‘ബോർഡും ഷീറ്റും കൊണ്ട് നിർമിച്ച കൂര, കുട്ടി കിടന്നിരുന്നത് നിലത്തുവിരിച്ച പായയില്‍’; ദിച്ചു ഇനി ഉണരില്ല! ആരുടെ അനാസ്ഥയാണ്? Community Mourns Beloved Child Lost to Snakebite
കാടു പിടിച്ച് ഒറ്റപ്പെട്ട സ്ഥലം, ബോർഡും ഷീറ്റും കൊണ്ടു നിർമിച്ച കൂരയിലാണ് കുഞ്ഞു ദിക്ഷല്‍ കഴിഞ്ഞിരുന്നത്. ഇവിടെ ഉറങ്ങുമ്പോഴാണ് ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്. തനിക്കൊപ്പം ഉറങ്ങിയ പേരക്കുട്ടി ദിക്ഷൽ എന്ന ദിച്ചു ഇനി ഉണരില്ലെന്ന തിരിച്ചറിവിൽ നീറുകയാണ് അമ്മൂമ്മ ലീല. ‘കട്ടിലിൽ എന്റെ മകൾ ലിജി
കാടു പിടിച്ച് ഒറ്റപ്പെട്ട സ്ഥലം, ബോർഡും ഷീറ്റും കൊണ്ടു നിർമിച്ച കൂരയിലാണ് കുഞ്ഞു ദിക്ഷല്‍ കഴിഞ്ഞിരുന്നത്. ഇവിടെ ഉറങ്ങുമ്പോഴാണ് ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്. തനിക്കൊപ്പം ഉറങ്ങിയ പേരക്കുട്ടി ദിക്ഷൽ എന്ന ദിച്ചു ഇനി ഉണരില്ലെന്ന തിരിച്ചറിവിൽ നീറുകയാണ് അമ്മൂമ്മ ലീല. ‘കട്ടിലിൽ എന്റെ മകൾ ലിജി
കാടു പിടിച്ച് ഒറ്റപ്പെട്ട സ്ഥലം, ബോർഡും ഷീറ്റും കൊണ്ടു നിർമിച്ച കൂരയിലാണ് കുഞ്ഞു ദിക്ഷല്‍ കഴിഞ്ഞിരുന്നത്. ഇവിടെ ഉറങ്ങുമ്പോഴാണ് ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്. തനിക്കൊപ്പം ഉറങ്ങിയ പേരക്കുട്ടി ദിക്ഷൽ എന്ന ദിച്ചു ഇനി ഉണരില്ലെന്ന തിരിച്ചറിവിൽ നീറുകയാണ് അമ്മൂമ്മ ലീല. ‘കട്ടിലിൽ എന്റെ മകൾ ലിജി
കാടു പിടിച്ച് ഒറ്റപ്പെട്ട സ്ഥലം, ബോർഡും ഷീറ്റും കൊണ്ടു നിർമിച്ച കൂരയിലാണ് കുഞ്ഞു ദിക്ഷല്‍ കഴിഞ്ഞിരുന്നത്. ഇവിടെ ഉറങ്ങുമ്പോഴാണ് ദിക്ഷലിന് ഇന്നലെ പുലർച്ചെ പാമ്പുകടിയേറ്റത്. തനിക്കൊപ്പം ഉറങ്ങിയ പേരക്കുട്ടി ദിക്ഷൽ എന്ന ദിച്ചു ഇനി ഉണരില്ലെന്ന തിരിച്ചറിവിൽ നീറുകയാണ് അമ്മൂമ്മ ലീല.
‘കട്ടിലിൽ എന്റെ മകൾ ലിജി കിടന്നു. ഞാനും ചെറുമോൻ ദിക്ഷലും തറയിൽ. രാത്രി രണ്ട് രണ്ടരയായിട്ടുണ്ടാകും. മോൻ ഉണർന്നു കരച്ചിലായി. ‘എന്റെ കാല് വേദനിക്കുന്നു, എന്നെ എന്തോ കടിച്ചു’ എന്നു പറഞ്ഞു. എന്താണെന്ന് ഞങ്ങൾക്ക് കണ്ടപ്പോൾ മനസ്സിലായില്ല. ലൈറ്റ് ഇട്ടു നോക്കിയപ്പോൾ കാലിന്റെ തള്ളവിരലിൽ മുറിവുണ്ട്.
അപ്പോൾ തന്നെ അപ്പുറത്തെ മുറിയിൽ നിന്ന് ദിലീപും അനുവും വന്നു. മകന്റെ കരച്ചിൽ കണ്ടപ്പോൾ കാര്യം പന്തിയല്ലെന്ന് ദിലീപിനു മനസ്സിലായി. അവർ ബൈക്കിലിരുത്തി മോനെ ആശുപത്രിയിലേക്കു കൊണ്ടുപോയി. മൊബൈലിന്റെ വെളിച്ചമൊക്കെ അടിച്ച് നോക്കിയിട്ട് ഒന്നും കണ്ടില്ല. രാവിലെ നാട്ടുകാർ വന്ന് എല്ലായിടത്തും തിരഞ്ഞപ്പോഴാണ് പുറത്തുനിന്ന് പാമ്പിനെ കിട്ടിയത്. രണ്ടു വർഷത്തോളമായി ഞാനും മോനും ഒന്നിച്ചാണ് കിടക്കാറ്.’- കണ്ണീരോടെ ലീല പറയുന്നു.
മാഞ്ഞൂ, കളിചിരികൾ
എപ്പോഴും കളിചിരിയുമായി നടക്കാറുള്ള ദിക്ഷലിനെയാണ് നാട്ടുകാർക്കു പരിചയം. പഠനത്തിലും മിടുക്കനാണ്. ചിത്രം വരയാണ് ഹോബി. രണ്ടാം ക്ലാസിൽനിന്നു മൂന്നിലേക്കു കടക്കാനുള്ള ഒരുക്കത്തിലായിരുന്നു അവൻ. ഇന്നലെ പുലർച്ചെ വരെ ഉറങ്ങിയ വീട്ടിലേക്ക് വൈകിട്ട് ദിക്ഷൽ വീണ്ടുമെത്തി. അപ്പോൾ കളിയും ചിരിയുമില്ലായിരുന്നു. കരഞ്ഞു കൊണ്ട് വീട്ടിൽ നിന്നു പോയ കുട്ടി നിശ്ശബ്ദനായി കിടന്നു. അപ്പോൾ അവിടെ കൂടിയിരുന്നവരുടെ കണ്ണുകളാണു നിറഞ്ഞൊഴുകിയത്.
വീട് കടലാസിൽ...
ചിറയിൻകീഴ് അഴൂർ ക്ഷേത്രം വാർഡിൽ മൂലയിൽ കമ്പിക്കകം വീട്ടിൽ ദിലീപ്- അനു ദമ്പതികളുടെ മകനാണ് ദിക്ഷൽ. കഠിനംകുളം കായലിന്റെ കരയിൽ ചതുപ്പുനിറഞ്ഞു കാടു പിടിച്ചയിടത്ത് ഒറ്റപ്പെട്ട വീട്ടിലാണ് ലീലയും മകൻ ദിലീപും കുടുംബവും താമസിക്കുന്നത്. 80 വർഷമായി താമസിക്കുന്ന പുരയിടം 3 വർഷം മുൻപാണ് ലീലയ്ക്ക് 5 സെന്റ് പതിച്ചു കിട്ടിയത്. നേരത്തേയുണ്ടായിരുന്ന മൺചുമരു കെട്ടിയ വീടു പൊളിച്ചു കളഞ്ഞ് ദിലീപ്, പതിച്ചുകിട്ടിയ ഭൂമിയിൽ ബോർഡും ഷീറ്റും കൊണ്ടു പുതിയ കൂരയുണ്ടാക്കി.
ഇടുങ്ങിയ ആ കൂരയ്ക്കുള്ളിൽ 2 മുറിയും ചെറിയൊരു ഹാളും മാത്രമാണുള്ളത്. മുറികളിലൊന്നിൽ ദിലീപും ഭാര്യ അനുവും മകൾ ദൃക്ഷികയും കിടക്കും. രണ്ടാമത്തെ ഹാളിൽ ലീലയും മകൾ ലിജിയും ദിക്ഷലും ഉറങ്ങും. ലിജി കട്ടിലിലും ലീലയും ദിക്ഷലും ടാർപോളിൻ ഷീറ്റ് വിരിച്ച വെറും നിലത്തു പായ വിരിച്ചും കിടക്കും. ബുധനാഴ്ച രാത്രിയും എല്ലാം പതിവു പോലെ തന്നെയായിരുന്നു. ലീലയും ദിക്ഷലും ഉറങ്ങുമ്പോഴാണ് മൂർഖൻ പാമ്പിന്റെ കടിയേറ്റത്.
സ്വന്തമായി വീടില്ലാത്ത ലീലയും കുടുംബവും വീടിനായി ഓഫിസുകൾ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. അടുത്തയിടെ പ്രധാൻമന്ത്രി ആവാസ് യോജനയിൽ ഉൾപ്പെടുത്തി വീടിന് അംഗീകാരമായെന്ന് പ്രദേശത്തെ ജനപ്രതിനിധികൾ പറയുന്നു. എന്നാൽ എല്ലാം കടലാസിൽ മാത്രമൊതുങ്ങുകയാണ്.
പാമ്പിനെ കണ്ടിട്ടില്ലെന്ന് നാട്ടുകാർ
നിറയെ കാടു പിടിച്ചു കിടക്കുന്ന ചതുപ്പ് ഭൂമിയാണെങ്കിലും ഇതുവരെ വിഷമുള്ളയിനം പാമ്പുകളെ ഈ പ്രദേശത്തു കണ്ടിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഇടയ്ക്ക് ചേരയെ കണ്ടിട്ടുണ്ടെങ്കിലും മറ്റിനം പാമ്പുകളെയൊന്നും കണ്ടതായി വിവരമില്ല. കഴിഞ്ഞ ദിവസം അടുത്തുള്ള പറമ്പിലെ മരങ്ങൾ മുറിച്ചിരുന്നു. കാട് വെട്ടിത്തെളിച്ചപ്പോൾ പുറത്തിറങ്ങിയതാവാം ദിക്ഷലിനെ കടിച്ച മൂർഖൻ എന്നാണു നാട്ടുകാർ കരുതുന്നത്.