ഇന്നലെ അൽജോ, ഇന്ന് ദിക്ഷന്‍; പാമ്പു കടിയേറ്റ് വീണ്ടും ഒരു കുരുന്നു ജീവന്‍ കൂടി പൊലിഞ്ഞു... Eight Year Old Boy Dies After Cobra Bite in Chirayinkeezhu
എട്ടു വയസ്സുകാരന്‍ അൽജോയുടെ വിയോഗത്തിന്റെ ഞെട്ടല്‍ മായും മുന്‍പേ മറ്റൊരു കുരുന്നു ജീവന്‍ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴാണ് വീണ്ടും ഒരു എട്ടു വയസ്സുകാരന്‍ കൂടി പാമ്പു കടിയേറ്റ് മരിച്ചത്. അഴൂര്‍ സ്വദേശിയായ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് ഇന്നലെ ഉറങ്ങിക്കിടക്കുമ്പോള്‍ മൂർഖൻ പാമ്പിന്റെ

എട്ടു വയസ്സുകാരന്‍ അൽജോയുടെ വിയോഗത്തിന്റെ ഞെട്ടല്‍ മായും മുന്‍പേ മറ്റൊരു കുരുന്നു ജീവന്‍ കൂടി പൊലിഞ്ഞു. തിരുവനന്തപുരം ചിറയിൻകീഴാണ് വീണ്ടും ഒരു എട്ടു വയസ്സുകാരന്‍ കൂടി പാമ്പു കടിയേറ്റ് മരിച്ചത്. അഴൂര്‍ സ്വദേശിയായ ദിലീപ്- അനു ദമ്പതികളുടെ മകൻ ദിക്ഷനാണ് ഇന്നലെ ഉറങ്ങിക്കിടക്കുമ്പോള്‍ മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
വെളുപ്പിനു നാലു മണിക്ക് ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന കുട്ടി കാലില്‍ എന്തോ കടിച്ചുവെന്ന് മാതാപിതാക്കളോടു പറയുകയായിരുന്നു. ഉടന്‍ തന്നെ ഇവര്‍ കുട്ടിയെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.
പാമ്പു കടിയേറ്റു എന്ന് തിരിച്ചറിഞ്ഞതോടെ കുട്ടിയെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് വീടിനുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്.