വലതുകാൽ കാൻസർ കവർന്നെങ്കിലും തളർന്നില്ല; അനുശ്രീയെ ഡോക്ടറാക്കിയത് അന്നെടുത്ത തീരുമാനം A Second Chance at Life: Anusree's Mission to Serve Through Medicine
വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ‘ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...’
വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ‘ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...’
വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ‘ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...’
എട്ടാം ക്ലാസ്സിലെ അവസാന പരീക്ഷയ്ക്കു തയാറെടുക്കുന്നതിനിടയിലാണ് അനുശ്രീയുടെ വലതുകാലിൽ ഒരു വേദന വന്നത്. ദിവസം ചെല്ലുംതോറും വേദന കൂടിയെന്നു മാത്രമല്ല, കണങ്കാലിൽ നീരുവച്ചു വീങ്ങാനും തുടങ്ങി.
നരിക്കുനിയിലെ വീട്ടിൽ നിന്ന് അനുശ്രീയുമായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ അച്ഛനോടു ഡോക്ടർ പറഞ്ഞു, ‘കാൻസറാണ്, കാൽ മുറിച്ചു മാറ്റേണ്ടി വരും.’
ഒൻപതു വർഷങ്ങൾക്കിപ്പുറം ആ ഫ്ലാഷ് ബാക് അനുശ്രീ ഓർത്തെടുത്തത് കോഴിക്കോട് മെഡിക്കൽ കോളജ് ഹോസ്റ്റലിലെ പടിക്കെട്ടുകളിലിരുന്നാണ്. അതേ മെഡിക്കൽ കോളജിൽ എംബിബിഎസ് നാലാംവർഷ വിദ്യാർഥിനിയാണ് അനുശ്രീ ഇന്ന്.
നാട്ടിലെയും ആർസിസിയിലെയും അഞ്ചു വർഷം നീണ്ട ചികിത്സകൾക്കൊടുവിൽ വലതുകാൽ മുട്ടിനു താഴെ വച്ചു മുറിച്ചു മാറ്റിയ ദിവസമാണ് അനുശ്രീ ആ തീരുമാനമെടുത്തത്, ‘ഡോക്ടർമാർ തിരികെ തന്ന ഈ ജീവിതം കൊണ്ട് ഒരുപാടു പേരുടെ സങ്കടം മാറ്റണം...’
നരിക്കുനി ജിഎച്ച്എസ്എസിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് ആ സംഭവമെന്ന് അനുശ്രീ പറയുന്നു. ‘‘ക്രിസ്മസ് അവധി കഴിഞ്ഞ സമയം. വലതു കാലിന്റെ പാദത്തിനു മുകളിലായി കണങ്കാലിൽ അത്ര ചെറുതല്ലാത്ത വേദന. എവിടെയെങ്കിലും തട്ടിയതാകും എന്നു കരുതി എണ്ണയും ബാമും പുരട്ടി ഒരാഴ്ച കാത്തിരുന്നെങ്കിലും വേദന കുറഞ്ഞില്ല.
ആ ഭാഗത്തു നീർക്കെട്ടു പോലെ കണ്ടതോടെ വീടിനടുത്തുള്ള ഡോക്ടറെ കാണിച്ചു. അദ്ദേഹം കുറിച്ചുതന്ന മരുന്നുകൾ കഴിച്ചെങ്കിലും ഒരു കുറവുമില്ല. വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കൽ കോളജിലേക്കു റഫർ ചെയ്തതു ആ ഡോക്ടർ തന്നെയാണ്.
അവിടെ നടത്തിയ പരിശോധനയിലാണു കാൻസറാണെന്നു സ്ഥിരീകരിച്ചത്. പിന്നെ, എട്ടു മാസം മരുന്നും ചികിത്സയും ഓപ്പറേഷനും കീമോയുമൊക്കെയായി തിരുവനന്തപുരം ആർസിസിയിൽ തന്നെയായിരുന്നു.
അഞ്ചു വർഷത്തെ ചികിത്സ
രോഗം ബാധിച്ച ഭാഗം നീക്കാനുള്ള ഓപ്പറേഷനു ശേഷം നീക്കം ചെയ്ത അസ്ഥിയുടെ ഭാഗങ്ങൾ കൂടിച്ചേരാനായി അതിനു മുകളിൽ സ്റ്റീൽ പ്ലേറ്റ് ഘടിപ്പിച്ചു. ആദ്യം നടക്കാനൊക്കെ നല്ല പ്രയാസമായിരുന്നു.
പത്താം ക്ലാസ് നല്ല മാർക്കോടെ പാസ്സായി പ്ലസ് വണ്ണിനു ചേർന്ന സമയത്താണ് അടുത്ത പ്രശ്നം. വീണ്ടും വീണ്ടും വരുന്ന കാലിലെ വേദനയുടെ കാരണമറിയാൻ നടത്തിയ പരിശോധനയിൽ അസ്ഥിയിൽ പൊട്ടുപോലെ കണ്ടു. സർജറി നടത്തി വീണ്ടും പ്ലേറ്റിട്ടു. പക്ഷേ, ഒരു വർഷത്തിനകം അസ്ഥിയിൽ വീണ്ടും പ്രശ്നം വന്നു.
രണ്ടു തവണ സർജറി നടത്തിയിട്ടും പൊട്ടൽ വരുന്നത് അത്ര നല്ല കാര്യമല്ല. അസ്ഥി കൂടിച്ചേരാനുള്ള പ്രയാസവും കാലതാമസവും അവസ്ഥ വഷളാക്കുമെന്നും, ആ ഭാഗം മുറിച്ചുമാറ്റുന്നതാണു നല്ലതെന്നും ഡോക്ടർ തീരുമാനം അറിയിച്ചു.
വീണ്ടും പിച്ച വയ്ക്കുന്നു
അഞ്ചു വർഷത്തെ ചികിത്സകൾക്കും സർജറികൾക്കും ശേഷമായിരുന്നു ഡോക്ടറുടെ ആ നിർദേശമെങ്കിലും അച്ഛനും അമ്മയ്ക്കും വിഷമമായി. രോഗം വീണ്ടും വരാതിരിക്കാനും പൂർണ ആരോഗ്യത്തോടെ ജീവിതത്തിലേക്കു തിരിച്ചു വരാനും മറ്റു വഴിയില്ലെന്നു മനസ്സിലായതോടെ കാൽ മുറിച്ചുമാറ്റാൻ അവർ സമ്മതം മൂളി.
കൃത്രിമക്കാലിൽ പിച്ചവച്ചു തുടങ്ങിയ കാലത്ത് അനുശ്രീ ആ തീരുമാനമെടുത്തു, ഡോക്ടറാകണം. ആ യാത്രയെ കുറിച്ചു വിശദമായി അനുശ്രീ പറയുന്ന അഭിമുഖം വായിക്കാം, പുതിയ ലക്കം (മാർച്ച് 14– 27) വനിതയിൽ.