കാര്‍ഷികോത്സവമായ വിഷു രുചി ഗംഭീരമാക്കാന്‍ തൊടിയിലെ വിഭവങ്ങള്‍ കൊണ്ടു തയാറാക്കാംവിഷുസദ്യ... >> വിഷുക്കട്ട 1. ഉണക്കലരി – അരക്കപ്പ്‌ 2. തേങ്ങയുടെ രണ്ടാംപാൽ – ഒന്നരക്കപ്പ്‌ 3. ഒന്നാംപാൽ – ഒരു കപ്പ്‌ ഉപ്പ് – പാകത്തിന് ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍ 4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌ പാകം െചയ്യുന്ന

കാര്‍ഷികോത്സവമായ വിഷു രുചി ഗംഭീരമാക്കാന്‍ തൊടിയിലെ വിഭവങ്ങള്‍ കൊണ്ടു തയാറാക്കാംവിഷുസദ്യ... >> വിഷുക്കട്ട 1. ഉണക്കലരി – അരക്കപ്പ്‌ 2. തേങ്ങയുടെ രണ്ടാംപാൽ – ഒന്നരക്കപ്പ്‌ 3. ഒന്നാംപാൽ – ഒരു കപ്പ്‌ ഉപ്പ് – പാകത്തിന് ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍ 4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌ പാകം െചയ്യുന്ന

കാര്‍ഷികോത്സവമായ വിഷു രുചി ഗംഭീരമാക്കാന്‍ തൊടിയിലെ വിഭവങ്ങള്‍ കൊണ്ടു തയാറാക്കാംവിഷുസദ്യ... >> വിഷുക്കട്ട 1. ഉണക്കലരി – അരക്കപ്പ്‌ 2. തേങ്ങയുടെ രണ്ടാംപാൽ – ഒന്നരക്കപ്പ്‌ 3. ഒന്നാംപാൽ – ഒരു കപ്പ്‌ ഉപ്പ് – പാകത്തിന് ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍ 4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌ പാകം െചയ്യുന്ന

കാര്‍ഷികോത്സവമായ വിഷു രുചി ഗംഭീരമാക്കാന്‍ തൊടിയിലെ വിഭവങ്ങള്‍ കൊണ്ടു തയാറാക്കാം വിഷുസദ്യ... 

>> വിഷുക്കട്ട

ADVERTISEMENT

1. ഉണക്കലരി – അരക്കപ്പ്‌
2. തേങ്ങയുടെ രണ്ടാംപാൽ – ഒന്നരക്കപ്പ്‌
3. ഒന്നാംപാൽ – ഒരു കപ്പ്‌
ഉപ്പ് – പാകത്തിന്
ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ വാഴയിലയിലോ  പരന്ന പ്ലേറ്റിലോ നെയ്യോ  വെളിച്ചെണ്ണയോ  പുരട്ടി വയ്ക്കണം.

∙ അരി രണ്ടാംപാലിൽ വേവിക്കുക. ചോറ്  മുക്കാൽ ഭാഗത്തോളം വെന്തു കഴിഞ്ഞാൽ  ഒന്നാംപാലും ഉപ്പും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കണം.

ADVERTISEMENT

∙ പാത്രത്തിൽ നിന്നു വിട്ട് വെള്ളം വറ്റി കട്ട പിടിച്ചു വരുമ്പോൾ തീ കുറച്ചു തേങ്ങ ചുരണ്ടിയത് ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം.

∙ വാങ്ങിയ ഉടനെ ചൂടോടെ ഇലയിലേക്കു മാറ്റി ഒരുപോലെ പരത്തി എടുക്കുക.  മൃദുവായി പരത്താൻ ഇടയ്ക്ക് തേങ്ങാപ്പാൽ മുകളിൽ തൂവി അരയിഞ്ച് കനത്തിൽ ഒരു പോലെ പരത്തി എടുക്കാം.

∙ ചൂടാറിയാൽ കഷണങ്ങളാക്കി വിളമ്പാം.

>> ഉണ്ണിപ്പിണ്ടി പച്ചടി

1. വാഴപ്പിണ്ടി അരിഞ്ഞത് – അരക്കപ്പ്
ഉപ്പ് – പാകത്തിന്
2. തേങ്ങ – കാല്‍ മുറി, ചുരണ്ടിയത്
പച്ചമുളക് – മൂന്ന്
ജീരകം, കടുക് – കാൽ ചെറിയ സ്‌പൂൺ വീതം
3. തൈര് അടിച്ചത് – മുക്കാൽ കപ്പ്
4. വെളിച്ചെണ്ണ – ഒരു വലിയ സ്പൂണ്‍
5. കടുക്–  അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ വാഴപ്പിണ്ടി അല്‍പം ഉപ്പും വെള്ളവും ചേർത്ത് ഒ ന്നു വേവിക്കുക.

∙ രണ്ടാമത്തെ ചേരുവ മയത്തില്‍ അരയ്ക്കണം.

∙ പകുതി വേവിച്ച വാഴപ്പിണ്ടിയിലേക്ക് അരപ്പു ചേർത്തിളക്കി ഒന്നു തിളച്ചാൽ തൈര് അടിച്ചതു ചേർക്കുക. പിന്നീട് തിളപ്പിക്കരുത്.

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിച്ചു ചേർക്കുക.

>> ഇരുമ്പന്‍പുളി ഇഞ്ചന്‍പുളി  ‍

1. ഇരുമ്പൻപുളി – അരക്കിലോ
2. ശർക്കര – മൂന്ന് അച്ച്
3. മുളകുപൊടി – അര  ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
4. വെളിച്ചെണ്ണ – പാകത്തിന്
5. ഇഞ്ചി അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ
കറിവേപ്പില – പാകത്തിന്
6. കായംപൊടി – ഒരു നുള്ള്
7. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്

പാകം െചയ്യുന്ന വിധം

∙ ഇരുമ്പൻപുളി കഷണങ്ങളാക്കി കുറച്ചു നേരം വെള്ളത്തിൽ ഇട്ടു വച്ച്  കറ കളഞ്ഞെടുക്കുക.

∙ പുളി നല്ലപൊലെ അരച്ചെടുക്കുകയോ അടിച്ചു പിഴിഞ്ഞു നീരെടുക്കുകയോ ചെയ്യാം.

∙ ഒരു ചട്ടിയില്‍ പുളി അരച്ചതും ശർക്കരയും ചേർത്തിളക്കി തിളപ്പിക്കുക. വെള്ളം  വറ്റി  വരുമ്പോൾ  മൂന്നാമത്തെ ചേരുവ ചേർത്ത്  ഇളക്കിയെടുക്കണം. വെള്ളം ന ന്നായി വറ്റി നിറം മാറി കുറുകി വരണം.

∙ മറ്റൊരു പാനിൽ ഇത്തിരി വെളിച്ചെണ്ണ ചൂടാക്കി അ ഞ്ചാമത്തെ ചേരുവ ഒന്നു മൊരിയിച്ചെടുക്കുക.

∙ ഇത്  പുളിമിശ്രിതത്തിൽ ചേർത്തിളക്കി യോജിപ്പിക്കാം. കായംപൊടിയും ചേര്‍ത്തു വാങ്ങി വെളിച്ചെണ്ണയില്‍ ഏഴാമത്തെ ചേരുവ താളിച്ചതു ചേര്‍ത്തു വിളമ്പാം.

>> ഇടിച്ചക്ക ചെറുപയര്‍ തോരന്‍  

1. ഇടിച്ചക്ക – അരക്കിലോ
2. ഉപ്പ് – പാകത്തിന്
3. ചെറുപയർ – അരക്കപ്പ്‌
4. ചുവന്നുള്ളി – എട്ട്
വെളുത്തുള്ളി – 12 അല്ലി
വറ്റൽമുളക് – ആറ്
5. വെളിച്ചെണ്ണ – പാകത്തിന്
6. കടുക് – അര ചെറിയ സ്പൂൺ
7. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
8. കറിവേപ്പില – മൂന്നു തണ്ട്
തേങ്ങ ചുരണ്ടിയത്– അരക്കപ്പ്‌

പാകം െചയ്യുന്ന വിധം

∙ ഇടിച്ചക്ക  തൊലി കളഞ്ഞു കഷണങ്ങളാക്കി,  ഉപ്പു ചേർത്തു വേവിച്ചെടുക. ഉടഞ്ഞു പോകരുത്.

∙ വെള്ളം കളഞ്ഞ ശേഷം ഇടികല്ലു കൊണ്ട് ചതച്ചെടുക്കുകയോ മിക്സിയുടെ ജാറിൽ ഒന്നു കറക്കിയെടുക്കുകയോ ചെയ്യുക.

∙ ചെറുപയർ  ഉപ്പു ചേർത്ത് ഉടഞ്ഞു പോകാതെ വേവിച്ചെടുക്കണം.

∙ ചുവന്നുള്ളി,  വെളുത്തുള്ളി,  വറ്റൽമുളക് എന്നിവ  ച തച്ചു വയ്ക്കുക.

∙ ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേ ഷം ചതച്ച മിശ്രിതവും മഞ്ഞള്‍പ്പൊടിയും ചേർത്തു മൂപ്പിച്ചെടുക്കണം.

∙ കറിവേപ്പില ചേർത്ത ശേഷം തേങ്ങയും ചേര്‍ത്ത്  ഒ ന്നു മൂപ്പിച്ചെടുക്കാം.

∙ ഇതിലേക്ക് ഇടിച്ചക്കയും വേവിച്ച  ചെറുപയറും ചേർത്തിളക്കി നന്നായി ഉലർത്തിയെടുക്കുക.

>> മുരിങ്ങപ്പൂവ് പരിപ്പ്

1. ചെറുപയർപരിപ്പ് – അരക്കപ്പ്
2. ഉപ്പ് – പാകത്തിന്
മഞ്ഞൾപ്പൊടി – ഒരു നുള്ള്
3. മുരിങ്ങപ്പൂവ് – ഒരു പിടി
4. തേങ്ങ – ഒരു കപ്പിന്റെ മൂന്നിലൊന്ന്
ജീരകം – അര  ചെറിയ സ്പൂൺ
ചുവന്നുള്ളി – രണ്ട്
പച്ചമുളക് - മൂന്ന്
5. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
6. കറിവേപ്പില – ഒരു തണ്ട്
കടുക് – കാൽ ചെറിയ സ്പൂൺ
വറ്റല്‍മുളക് – ഒന്ന്, അരിഞ്ഞത്,
കറിവേപ്പില – ഒന്ന്, കഷണങ്ങളാക്കിയത്

പാകം െചയ്യുന്ന വിധം

∙ പരിപ്പ് മെല്ലേ ഒന്നു വറുത്തെടുക്കുക.

∙ പരിപ്പ്  അല്‍പം മുരിങ്ങപ്പൂവും രണ്ടാമത്തെ ചേരുവയും ചേര്‍ത്തു വേവിച്ചെടുക്കുക. വേണമെങ്കിൽ ഒരു  തവി വച്ച് ഉടച്ചെടുക്കാം.

∙ നാലാമത്തെ ചേരുവ അരയ്ക്കുക. ഈ അരപ്പ് വെന്ത പരിപ്പിൽ  ചേർത്തിളക്കി, ആവശ്യമെങ്കിൽ മാത്രം വെള്ളം ചേർത്തു തിളപ്പിക.  

∙ വെളിച്ചെണ്ണയിൽ ആറാമത്തെ ചേരുവ താളിച്ച ശേഷം ഒരു ചെറിയ പിടി മുരിങ്ങപ്പൂവു കൂടി ചേർത്ത് ഒന്നു വാട്ടി പരിപ്പില്‍ ചേര്‍ക്കാം.

>> വഴുതനങ്ങ ചീര അവിയല്‍

1. ഉരുളക്കിഴങ്ങ് – ഒന്ന്, നീളത്തിൽ അരിഞ്ഞത്
2. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വഴുതനങ്ങ – മൂന്ന്, നീളത്തിൽ അരിഞ്ഞത്
ചീര  അരിഞ്ഞത് – ഒരു കപ്പ്‌
4. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്‌
പച്ചമുളക് – നാല്
ചുവന്നുള്ളി – നാല്
വെളുത്തുള്ളി – രണ്ട് അല്ലി
ജീരകം – അര ചെറിയ സ്പൂൺ
5. തൈര് – അരക്കപ്പ്‌
6. കറിവേപ്പില – രണ്ടു തണ്ട്
വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ ഉരുളക്കിഴങ്ങ് ഉപ്പും മഞ്ഞൾപൊടിയും ചേർത്തു വേവിച്ചു വയ്ക്കുക.

∙ പാതി വേവാകുമ്പോൾ വഴുതനങ്ങയും ചീരയും ചേർത്തു വേവിക്കണം. ആവശ്യമെങ്കില്‍ ഉപ്പ് ചേര്‍ക്കുക.

∙ നാലാമത്തെ ചേരുവ ചതച്ചെടുക്കുക

∙ വെന്ത പച്ചക്കറിയിലേക്ക് തൈരു ചേർത്ത് ഇളക്കിയ ശേഷം അരപ്പും ചേർത്തിളക്കി വെള്ളം വറ്റി വരുമ്പോള്‍ വാങ്ങുക.

∙ കറിവേപ്പിലയും വെളിച്ചെണ്ണയും ചേര്‍ത്തു വിളമ്പാം.

>> പഴം പുളിശ്ശേരി

1. നേന്ത്രപ്പഴം – രണ്ട്, ഇടത്തരം
2. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വെള്ളം – അല്‍പം
3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ്
പച്ചമുളക് – മൂന്ന്
വെളുത്തുള്ളി – രണ്ട് അല്ലി
കുരുമുളക് – അര ചെറിയ സ്പൂൺ
ജീരകം – അര ചെറിയ സ്പൂൺ
4. തൈര് – രണ്ടു കപ്പ്
5. വെളിച്ചെണ്ണ / നെയ്യ് – ഒരു ചെറിയ സ്പൂൺ
6. കടുക് – അര  ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
വറ്റൽമുളക് – മൂന്ന്
കറിവേപ്പില – ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙ പഴം തൊലി കളഞ്ഞു കനത്തിൽ കഷണങ്ങളാക്കി വയ്ക്കുക. ഒരു ചട്ടിയിൽ  പഴം കഷണങ്ങള്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്ത് അല്‍പസമയം വേവിക്കുക.

∙ മൂന്നാമത്തെ ചേരുവ അല്‍പം തൈരു ചേര്‍ത്തു മയത്തില്‍ അരച്ചെടുക്കുക. ഇത് പഴം മിശ്രിതത്തില്‍ ചേര്‍ത്തിളക്കണം. കറി തിളച്ചു കുറുകി വന്നാൽ  തീ കുറ ച്ച് ബാക്കി തൈരു ചേർത്തിളക്കുക. തിളപ്പിക്കരുത്.

∙ ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ ചേരുവ താളിച്ചു കറിയില്‍ ചേര്‍ക്കുക.

>> മാമ്പഴ പ്രഥമന്‍

1. മാമ്പഴം – ഒരു കിലോ
2. ശർക്കര – മുക്കാൽ കിലോ
3. തേങ്ങ – നാല്
4. നെയ്യ്  – നാലു ചെറിയ സ്പൂൺ
5. ഏലയ്ക്കപ്പൊടി – കാൽ ചെറിയ സ്പൂൺ
ജീരകംപൊടി – കാൽ ചെറിയ സ്പൂൺ
6. കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉണക്കമുന്തിരി – ഒരു ചെറിയ സ്പൂൺ
തേങ്ങാക്കൊത്ത് – കാൽ കപ്പ്‌

പാകം െചയ്യുന്ന വിധം

∙ മാമ്പഴം തൊലി കളഞ്ഞ് അരച്ചെടുക

∙ ശർക്കര അല്‍പം  വെള്ളം ചേർത്ത് ഉരുക്കി അരിച്ചു വയ്ക്കുക.

∙ തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നാംപാലും രണ്ടാംപാലും എടുത്തു വയ്ക്കണം.

∙ ഉരുളിയിൽ രണ്ടു ചെറിയ സ്പൂൺ നെയ്യ് ചൂടാക്കി മാമ്പഴം അരച്ചത്  ഒന്നു  വരട്ടിയെടുക്കണം. ഇതിലേക്ക് ശ ർക്കര ഉരുക്കിയതു ചേർത്ത് 10 മിനിറ്റ് വരട്ടി എടുക്കുക.

∙ ഇതിലേക്ക് രണ്ടാംപാൽ ചേർത്തു പായസം തിളച്ചു കുറുകി വരുമ്പോള്‍ ഏലയ്ക്കപ്പൊടിയും ജീരകംപൊടിയും  ചേർക്കണം. തീ നന്നായി കുറച്ചു വച്ച ശേഷം ഒ ന്നാംപാൽ ചേർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക.  

∙ അടുപ്പിൽ നിന്നു വാങ്ങി നെയ്യിൽ വറുത്ത തേങ്ങാക്കൊത്തും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും പായസത്തില്‍ ചേര്‍ക്കാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍,  തൃശൂര്‍.

Homemade Vishu Sadya Recipes from Your Garden:

Create a traditional Kerala Vishu sadhya using fresh ingredients from your garden for a delicious and authentic celebration. This guide offers recipes for popular Vishu dishes like Vishukatta, Unnipindi Pachadi, Irumbanpuli Injampuli, Idichakka Cherupayar Thoran, Moringa Flower Parippu, Vazhuthananga Cheera Avial, Pazham Pulissery, and Mango Pradhaman to make your Vishu feast memorable.

ADVERTISEMENT