മാതള നാരങ്ങ ധാരാളം കഴിക്കുന്നത് വൃക്കരോഗങ്ങൾ ചെറുക്കുമോ? യാഥാര്ഥ്യം അറിയാം, സെമിനാര് Understanding Kidney Diseases: Prevention and Treatment
വനിത മാഗസിനും കിംസ് ഹെൽത്തും ചേർന്ന് ലോക വൃക്കരോഗ ദിനമായ മാർച്ച് 12 ന് ‘വൃക്കരോഗങ്ങൾ – പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വൃക്കകളെ സംരക്ഷിക്കേണ്ടതിന്റെയും യഥാസമയത്ത് ചികിത്സ നേടി ആരോഗ്യത്തിലേക്ക് മുന്നേറേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി. തിരുവനന്തപുരം എസ് പി ഗ്രാൻഡ്
വനിത മാഗസിനും കിംസ് ഹെൽത്തും ചേർന്ന് ലോക വൃക്കരോഗ ദിനമായ മാർച്ച് 12 ന് ‘വൃക്കരോഗങ്ങൾ – പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വൃക്കകളെ സംരക്ഷിക്കേണ്ടതിന്റെയും യഥാസമയത്ത് ചികിത്സ നേടി ആരോഗ്യത്തിലേക്ക് മുന്നേറേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി. തിരുവനന്തപുരം എസ് പി ഗ്രാൻഡ്
വനിത മാഗസിനും കിംസ് ഹെൽത്തും ചേർന്ന് ലോക വൃക്കരോഗ ദിനമായ മാർച്ച് 12 ന് ‘വൃക്കരോഗങ്ങൾ – പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വൃക്കകളെ സംരക്ഷിക്കേണ്ടതിന്റെയും യഥാസമയത്ത് ചികിത്സ നേടി ആരോഗ്യത്തിലേക്ക് മുന്നേറേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി. തിരുവനന്തപുരം എസ് പി ഗ്രാൻഡ്
വനിത മാഗസിനും കിംസ് ഹെൽത്തും ചേർന്ന് ലോക വൃക്കരോഗ ദിനമായ മാർച്ച് 12 ന് ‘വൃക്കരോഗങ്ങൾ – പ്രതിരോധവും ചികിത്സയും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാർ വൃക്കകളെ സംരക്ഷിക്കേണ്ടതിന്റെയും യഥാസമയത്ത് ചികിത്സ നേടി ആരോഗ്യത്തിലേക്ക് മുന്നേറേണ്ടതിന്റെയും പ്രാധാന്യം വിളിച്ചോതുന്നതായി. തിരുവനന്തപുരം എസ് പി ഗ്രാൻഡ് ഡെയ്സ് ഹോട്ടലിൽ നടന്ന സെമിനാറിന് മലയാള മനോരമ സർക്കുലേഷൻ ഓഫീസർ ജി. ദീപു സ്വാഗതം പറഞ്ഞു. കിംസ് ഹെൽത്തിന്റെ ഹെൽത്ത് കെയർ പ്രമോഷൻസ് ഹെഡ് എസ്. ശ്രീരാജ് ക്ലാസുകൾ നയിക്കുന്ന ഡോക്ടർമാരെ പരിചയപ്പെടുത്തി.
സീനിയർ കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ. പ്രവീൺ മുരളീധരൻ, സീനിയർ കൺസൾട്ടന്റ് യൂറോളജിസ്റ്റ് ഡോ. റെനു തോമസ്, കൺസൾട്ടന്റ് നെഫ്രോളജിസ്റ്റ് ഡോ.സതീഷ് ബാലൻ, ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ജയശ്രീ എൻ. എസ് എന്നിവർ ക്ലാസുകൾ നയിച്ചു. ക്ലാസുകൾക്കു ശേഷം സെമിനാറിൽ പങ്കെടുത്തവർക്ക് സംശയനിവാരണം ചെയ്യുന്നതിനായി ചോദ്യോത്തര വേള നടത്തി. താത്പര്യമുള്ളവർക്ക് ഒരു തവണത്തേക്ക് പ്രസ്തുത ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാക്കി.
വൃക്കരോഗങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാണ് – ഡോ. സതീഷ് ബാലൻ
ശരീരത്തിലെ ഏറ്റവും പ്രധാന അവയവമാണ് വൃക്കകൾ. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളുടെയും ശരിയായ പ്രവർത്തനത്തിന് വൃക്കകളുടെ പ്രവർത്തനം ആരോഗ്യകരമായിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. സതീഷ് ബാലൻ പറഞ്ഞു. പ്രമേഹമാണ് വൃക്കരോഗങ്ങളിലേക്ക് നയിക്കുന്ന ഏറ്റവും ശക്തമായ കാരണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ബിപി, കുടുംബപാരമ്പര്യം, കാൻസർ പോലുള്ള രോഗങ്ങൾക്കായി നടത്തപ്പെടുന്ന തീവ്രമായ ചികിത്സകൾ ഉൾപ്പെടെ വൃക്കകളുടെ പ്രശ്നങ്ങളിലേക്ക് നയിക്കുന്ന മറ്റു കാരണങ്ങളെക്കുറിച്ചും ഡോ. സതീഷ് ബാലൻ നയിച്ച ക്ലാസ് അറിവു നൽകി. ആജീവനാന്ത ഡയലിസിസിൽ നിന്നും രക്ഷ നൽകി സാധാരണ ജീവിതത്തിലേക്ക് നീങ്ങാനുള്ള അവസരം നൽകുന്ന മികച്ച ചികിത്സകൾ ഇന്നു വൃക്കരോഗങ്ങൾക്ക് ലഭ്യമാണ്. രോഗം എത്രയും നേരത്തേ കണ്ടെത്തുന്നുവോ ചികിത്സയുടെ ഫലവും അത്രമേൽ ഫലപ്രദമാകും എന്നും അദ്ദേഹം വ്യക്തമാക്കി.
രോഗത്തെ ഗുരുതരമാക്കുന്ന മിഥ്യാധാരണകളെ തുരത്തേണ്ടതുണ്ട് – ഡോ. പ്രവീൺ മുരളീധരൻ
ദിവസവും ധാരാളം വെള്ളം കുടിക്കുന്നത് വൃക്ക രോഗങ്ങളെ പ്രതിരോധിക്കും, മാതള നാരങ്ങ ധാരാളം കഴിക്കുന്നത് വൃക്ക രോഗങ്ങൾ ചെറുക്കും തുടങ്ങിയ മിഥ്യാധാരണകൾ വൃക്കരോഗത്തെ ചെറുക്കുന്നതിന് പകരം ഗുരുതരമാക്കും എന്ന അവബോധം നൽകുന്നതായി ഡോ. പ്രവീൺ മുരളീധരന്റെ സംഭാഷണം.പ്രമേഹനിയന്ത്രണം, വേദന സംഹാരികളുടെ അമിതോപയോഗം, ആരോഗ്യാവസ്ഥയറിഞ്ഞ് വെള്ളം കുടിക്കുന്ന ശീലം, മരുന്നുകളുടെ ശരിയായ ഉപയോഗം എന്നിവയാണ് മിഥ്യാധാരണകൾക്കു പകരം വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ട്രാൻസ്പ്ലാന്റേഷൻ ഏറ്റവും ഫലപ്രദമായ ചികിത്സാ മാർഗം – ഡോ. റെനു തോമസ്
വൃക്ക മാറ്റിവയ്ക്കലാണ് വൃക്കരോഗങ്ങളുടെ ഗുരുതരാവസ്ഥയെ പ്രതിരോധിക്കുന്ന മികച്ച ചികിത്സാ മാർഗം എന്നു വ്യക്തമാക്കിയ ഡോ. റെനു തോമസ് വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ചെയ്യുന്നത് യൂറോളജി വിഭാഗമാണ് എന്ന അറിവും നൽകി. വൃക്ക മാറ്റിവയ്ക്കൽ എപ്പോൾ, ആർക്കൊക്കെയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. വൃക്ക ആരിൽ നിന്നും സ്വീകരിക്കണമെന്നും അതിന്റെ നിയമപരമായ വിവിധ മാർഗങ്ങളെക്കുറിച്ചും വ്യക്തമായ ധാരണ നൽകുന്നതും വൃക്ക മാറ്റി വയ്ക്കൽ കഴിഞ്ഞാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമായ വിവരം നൽകുന്നതായി ഡോ. റെനു നയിച്ച ക്ലാസ്.
പല ചികിത്സാ ഘട്ടങ്ങൾക്കും വേണ്ടത് വ്യത്യസ്ത ഡയറ്റ് – ജയശ്രീ എൻ.എസ്
ഏതു രോഗങ്ങളുടെ പ്രതിരോധത്തിനും ആവശ്യമായത് സമീകൃതമായ പോഷകാഹാരം മാത്രമാണെന്ന് പറയുന്നതിനൊപ്പം പ്രതിരോധത്തിന് എന്ന പേരിൽ പലരും അശാസ്ത്രീയമായ ആഹാര രീതി പിന്തുടർന്ന് ആരോഗ്യത്തെ അപകടത്തിലാക്കാറുണ്ടെന്നും ന്യൂട്രീഷ്യനിസ്റ്റ് ജയശ്രീ എൻ.എസ്. ഓർമപ്പെടുത്തി രോഗാവസ്ഥ, ഡയാലിസിസ് ചെയ്യുന്ന സമയം, ട്രാൻസ്പ്ലാന്റിന് ശേഷം തുടങ്ങി ഏതു ഘട്ടത്തിലും ന്യൂട്രീഷ്യനിസ്റ്റിന്റെയും ഡോക്ടറുടെയും നിർദേശങ്ങൾ പാലിക്കുകയാണ് വൃക്കരോഗികൾക്ക് അഭികാമ്യം എന്ന അവബോധം നൽകുന്നതായി ജയശ്രീ എൻ. എസിന്റെ ക്ലാസ്.