‘‘ഇന്നും െപരുന്നാളിനു വസ്ത്രങ്ങളെടുക്കുമ്പോള് ഉമ്മയുടെ കണ്ണീര് ഒാർക്കും‘‘: ജീവിതത്തിലെ കണ്ണീർക്കാലത്തെക്കുറിച്ച് എം.കെ. മുനീർ MK Muneer's Heartwarming Childhood Memories
വർഷത്തിൽ ഒരിക്കലേ ഞങ്ങൾക്ക് ഉടുപ്പുകൾ വാങ്ങൂ. കുറച്ചു കഴിയുമ്പോൾ അതു നരച്ചു പോവും. പിന്നെ, അടുത്ത പെരുന്നാള് വരണം.
വർഷത്തിൽ ഒരിക്കലേ ഞങ്ങൾക്ക് ഉടുപ്പുകൾ വാങ്ങൂ. കുറച്ചു കഴിയുമ്പോൾ അതു നരച്ചു പോവും. പിന്നെ, അടുത്ത പെരുന്നാള് വരണം.
വർഷത്തിൽ ഒരിക്കലേ ഞങ്ങൾക്ക് ഉടുപ്പുകൾ വാങ്ങൂ. കുറച്ചു കഴിയുമ്പോൾ അതു നരച്ചു പോവും. പിന്നെ, അടുത്ത പെരുന്നാള് വരണം.
റമസാന്‍ കാലത്ത് കോഴിക്കോട്ടെ ‘ക്രസന്റ് ഹൗസിൽ’ തെളിഞ്ഞത് ഒാർമചന്ദ്രികയാണ്. പഴയ കാലം എം.കെ മുനീർ ഒാർത്തുകൊണ്ടേയിരുന്നു. പഴയ ഫോട്ടോകളിൽ ഒരെണ്ണം സൂം ചെയ്തു കാണിച്ചു തന്നു. എന്നിട്ട് ബാപ്പയുടെ മുന്നിലിരിക്കുന്ന അഞ്ചു വയസ്സുകാരന്റെ ചിരി ചൂണ്ടിപ്പറഞ്ഞു- ഈ ചിത്രമെടുത്തത് സന്തോഷ് ശിവന്റെ അച്ഛനും ആദ്യകാല ഫൊട്ടോഗ്രഫറുമായ ശിവൻ ആണ്. പിന്നെ പറഞ്ഞു– സന്തോഷവും സങ്കടവും നിറഞ്ഞ ഒരുപാട് ഒാർമകളുണ്ട്.
‘‘ജീവിതത്തിൽ ഉമ്മ ഒരുപാടു നീറുന്നുണ്ടായിരുന്നു. ഞങ്ങൾ മൂന്നു മക്കൾക്ക് മുൻപ് ഉമ്മ എട്ടു തവണ ഗർഭി ണിയായിട്ടുണ്ടായിരുന്നു. ചിലതൊക്കെ ഗർഭാവസ്ഥയിലും ചിലതു പ്രസവത്തിലും മരിച്ചു. എട്ടു കുഞ്ഞുങ്ങളെ നഷ്ടമായ വേദനയും ഉമ്മ മറികടന്നു.’’ മുനീർ ഒാർക്കുന്നു.
ജീവിതത്തിന്റെ ആർഭാടങ്ങളിലൊന്നും വിശ്വസിക്കാത്ത ആളായിരുന്നു ബാപ്പ. മുഖ്യമന്ത്രി ആയിരുന്നപ്പോൾ പോലും നാലു ജോടി ഷർട്ടും മുണ്ടും ഉണ്ടാവും. വർഷത്തിൽ ഒരിക്കലേ ഞങ്ങൾക്ക് ഉടുപ്പുകൾ വാങ്ങൂ. കുറച്ചു കഴിയുമ്പോൾ അതു നരച്ചു പോവും. പിന്നെ, അടുത്ത പെരുന്നാള് വരണം.
ബാപ്പ ജനങ്ങൾക്കൊപ്പം തന്നെയായിരുന്നു. പ്രസംഗിക്കാനായി ആൾക്കൂട്ടം അദ്ദേഹത്തെ ‘ജപ്തി ചെയ്തു’ കൊണ്ടു പോവും. ഒരിക്കൽ തിരൂരിൽ സമ്മേളനത്തിനു പ്രസംഗിക്കാൻ എത്താനായില്ല. പ്രസംഗിച്ചിട്ടേ സ്റ്റേജ് പൊളിക്കൂ എന്നായി ജനങ്ങൾ. ഒരു വശത്ത് അത്ര ഗ്ലാമറിൽ നിൽക്കുമ്പോൾ വീട്ടിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു, ദാരിദ്ര്യമായിരുന്നു. പാർട്ടിയാണ് ഈ വീടു വച്ചു തന്നത്.
കണ്ണു നിറഞ്ഞു പോവുന്ന ഒാർമ പറയാം. ഒരു കല്യാണത്തിനു പോണം. എനിക്കു നല്ല കുപ്പായം ഇല്ല. അടുത്ത വീട്ടിൽ സമപ്രായത്തിലുള്ള കുട്ടിയുണ്ട്. അവരോട് ഒരു ജോടി വസ്ത്രം ഉമ്മ കടം ചോദിച്ചു. കടമായിട്ടു പോലും നരച്ചു പിഞ്ഞിയ ഉടുപ്പാണ് അവർ തന്നത്. അതിട്ടു നിൽക്കുന്ന എ ന്നെ കണ്ട് ഉമ്മ കരഞ്ഞു. ഇന്നും െപരുന്നാളിനു വസ്ത്രങ്ങളെടുക്കാൻ പോകുമ്പോൾ ആ കണ്ണീര് ഒാർക്കും.
അഭിമുഖത്തിന്റെ പൂർണരൂപം അഭിമുഖത്തിന്റെ പൂർണ രൂപം മാർച്ച് 14-27 ലക്കം വനിതയിൽ