയോ ചിരിച്ചു.
‘‘മക്കളുടെ സന്തോഷം ഉറപ്പാക്കണമെന്ന ലക്ഷ്യം എന്റെയുള്ളിൽ വളർന്നു. രാവിലെയും വൈകുന്നേരവും മിൽമയിൽ പാൽ അളക്കാൻ പോകും. ഇടനേരത്ത് അങ്കണവാടി നടത്തി. ഒന്നര വയസ്സായപ്പോൾ സാവിയോ സംസാരിച്ചു തുടങ്ങി. അക്ഷരം പഠിപ്പിച്ചു തുടങ്ങിയപ്പോൾ എനിക്കൊരു കാര്യം ഉറപ്പായി. മോന്റെ ശരീരത്തിനെ ബാധിച്ച ക്ഷീണമൊന്നും ബുദ്ധിയെ തൊട്ടിട്ടില്ല.
അക്ഷരം കൂട്ടിയെഴുതാൻ പഠിച്ചപ്പോൾ മുതൽ കാഴ്ചകൾ കുറിച്ചുവയ്ക്കാൻ തുടങ്ങി. വെറുതെ കുറിക്കുന്നവയ്ക്കുപോലും കവിതയുടെ അടക്കമുണ്ടായിരുന്നു.
എന്നാൽ, തൊണ്ണൂറു ശതമാനം വൈകല്യമുള്ള കുട്ടിയെ പഠിപ്പിക്കാൻ ഒരു സ്കൂളും തയാറായില്ല. ഒടുവിൽ എറണാകുളത്ത് ഹോസ്റ്റൽ സംവിധാനത്തോടു കൂടിയ സ്കൂളിൽ പ്രവേശനം ലഭിച്ചു. ഹണി മോളെ മൂത്ത സഹോദരനേയും അമ്മച്ചിയേയും ഏൽപ്പിച്ചു ഞങ്ങൾ എറണാകുളത്തിനു പോയി. മോന്റെ ഹോസ്റ്റലിനടുത്ത് ഞാനൊരു ജോലി കണ്ടെത്തി. ആഴ്ചയിലൊരിക്കൽ മോനെ കൂട്ടിക്കൊണ്ടുവരാം. ആ നെട്ടോട്ടത്തിനിടയിൽ ഞാനും പഠിക്കാൻ തുടങ്ങി.
ടിടിസിയും കംപ്യൂട്ടർ കോഴ്സുകളും സോഷ്യോളജിയിൽ ബിഎസ്‍സിയും എംഎസ്‌സിയുമെല്ലാം നേടുന്നതും ഈ കാലഘട്ടത്തിലാണ്. ഇതിനിടെ ഹോസ്റ്റലുകളിൽ നിന്നുണ്ടായ ദുരനുഭവങ്ങളെത്തുടർന്നു പല സ്കൂളുകളും മാറേണ്ടി വന്നു. ആ വേദനകളെല്ലാം അവൻ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്’’ ഹോസ്റ്റൽ ഓർമകൾ മനസ്സിലേക്കു കടന്നു വന്നിട്ടാകണം സാവിയോ അസ്വസ്ഥനായി.
ജീവിതം പറിച്ചു നടുമ്പോൾ
ഒരു നഗരം മുഴുവൻ പൊങ്കാല അടുപ്പുകൾ കൂട്ടി അനുഗ്രഹത്തിനായി കാത്തിരിക്കുന്ന പകലിലാണു സാവിയോയുമായി ബ്ലെസി തിരുവനന്തപുരത്തെത്തുന്നത്. ‘‘അന്നു മോന് എട്ടു മാസം പ്രായം. പൊങ്കാലക്കലങ്ങളിൽ തിളച്ചു തൂവാൻ തുടങ്ങുന്നു. അതുവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത ആറ്റുകാലമ്മയെ വിളിച്ചു ഞാനും പ്രാർഥിച്ചു. അമ്മ ആ വിളി കേട്ടു. ഈ മണ്ണ് ഞങ്ങളെ കാത്തു. മെഡിക്കൽ കോളജിലും ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലുമായി ചെയ്ത ചികിൽസകൾ ഫലം കണ്ടുതുടങ്ങി.
സാവിയോയ്ക്ക് 12 വയസ്സായപ്പോൾ ഞങ്ങൾ തിരുവനന്തപുരത്തേക്കു താമസം മാറി. ഹണി അപ്പോഴേക്കും ന ഴ്സിങ് പഠനത്തിനു ചേർന്നു. പ്ലസ്ടു വരെ സാവിയോ സർക്കാർ സ്കൂളിൽ പഠിച്ചു. അതിനുശേഷം തുമ്പ സെന്റ് സേവ്യേഴ്സ് കോളജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി. ഞങ്ങൾ അനുഭവിച്ച ദുരിതങ്ങളാണു കാരുണ്യപ്രവർത്തനങ്ങളിലേക്ക് ഇറങ്ങാൻ പ്രേരിപ്പിച്ചത്.
2018ൽ സാവിയോയുടെ ആത്മകഥയായ സാഫ്നത്ത് ഫാനെയ പ്രകാശനം ചെയ്തു. പ്രാചീന ഈജിപ്ഷ്യൻ ഭാഷയിലെ സാഫ്നത്ത് ഫാനെയ എന്ന വാചകത്തിന്റെ അർഥം ‘ദൈവം പറയുന്നു: അവൻ ജീവിക്കുന്നു’ എന്നാണ്. പുസ്തകത്തിന്റെ റോയൽറ്റി വിഹിതം കയ്യിൽ കിട്ടിയപ്പോൾ സാവിയോ ചോദിച്ചു. ‘നമുക്ക് ആർക്കെങ്കിലും വീടു വച്ചു കൊടുത്താലോ?’ അവന്റെ ആഗ്രഹപ്രകാരം ഇതിനോടകം നാലു വീടുകൾ പൂർണമായും രണ്ടു വീടുകൾ ഭാഗികമായും വച്ചുകൊടുത്തു. ആദ്യ നാലു വീടുകളുടെ പണി നടക്കുമ്പോഴും ഞങ്ങൾക്കു സ്വന്തമായി വീടുണ്ടായിരുന്നില്ല. അതിനു ശേഷമാണ് പോത്തൻകോട് ഞാണ്ടൂർക്കോണത്തു സ്വന്തം വീടുണ്ടാകുന്നത്.
പുസ്തകത്തിനു കിട്ടിയ സ്വീകാര്യത മോന് ആത്മവിശ്വാസം നൽകി. അവൻ കൂടുതൽ എഴുതാൻ തുടങ്ങി. മ കൾ ഹണി ഇപ്പോൾ യുഎസിൽ നഴ്സായി ജോലി ചെയ്യുന്നു. ’’ ബ്ലെസിയുടെ വാക്കുകളിൽ നിറയെ അഭിമാനം.
സാവിയോ ലോകത്തെ കേൾക്കുന്നതും അറിയുന്നതും എപ്പോഴും കയ്യിലുള്ള റേഡിയോയിലൂടെയാണ്. ഹാളിൽ സിഗ്‌നൽ കുറവാണെന്നു സാവിയോ പരിഭവം പറഞ്ഞു. കൈക്കുഞ്ഞിനെ എടുക്കുന്നതുപോലെ മകനെ എടുത്തുകൊണ്ടു ബ്ലെസി അടുത്ത മുറിയിലേക്കു നീങ്ങി.
പെട്ടെന്നു സാവിയോയുടെ ചോദ്യം കേട്ടു ‘അമ്മാ... എ ന്നെ എടുത്തിട്ട് തോള് വേദനിക്കുന്നോ? ഞാൻ തിരുമ്മിത്തരാം’. അമ്മയുടെ കണ്ണീരിലൂടെ ഉയിർത്ത മകന്റെ കരുതൽ സ്വരം. ‘അമ്മയ്ക്കു വേദനയൊന്നും ഇല്ല, കുഞ്ഞേ’ എന്ന ബ്ലെസിയുടെ മറുപടി ശബ്ദവും അകന്നു പോകുന്നു.