‘സ്വപ്നം കാണുന്നവർക്കും സ്വപ്നം സ്വന്തമാക്കുന്നവർക്കും ഒരിടം’; മൂന്ന് സ്ത്രീകളൊരുക്കുന്ന മാജിക്! പുതുചരിത്രമെഴുതി TWC Experiential Events Crafting Unique Experiences
ഇവന്റ്സ് എന്നാൽ പല ഘടകങ്ങളുടെ വെറും കൂടിച്ചേരലും ആഘോഷവുമാണോ? അതേ എന്നു നമ്മൾ ഉത്തരം പറഞ്ഞേക്കും. ഷർമിള നായർ, ലിൻഡ രാഖേഷ്, നിമിൻ ഹിലാൽ എന്നീ മൂന്നു വനിതകൾ ‘അല്ല’ എന്ന് തിരുത്തും. ഇവന്റ്സ് താരതമ്യമില്ലാത്ത അനുഭവമാകണം. പ്രത്യേകിച്ചും സർഗാത്മകത (creativity), സംസ്ക്കാരം (culture), സംരംഭകത്വം
ഇവന്റ്സ് എന്നാൽ പല ഘടകങ്ങളുടെ വെറും കൂടിച്ചേരലും ആഘോഷവുമാണോ? അതേ എന്നു നമ്മൾ ഉത്തരം പറഞ്ഞേക്കും. ഷർമിള നായർ, ലിൻഡ രാഖേഷ്, നിമിൻ ഹിലാൽ എന്നീ മൂന്നു വനിതകൾ ‘അല്ല’ എന്ന് തിരുത്തും. ഇവന്റ്സ് താരതമ്യമില്ലാത്ത അനുഭവമാകണം. പ്രത്യേകിച്ചും സർഗാത്മകത (creativity), സംസ്ക്കാരം (culture), സംരംഭകത്വം
ഇവന്റ്സ് എന്നാൽ പല ഘടകങ്ങളുടെ വെറും കൂടിച്ചേരലും ആഘോഷവുമാണോ? അതേ എന്നു നമ്മൾ ഉത്തരം പറഞ്ഞേക്കും. ഷർമിള നായർ, ലിൻഡ രാഖേഷ്, നിമിൻ ഹിലാൽ എന്നീ മൂന്നു വനിതകൾ ‘അല്ല’ എന്ന് തിരുത്തും. ഇവന്റ്സ് താരതമ്യമില്ലാത്ത അനുഭവമാകണം. പ്രത്യേകിച്ചും സർഗാത്മകത (creativity), സംസ്ക്കാരം (culture), സംരംഭകത്വം
ഇവന്റ്സ് എന്നാൽ പല ഘടകങ്ങളുടെ വെറും കൂടിച്ചേരലും ആഘോഷവുമാണോ? അതേ എന്നു നമ്മൾ ഉത്തരം പറഞ്ഞേക്കും. ഷർമിള നായർ, ലിൻഡ രാഖേഷ്, നിമിൻ ഹിലാൽ എന്നീ മൂന്നു വനിതകൾ ‘അല്ല’ എന്ന് തിരുത്തും. ഇവന്റ്സ് താരതമ്യമില്ലാത്ത അനുഭവമാകണം. പ്രത്യേകിച്ചും സർഗാത്മകത (creativity), സംസ്ക്കാരം (culture), സംരംഭകത്വം (entrepreneurship) എന്നിവയുമായി ബന്ധപ്പെട്ടു നിൽക്കുമ്പോൾ. കാരണം ഈ മൂന്നു കാര്യങ്ങൾക്കും പ്രചോദനാത്മകമായ ഇടങ്ങൾ അത്യാവശ്യമാണ്. ഈ തിരിച്ചറിവാണ് TWC Experiential Events എന്ന സ്ഥാപനം എന്ന ചുവടുവയ്പ്പിലേക്ക് ഷർമിളയെയും ലിൻഡയെയും നിമിനെയും നയിച്ചത്. എന്തിലും സ്ത്രീകളുടെ ഇടപെടൽ നൂതനവും വൈകാരികവുമായ സ്പർശം നൽകും. വ്യത്യസ്തമായ പ്രൊഫഷണൽ ലോകങ്ങളിൽ നിന്നെത്തിയ മൂന്നു സ്ത്രീകൾ അവരുടെ കഴിവുകളും ദർശനങ്ങളും ചിന്താശേഷിയും ഉരുക്കിയൊഴിച്ച് രൂപപ്പെടുത്തിയതാണ് കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന TWC Experiential Events. ഇന്ന് കൊച്ചിയുടെ ഇവന്റ് മാനേജ്മെന്റ് രംഗത്തെ പ്രകാശ രേഖയാണ് Together We Create അഥവാ TWC Experiential Events.
മൂന്ന് സ്ത്രീകളൊരുക്കുന്ന മാജിക്
‘‘ഇവന്റ് മാനേജ്മെന്റ് എന്നത് പലപ്പോഴും വേദികളും വിൽപ്പനയും പ്രമോഷനും ചേർന്ന വരണ്ട വ്യാപാരപരമായ ഇടപാടായി മാത്രം കാണപ്പെടുന്ന കാലഘട്ടത്തിലാണ് TWC Experiential Events വ്യത്യസ്തമായ ചിന്തയുമായി കടന്നു വരുന്നത്. ‘‘വേദികൾ ഒരുക്കുക മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. വ്യാപാരവും കലയും സമൂഹവും കൈകോർക്കുന്ന അപൂർവ അനുഭവങ്ങളാക്കി ഓരോ വേദികളെയും മാറ്റുക എന്നതാണ്.’’ TWC യുടെ ക്രിയേറ്റീവ് എന്റർപ്രണറും ഫാഷൻ ആർട്ടിസ്റ്റുമായ ഷർമിള നായർ പറയുന്നു. TWCയുടെ ഇവന്റുകളുടെ ദൃശ്യഭംഗിയും നരേറ്റീവ് ശക്തിയും രൂപകല്പനയും ഷർമിളയാണ് നിർവ്വഹിക്കുന്നത് .
‘‘സ്ത്രീകൾക്ക്, ബ്രാൻഡുകൾക്ക്, വ്യത്യസ്ത ആശയങ്ങൾ അടിസ്ഥാനപ്പെടുത്തി നിലനിൽക്കുന്ന കൂട്ടായ്മകൾക്ക് അനുയോജ്യമായ വിധത്തിൽ വേദിയൊരുക്കുക ചെറിയ കാര്യമല്ല. ബ്രാൻഡുകൾക്ക് ഇവന്റുകൾ വഴി മികച്ച ‘ഇംപാക്റ്റ്’ ലഭ്യമാകണം. അതിന് അനുഗുണമായ ശക്തമായ പിന്തുണ അവർക്ക് നൽകണം. അതേ സമയം ഇവന്റ് ആഘോഷവും സന്തോഷവും നിറഞ്ഞതാകുകയും വേണം.’’ ലിൻഡ രാഖേഷ് പറയുന്നു. ആർസിഎം വെൽനസ് സെന്റർ ഡയറക്ടറും Ayur Bliss – CKKM ഫാർമസിയുടെ സ്ഥാപകയുമാണ് ലിൻഡ. വെൽനെസ്, മൈൻഡ്ഫുൾ ലിവിങ്, ബ്രാൻഡ് നിർമാണം എന്നിവയിൽ ശക്തമായ അടിത്തറയുള്ള അവർ പുതിയ സാങ്കേതികവിദ്യകളെ വേഗത്തിൽ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ്. കാര്യക്ഷമവും ദീർഘകാലത്തേക്കും നിലനിൽക്കുന്നതുമായ സംവിധാനങ്ങൾ TWCയ്ക്കായി നിർമിക്കുന്നതിനുള്ള ചുമതല ലിൻഡയുടേതാണ്.
TWC യുടെ വ്യാപാരബോധത്തെ സമന്വയിപ്പിക്കുന്നതും സൃഷ്ടിപരതയും സാമ്പത്തിക ബുദ്ധിയും ഒരുമിപ്പിക്കുന്നതും നിമിൻ ഹിലാൽ ആണ് ‘‘ സ്വപ്നം കാണുന്നവർക്കും സ്വപ്നം സ്വന്തമാക്കുന്നവർക്കുമുള്ള ഇടമാണ് TWC. പ്രത്യേകിച്ചും സ്ത്രീകൾക്ക്. സ്ത്രീ സംരംഭകത്വങ്ങൾക്ക് പ്രചോദിപ്പിക്കുകയും പരസ്പരം ശക്തിപ്പെടുത്തുകയും ഉയർത്തുകയും ചെയ്യുന്ന വേദികള്‍ ആവശ്യമാണ്.’’ നിമിൻ ഹിലാൽ പറയുന്നു. അന്താരാഷ്ട്ര മേഖലാ പരിചയവും ബിസിനസ് ദീർഘദർശനവുമുള്ള നിമിൻ Aquaroyale Fisheries സിഇഒയും എംഎച്ച് ഫിൻ കോർപ് ഡയറക്ടറുമാണ്.
സംരംഭങ്ങൾക്ക് സൂപ്പർ ബ്രാൻഡിങ്
തീം അടിസ്ഥാനമാക്കിയുള്ള ഫ്ലീ മാർക്കറ്റുകൾ, ക്യൂറേറ്റഡ് പോപ്-അപ്പുകൾ, പ്രീമിയം നെറ്റ്‌വർക്കിങ് ഈവനിങ്ങുകൾ, കമ്മ്യൂണിറ്റി ഫെസ്റ്റിവലുകൾ തുടങ്ങി സ്പേഷ്യൽ ഡിസൈൻ മുതൽ സെൻസറി എൻഗേജ്മെന്റ് വരെ നീളുന്നു TWC യുടെ പ്രവർത്തനങ്ങൾ, ബ്രാൻഡ് കോളാബറേഷൻ ഡിജിറ്റൽ ആംപ്ലിഫിക്കേഷൻ തുടങ്ങി ഓരോ ഘടകവും ഫലപ്രദമായി രൂപകൽപ്പന ചെയ്യാൻ TWC നിങ്ങളെ സഹായിക്കും. TWCയുടെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് വനിതാ സംരംഭകരെയും ഹോം ഗ്രോൺ ബ്രാൻഡുകളെയും ആർട്ടിസ്റ്റുകളെയും മുൻനിരയിലേക്കു കൊണ്ടുവരാനായി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നു എന്നതാണ്. ചെറുകിട സംരംഭകർക്ക് ഉയർന്ന നിലവാരമുള്ള വേദികൾ ഒരുക്കുകയും, അവരുടെ ബ്രാൻഡുകളെ പൊതുജനവുമായി ആഴത്തിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ സുശക്തമായ ബിസിനസ്സ് വളർച്ചയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പാക്കാൻ TWC കഴിയുന്നു.
കൂടുതൽ വിവരങ്ങൾക്ക് : weattwc@gmail.com എന്ന ഇ– മെയിൽ വിലാസത്തിലോ 9446400699 എന്ന ഫോൺ നമ്പറിലോ നിങ്ങളുടെ സംരംഭത്തിന്റെ വിശദവിവരങ്ങൾ അറിയിക്കുക.