വിശ്വാസ്യത നേടിയ നിക്ഷേപകര്‍ കേരളത്തിലെ വനിതകള്‍: ‘സമ്പത്തിനെ അറിയാം ലക്ഷ്യങ്ങള്‍ നേടാം’ വനിത-സമൃദ്ധി സെമിനാര്‍ Women Empowered: Finance Seminar Focuses on Smart Investing in Thiruvananthapuram
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പ്രസിദ്ധീകരണമായ വനിതയും മിറെ അസെറ്റ് മ്യൂച്വല്‍ ഫണ്ടും ഹെര്‍ മണി ടോക്‌സും ചേര്‍ന്നു തിരുവനന്തപുരത്ത് 'സമ്പത്തിനെ അറിയാം ലക്ഷ്യങ്ങള്‍ നേടാം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. സ്മാർട്ട് ആയ നിക്ഷേപങ്ങളെക്കുറിച്ച് വനിതകൾക്ക് അറിവു പകരുന്നതായി സെമിനാർ. മുന്‍ ചീഫ്
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പ്രസിദ്ധീകരണമായ വനിതയും മിറെ അസെറ്റ് മ്യൂച്വല്‍ ഫണ്ടും ഹെര്‍ മണി ടോക്‌സും ചേര്‍ന്നു തിരുവനന്തപുരത്ത് 'സമ്പത്തിനെ അറിയാം ലക്ഷ്യങ്ങള്‍ നേടാം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. സ്മാർട്ട് ആയ നിക്ഷേപങ്ങളെക്കുറിച്ച് വനിതകൾക്ക് അറിവു പകരുന്നതായി സെമിനാർ. മുന്‍ ചീഫ്
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പ്രസിദ്ധീകരണമായ വനിതയും മിറെ അസെറ്റ് മ്യൂച്വല്‍ ഫണ്ടും ഹെര്‍ മണി ടോക്‌സും ചേര്‍ന്നു തിരുവനന്തപുരത്ത് 'സമ്പത്തിനെ അറിയാം ലക്ഷ്യങ്ങള്‍ നേടാം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. സ്മാർട്ട് ആയ നിക്ഷേപങ്ങളെക്കുറിച്ച് വനിതകൾക്ക് അറിവു പകരുന്നതായി സെമിനാർ. മുന്‍ ചീഫ്
ഇന്ത്യയില്‍ ഏറ്റവും പ്രചാരമേറിയ പ്രസിദ്ധീകരണമായ വനിതയും മിറെ അസെറ്റ് മ്യൂച്വല്‍ ഫണ്ടും ഹെര്‍ മണി ടോക്‌സും ചേര്‍ന്നു തിരുവനന്തപുരത്ത് 'സമ്പത്തിനെ അറിയാം ലക്ഷ്യങ്ങള്‍ നേടാം' എന്ന വിഷയത്തിൽ സെമിനാര്‍ നടത്തി. സ്മാർട്ട് ആയ നിക്ഷേപങ്ങളെക്കുറിച്ച് വനിതകൾക്ക് അറിവു പകരുന്നതായി സെമിനാർ.
മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ മുഖ്യാതിഥി ആയിരുന്നു. മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്‌സ് ഏരിയ സെയില്‍സ് ഹെഡ് ജിബിന്‍ ജോര്‍ജ്, ഹെര്‍മണി ടോക്‌സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ നിസരി മഹേഷ്, സെക്കന്‍ഡ് ഇന്നിങ്‌സ് കോ ഫൗണ്ടര്‍ അഡ്വ. ബിന്ദു ശങ്കരപ്പിള്ള, സൈബര്‍ ക്രൈം ഇന്‍വസ്റ്റിഗേറ്റര്‍ പട്ടത്തില്‍ ധന്യ മേനോന്‍, എംഎം പബ്ലിക്കേഷന്‍സ് സിഇഒ വി.സജീവ് ജോര്‍ജ് എന്നിവര്‍ സാമ്പത്തിക രംഗത്തെ പുതുതരംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു.
രാജ്യത്ത് ഏറ്റവുമധികം സ്റ്റാര്‍ട്ടപ്പുകളുള്ള കേരളത്തില്‍ കൂടുതല്‍ വനിതകള്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരണം. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുന്ന വനിതാ സംഘങ്ങള്‍ ലോകത്തിനു മാതൃകയായി. കൃഷി, ഫൂഡ് പ്രോസസിങ്, മാലിന്യ സംസ്‌കരണം എന്നിങ്ങനെ വിവിധ മേഖലകളില്‍ സ്ത്രീകളുടെ പ്രവര്‍ത്തനം പ്രശംസ നേടി. സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീശക്തി അവിഭാജ്യഘടകമായി മാറിയിട്ടുണ്ട് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ പറഞ്ഞു. .
സെമിനാറില്‍ മുഖ്യാതിഥി ആയ വിഴിഞ്ഞം രാജ്യാന്തര തുറമുഖം മാനേജിങ് ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍ 'പെണ്‍മക്കള്‍ മാത്രമുള്ള കുടുംബത്തില്‍ നിന്ന് ലക്ഷ്യബോധത്തോടെ മുന്നോട്ട് നീങ്ങി സ്വപ്നങ്ങള്‍ കയ്യെത്തിപ്പിടിച്ച അനുഭവം പങ്കുവച്ചു. ജോലി ചെയ്ത് സമ്പാദിക്കാന്‍ അവസരം കിട്ടാതിരുന്നിട്ടും അഗ്രഹാരത്തിന്റെ ശബ്ദമായി മാറിയ സുബ്ബലക്ഷ്മി പാട്ടിയുടെ (അമ്മയുടെ അമ്മ) ഓര്‍മകള്‍ ദിവ്യ എസ് അയ്യര്‍ ഓർത്തെടുത്തു. 'സമ്പത്ത് എങ്ങനെയാണ് സമൃദ്ധിയാക്കി മാറ്റുകയെന്നു തിരിച്ചറിവുണ്ടാക്കാന്‍ പരിശീലനം നല്‍കണം. പേഴ്‌സണല്‍ ഫിനാന്‍സ് മാനേജ് ചെയ്യാനുള്ള രീതികള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കിയാല്‍ വരുമാനം കൈകാര്യം ചെയ്യുന്നതില്‍ സ്ത്രീകള്‍ക്ക് മികവു പ്രകടിപ്പിക്കാനാകും' - ദിവ്യ എസ്. അയ്യര്‍ പറഞ്ഞു.
‘റിയല്‍ എസ്റ്റേറ്റ്, ഗോള്‍ഡ്, ഓഹരിവിപണി, മ്യൂച്വല്‍ഫണ്ട് എന്നിങ്ങനെ നിക്ഷേപ മേഖലകള്‍ നിരവധിയുണ്ട്. സമ്പാദ്യം ബാങ്ക് നിക്ഷേപമായി സൂക്ഷിക്കുന്നതിനേക്കാള്‍ ലാഭകരം മികച്ച റിട്ടേൺ ലഭിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാണ്. ശരിയായ നിർദേശത്തിന് അംഗീകാരമുള്ള ഫണ്ട് അഡ്വൈസര്‍മാരുടെ സഹായം തേടുക. ’ - മിറെ അസറ്റ് മ്യൂച്വല്‍ ഫണ്ട്‌സ് ഏരിയ സെയില്‍സ് ഹെഡ് ജിബിന്‍ ജോര്‍ജ് പറഞ്ഞു.
നീട്ടിവയ്ക്കലുകളാണ് നിക്ഷേപത്തിന്റെ കാല ദൈര്‍ഘ്യവും ലാഭവും കുറയ്ക്കുന്നത്. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് എക്കാലത്തും ഏറ്റവുമധികം ചിന്തിക്കുന്നത് സ്ത്രീകളാണ്. ഇന്ന് സ്ത്രീകളില്‍ ഏറെപ്പേരും സ്വയം പര്യാപ്തരാണ്. ഒറ്റയ്ക്കാകുമ്പോള്‍ ജീവിക്കാനുള്ള സമ്പാദ്യം വേണമെന്ന് അവര്‍ക്കു നിര്‍ബന്ധമുള്ളതിനാൽ സ്ത്രീകള്‍ സ്വന്തം നിലയ്ക്കു നിക്ഷേപങ്ങള്‍ നടത്തുന്നു. - ഹെര്‍മണി ടോക്‌സ് ഫൗണ്ടര്‍ ആന്‍ഡ് സിഇഒ നിസരി മഹേഷ് വിശദീകരിച്ചു.
ആളുകളുടെ അജ്ഞതയാണ് സൈബര്‍ ഫ്രോഡുകള്‍ ചൂഷണം ചെയ്യുന്നത്. ബാങ്ക് അക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ പേമെന്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കുമ്പോഴും ഓരോ ലിങ്ക് തുറക്കുമ്പോഴും ഫോര്‍വേഡ് മെസേജുകള്‍ ഡൗണ്‍ലോഡ് ചെയ്യുമ്പോഴും ജാഗ്രത പാലിക്കുക. - അവാസന്‍സോ സൈബര്‍ സെക്യൂരിറ്റി സൊലൂഷന്‍സ് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേറ്റര്‍ പട്ടത്തില്‍ ധന്യ മേനോന്‍ മുന്നറിയിപ്പു നല്‍കി. .
അനന്തരാവകാശികളെ വ്യക്തമാക്കി വില്‍പത്രം തയാറാക്കേണ്ടതിന്റെയും വില്‍പത്രത്തില്‍ ഓരോ വിവരങ്ങളും കൃത്യമായി വേര്‍തിരിച്ച് എഴുതേണ്ടതിന്റെയും പ്രാധാന്യം സെക്കന്‍ഡ് ഇന്നിങ്‌സ് കോ ഫൗണ്ടര്‍ അഡ്വ. ബിന്ദു ശങ്കരപിള്ള പറഞ്ഞു. ഇത് സ്വത്തു തർക്കങ്ങൾ ഒഴിവാക്കും. വില്‍പത്രം ഇല്ലാത്തതിനാല്‍ വിവിധ ബാങ്കുകളില്‍ കോടിക്കണക്കിനു രൂപ അവകാശികള്‍ ഇല്ലാതെ ശേഷിക്കാന്‍ ഇടയാക്കിയെന്നും അഡ്വ. ബിന്ദു വിശദീകരിച്ചു.