ആനയും കാട്ടുപോത്തുമൊക്കെയുള്ള കാട്ടിൽ കൂടി നടക്കുമ്പോഴുള്ള നെഞ്ചിടിപ്പ് ഒാർമയിലുണ്ട്: പണിയ വിഭാഗത്തിൽ നിന്നുള്ള രാജ്യത്തെ ആദ്യ പഞ്ചായത്തു പ്രസിഡന്റ് ചാലിയാറിലെ കെ. പി. അനുശ്രീ പറയുന്നു From Forest Paths to Panchayat Leadership: Anushree's Inspiring Journey
നിലമ്പൂരിൽ നിന്ന് ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ നിന്നാണു പെരുമ്പത്തൂർ തീക്കടിയിലേക്കു തിരിയേണ്ടത്. അവിടെയാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീയുടെ വീട്. പണ്ടിതു കാട്ടുവഴിയായിരുന്നു. ചുറ്റും മരങ്ങൾ നിരന്നു നിന്ന ആ വഴിയിലൂടെയാണ് അനുശ്രീ ഇഡിവണ്ണയിലെ സ്കൂളിലേക്കു നടന്നു പോയിരുന്നത്.
നിലമ്പൂരിൽ നിന്ന് ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ നിന്നാണു പെരുമ്പത്തൂർ തീക്കടിയിലേക്കു തിരിയേണ്ടത്. അവിടെയാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീയുടെ വീട്. പണ്ടിതു കാട്ടുവഴിയായിരുന്നു. ചുറ്റും മരങ്ങൾ നിരന്നു നിന്ന ആ വഴിയിലൂടെയാണ് അനുശ്രീ ഇഡിവണ്ണയിലെ സ്കൂളിലേക്കു നടന്നു പോയിരുന്നത്.
നിലമ്പൂരിൽ നിന്ന് ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ നിന്നാണു പെരുമ്പത്തൂർ തീക്കടിയിലേക്കു തിരിയേണ്ടത്. അവിടെയാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീയുടെ വീട്. പണ്ടിതു കാട്ടുവഴിയായിരുന്നു. ചുറ്റും മരങ്ങൾ നിരന്നു നിന്ന ആ വഴിയിലൂടെയാണ് അനുശ്രീ ഇഡിവണ്ണയിലെ സ്കൂളിലേക്കു നടന്നു പോയിരുന്നത്.
നിലമ്പൂരിൽ നിന്ന് ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേക്കുള്ള വഴിയിൽ നിന്നാണു പെരുമ്പത്തൂർ തീക്കടിയിലേക്കു തിരിയേണ്ടത്. അവിടെയാണ് ചാലിയാർ പഞ്ചായത്ത് പ്രസിഡന്റ് അനുശ്രീയുടെ വീട്.
പണ്ടിതു കാട്ടുവഴിയായിരുന്നു. ചുറ്റും മരങ്ങൾ നിരന്നു നിന്ന ആ വഴിയിലൂടെയാണ് അനുശ്രീ ഇഡിവണ്ണയിലെ സ്കൂളിലേക്കു നടന്നു പോയിരുന്നത്. റോഡില്ല. ബസും ഇല്ല. രാവിലെ ഏഴേ മുക്കാലിനു വീട്ടിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങിയാൽ ഒൻപതരയോടു കൂടി ഇഡിവണ്ണ സെന്റ് തോമസ് എയുപി സ്കൂളിെലത്താം. ആനയും കാട്ടുപോത്തുമൊക്കെയുള്ള കാട്ടിൽ കൂടി നടക്കുമ്പോഴുള്ള നെഞ്ചിടിപ്പ് ഇന്നും അനുശ്രീയുടെ ഒാർമയിൽ മിടിക്കുന്നുണ്ട്.
രാജ്യത്തു പണിയ വിഭാഗത്തിൽ നിന്നുള്ള ആദ്യ പഞ്ചായത്തു പ്രസിഡന്റാണ് ചാലിയാറിലെ കെ. പി. അനുശ്രീ. മലപ്പുറം,വയനാട്,കണ്ണൂർ,കോഴിക്കോട്,ജില്ലകളിലും തമിഴ്നാട്ടിലെ ഗൂഡല്ലൂർ കർണാടകയിലെ കൂർഗ് എന്നിവിടങ്ങളിലും മാത്രമാണു രാജ്യത്തു പണിയ ഗോത്രമുള്ളത്. മലപ്പുറം ജില്ലയിൽ ആദിവാസികള്‍ ഏറ്റവും കൂടുതലുള്ളത് ചാലിയാറിലാണ്. ജില്ലയിൽ ആദിവാസി ജനസംഖ്യ 15,000 ആണ്. അതിൽ 9000 പേർ പണിയ വിഭാഗത്തിലാണ്.
‘‘കാടിനുള്ളിൽ താമസിക്കാനും നാട്ടിലെ പരിഷ്കാരങ്ങളിൽ നിന്നു മാറി നിൽക്കാനും ഇഷ്ടപ്പെടുന്നവരാണ് പണിയ വിഭാഗം. അവരെ സമൂഹത്തിന്റെ മുൻനിരയിലേക്കു കൈപിടിച്ചു കൊണ്ടുവരുന്ന വലിയൊരു യജ്ഞത്തിന്റെ ഭാഗമാണു ഞാൻ എന്ന സത്യം തിരിച്ചറിയുന്നുണ്ട്.
പണിയ വിഭാഗം സംസാരിക്കുന്ന ഭാഷ പോലും വ്യത്യസ്തമാണ്. അതു മനസിലാക്കിയാലേ ആവശ്യങ്ങൾ തിരിച്ചറിയാനാവൂ. അതിനൊരു പരിഹാരമായാണ് എന്റെ പ്രസിഡന്റ് സ്ഥാനത്തെ കാണുന്നത്.’’ അനുശ്രീ തന്റെ ഒൗദ്യോഗിക പദവിയെക്കുറിച്ചു പറഞ്ഞു.
ജോലിയിൽ നിന്നു േസവനത്തിലേക്ക്
‘‘പ്ലസ് ടു വരെ പഠിക്കാൻ തടസങ്ങൾ ഒരുപാടുണ്ടായിരുന്നു. മുപ്പതു കിലോമീറ്റർ അപ്പുറത്തുള്ള നിലമ്പൂരിലേക്ക് എത്താൻ പോലും പ്രയാസമായിരുന്നു. റോഡ് ഇല്ല, ബസ് ഇല്ല... എന്നിട്ടും പഠിക്കണം എന്ന വാശിയായിരുന്നു.
‘എന്തിനാണ് ഇത്രയും പഠിക്കുന്നതെന്ന’ ചോദ്യം പലപ്പോഴും കേട്ടിട്ടുമുണ്ട്. എന്നിട്ടും പഠിച്ചു. പ്ലസ് ടു കഴിഞ്ഞ് കംപ്യൂട്ടർ കോഴ്സും ചെയ്തു. അങ്ങനെയാണു നിലമ്പൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി കിട്ടിയത് . അതിനിടയിൽ വിവാഹം കഴിഞ്ഞു. ഭർത്താവ് സുരേഷിന് സ്റ്റേജ് ഡെക്കറേഷൻ ജോലിയാണ്. രണ്ടു മക്കള്‍ ശൃംഘയും ശൃദ്യയും. ഇങ്ങനെ ഒരു സാധാരണ വീട്ടമ്മയുടെ ജീവിതമായിരുന്നു ഞാൻ നയിച്ചിരുന്നത്.
ഇലക്ഷനിൽ മത്സരിക്കാൻ അവസരം വന്നപ്പോൾ ആ ദ്യം ആലോചിച്ചത് ജയിച്ചാലും തോറ്റാലും ജോലി രാജി വയ്ക്കേണ്ടി വരുമല്ലോ എന്നതാണ്. ചെറുതാണെങ്കിലും കിട്ടിക്കൊണ്ടിരുന്ന വരുമാനം പോവും. അത് വേണോ എന്നായിരുന്നു ആദ്യ ചോദ്യം. പിന്നെ തിരിച്ചറിഞ്ഞു,ഞാൻ ജോലി രാജിവയ്ക്കുന്നത് പണിയ സമുദായത്തിനു വേണ്ടി തന്നെയാണ്. നല്ലൊരു ജോലി കിട്ടാൻ മോഹിക്കുന്ന ഒരുപാടു പെൺകുട്ടികൾ ഊരുകളിലുണ്ടാവും. അവരെ കൈപിടിച്ചു മുന്നോട്ടു കൊണ്ടു വരേണ്ടേ?
അങ്ങനെയാണ് കോൺഗ്രസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്. എന്റെ സ്വന്തം വാർഡിലല്ല, തൊട്ടടുത്തെ നമ്പൂരിപ്പൊട്ടി ജനറൽ വാർഡിലാണു മത്സരിച്ചത്. പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.മനോഹരനായിരുന്നു എതിർസ്ഥാനാർഥി. എന്നിട്ടും 384 വോട്ടിന് ഞാൻ ജയിച്ചു.
ഞങ്ങളുടെ സമുദായത്തിൽ നിന്നു രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റായി എന്നത് വലിയ അംഗീകാരമാണ്.അഭിമാനമാണ്. ഈ പദവിയിൽ ഇരിക്കുന്നിടത്തോളം ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ട്.
ആദിവാസികളുടെയും പിന്നാക്കക്കാരുടെയും ആവശ്യങ്ങൾക്കൊപ്പം എല്ലാ ജനങ്ങളുടെയും ആവശ്യങ്ങൾ എന്നാലാവും വിധം പരിഹരിക്കാൻ ശ്രമിക്കും. ഇപ്പോഴും ആധാർകാർഡും റേഷൻകാർഡുമൊന്നും ഇല്ലാത്തവരുണ്ട്. സർക്കാർ നൽകുന്ന പല സേവനങ്ങളും കിട്ടാതെ പോവുന്നവരുണ്ട്. അതൊക്കെ പരിഹരിക്കണം.
കോളനികളിലെ കുടിവെള്ള പ്രശ്നം വലിയൊരു വെല്ലുവിളിയാണ്. വന്യമൃഗശല്യം പ്രത്യേകിച്ചു കാട്ടാന ശല്യം വളരെ കൂടുതലാണ്. പലപ്പോഴും ജീവനു വരെ ഭീഷണയാണ്. പല കോളനികളിലും റോഡ് സൗകര്യം ഇനിയും എത്താനുണ്ട്. ഇതിനൊക്കെ പ്രാധാന്യം കൊടുക്കും’’ അനുശ്രീയുടെ വാക്കുകളിൽ തെളിച്ചം.