ബാപ്പയുടെ മരണശേഷം ഉമ്മയുടെയും പെങ്ങന്മാരുടെയും ഉത്തരവാദിത്തം ഒാർത്തു പകച്ചു നിന്ന കാലത്തു വന്ന മറ്റൊരു റമസാൻ കാലവും മനസ്സിലുണ്ട്.

ബാപ്പയുടെ മരണശേഷം ഉമ്മയുടെയും പെങ്ങന്മാരുടെയും ഉത്തരവാദിത്തം ഒാർത്തു പകച്ചു നിന്ന കാലത്തു വന്ന മറ്റൊരു റമസാൻ കാലവും മനസ്സിലുണ്ട്.

ബാപ്പയുടെ മരണശേഷം ഉമ്മയുടെയും പെങ്ങന്മാരുടെയും ഉത്തരവാദിത്തം ഒാർത്തു പകച്ചു നിന്ന കാലത്തു വന്ന മറ്റൊരു റമസാൻ കാലവും മനസ്സിലുണ്ട്.

പഴയ കാലത്തിലൂടെ മുനീർ പതുക്കെ നടന്നു തുടങ്ങി. എന്തൊരു വഴിയാണത്? നിറയെ കയറ്റിറക്കങ്ങളാണ്. ഉമ്മയെക്കുറിച്ചു പറഞ്ഞപ്പോൾ കാലിൽ സങ്കടക്കല്ലു കുത്തി കണ്ണു നിറഞ്ഞു. ബാപ്പ ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് ഒാർത്തപ്പോൾ തരിക്കഞ്ഞി കുടിക്കുന്നിതിനിടെ മുന്തിരി കടിക്കുന്ന സന്തോഷം. ബാപ്പയുടെ മരണത്തോടെ മുന്നിലെ പാത തീർന്നു പോയോ എന്നു ചിന്തിച്ച കൗമാരക്കാരന്റെ ആധി ഇപ്പോഴുമുണ്ടു മുഖത്ത്.

കണ്ണുനിറച്ചും നേർത്തു പുഞ്ചിരിച്ചും ഇടയ്ക്കൊക്കെ പൊട്ടിച്ചിരിച്ചും റമസാൻ ചന്ദ്രിക പോലെ പുണ്യമായ ഒാർമകൾ ചേർത്തു പിടിച്ചും പോവുന്നതിനിടെ ഒരു നിമിഷം മുനീർ നിശബ്ദനായി. ‘‘ഇതൊക്കെ കണ്ടു വളർന്ന എനിക്കു ചെറിയ അസുഖത്തിന്റെ പേരിൽ തളർന്നിരിക്കാനാകുമോ? ജനങ്ങൾ വിളിക്കുമ്പോൾ പോവാതിരിക്കാനാവുമോ? ’’ മുനീർ പെട്ടെന്നു പ്രിയ നേതാവാകുന്നു.

ADVERTISEMENT

ക്ലിഫ്ഹൗസിലെ കുളമ്പടിയൊച്ച

‘‘എല്ലാ നോമ്പു കാലത്തും ഉമ്മയുടെ സമൂസരുചിയും ക്ലിഫ് ഹൗസിലെ കുതിരക്കുളമ്പടിയൊച്ചയും മനസ്സിൽ നിറയും. രണ്ടു തരം റമസാൻ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അ ത്തോളിയിൽ മനത്താംകണ്ടിയിൽ എന്ന കുഞ്ഞു വീട്ടിലായിരുന്നു കുട്ടിക്കാലം. അന്നു മണ്ണെണ്ണ വിളക്കിന്റെ അരണ്ട വെളിച്ചത്തിലിരുന്ന് ഉമ്മ തരിക്കഞ്ഞി ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്. ചെങ്കല്ലു പാകിയ നിലത്തു കീറപ്പായയിൽ കിടന്നുറങ്ങിയ ആ കാലം ഇപ്പോഴുമുണ്ടു മനസ്സിൽ.

ADVERTISEMENT

ബാപ്പ മുഖ്യമന്ത്രിയായപ്പോൾ ക്ലിഫ്‌ഹൗസിലെ വലിയ മേശപ്പുറത്ത് ഉമ്മയുണ്ടാക്കിയ സമൂസയും പൂരിയും കോഴിക്കറിയും നിരത്തിവച്ചിരിക്കുന്നതും ഒാർമയുണ്ട്. അന്നു ബാപ്പയ്ക്കു നക്സൽ ഭീഷണി ഉണ്ടായിരുന്ന കാലമാണ്. ക്ലിഫ്ഹൗസിൽ ഇന്നു കാണുന്ന പല കെട്ടിടങ്ങളുമില്ല. കാടു പിടിച്ചു കിടക്കുകയാണ്. ഇടയ്ക്കു കുതിരപ്പട്ടാളത്തിന്റെ റോന്തുണ്ട്. ആ കുളമ്പടിയൊച്ച ഇന്നും കാതിലുണ്ട്. രാത്രി യാകുമ്പോൾ ചുറ്റും സ്ഥാപിച്ച വലിയ ഹാലജൻ ലൈറ്റുകൾ പ്രകാശിച്ചു തുടങ്ങും. മുറിക്കുള്ളിലെ വെളിച്ചത്തെ തോൽപ്പിച്ചുകൊണ്ട് അത് അകത്ത് നിറയും.

തരിക്കഞ്ഞി കുടിക്കുമ്പോൾ ഞാനും സഹോദരിമാരും ഒരു മത്സരം വയ്ക്കും–മുന്നിലെത്തിയ തരിക്കഞ്ഞിപ്പാത്രത്തിന്റെ അടിയിൽ‌ എത്ര കശുവണ്ടിപ്പരിപ്പും മുന്തിരിയും ഉണ്ടെന്നു പ്രവചിക്കണം.

ADVERTISEMENT

ബാപ്പയുടെ മരണശേഷം ഉമ്മയുടെയും പെങ്ങന്മാരുടെയും ഉത്തരവാദിത്തം ഒാർത്തു പകച്ചു നിന്ന കാലത്തു വന്ന മറ്റൊരു റമസാൻ കാലവും മനസ്സിലുണ്ട്.

അഭിമുഖത്തിന്റെ പൂർണ രൂപം മാർച്ച് 14-27 ലക്കം വനിതയിൽ

Childhood Echoes: Tharikanjiand Father's Shadow:

Ramadan memories for Munir are deeply intertwined with his childhood in Atholi, recalling his mother's tharikanji preparation and the stark contrast of life before and after his father's passing. These poignant recollections shape his perspective on resilience and duty, even as he reflects on his father's political life and the unique atmosphere of Cliff House during Ramadan.

ADVERTISEMENT