തമിഴ് നാട് സർക്കാരിന്റെ മികച്ച ഗായിക പുരസ്ക്കാരം നേടിയ മലയാളത്തിന്റെ കൊച്ചു മിടുക്കി വർഷ രഞ്ജിത്ത് varsha-ranjith-award-winning-artist
നാല് വയസ്സ് മുതലേ സിനിമയിൽ പാടിത്തുടങ്ങിയതാണ് വർഷ രഞ്ജിത്ത്. പക്ഷേ വർഷ സിനിമയിൽ പാടിയ കാര്യമൊന്നും പലർക്കും അറിയില്ല. എന്നാൽ കവർ ഗായികയെന്ന നിലയ്ക്ക് വർഷയെ അറിയാത്തവരില്ല. പിന്നണി ഗായിക കൂടിയാണ് വർഷ എന്ന് മലയാളികളിലധികം പേരും അറിഞ്ഞത് തമിഴ് നാട് സർക്കാരിന്റെ മികച്ച ഗായിക അവാർഡ് വർഷയെ
നാല് വയസ്സ് മുതലേ സിനിമയിൽ പാടിത്തുടങ്ങിയതാണ് വർഷ രഞ്ജിത്ത്. പക്ഷേ വർഷ സിനിമയിൽ പാടിയ കാര്യമൊന്നും പലർക്കും അറിയില്ല. എന്നാൽ കവർ ഗായികയെന്ന നിലയ്ക്ക് വർഷയെ അറിയാത്തവരില്ല. പിന്നണി ഗായിക കൂടിയാണ് വർഷ എന്ന് മലയാളികളിലധികം പേരും അറിഞ്ഞത് തമിഴ് നാട് സർക്കാരിന്റെ മികച്ച ഗായിക അവാർഡ് വർഷയെ
നാല് വയസ്സ് മുതലേ സിനിമയിൽ പാടിത്തുടങ്ങിയതാണ് വർഷ രഞ്ജിത്ത്. പക്ഷേ വർഷ സിനിമയിൽ പാടിയ കാര്യമൊന്നും പലർക്കും അറിയില്ല. എന്നാൽ കവർ ഗായികയെന്ന നിലയ്ക്ക് വർഷയെ അറിയാത്തവരില്ല. പിന്നണി ഗായിക കൂടിയാണ് വർഷ എന്ന് മലയാളികളിലധികം പേരും അറിഞ്ഞത് തമിഴ് നാട് സർക്കാരിന്റെ മികച്ച ഗായിക അവാർഡ് വർഷയെ
നാല് വയസ്സ് മുതലേ സിനിമയിൽ പാടിത്തുടങ്ങിയതാണ് വർഷ രഞ്ജിത്ത്. പക്ഷേ വർഷ സിനിമയിൽ പാടിയ കാര്യമൊന്നും പലർക്കും അറിയില്ല. എന്നാൽ കവർ ഗായികയെന്ന നിലയ്ക്ക് വർഷയെ അറിയാത്തവരില്ല. പിന്നണി ഗായിക കൂടിയാണ് വർഷ എന്ന് മലയാളികളിലധികം പേരും അറിഞ്ഞത് തമിഴ് നാട് സർക്കാരിന്റെ മികച്ച ഗായിക അവാർഡ് വർഷയെ തേടിയെത്തിയപ്പോഴാണ്. ‘‘കവർ സോങ്ങുകളിൽ എന്റെ സിനിമാപ്പാട്ടുകൾ പലതും മുങ്ങിപ്പോയി. പക്ഷെ മലയാളികളുടെയും തമിഴ് നാട്ടുകാരുടെയും സ്നേഹം ആവോളം കിട്ടി. കവർ സോങ്ങുകളിലൂടെ. ഏറ്റവും സന്തോഷമുള്ള കാര്യമാണത്.
2020ലെ അവാർഡാണ് 2026 ൽ കിട്ടിയത്. കോവിഡിന് ശേഷമുള്ള വർഷങ്ങളിലെ അവാർഡ് ഒന്നിച്ചു നൽകുകയായിരുന്നു. ‘തായ് നിലം’ എന്ന സിനിമയിലെ ‘ആകായം മേലേ’ എന്ന പാട്ട് പാടുമ്പോൾ ഞാൻ സ്കൂൾ കുട്ടിയാണ്. പതിമൂന്നാം വയസ്സിൽ പാടിയ പാട്ടിനാണ് ഇരുപതാംവയസ്സിൽ അവാർഡ് വാങ്ങിയത്.
ഓർമവച്ച കാലം മുതൽ അച്ഛൻ രഞ്ജിത്ത് വാ സുദേവാണു സംഗീതം പരിശീലിപ്പിക്കുന്നത്. അമ്മ ഷീബ രഞ്ജിത്തും സംഗീത അധ്യാപികയാണ്. 12ാം ക്ലാസ് വരെ ചെന്നൈയിലായിരുന്നു. അന്നു ബിന്നി
കൃഷ്ണകുമാറിന്റെയടുത്ത് കർണാടക സംഗീതം പഠിച്ചിരുന്നു. കോവിഡ് കാലത്ത് ഞങ്ങളുടെ നാടായ കൊല്ലത്തേക്കു കുടുംബമായി വന്നു. കൊല്ലം ഫാത്തിമ മാതാ നാഷനൽ കോളജിൽ ബികോം ഫിനാൻസ് മൂന്നാം വർഷ വിദ്യാർഥിയാണ്. എൻ.ജെ. നന്ദിനിയുടെ കീഴിലാണ് ഇപ്പോൾ സംഗീതം പഠിക്കുന്നത്.
തമിഴ് സിനിമാഗാനങ്ങളാണു കൂടുതലും പാടിയിരിക്കുന്നതെങ്കിലും മലയാളത്തിലും പാട്ടുകൾ പാടിയിട്ടുണ്ട്. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്ന സിനിമയിലാണു മലയാളത്തിൽ ആദ്യമായി പാടുന്നത്. വിദ്യാസാഗർ സാറായിരുന്നു സംഗീതസംവിധാനം. ആ സിനിമയിൽ ടൈറ്റിൽ സോങ്ങും ടീസറും പാടി. അന്നെനിക്ക് ആറു വയസ്സ്.
ഔസേപ്പച്ചൻ സാറിന്റെ ‘വാങ്ക് ’സിനിമയിൽ രണ്ടു പാട്ട് പാടിയിട്ടുണ്ട്. ഔസേപ്പച്ചൻ സാർ സംഗീതം നൽകി 2018ൽ ഇറങ്ങിയ ‘വാങ്ക്’ സിനിമയിലെ ‘വലതു ചെവിയിൽ’ എന്ന ഗാനത്തിന് നാഷനൽ അവാർഡ് നോമിനിയായിരുന്നു. അത് ഏറെ സന്തോഷം തരുന്ന ഓർമയാണ്.
ഗോപി സുന്ദർസാറിന്റെ ‘ജീവൻ’ എന്ന സിനിമയിലെ ഗാനം, സുലേഖ മൻസിലിൽ വിഷ്ണു വിജയന്റെ സംവിധാനത്തിൽ ജിൽ ജിൽ, അലങ്കാര പുതുക്കങ്ങൾ എന്നീ ഗാനങ്ങൾ, അതിഭീകര കാമുകനിൽ വിപിൻ അശോകിന്റെ സംവിധാനത്തിൽ തണലാലെ, ജാസി ഗിഫ്റ്റ് സാറിനായി ശാന്തമീ രാത്രിയിൽ, മാർഗഴി എന്നീ പാട്ടുകളും പാടി. കൂടാതെ അച്ഛൻ സംഗീത സംവിധായകനായ പല സിനിമകളിലും പാടി.
നാലാം വയസ്സിലാണ് ആദ്യമായി സിനിമയിൽ പാടുന്നത്. ‘പാൽ’ എന്ന തമിഴ് ചിത്രത്തിനു വേണ്ടി. കുട്ടിക്കാലം മുതൽ ധാരാളം പരസ്യ ജിങ്കിളുകളും ഭക്തി ഗാനങ്ങളും പാടിയിട്ടുണ്ട്. എഴുപതോളം സിനിമകളിലും പാടി. ചാരുലത എന്ന നാലു ഭാഷകളിൽ ഇറങ്ങിയ സിനിമയിൽ എല്ലാ ഭാഷകളിലും പാടി. ഇതൊക്കെയാണെങ്കിലും പലരും എന്നെ തിരിച്ചറിയുന്നത്.‘കവർ സോങ് സിങ്ങർ’ ആയാണ്.‘യേ തബ് തബ്’ എന്ന അറബി പാട്ടിന്റെ കവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കവറുകൾ തന്നെയാണ് സിനിമയിൽ അവസരങ്ങൾ ഒരുക്കുന്നതെങ്കിലും പലർക്കും ഞാൻ പിന്നണിഗായിക ആണെന്ന് അറിയില്ല. ‘മോൾക്കെന്താണ് ഫിലിമിൽ ചാൻസ് കിട്ടാത്തത്’ എന്നൊക്കെ പലരും യുട്യൂബിൽ കമന്റായി ചോദിക്കാറുണ്ട്.
യുട്യൂബിൽ പാട്ടുകൾ ഇടുന്ന പതിവു കുട്ടിക്കാലത്തേ തുടങ്ങിയിരുന്നു. വീട്ടിലെ സ്റ്റുഡിയോയിൽ രാത്രി വരെ തിരക്കിലായിരിക്കും അച്ഛൻ. ഏതെങ്കിലും പുതിയ പാട്ടു പഠിച്ച ദിവസം അച്ഛൻ ജോലി കഴിഞ്ഞു മുറിയിലേക്കെത്താൻ ഞാൻ കാത്തിരിക്കും. പാട്ടു പാടി കേൾപ്പിക്കാൻ. എത്ര ക്ഷീണിതനാണെങ്കിലും അച്ഛൻ പാട്ട് കേൾക്കും. ‘എന്റെ ശബ്ദം ഇപ്പോൾ നന്നായിരിക്കുന്നുണ്ട് നമുക്കീ പാട്ട് ഇപ്പോൾ റിക്കോർഡ് ചെയ്യാം അച്ഛാ...’ എ ന്നു പറഞ്ഞാൽ ഒരു മടിയുമില്ലാതെ അച്ഛനതു ചെയ്തു തരും. ചേട്ടൻ വൈശാഖും നന്നായി പാടും. എന്റെ പാട്ടുകളെ കൂടുതൽ വിമർശിക്കുന്നതു ചേട്ടനാണ്. വ ല്യച്ഛൻ ശരത്തും (സംഗീതസംവിധായകൻ) അഭിപ്രായങ്ങൾ പറയുകയും തിരുത്തി തരികയും ചെയ്യും.
സ്ലീപ് റും എന്ന സിനിമയ്ക്കു വേണ്ടി സംഗീത സംവിധാനം ചെയ്തതാണു പുതിയ വിശേഷം. ആ സിനിമയിൽ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അച്ഛനാണ്. സാധാരണ നിലയ്ക്കു പാട്ടിന്റെ കാര്യം വീട്ടുകാര്യം പോലെയാണ്. പക്ഷേ, ഇക്കാര്യത്തിൽ അച്ഛൻ ഒട്ടും ഇടപെട്ടിട്ടില്ല. ജോലിയുടെ ഉത്തരവാദിത്തം പൂർണമായി ഞാൻ ഏറ്റെടുക്കണം എന്നതായിരുന്നു അച്ഛന്റെ നിലപാട്. താമസിയാതെ സിനിമ റിലീസാകും. അതിനായി കാത്തിരിക്കുകയാണ്.