‘ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി ഇടരുത്, എലി ശല്യം ഉണ്ടാകാതെ നോക്കാം’: വേനൽക്കാലത്ത് പാമ്പുകളെ അകറ്റിനിര്‍ത്താന്‍ ശ്രദ്ധിക്കാം Snake Season in Kerala: Rising Risks During Summer
കടുത്ത വേനല്‍ക്കാലം മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ മുതലായ വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾ ജനിക്കുന്ന സമയമാണ്. ഇവ സുരക്ഷിതമായ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് കാരണം വീടിന്റെ പരിസരത്തും വീടിനുള്ളിലും ഒളിക്കാനുള്ള സാധ്യത കൂടുതലാണ്. കടുത്ത വേനലിലും വലിയ പാമ്പുകള്‍ മാളങ്ങളിൽ നിന്ന് കൂടുതലായി പുറത്തിറങ്ങും.

കടുത്ത വേനല്‍ക്കാലം മൂർഖൻ, വെള്ളിക്കെട്ടൻ, ചേനത്തണ്ടൻ മുതലായ വിഷപ്പാമ്പുകളുടെ കുഞ്ഞുങ്ങൾ ജനിക്കുന്ന സമയമാണ്. ഇവ സുരക്ഷിതമായ ഇടങ്ങൾ തേടി സഞ്ചരിക്കുന്നത് കാരണം വീടിന്റെ പരിസരത്തും വീടിനുള്ളിലും ഒളിക്കാനുള്ള സാധ്യത കൂടുതലാണ്. കടുത്ത വേനലിലും വലിയ പാമ്പുകള്‍ മാളങ്ങളിൽ നിന്ന് കൂടുതലായി പുറത്തിറങ്ങും. ഇതും അപകടസാധ്യത വർധിപ്പിക്കുന്നു. തണുപ്പും തണലുമുള്ള സ്ഥലങ്ങളിലേക്ക് പാമ്പുകൾ ആകർഷിക്കപ്പെടാൻ സാധ്യത കൂടുതലാണ്. ചെറിയ പാമ്പുകൾ ആണെങ്കിലും അളവ് കുറവാണെങ്കിലും ഇവയുടെ വിഷത്തിനു മുതിർന്നവയെക്കാൾ വീര്യം വളരെ കൂടുതലായിരിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
∙ വീട്ടുപരിസരത്തെ കുറ്റിക്കാടുകളും കളകളും നീക്കം ചെയ്യുക
∙ മാളങ്ങളോ പൊത്തുകളോ ഉണ്ടെങ്കിൽ സുരക്ഷിതമായി മൂടുക
∙ എലികളുടെ സാന്നിധ്യം വീട്ടുപരിസരത്ത് ഉണ്ടാകാതെ ശ്രദ്ധിക്കുക.
∙ ഭക്ഷണാവശിഷ്ടങ്ങൾ അലക്ഷ്യമായി വിതറിയിടാതിരിക്കുക.
∙ വീട്ടിൽ പൂച്ചയോ നായയോ ഉണ്ടെങ്കിൽ മുറ്റത്ത് വന്നുപെടുന്ന പാമ്പിൻകുഞ്ഞിനെ അവ വീടിനുള്ളിൽ എത്തിക്കാൻ സാധ്യതയുണ്ട്.
∙ വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടാൽ ദൂരെനിന്ന് നിരീക്ഷിക്കുകയും ഉടൻ അടുത്ത ‘സർപ്പ’ വൊളന്റിയറെയോ വനംവകുപ്പിനെയോ വിവരം അറിയിക്കുകയും ചെയ്യുക.
24 മണിക്കൂർ പ്രവർത്തിക്കുന്ന 1800 425 4733 എന്ന ടോൾഫ്രീ നമ്പർ വവകുപ്പിനുണ്ട്. കേരളത്തിൽ എല്ലാ ജില്ലകളിലുമായി 3600 സർപ്പ വൊളന്റിയർമാരുണ്ട്. അടിയന്തര സഹായത്തിനായി 28 റാപ്പിഡ് റെസ്പോൺസ് ടീമുകളുമുണ്ട്.
പാമ്പ് കടിയേറ്റാല്‍ തിരിച്ചറിയലാണ് പ്രധാനം
പാമ്പ് കടിയേറ്റാല്‍ തിരിച്ചറിയലാണ് പ്രധാനം. മൂർഖൻ, ശംഖുവരയൻ/വെള്ളിക്കെട്ടൻ , ചേനത്തണ്ടൻ, അണലി എന്നീ അപകടകാരികളായ 4 പാമ്പുകളുടെ വിഷത്തിനെതിരെ പ്രതിവിഷം ലഭ്യമാണ്. ഇതിൽ വെള്ളിക്കെട്ടന്റെ കടി പലപ്പോഴും ‘ഓക്കൾട്ട് ബൈറ്റ്’ എന്ന സ്വഭാവത്തിലുള്ളതായതിനാൻ തിരിച്ചറിയാൻ പ്രയാസമാണ്. ഇവ കടിച്ചാൽ കടിയേറ്റ സ്ഥലത്ത് വലിയ ലക്ഷണങ്ങൾ ഉണ്ടാകില്ല. അതിനാൽ പലപ്പോഴും കടിയേറ്റത് അറിയുകയുമില്ല.
വിഷമേറ്റാൽ ചില സമയം വയറുവേദന, ഛർദി പോലുള്ള ലക്ഷണങ്ങൾ മാത്രമാണ് ഉണ്ടാകുക. സ്വാഭാവികമായും ഇത് വായുസംബന്ധ രോഗമായി തെറ്റിധരിക്കാൻ സാധ്യതയുണ്ട്.
പാമ്പുകടിക്കുള്ള ചികിത്സ ഇന്നു സർക്കാർ ആശുപത്രികളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ലഭ്യമാണ്. തിരിച്ചറിഞ്ഞാൽ പ്രതിവിഷം സമയത്ത് നൽകി ജീവൻ രക്ഷിക്കാൻ സാധിക്കും. പാമ്പുകടിയേറ്റെന്ന് സംശയമുണ്ടെങ്കിൽ കുറഞ്ഞത് 24 മണിക്കൂർ ആശുപത്രി നിരീക്ഷണം നിർബന്ധമാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്: ഹമ്മദ് അൻവർ (ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റര്‍, സർപ്പ സ്റ്റേറ്റ് നോഡൽ ഓഫിസര്‍), ഡോ. എസ്.എൽ. അഖിൽ (തൃശൂർ ഗവ. മെഡിക്കൽ കോളജ് എമർജൻസി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ )